Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിടപറയാനൊരുങ്ങി 2020; ഈ വര്‍ഷം നിരാശപ്പെടുത്തിയ അഞ്ച് ഫുട്‌ബോള്‍ ക്ലബ്ബുകള്‍

2020 പ്രതിസന്ധികളുടെ വര്‍ഷമാണ്. കൊറോണ മഹാമാരിയില്‍ ലോകം വിറങ്ങലിച്ചെങ്കിലും പതിയെ കരകയറി വരികയാണ്. കായിക ലോകത്തെ സംബന്ധിച്ചും നഷ്ടങ്ങളുടെ വര്‍ഷമായിരുന്നു. ഫുട്‌ബോള്‍ മത്സരങ്ങളെല്ലാം പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വന്നെങ്കിലും പിന്നീട് പുനരാരംഭിച്ചു. ഫ്രഞ്ച് ലീഗ് മാത്രമാണ് പാതി വഴിയില്‍ ഉപേക്ഷിച്ചത്. 2020ല്‍ പ്രമുഖ പല ക്ലബ്ബുകള്‍ക്കും പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. 2020ല്‍ ആരാധകരെ നിരാശപ്പെടുത്തിയ അഞ്ച് ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

യുവന്റസ് (സീരി എ)

യുവന്റസ് (സീരി എ)

ഇറ്റാലിയന്‍ സീരി എയിലെ ശക്തരായ നിരയാണ് യുവന്റസിന്റേത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ,പൗലോ ഡിബാല തുടങ്ങിയ പ്രമുഖരുടെ നീണ്ട നിരയുള്ള യുവന്റസിന് 2020 അത്ര നല്ല വര്‍ഷമായിരുന്നില്ല. പതിവ് പോലെ സീരി എ കിരീടം നേടിയെങ്കിലും മറ്റെല്ലാം ടൂര്‍ണമെന്റുകളിലും നിരാശപ്പെടേണ്ടി വന്നു. കോപ്പാ ഇറ്റാലിയ,സൂപ്പര്‍ കോപ്പാ ഇറ്റാലിയ കിരീടങ്ങള്‍ കൈവിട്ട് കളഞ്ഞ യുവന്റസ് ചാമ്പ്യന്‍സ് ലീഗിലും നിറം മങ്ങി. സൂപ്പര്‍ താരങ്ങളെ എത്തിച്ചിട്ടും ക്ലബ്ബിന് നിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കുന്നില്ല. ഈ സീസണിലും അത്ര മികച്ച പ്രകടനമല്ല ടീം കാഴ്ചവെക്കുന്നത്.

നാപ്പോളി (സീരി എ)

നാപ്പോളി (സീരി എ)

ഇറ്റാലിയന്‍ സീരി എയിലെ കരുത്തന്‍മാരാണ് നാപ്പോളിയെങ്കിലും പലപ്പോഴും സ്ഥിരത കണ്ടെത്താന്‍ കഴിയുന്നില്ല. അവസാന സീരി എയില്‍ ഏഴാം സ്ഥാനക്കാരായാണ് ടീം ഫിനിഷ് ചെയ്തതെങ്കിലും കോപ്പാ ഇറ്റാലിയ കിരീടം നേടാനായി. ലീഗ് കിരീടത്തിലേക്ക് എത്താനുള്ള പ്രതിഭ അവര്‍ക്കുണ്ടെങ്കിലും പലപ്പോഴും നിരാശപ്പെടുത്തുന്നു. ഈ സീസണിലും മികച്ച പ്രകടനമല്ല നാപ്പോളി കാഴ്ചവെക്കുന്നത്.

ബൊറൂസിയ ഡോര്‍ട്ട്മുണ്ട് (ബുണ്ടസ്ലീഗ)

ബൊറൂസിയ ഡോര്‍ട്ട്മുണ്ട് (ബുണ്ടസ്ലീഗ)

ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് കരുത്തരുടെ നിരയാണ്. ബയേണ്‍ മ്യൂണിക്കിനെ വിറപ്പിക്കാന്‍ കെല്‍പ്പുള്ള ബുണ്ടസ്ലീഗയിലെ നിരയാണ് ഡോര്‍ട്ട്മുണ്ടിന്റേത്. 2020ല്‍ ഡോര്‍ട്ട്മുണ്ട് ലീഗ് കിരീട പ്രതീക്ഷയില്‍ ആയിരുന്നെങ്കിലും നിരാശപ്പെടുത്തി. ലീഗ് കിരീടം നഷ്ടപ്പെട്ടത് മാത്രമല്ല മറ്റൊരു ടൂര്‍ണമെന്റിലും മികവ് കാട്ടാന്‍ ഡോര്‍ട്ട്മുണ്ടിന് സാധിച്ചില്ല. ചാമ്പ്യന്‍സ് ലീഗിലും അവര്‍ നിരാശപ്പെടുത്തി.

ബാഴ്‌സലോണ (ലാലിഗ)

ബാഴ്‌സലോണ (ലാലിഗ)

റയല്‍ മാഡ്രിഡ് ലാലിഗ കിരീടം ഉയര്‍ത്തിയപ്പോള്‍ ബാഴ്‌സലോണയ്ക്ക് കാഴ്ചക്കാരാകേണ്ടി വന്നു. 2020ല്‍ നിരവധി പ്രതിസന്ധികളാണ് ബാഴ്‌സലോണ നേരിട്ടത്. താരങ്ങളുടെ പ്രതിഫല പ്രശ്‌നവും താരങ്ങളും പ്രസിഡന്റും തമ്മിലുള്ള പ്രശ്‌നവും മെസ്സിയും മാനേജ്‌മെന്റും തമ്മിലുള്ള പ്രശ്‌നവുമെല്ലാം ബാഴ്‌സലോണയ്ക്ക് വലിയ നാണക്കേടുണ്ടാക്കി. ലീഗ് കിരീടം നഷ്ടപ്പെട്ട ബാഴ്‌സയ്ക്ക് ചാമ്പ്യന്‍സ് ലീഗിലും തിളങ്ങാനായില്ല.

ആഴ്‌സണല്‍ (പ്രീമിയര്‍ ലീഗ്)

ആഴ്‌സണല്‍ (പ്രീമിയര്‍ ലീഗ്)

2020ലും ആഴ്‌സണല്‍ നിരാശപ്പെടുത്തി. ആഴ്‌സന്‍ വെങ്ങര്‍ മുന്‍നിര ടീമായി വളര്‍ത്തിയെടുത്ത ആഴ്‌സണലിന് ഇപ്പോള്‍ പഴയ പ്രതാപമില്ല. പ്രീമിയര്‍ ലീഗില്‍ ആദ്യ നാലില്‍ ഇടം പിടിച്ചിട്ട് വര്‍ഷങ്ങളായിരിക്കുന്നു. മികച്ച താരങ്ങളുടെ അഭാവം ടീമിലുണ്ട്. ഗണ്ണേഴ്‌സ് എന്ന പേര് നിലവിലെ ആഴ്‌സണലിന് ചേരില്ല. ഔബ്‌മെയാങ്, വില്യന്‍, ലാക്കസാറ്റെ, ഡേവിഡ് ലൂയിസ്, മെസ്യൂട്ട് ഓസില്‍ തുടങ്ങിയവരെല്ലാം ടീമിലുണ്ടെങ്കിലും ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ സാധിക്കുന്നില്ല.

Story first published: Friday, December 25, 2020, 12:15 [IST]
Other articles published on Dec 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+