For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീമില്‍ തിരിച്ചെത്തി

By കാശ്വിൻ

ലിസ്ബന്‍: പോര്‍ച്ചുഗലിന്റെ അടുത്ത ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കും. ഒക്‌ടോബര്‍ ഏഴിന് അന്‍ഡോറക്കും പത്തിന് ഫറോ ഐലന്‍ഡിനും എതിരെയാണ് പോര്‍ച്ചുഗലിന്റെ മത്സരങ്ങള്‍. യൂറോ കപ്പ് ഫൈനലിനിടെ പരുക്കേറ്റതിനെ തുടര്‍ന്ന് ക്രിസ്റ്റ്യാനോ വിശ്രമത്തിലായിരുന്നു.

സൂപ്പര്‍ താരത്തെ കൂടാതെ യോഗ്യതാ റൗണ്ടില്‍ ആദ്യ മത്സരം കളിച്ചപ്പോള്‍ പോര്‍ച്ചുഗല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് പരാജയപ്പെട്ടിരുന്നു (2-0). രണ്ട് മാസത്തെ വിശ്രമത്തിന് ശേഷം സ്പാനിഷ് ക്ലബ്ബ് റയല്‍മാഡ്രിഡിനായി കളിച്ചു തുടങ്ങിയ ക്രിസ്റ്റ്യാനോ പതിയെ താളം കണ്ടെത്തി. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബൊറുസിയ ഡോട്മുണ്ടിനെതിരെ ഗോള്‍ നേടി മികവറിയിച്ചതോടെ പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍നാണ്ടോ സാന്റോസ് നായകനെ ടീമിലേക്ക് തിരിച്ചുവിളിച്ചു.

cristianoronaldo

റയല്‍മാഡ്രിഡ് കോച്ച് സിനദിന്‍ സിദാന്‍ ക്രിസ്റ്റ്യാനോയുടെ ആരോഗ്യത്തില്‍ വ്യാകുലനാണ്. സ്പാനിഷ് ലാ ലിഗയില്‍ ലാസ് പാല്‍മാസിനെതിരെ എഴുപതാം മിനുട്ടില്‍ ക്രിസ്റ്റ്യാനോയെ തിരിച്ചുവിളിച്ച് സിദാന്‍ അത് പ്രകടമാക്കുകയും ചെയ്തു. റയലില്‍ ആദ്യമായിട്ടായിരുന്നു ക്രിസ്റ്റ്യാനോയെ ഇടക്ക് വെച്ച് പിന്‍വലിക്കുന്നത്. പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി ക്രിസ്റ്റ്യാനോ കളിക്കാന്‍ പോകുമ്പോള്‍ ചങ്കിടിപ്പേറുക സിദാനായിരിക്കും. തുടര്‍ച്ചയായ സമനിലകളില്‍ പെട്ട് റയല്‍മാഡ്രിഡ് തിരിച്ചടി നേരിടുന്ന സമയമാണിത്. ക്രിസ്റ്റ്യാനോ വീണ്ടും പരുക്കേറ്റ് പുറത്താകുന്നത് റയല്‍ കോച്ചിന് ഉള്‍ക്കൊള്ളാനാകില്ല.

അതേസമയം ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗല്‍ കടുത്ത ഗ്രൂപ്പിലാണെന്നും ക്രിസ്റ്റ്യാനോ കൂടുതല്‍ സമയം കളിച്ചാല്‍ മാത്രമേ രക്ഷയുള്ളൂ എന്നുമാണ് ദേശീയ ടീം കോച്ച് സാന്റോസിന്റെ പക്ഷം.

Story first published: Friday, September 30, 2016, 9:14 [IST]
Other articles published on Sep 30, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+