Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2020 ഫുട്‌ബോള്‍ പ്രേമികളെ കണ്ണീരണിയിച്ച വര്‍ഷം; വിടപറഞ്ഞത് അഞ്ച് ഇതിഹാസങ്ങള്‍

2020 നഷ്ടങ്ങളുടെ വര്‍ഷമായാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഫുട്‌ബോള്‍ ലോകത്തെ സംബന്ധിച്ച് അക്കാര്യം വളരെ ശരിയാണ്. കൊറോണയെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളേക്കാള്‍ കൂടുതല്‍ അഞ്ച് ഇതിഹാസ താരങ്ങളെ നഷ്ടമായ വര്‍ഷമാണ് 2020. ഫുട്‌ബോള്‍ ആരാധകരെ കണ്ണീരണിയിച്ച വിയോഗങ്ങളില്‍ ഡീഗോ മറഡോണയുടെ വിടവാങ്ങളും ഉള്‍പ്പെടും. ഈ വര്‍ഷം മരണത്തിന് കീഴടങ്ങിയ ഫുട്‌ബോള്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഡീഗോ മറഡോണ (അര്‍ജന്റീന)

ഡീഗോ മറഡോണ (അര്‍ജന്റീന)

ഫുട്‌ബോള്‍ ഇതിഹാസം അര്‍ജന്റീനയുടെ ഡീഗോ മറഡോണ മരണത്തിന് കീഴടങ്ങിയത് ഈ വര്‍ഷം നവംബറില്‍. ഹൃദയാഘാദത്തെത്തുടര്‍ന്നാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. അര്‍ജന്റീനയ്ക്ക് ഫുട്‌ബോള്‍ കിരീടം സമ്മാനിച്ച അദ്ദേഹം അര്‍ജന്റീന ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അച്ചടക്കമുള്ള ജീവിത ശൈലിയായിരുന്നില്ലെങ്കിലും മികച്ച ഫുട്‌ബോള്‍ താരമെന്ന നിലയില്‍ മറഡോണ പകരം വെക്കാനില്ലാത്ത പ്രതിഭാസമായിരുന്നു.

പൗലോ റോസി (ഇറ്റലി)

പൗലോ റോസി (ഇറ്റലി)

1982ലെ ഫുട്‌ബോള്‍ ലോകകപ്പിലെ ഇറ്റലിയുടെ ഹീറോയായിരുന്നു പൗലോ റോസി. ഡിസംബര്‍ ആദ്യ വാരമാണ് അദ്ദേഹം വിടപറഞ്ഞത്. ഇറ്റാലിയന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരങ്ങളിലൊരായിരുന്നു അദ്ദേഹം. ബ്രസീലിനിനെതിരേ ഹാട്രിക് നേിയ റോസിയുടെ പ്രകടനം ഇന്നും ആരാധക മനസില്‍ നിറഞ്ഞ് നില്‍ക്കുന്നു.

പപ്പ ബൗബ ഡിയോപ് (സെനഗല്‍)

പപ്പ ബൗബ ഡിയോപ് (സെനഗല്‍)

സെഗനലിന്റെ ഇതിഹാസ താരങ്ങളിലൊരാളായിരുന്ന ഡിയോപ് മരണപ്പെട്ടത് ഈ വര്‍ഷം നവംബര്‍ 29ന്. 2002ലെ ഫിഫ ലോകകപ്പില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ 1-0ന് സെനഗല്‍ തോല്‍പ്പിച്ചത് ഡിയോപിന്റെ മികവിലായിരുന്നു. ഏറെ നാളായി അസുഖ ബാധിതനായിരുന്ന അദ്ദേഹം 42ാം വയസിലാണ് മരണത്തിന് കീഴടങ്ങിയത്. സെനഗലിനുവേണ്ടി 11 ഗോളാണ് അദ്ദേഹം നേടിയത്.

ജെറാഡ് ഹൗലിയര്‍ (ഫ്രാന്‍സ്)

ജെറാഡ് ഹൗലിയര്‍ (ഫ്രാന്‍സ്)

മുന്‍ ഫ്രഞ്ച് താരവും പരിശീലകനുമായ ജെറാഡ് ഹൗലിയര്‍ വിടപറഞ്ഞതും ഈ വര്‍ഷം. പിഎസ്ജി,ലിയോണ്‍,ലിവര്‍പൂള്‍ തുടങ്ങി പ്രമുഖ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹം 73ാം വയസിലാണ് മരണപ്പെട്ടത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായി തൊട്ടടുത്ത ദിവസം മരണപ്പെടുകയായിരുന്നു.

നോബി സ്റ്റിലിസ് (ഇംഗ്ലണ്ട്)

നോബി സ്റ്റിലിസ് (ഇംഗ്ലണ്ട്)

മുന്‍ ഇംഗ്ലണ്ട് താരവും പരിശീലകനുമായിരുന്ന നോബി സ്റ്റിലിസ് മരിച്ചത് 2020ലാണ്. 1996ല്‍ ലോകകപ്പ് കിരീടം നേടിയ ഇംഗ്ലണ്ട് ടീമിലെ നിര്‍ണ്ണായക ഘടകമായിരുന്നു അദ്ദേഹം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടിയും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച അദ്ദേഹം അര്‍ബുദ രോഗത്തെത്തുടര്‍ന്നാണ് മരണപ്പെട്ടത്. പ്രതിരോധത്തിലും മധ്യനിരയിലും അദ്ദേഹം തിളങ്ങിയിരുന്നു.

Story first published: Friday, December 25, 2020, 13:06 [IST]
Other articles published on Dec 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+