
ഹീറോ മലൂദ
ഹീറോ ഓഫ് ദ ലീഗ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ഡല്‍ഹിയുടെ മാര്‍ക്വു താരവും ടീം ക്യാപ്റ്റനുമായ ഫ്‌ളോറന്റ് മലൂദയാണ്. മൂന്ന് ഗോളുകളും അഞ്ച് അസിസ്റ്റുകളുമായി ഡല്‍ഹിയെ സെമി വരെ കുതിപ്പിച്ചത് മലൂദയുടെ നെടുനായകത്വമായിരുന്നു.
സ്‌ട്രൈക്കര്‍മാരുടെ പിഴവ് കൊണ്ടാണ് മലൂദയുടെ അസിസ്റ്റുകളുടെ എണ്ണം അഞ്ചില്‍ ഒതുങ്ങിയത്. അതിഗംഭീരമായിരുന്നു ഈ മുന്‍ ചെല്‍സി താരത്തിന്റെ പ്രകടനം. പ്രത്യേകിച്ച് സെമിയില്‍ കേരളബ്ലാസ്റ്റേഴ്‌സിനെതിരെ രണ്ടാം പാദത്തില്‍ ടീം പത്ത് പേരായി ചുരുങ്ങിയതിന് ശേഷമുള്ള പ്രകടനം.

ഗോള്‍ഡന്‍ മാര്‍സെലോ
ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരവും ഡല്‍ഹി ക്യാമ്പിലേക്ക് തന്നെ. പത്ത് ഗോളുകള്‍ നേടിയ മാര്‍സെലോ പെരേരക്കാണ് സ്വിഫ്റ്റ് ഗോള്‍ഡന്‍ ബൂട്ട്. ടൂര്‍ണമെന്റിലുടനീളം പെരേര മികച്ചു നിന്നു. ഇരുപത്താറ് ഗോള്‍ അവസരങ്ങളാണ് പെരേര സൃഷ്ടിച്ചത്. ഇതില്‍ പത്തെണ്ണം വിജയകരം.

ഭാവിയുടെ താരം ചെന്നൈ ക്യാമ്പില്‍
എമെര്‍ജിംഗ് പ്ലെയര്‍ക്കുള്ള പുരസ്‌കാരം ചെന്നൈയിന്‍ എഫ് സിയുടെ പതിനെട്ടുകാരന്‍ ജെറി ലാല്‍റിന്‍സുലക്കാണ്. ലെഫ്റ്റ്ബാക്ക് പൊസിഷനില്‍ ജെറിയുടെത് സ്ഥിരതയുള്ള പ്രകടനമായിരുന്നു. ഇന്ത്യയുടെ ഭാവിതാരമാണ് ഈ ചെന്നൈയിന്‍ എഫ് സി പ്രൊഡക്ട്.

സൂപ്പര്‍ ഗോളി അമരീന്ദര്‍ സിംഗ്
മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗവ് പുരസ്‌കാരം മുംബൈ സിറ്റിയുടെ അമരീന്ദര്‍ സിംഗിനാണ്. മികച്ച റിഫഌക്‌സുകളും പൊസിഷനിംഗും വിഷനുമുള്ള ഗോള്‍കീപ്പറാണെന്ന് മൂന്നാം സീസണില്‍ അമരീന്ദര്‍ തെളിയിച്ചു.

ഫിറ്റസ്റ്റ് പ്ലെയര്‍ കൊല്‍ക്കത്ത മിഡ്ഫീല്‍ഡര്‍
കായികക്ഷമതയില്‍ മുന്നിട്ട് നിന്നവര്‍ക്കുള്ള ഫിറ്റസ്റ്റ് പ്ലെയര്‍ പുരസ്‌കാരം കൊല്‍ക്കത്ത നായകന്‍ ബൊറിയ ഫെര്‍നാണ്ടസിന്. മിഡ്ഫീല്‍ഡില്‍ നിന്ന് ടീമിന്റെ സകല നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് ഫെര്‍നാണ്ടസായിരുന്നു.

ഫെയര്‍ പ്ലേ അഭിഷേക് ബച്ചന്റെ ടീമിന്
ഫെയര്‍ പ്ലേ പുരസ്‌കാരം ചെന്നൈയിന്‍ എഫ് സിക്കാണ്. കൊച്ചിയിലെചടങ്ങില്‍ ടീം സഹഉടമ അഭിഷേക് ബച്ചന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ജോണ്‍ എബ്രഹാമിന് ആശ്വസിക്കാന്‍ വകയുണ്ട്
ജോണ്‍ എബ്രഹാമിന്റെ നോര്‍ത്ത് ഈസ്റ്റിനും പുരസ്‌കാരമുണ്ട്. മികച്ച പ്രതലം ഒരുക്കിയത് നോര്‍ത്ത് ഈസ്റ്റിന്റെ ഗുവാഹത്തി ഹോംഗ്രൗണ്ടിലാണ്. ബെസ്റ്റ് പിച്ച് പുരസ്‌കാരം അങ്ങനെ വടക്ക് കിഴക്കിന്റെ പ്രതിനിധികള്‍ സ്വന്തമാക്കി.


Click it and Unblock the Notifications














