
റോഡ്രിഗോ ലീഡ്‌സ് യുണൈറ്റഡില്‍
സ്പാനിഷ് ലീഗ് ക്ലബ്ബ് വലന്‍സിയയില്‍ നിന്നാണ് സ്പാനിഷ് സ്‌ട്രൈക്കര്‍ റോഡ്രിഗോയെ ലീഡ്‌സ് യുണൈറ്റഡ് റാഞ്ചിയത്. പ്രീമിയര്‍ ലീഗില്‍ കരുത്താവുമെന്ന് കരുതി ലീഡ്‌സ് യുണൈറ്റഡ് തട്ടകത്തിലെത്തിച്ച റോഡ്രിഗോ വലിയ നഷ്ടകച്ചടവമായിരുന്നു. 30 ദശലക്ഷം യൂറോയ്ക്കായിരുന്നു റോഡ്രിഗോയെ ലീഡ്‌സ് സ്വന്തമാക്കിയത്. എന്നാല്‍ 29കാരനായ താരം 11 മത്സരങ്ങളില്‍ നിന്ന് നേടിയത് വെറും രണ്ട് ഗോള്‍ മാത്രമാണ്. വലന്‍സിയക്കുവേണ്ടി അഞ്ച് വര്‍ഷം കളിച്ച അദ്ദേഹം 141 മത്സരത്തില്‍ നിന്ന് 35 ഗോളും നേടിയിട്ടുണ്ട്.

കെയ് ഹാവര്‍ട്ട്‌സ് ചെല്‍സിയില്‍
ജര്‍മന്‍ അറ്റാക്കിങ് മിഡഫീല്‍ഡറായ കെയ് ലൂക്കാസ് ഹാവര്‍ട്ട്‌സിനെ ബയേര്‍ ലെവര്‍ക്കൂസനില്‍ നിന്നാണ് ചെല്‍സി സ്വന്തമാക്കിയത്. 70 ദശലക്ഷം യൂറോയ്ക്കായിരുന്നു കൈമാറ്റം. 21 കാരനായ താരത്തെ ചെല്‍സിയുടെ മുന്നേറ്റത്തിലെ പ്രധാന താരങ്ങളിലൊരാളായാണ് ചെല്‍സി കോച്ച് ലംപാര്‍ഡ് കരുതിയിരുന്നതെങ്കിലും അവസരത്തിനൊത്ത് തിളങ്ങാനായില്ല. 12 മത്സരങ്ങളില്‍ നിന്ന് 1 ഗോള്‍ മാത്രമാണ് ജര്‍മന്‍ താരത്തിന് നേടാനായത്.ക്ലബ്ബിനെ സംബന്ധിച്ച് നഷ്ട കച്ചവടം തന്നെയാണ് ഹാവര്‍ട്ട്‌സ്.

വില്യനെ വാങ്ങിയ ആഴ്‌സണല്‍
ബ്രസീല്‍ വിങ്ങര്‍ വില്യനെ ചെല്‍സിയില്‍ നിന്ന് ആഴ്‌സണല്‍ വാങ്ങിയത് നഷ്ട കച്ചവടം ആയിരിക്കുകയാണ്. ചെല്‍സിക്കുവേണ്ടി തകര്‍ത്തു കളിച്ച വില്യന്‍ 12 മത്സരത്തില്‍ ഗണ്ണേഴ്‌സിനൊപ്പം ഇറങ്ങിയെങ്കിലും ഒരു ഗോളുപോലും നേടാനായില്ല. 2013 മുതല്‍ ഏഴ് വര്‍ഷക്കാലം ചെല്‍സിക്കുവേണ്ടി കളിച്ച ശേഷമാണ് വില്യന്റെ കൂടുമാറ്റം. ചെല്‍സിക്കുവേണ്ടി 234 മത്സരത്തില്‍ നിന്ന് 37 ഗോള്‍ അദ്ദേഹം നേടിയിട്ടുമുണ്ട്. നിലവിലെ ഫോമില്‍ വില്യന്‍ ഗണ്ണേഴ്‌സിന് നഷ്ട കച്ചവടം തന്നെയാണ്.

ലിറോയ് സാനെ ബയേണ്‍ മ്യൂണിക്കില്‍
ജര്‍മന്‍ വിങ്ങര്‍ ലിറോയ് സാനെയെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നാണ് ബയേണ്‍ മ്യൂണിക്ക് സ്വന്തമാക്കിയത്. സിറ്റിക്കൊപ്പം മികച്ച പ്രകടനം കാഴ്ചചവെച്ചിരുന്ന താരത്തില്‍ പ്രതീക്ഷകളേറെയായിരുന്നെങ്കിലും പ്രതീക്ഷിച്ച മികവിനൊത്ത് അദ്ദേഹത്തിന് ഉയരാന്‍ സാധിച്ചിട്ടില്ല. 44.7 ദശലക്ഷം യൂറോയ്ക്കാണ് കൈമാറ്റം നടന്നത്. നിലവില്‍ ബയേണിന്റെ പ്ലേയിങ് ഇലവനിലെ സ്ഥിര സാന്നിധ്യമാവാന്‍ പോലും ലിറോയ് സാനെക്ക് സാധിക്കുന്നില്ല.

ക്രിസ്റ്റിയന്‍ എറിക്‌സന്‍ ഇന്റര്‍ മിലാനില്‍
ടോട്ടനത്തിന്റെ ഡെച്ച് താരം ക്രിസ്റ്റിയന്‍ എറിക്‌സന്‍ ഈ വര്‍ഷമാണ് ഇന്റര്‍ മിലാനിലേക്ക് കൂടുമാറിയത്. 17 ദശലക്ഷം യൂറോയ്ക്കാണ് കൈമാറ്റം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ടോട്ടനത്തിന്റെ മധ്യനിരയിലെ നിര്‍ണ്ണായക താരമായിരുന്ന എറിക്‌സന് പക്ഷേ ഇന്റര്‍ മിലാനൊപ്പം വലിയ പ്രകടനം കാഴ്ചവെക്കാനാവുന്നില്ല. 25 മത്സരത്തില്‍ നിന്ന് 1 ഗോളാണ് നേടിയത്. ഇറ്റാലിയന്‍ ക്ലബ്ബിനെ സംബന്ധിച്ച് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ എറിക്‌സന് സാധിച്ചിട്ടില്ല.


Click it and Unblock the Notifications


