For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

'ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണ്‍ പിഎസ്ജിയെ തോല്‍പ്പിക്കും' ! അഞ്ച് കാരണങ്ങളിതാ

ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഈ സീസണിലെ വിജയിയെ ഇന്നറിയാം. യൂറോപ്പിലെ വന്‍ ശക്തികളായ ബയേണ്‍ മ്യൂണിക്കും പിഎസ്ജിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ആവേശപ്പോരാട്ടം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചരിത്രത്തില്‍ 11 ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ച ബയേണ്‍ മ്യൂണിക്ക് ആറാം കിരീടം ലക്ഷ്യമിടുമ്പോള്‍ കന്നിക്കിരീട മോഹവുമായാണ് പിഎസ്ജി കലാശപ്പോരിനിറങ്ങുന്നത്. താരസമ്പന്നമായ ഇരു ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ജയം ആര്‍ക്കായിരിക്കും? സാധ്യത കൂടുതല്‍ ജര്‍മന്‍ കരുത്തരയാ ബയേണ്‍ മ്യൂണിക്കിനാണ്. അതിനായുള്ള അഞ്ച് കാരണങ്ങളിതാ.

ലെവന്‍ഡോസ്‌കിയെന്ന് ഗോള്‍മിഷ്യന്‍

ലെവന്‍ഡോസ്‌കിയെന്ന് ഗോള്‍മിഷ്യന്‍

ലെവന്‍ഡോസ്‌കിയുടെ മിന്നും ഫോമാണ് ബയേണ്‍ മ്യൂണിക്കിന്റെ കരുത്ത്. തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങളിലും ഗോള്‍ നേടിയ ലെവന്‍ഡോസ്‌കി ഫൈനലിലും വല കുലുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ക്ലബ്ബും ആരാധകരും. ഈ സീസണില്‍ 15ഗോളുമായി ചാമ്പ്യന്‍സ് ലീഗിലെ ടോപ് സ്‌കോററും ലെവന്‍ഡോസ്‌കിയാണ്. കഴിഞ്ഞ ഫെബ്രുവരി 16ന് ശേഷം 19 ടീമുകളുമായി എതിരിട്ടെങ്കിലും ബയേണിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. പിഎസ്ജിയുടെ ടോപ് സ്‌കോറര്‍ അഞ്ച് ഗോള്‍വീതം നേടിയ കെയ്‌ലിയന്‍ എംബാപ്പെയും മൗറൗ ഇക്കാര്‍ഡിയുമാണ്.

അല്‍ഫോന്‍സ് ഡേവിസ് എന്ന രഹസ്യായുധം

അല്‍ഫോന്‍സ് ഡേവിസ് എന്ന രഹസ്യായുധം

വിങ് ബാക്കില്‍ അല്‍ഫോന്‍സ് ഡേവിസ് എന്ന ബയേണിന്റെ വജ്രായുധം ടീമിന്റെ വിജയ സാധ്യതകളെ ഉയര്‍ത്തുന്നു. ജോഷ്വാ കിമ്മിച്ചിനൊപ്പം തന്ത്രം മെനയുന്ന 19കാരന്‍ ഡേവിസിനെ 'റോഡ് റണ്ണര്‍' എന്നാണ് സഹതാരങ്ങള്‍ വിശേഷിപ്പിക്കുന്നത്. അതിവേഗം പന്തുമായി കുതിക്കാനുള്ള കഴിവാണ് ഡേവിസിന് വ്യത്യസ്തനാക്കുന്നത്. 22.7 മൈയില്‍ പെര്‍ സെക്കന്റില്‍ ഓടി ചാമ്പ്യന്‍സ് ലീഗിലെ വേഗക്കാരനായി ഇതിനോടകം ഡേവിസ് മാറിക്കഴിഞ്ഞു. ഗോളടിക്കാന്‍ വഴിതുറന്നു കൊടുക്കുന്ന ഡേവിസിന്റെ മികവിനെ പിഎസ്ജി കരുതിയിരിക്കണം.

കളിക്കണക്കുകളിലെ ആധിപത്യം

കളിക്കണക്കുകളിലെ ആധിപത്യം

2019 ഡിസംബറിന് ശേഷം 28 മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിക്ക് തോല്‍വി അറിഞ്ഞിട്ടില്ല. 97 ഗോളുകള്‍ എതിര്‍ പോസ്റ്റിലെത്തിച്ച ബയേണ്‍ നിര വഴങ്ങിയത് വെറും 22 ഗോളുകള്‍. മികച്ച ഒത്തിണക്കമുള്ള ടീമാണ് ബയേണെന്നത് അവരുടെ കളി ശൈലിതന്നെ വ്യക്തമാക്കുന്നു. അതിവേഗ പാസിങ്ങിലൂടെയാണ് ടീമിന്റെ മുന്നേറ്റം. ക്വാര്‍ട്ടറിലും സെമിയിലുമായി 676 പാസാണ് ബയേണ്‍ താരങ്ങള്‍ നടത്തിയത്. ബോട്ടെങ്,ഡേവിഡ് ആല്‍ബ മധ്യനിര കൂട്ടുകെട്ട് ടീമിന് ഗോളവസരമൊരുക്കുന്നതില്‍ കേമന്മാരാണ്. ചാമ്പ്യന്‍സ് ലീഗിന്റെ ഈ സീസണില്‍ 10 കളിയില്‍ നിന്ന് 42 ഗോളാണ് ബയേണ്‍ അടിച്ചെടുത്തത്. പിഎസ്ജി നേടിയത് 25 ഗോളും. എന്നാല്‍ നേര്‍ക്കുനേര്‍ 8 തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് തവണയും ജയം പിഎസ്ജിക്കായിരുന്നു.

ചരിത്രം ബയേണിനൊപ്പം

ചരിത്രം ബയേണിനൊപ്പം

ചരിത്രത്തിന്റെ കണക്കുകള്‍ ബയേണ്‍ മ്യൂണിക്കിനൊപ്പമാണ്. ഇതുവരെ 11 ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ച ബയേണ്‍ അഞ്ച് തവണ ചാമ്പ്യന്മാരുമായി. അതേ സമയം ആദ്യമായാണ് പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കുന്നത്. 120 വര്‍ഷത്തെ കളി പാരമ്പര്യം പറയാന്‍ ബയേണിന് സാധിക്കുമ്പോള്‍ 50ാം വാര്‍ഷികത്തിന്റെ നിറവിലാണ് പിഎസ്ജി. 1973ലാണ് ആദ്യമായി ബയേണ്‍ യൂറോപ്യന്‍ കിരീടം നേടുന്നത്. അന്ന് മൂന്നാം ഡിവിഷന്‍ ക്ലബ്ബായിരുന്നു പിഎസ്ജി. എന്നാല്‍ ചരിത്രത്തിനും കണക്കുകള്‍ക്കും മൈതാനത്ത് സ്ഥാനമില്ലാത്തിനാല്‍ വിജയയിലെ കാത്തിരുന്ന് തന്നെ കാണാം.

ഹാന്‍സി ഫ്‌ളിക്കെന്ന പരിശീലകന്‍

ഹാന്‍സി ഫ്‌ളിക്കെന്ന പരിശീലകന്‍

ബയേണിന്റെ കുതിപ്പിന് പിന്നില്‍ ഹാന്‍സ് ഫ്‌ളിക്കെന്ന പരിശീലകന്റെ പങ്ക് ചെറുതല്ല. ജോച്ചിം ലോയ്ക്ക് കീഴില്‍ ജര്‍മന്‍ ടീമിന്റെ സഹ പരിശീലകനായിരുന്ന ഹാന്‍സി 2019 സീസണിന്റെ പകുതിയിലാണ് ബയേണിന്റെ പരിശീലകസ്ഥാനത്തെത്തുന്നത്. നിക്കോ കൊവാക്കിനുകീഴില്‍ ലെവന്‍ഡോസ്‌കിയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ അസംതൃപ്തരായതോടെയാണ് ഹാന്‍സി ബയേണ്‍ പരിശീലകനാവുന്നത്. താരങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്രം നല്‍കുന്ന ഹാന്‍സിയുടെ ശൈലിയും ബയേണിനെ കൂടുതല്‍ കരുത്തരാക്കുന്നു.

Story first published: Sunday, August 23, 2020, 14:15 [IST]
Other articles published on Aug 23, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+