Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പനാമക്കെതിരേ ബ്രസീലിന് തകര്‍പ്പന്‍ ജയം

ബ്രസീലിയ: കോപ്പ അമേരിക്ക ശതാബ്ദി ഫുട്ബോള്‍ ടൂര്‍ണമെന്റിനു മുന്നോടിയായുള്ള അവസാന സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ പനാമയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ബെന്‍ഫിക്ക താരം ജോനാസും സാന്റോസ് താരം ഗബ്രിയേലുമാണ് വിജയഗോളുകള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ കൊളംബിയ 3-1ന് ഹെയ്ത്തിയെ കീഴടക്കി.

യൂറോകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായും ഒട്ടേറെ സൗഹൃദമത്സരങ്ങള്‍ നടക്കുന്നുണ്ട്. സ്‌കോട്ടിലാന്‍ഡിനെതിരേയുള്ള മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഇറ്റലിയും നോര്‍വേയ്ക്കെതിരേയുള്ള പോരാട്ടത്തില്‍ 3-0ന് പോര്‍ച്ചുഗലും വിജയം കണ്ടു. വരും ദിവസങ്ങളില്‍ ക്രൊയേഷ്യ-ഇറാന്‍, സ്വീഡന്‍-സ്ലൊവേനിയ, ഫ്രാന്‍സ്-കാമറൂണ്‍ സൗഹൃദപോരാട്ടങ്ങള്‍ വരുന്നുണ്ട്.

brazil

കാല്‍പ്പന്തു കളിയിലെ യൂറോപ്യന്‍ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള യുവേഫ യൂറോകപ്പ് പോരാട്ടങ്ങള്‍ ജൂണ്‍ പത്തു മുതല്‍ ജൂലായ് പത്തുവരെ ഫ്രാന്‍സില്‍ അരങ്ങേറും. നാലു ടീമുകള്‍ വീതമുള്ള ആറു ഗ്രൂപ്പുകളിലായി 24 ടീമുകളാണ് അങ്കത്തിനിറങ്ങുന്നത്. ഓരോ ഗ്രൂപ്പില്‍ നിന്നും ഏറ്റവും മുന്നിലെത്തുന്ന രണ്ടു ടീമുകളും ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാരുമാണ് അടുത്ത റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെടുക. സ്പെയിനാണ് നിലവിലുള്ള ചാംപ്യന്മാര്‍. ലോകഫുട്ബോളിലെ തന്നെ കരുത്തരായ ഇംഗ്ലണ്ട്, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ഹോളണ്ട്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങള്‍ കളിക്കാനിറങ്ങുന്നതിനാല്‍ തീപാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ആദ്യമത്സരത്തില്‍ ആതിഥേയരായ ഫ്രാന്‍സ് റൊമാനിയയുമായി ഏറ്റുമുട്ടും. ജൂണ്‍ പതിനൊന്നിന് ഇന്ത്യന്‍ സമയം 12.30നാണ് മത്സരം.

Story first published: Monday, May 30, 2016, 14:05 [IST]
Other articles published on May 30, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+