Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐലീഗ്: ഒടുവില്‍ ഗോകുലത്തിന് സ്വന്തം കാണികള്‍ക്കിടയില്‍ ആദ്യജയം

കോഴിക്കോട്: ഐ ലീഗില്‍ മലയാളി താരം അര്‍ജ്ജുനന്റെ ഗോളില്‍ ഗോകുലം കേരള എഫ്‌സിക്ക് ഹോം ഗ്രൗണ്ടില്‍ ആദ്യജയം. വടക്ക് കിഴക്കന്‍ ശക്തികളായ ഷില്ലോംഗ് ലജോംഗ് എഫ് സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗോകുലം കേരള കീഴടക്കിയത്. ഇതോടെ ഗോകുലത്തിന്റെ ഇതുവരെയുള്ള മത്സരവിജയങ്ങള്‍ മൂന്നായി ഉയര്‍ന്നു.

ഷില്ലോംഗിന്റെ മുന്നേറ്റത്തോടെ ആയിരുന്നു കളിയുടെ തുടക്കം. സാമുവല്‍ ലാല്‍മുപുഴയുടെ ഒരു ഉജ്വല ഷോട്ട് ഗോകുലം ഗോളി തടുത്തിട്ടു. എട്ടാം മിനുട്ടില്‍ ഗോകുലത്തിന്റെതായിരുന്നു കിക്ക്. പക്ഷെ, സല്‍മാന്റെ കിക്ക് ലക്ഷ്യം കണ്ടില്ല. 14ാം മിനുട്ടില്‍ ഗോകുലത്തിന്റെ സല്‍മാന്റെ കോര്‍ണര്‍ അണ്ടര്‍ 22 താരം കിവി തലവെച്ചെങ്കിലും പുറത്തേക്ക്. പിന്നാലെ ലജോംഗിന്റെ കോഫിയുടെ ഷോട്ടും പുറത്തേക്ക്. ആദ്യപകുതിയുടെ 25ാം മിനുട്ടില്‍ ലാല്‍പുഴയുടെ ഫ്രീകിക്കിലൂടെ അബ്ദുല്ലേയി കോഫിയാണ് ലജോംഗിന്റെ ആദ്യഗോള്‍ നേടിയത്. തൊട്ടുപിന്നാലെ ഗോകുലത്തിന്റെ കിവിയുടെ ഷോട്ട് ബാറിന് പുറത്തേക്ക്.

gfc3

രണ്ടാംപകുതിയുടെ 52ാംമിനുട്ടില്‍ ഗോകുലത്തിന്റെ ബഹറൈന്‍ താരം മഹമ്മൂദ് മെര്‍സയുടെ ഫ്രീക്കില്‍ ഗോകുലം ഗോള്‍ മടക്കി. എന്നാല്‍ സമനില ഗോള്‍ നേടിയതിന്റെ പിന്നാലെ സാമൂവലിന്റെ ഫ്രീകിക്കില്‍ ലജോംഗിന്റെ കൊറിയന്‍ താരം ജുഹോ ഹെഡ്ഡറിലൂടെ വീണ്ടും ലീഡ് ഗോള്‍ നേടി. അതിനിടെ ഗോകുലത്തിന്റെ ഉഗാണ്ടന്‍ താരം മൂസ തുടക്കമിട്ട നീക്കം തുടര്‍പാസുകളിലൂടെ കിവിയുടെ കാലുകളില്‍ എത്തുകയും അത് വലകുലുക്കുകയും ചെയ്തു. സമനില ഗോള്‍ ലഭിച്ചതോടെ ആത്മവിശ്വാസം വര്‍ധിച്ച ഗോകുലം കേരള പകരക്കാനായിറങ്ങിയ എം എസ് പി മുന്‍ താരം അര്‍ജ്ജുനന്റെ ഒറ്റയാന്‍ നീക്കത്തിലൂടെ ഗോള്‍വലകുലുക്കുമ്പോള്‍ ഉച്ചവെയിലില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ കളികാണാനെത്തിയവര്‍ക്ക് അതൊരു മനോഹര കാഴചയായി.

gfc2

കളിയുടെ ആദ്യവസാനം 77-32 ഗോള്‍ പോസിഷന്‍ നിലനിര്‍ത്തിയ ഗോകുലം കേരള മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ടീമിന്റെ പ്രധാന ഗോളി നിഖില്‍ സി ബെര്‍ണാഡിന് പരുക്ക് കാരണം പകരക്കാനായിറങ്ങിയ ബിലാലിന് പിഴവുകള്‍ സംഭവിച്ചെങ്കിലും ടീമിന്റെ ഒത്തൊരുമയോടുള്ള പ്രകടനം വിജയത്തിലേക്കു വഴിതുറന്നു. അഞ്ച് വിദേശ താരങ്ങളുമായി ഇറങ്ങിയ ലജോംഗിനെ കേവലം നാല് വിദേശതാരങ്ങളുമായി ഇറങ്ങിയ ഗോകുലം പിടിച്ചുനിര്‍ത്തി. ടീമില്‍ തദ്ദേശീയ താരങ്ങലാണ് ഇന്നലെ പ്രകടനം മെച്ചപ്പെടുത്തിയത്. വിജയം കൂടുതല്‍ കരുത്ത് നല്കുന്നുണ്ടെന്നും അടുത്ത മത്സരത്തില്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും മിനര്‍വ പഞ്ചാബുമായി എവേ മത്സരത്തില്‍ പുതിയ താരങ്ങളെ കളത്തിലിറങ്ങുമെന്നും കോച്ച് ബിനോ ജോര്‍ജ്ജ് പറഞ്ഞു. പരുക്ക് മാറി ക്യാപ്റ്റന്‍ സുശാന്ത് മാത്യു ടീമിനൊപ്പം ചേരും. വ്യക്തിപരമായ അസൗകര്യം കാരണം ഡാനിയല്‍ അഡോ അടുത്ത മത്സരത്തില്‍ ഉണ്ടാകില്ല. മോഹന്‍ ബഗാനും ഈസ്റ്റ്ബംഗാളുമായുള്ള അടുത്ത ഹോംമത്സരങ്ങള്‍ കടുത്തതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടീമിന്റെ പ്രകടനത്തില്‍ തൃപ്തനാണ്. കേരളത്തിന് പ്രതീക്ഷയുള്ള കുറച്ച് താരങ്ങളെ സംഭാവന ചെയ്യാന്‍ ടീമിനെ കൊണ്ട് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതികൂല കാലാവസ്ഥ ടിമിന്റെ പ്രകടനത്തെ ബാധിച്ചതായി ലജോംഗ് എഫ്‌സി അസി. കോച്ച് അലിസണ്‍ പറഞ്ഞു.

അര്‍ജുന്‍ നേടിയ ഗോളിന്റെ വീഡിയൊ കാണാം...

Story first published: Monday, January 29, 2018, 10:36 [IST]
Other articles published on Jan 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+