Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഖത്തറിനു പിന്നാലെ ലോകകപ്പ് സൗദിയിലേക്ക്!! 2030, 34 വേദികള്‍ പ്രഖ്യാപിച്ച് ഫിഫ

സൂറിച്ച്: ഏഷ്യന്‍ വന്‍കരയിലേക്കു വീണ്ടും കാല്‍പന്തുകളിയുടെ വിശ്വമാമാങ്കം വിരുന്നെത്തുന്നു. വന്‍ വിജയമായി മാറിയ 2022ലെ ഖത്തര്‍ ലോകകപ്പിനു ശേഷം വീണ്ടുമൊരു ഏഷ്യന്‍ രാജ്യത്തിനു നറുക്കു വീണിരിക്കുകയാണ്. 2034ലെ ലോകകപ്പിന്റെ വേദിയായി സൗദി അറേബ്യയെയാണ് ഫിഫ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിനു മുമ്പുള്ള 2023ലെ ടൂര്‍ണമെന്റിനു സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ തുടങ്ങിയ മൂന്നു രാജ്യങ്ങള്‍ സംയുക്ത ആതിഥേയത്വം വഹിക്കുകയും ചെയ്യും.

ഖത്തറിനു ശേഷം ഫിഫയുടെ ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ മിഡില്‍ ഈസ്റ്റ് രാജ്യം കൂടിയാണ് സൗദി അറേബ്യ. ഖത്തര്‍ ലോകകകപ്പ് കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സൗദിയിലും കാല്‍പന്തിന്റെ ആരവമുയരാന്‍ പോവുന്നത്.

ഖത്തറിലെ കഴിഞ്ഞ എഡിഷില്‍ ഇതിഹാസ നായകന്‍ ലയണല്‍ മെസ്സിക്കു കീഴില്‍ അര്‍ജന്റീനയാണ് ലോക കിരീടത്തില്‍ മുത്തമിട്ടത്. പെനല്‍റ്റി ഷൂട്ടൗട്ടിലെത്തിയ ത്രില്ലിങ് ഫൈനലില്‍ ഫ്രാന്‍സിനെ അവര്‍ 4-2നു തോല്‍പ്പിക്കുകയായിരുന്നു.

ARGENTINA TEAM

ഫിഫയുടെ പ്രഖ്യാപനം

ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്റിനോയാണ് 2030, 34 ലോകകപ്പുകളുടെ വേദികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ രണ്ടു ടൂര്‍ണമെന്റുകള്‍ക്കുമായി ഒരേയൊരു ബിഡ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഫിഫയുടെ ഓണ്‍ലൈന്‍ മീറ്റിങില്‍ ഇതു അംഗീകരിക്കുകയും ചെയ്യുകയായിരുന്നു.

ഫുട്‌ബോളിനെ ഞങ്ങള്‍ കൂടുതല്‍ രാജ്യങ്ങളിലേക്കു എത്തിക്കുകയാണ്. ടീമുകളുടെ എണ്ണം ടൂര്‍ണമെന്റിന്റെ നിലവാരത്തെ ബാധിച്ചിട്ടില്ല. ഇതു യഥാര്‍ഥത്തില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്തിട്ടുള്ളതെന്നു 2030ലെ വേദിയെക്കുറിച്ച് പ്രഖ്യാപിക്കവെ ഇന്‍ഫാന്റിനോ പറഞ്ഞു.

ഫിഫാ ലോകകപ്പിന്റെ ശതാബ്ദി കൂടിയാണ് 2030ലെ ടൂര്‍ണമെന്റിലൂടെ ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഉറുഗ്വേ, അര്‍ജന്റീന, പരാഗ്വേ തുടങ്ങിയ രാജ്യങ്ങളിലും ഓരോ മല്‍സരങ്ങള്‍ വീതം നടക്കും. 1930ലെ പ്രഥമ ലോകകപ്പിന്റെ വേദിയായ ഉറുഗ്വേയിലാണ് 2030ലെ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മല്‍സരം നടക്കുന്നത്.

അടുത്ത രണ്ടു മല്‍സരങ്ങള്‍ അര്‍ജന്റീന, പരാഗ്വേ എന്നീ രാജ്യങ്ങളിലുമായിരിക്കും. അതിനു ശേഷമുള്ള മല്‍സരങ്ങളാണ് ലോകകപ്പിന്റെ സംയുക്ത ആതിഥേയരായ സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്നത്.

ഇതാദ്യമായിട്ടാണ് പോര്‍ച്ചുഗല്‍, പരാഗ്വേ, മൊറോക്കോ എന്നീ രാജ്യങ്ങളില്‍ ലോകകപ്പ് മല്‍സരങ്ങള്‍ നടക്കാന്‍ പോവുന്നത്. ഉറുഗ്വേ, അര്‍ജന്റീന, സ്‌പെയിന്‍ എന്നിവരെല്ലാം ഇതിനകം ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്.

Story first published: Wednesday, December 11, 2024, 21:58 [IST]
Other articles published on Dec 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+