Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റാഫേലിന്റെ ഫ്രീകിക്ക് ഗോളില്‍ സീക്കോ തല ഉയര്‍ത്തി

പാരിസ്: ഐ എസ് എല്ലില്‍ സീക്കോയും അന്റോണിയോ ഹബാസും മുഖാമുഖം വന്നപ്പോഴെല്ലാം ജയിച്ചത് ഒരാളായിരുന്നു - ഹബാസ് . ഇത്തവണ ചരിത്രം മാറി. സീക്കോ ആദ്യമായി ഹബാസിന്റെ ടീമിനെ കീഴടക്കി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ എഫ് സി ഗോവ ഏകപക്ഷീയമായ ഒരു ഗോളിന് എഫ് സി പൂനെ സിറ്റിയെ വീഴ്ത്തിയപ്പോഴായിരുന്നു സീക്കോ തല ഉയര്‍ത്തിയത്. കളം നിറഞ്ഞു കളിച്ച റാഫേല്‍ കൊയ്‌ലോയാണ് ഗോവയുടെ വിജയഗോള്‍ നേടിയത്. മുപ്പത്തിരണ്ടാം മിനുട്ടില്‍ ഫ്രീകിക്കിലൂടെയായിരുന്നു ഗോള്‍.

സീസണിലെ എട്ടാം മത്സരത്തില്‍ രണ്ടാം ജയം സ്വന്തമാക്കിയ എഫ് സി ഗോവ ഏഴ് പോയിന്റുമായി ഏഴാംസ്ഥാനത്ത്. ഏഴ് മത്സരങ്ങളില്‍ ആറ് പോയിന്റുള്ള എഫ് സി പൂനെ സിറ്റി എട്ടാം സ്ഥാനത്തും. ഗോവയുടെ ബ്രസീലിയന്‍ കോച്ച് സീക്കോക്ക് വ്യക്തിപരമായി ഏറെ ആശ്വാസം നല്‍കുന്ന ജയമാണിത്. ഐ എസ് എല്ലില്‍ ആദ്യമായിട്ട് അന്റോണിയോ ഹബാസ് പരിശീലിപ്പിച്ച ടീമിനെ സീക്കോക്ക് വീഴ്ത്താന്‍ സാധിച്ചു.

antoniohabas

ഹബാസ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത കോച്ചായിരുന്നപ്പോഴൊന്നും തന്നെ സീക്കോക്ക് രക്ഷയുണ്ടായിരുന്നില്ല. എന്നാല്‍, ആ ചരിത്രം ഹബാസിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ച് തന്നെ തിരുത്താനായത് സീക്കോയുടെ ജയമായി.

ഏറെ മുന്നൊരുക്കങ്ങളുമായാണ് സീക്കോ പൂനെയിലെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ഡൈനമോസിനോട് തോറ്റ ടീമിലെ അഞ്ച് പേരെ മാറ്റി. പ്രതിരോധം ശക്തിപ്പെടുത്തുവാനാണ് സീക്കോ പ്രധാനമായും ശ്രമിച്ചത്. ഗോള്‍ കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണി, സഞ്ജയ് ബല്‍മുചു, റോബിന്‍ സിംഗ് എന്നിവര്‍ ആദ്യ ഇലവനില്‍ തിരിച്ചെത്തി.

എഫ് സി പുനെ സിറ്റി കോച്ച് ഹബാസാകട്ടെ മൂന്ന് മാറ്റങ്ങള്‍ മാത്രമാണ് ടീമില്‍ വരുത്തിയത്.

Story first published: Saturday, November 5, 2016, 9:10 [IST]
Other articles published on Nov 5, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+