For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കോപ്പ അമേരിക്ക: പെറു വീണു, കൊളംബിയ സെമിയില്‍

By Desk

ചിക്കാഗോ: പെനല്‍റ്റി ഷൂട്ടൗട്ടില്‍ പെറുവിനെ വീഴ്ത്തി കൊളംബിയ കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ കടന്നു. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. 4-2നാണ് കൊളംബിയ അവസാന നാലിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കിയത്.

ജെയിംസ് റോഡ്രിഗസ്, യുവാന്‍ ക്വാഡ്രാഡോ, ദെയ്‌രോ മൊറേനോ, സെബാസ്റ്റിയന്‍ പെരസ് എന്നിവര്‍ കൊളംബിയക്കു വേണ്ടി ഗോള്‍ നേടിയപ്പോല്‍ പെറുവിന്റെ മിഗുല്‍ ട്രോക്കോയുടെ കിക്ക് തടുത്ത കൊളംബിയന്‍ ഗോളി ഡേവിഡ് ഒസ്പിന താരമായി. ഇതിനു മുമ്പ് ക്രിസ്റ്റ്യന്‍ കുവയുടെ കിക്ക് പെനല്‍റ്റി ബാറിനു മുകളിലൂടെ പറന്നിരുന്നു.

copaamerica2

2004നു ശേഷം ആദ്യമായാണ് കൊളംബിയ കോപ്പ അമേരിക്കയുടെ സെമിയിലെത്തുന്നത്. മെക്‌സിക്കോ-ചിലി മത്സരത്തിലെ വിജയികളായിരിക്കും എതിരാളികളായെത്തുക. ഞായറാഴ്ച നടക്കുന്ന മറ്റൊരു ക്വാര്‍ട്ടറില്‍ അര്‍ജന്റീന-വെനിസ്വേലയെ നേരിടും. ഇക്വഡോറിനെ 2-1ന് തോല്‍പ്പിച്ച് ആതിഥേയരായ അമേരിക്ക ആദ്യം തന്നെ സെമി ബെര്‍ത്ത് ഉറപ്പാക്കിയിട്ടുണ്ട്.

Story first published: Saturday, June 18, 2016, 11:30 [IST]
Other articles published on Jun 18, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+