അത്ഭുതങ്ങള്‍ സംഭവിച്ചില്ല; ഇന്ത്യ ഇറാനോട് തോറ്റു (3-0)
ബെംഗളൂരു: 2018ലെ ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടിലെത്താനുള്ള ഇന്ത്യന്‍ മോഹങ്ങള്‍ ഏറെക്കുറെ അവസാനിച്ചു. ബെംഗളുരുവില്‍ നടന്ന ഇറാനെതിരായ മത്സരത്തില്‍ 3-0 എന്ന സ്‌കോറിന് തോറ്റതോടെയാണിത്. ഗ്രൂപ്പില്‍ കരുത്തരായ ഇറാനെതിരെ പൊരുതാന്‍പോലുമാകാതെയാണ് ഇന്ത്യ കീഴടങ്ങിയത്.
ഇതോടെ ഇന്ത്യയും ഒമാനും ഇറാനും ഗുവാമും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഇറാന്‍ മുന്നിലെത്തി. ഏഴുപോയന്റാണ് ഇറാനുള്ളത്. രണ്ടു കളികളും ജയിച്ച ഒമാനും ഗുവാമിനും ആറു പോയിന്റുണ്ട്. അതേസമയം, മൂന്നു മല്‍സരവും തോറ്റ ഇന്ത്യ അവസാന സ്ഥാനത്താണ്. ദുര്‍ബലരായ ഗുവാമിനോടുപോലും തോറ്റ ഇന്ത്യയ്ക്ക് ലോകപ്പിന്റെ അവസാന റൗണ്ടില്‍ കടക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരും.

പ്രതിരോധത്തിലും ഗോള്‍കീപ്പിങ്ങിലും കാട്ടിയ മികവാണ് കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ ഇന്ത്യ രക്ഷപ്പെട്ടത്. ദേശീയ ടീമിനായി ആദ്യ മല്‍സരത്തിനിറങ്ങിയ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു ഇന്ത്യയ്ക്കുവേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ മത്സരത്തില്‍ ഗുവാമിനെതിരെ 6-0 എന്ന സ്‌കോറിനായിരുന്നു ഇറാന്റെ വിജയം.
29, 47, 49 മിനിറ്റുകളിലായിരുന്നു ഇന്ത്യ ഗോള്‍ വഴങ്ങിയത്. മൂന്നു ഗോള്‍ നേടിയശേഷവും ഇറാന്‍ കനത്ത ആക്രമണമാണ് അഴിച്ചുവിട്ടതെങ്കിലും സന്ദേശ് ജിങ്കാന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രതിരോധം കൂടുതല്‍ ഗോളുകള്‍ക്ക് ഇറാന് അവസരം നല്‍കിയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications