Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പ അമേരിക്ക: ബ്രസീലിന്റെ പത്താം നമ്പര്‍ ജഴ്‌സി ആര്‍ക്കാണെന്നറിയാമോ?

ചിക്കാഗോ: ഫുട്‌ബോള്‍ മത്സരം കാണുമ്പോള്‍ പത്താം നമ്പര്‍ താരത്തെ എല്ലാവരും ശ്രദ്ധിക്കുമെന്ന കാര്യം തീര്‍ച്ചയാണ്.. കോപ്പ അമേരിക്ക ഫുട്‌ബോള്‍ മത്സരങ്ങള്‍ കടന്നെത്തുമ്പോള്‍ എല്ലാവരും ഉറ്റുനോക്കി കൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്. ബ്രസീലിന്റെയും അര്‍ജന്റീനയുടെയും പത്താം നമ്പര്‍ ജഴ്‌സി അണിയുന്ന താരങ്ങള്‍ ആരൊക്കെയായിരിക്കും? ഫുട്‌ബോള്‍ ഇതിഹാസം പെലെയാണ് ഫുട്‌ബോള്‍ ടീമില്‍ ഈ നമ്പറിന്റെ മഹത്വം വര്‍ധിപ്പിച്ചത്. ഇന്ന് ഒട്ടുമിക്ക ടീമുകളിലും മികച്ച താരമാണെന്ന അംഗീകാരം തന്നെയാണ് പത്താം നമ്പര്‍ ജഴ്‌സി.

അര്‍ജന്റീനയ്ക്കു വേണ്ടി സൂപ്പര്‍താരം ലയണല്‍ മെസ്സി കളിക്കാനിറങ്ങുമെങ്കില്‍ പത്താം നമ്പര്‍ ജഴ്‌സിയിലായിരിക്കാനാണ് സാധ്യത. പക്ഷേ, അപ്പോഴും ബ്രസീലിന്റെ പത്താം നമ്പര്‍ ജഴ്‌സി ആര്‍ക്കായിരിക്കുമെന്ന കാര്യത്തില്‍ സസ് പെന്‍സ് നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പ് ആ ഭാഗ്യതാരത്തിന്റെ പേരു വെളിപ്പെടുത്തി.

lucaslima-26

നിലവില്‍ ക്യാപ്റ്റനും സൂപ്പര്‍താരവുമായ നെയ്മറാണ് പത്താം നമ്പര്‍ ജഴ്‌സി അണിയുന്നത്. പുതിയ തീരുമാനമനുസരിച്ച് സാന്റോസിന്റെ താരവും പ്ലേ മേക്കറുമായ ലൂക്കാസ് ലിമയ്ക്കാണ് നറുക്കു വീണിരിക്കുന്നത്. ബാഴ്‌സലോണ ക്ലബ്ബിന്റെ അനുമതി ലഭിക്കാത്തതുകൊണ്ടാണ് നെയ്മര്‍ക്ക് കോപ്പ നഷ്ടമായത്.

Story first published: Thursday, May 26, 2016, 12:06 [IST]
Other articles published on May 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+