വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ് വേദിയില്‍ വീണ കണ്ണീര്‍...

By Desk

ഫുട്‌ബോള്‍ കളിക്കളങ്ങൡ ആരവങ്ങളും വീറും വാശിയുമെല്ലാമുണ്ടാകും. ഒരു വീഞ്ഞ് നുണയുന്ന സുഖത്തോടെ അതെല്ലാം കാണികള്‍ ആസ്വദിക്കാറുമുണ്ട്. എന്നാല്‍ കളിക്കളത്തിലെ ചില കണ്ണീര്‍ കാഴ്ചകളെന്നും ആരാധകര്‍ വേദനയോടെ ഓര്‍ക്കും.അത്തരം ചില കാഴ്ചകളിലൂടെ

പെലെയുടെ വിരമിക്കല്‍...

പെലെയുടെ വിരമിക്കല്‍...

ഇതിഹാസ താരം പെലെ കാല്‍പന്തു കളി ആരാധകരുടെ വികാരമാണ്.

പെ​​​ലെ​​​യു​​​ടെ ക​​​പ്പാ​​​യി അ​​​റി​​​യ​​​പ്പെ​​​ട്ട 1970-ൽ ​​​മെ​​​ക്സി​​​ക്കോ​​​യി​​​ൽ ന​​​ട​​​ന്ന ലോകകപ്പ് പെലെയുടെ കപ്പായാണ് അറിയപ്പെടുന്നത്. ആ വര്‍ഷം ബ്ര​​​സീ​​​ലും ഇ​​​റ്റ​​​ലി​​​യു​​​മാ​​​ണ് ഫൈ​​​ന​​​ൽ ക​​​ളി​​​ച്ച​​​ത്. ര​​​ണ്ടു ലോ​​​ക​​​ക​​​പ്പു ചാ​​​ന്പ്യ​​​ൻ​​​മാ​​​ർ മു​​​ഖാ​​​മു​​​ഖം വ​​​ന്ന ലോ​​​ക​​​ക​​​പ്പാ​​​യി​​​രു​​​ന്നു ഇ​​​ത്. 1934, 1938 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ജേ​​​താ​​​ക്ക​​​ളാ​​​യ ഇ​​​റ്റ​​​ലി​​​യും 1958, 1962 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ കി​​​രീ​​​ട​​​മ​​​ണി​​​ഞ്ഞ ബ്ര​​​സീ​​​ലും ഫൈ​​​ന​​​ലി​​​ൽ കോ​​​ന്പു​​​കോ​​​ർ​​​ക്കു​​​ന്നു. ഒ​​​ന്നി​​​നെ​​​തി​​​രേ നാ​​​ലു ഗോ​​​ളു​​​ക​​​ൾ​​​ക്കു ഇ​​​റ്റ​​​ലി​​​യെ ത​​​ക​​​ർ​​​ത്തു ബ്ര​​​സീ​​​ൽ ജേ​​​താ​​​ക്ക​​​ളാ​​​യി. യൂ​​​ൾ​​​റി​​​മെ ട്രോ​​​ഫി ബ്ര​​​സീ​​​ലി​​​നു സ്വ​​​ന്ത​​​മാ​​​യ​​​തും ഇ​​​വി​​​ടെവ​​​ച്ചാ​​​യി​​​രു​​​ന്നു. പെ​​​ലെ​​​യ്ക്കൊ​​​പ്പം ജെ​​​ർ​​​സീ​​​ഞ്ഞോ, ജെ​​​ഴ്സ​​​ണ്‍, ടൊ​​​സ്റ്റാ​​​വോ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ അ​​​ണി​​​നി​​​ര​​​ന്നി​​​രു​​​ന്നു.​​​ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ മൊ​​​ത്തം 19 ഗോ​​​ളു​​​ക​​​ളാ​​​ണ് ബ്ര​​​സീ​​​ൽ അ​​​ടി​​​ച്ചു​​​കൂ​​​ട്ടി​​​യ​​​ത്. മൂ​​​ന്നു ലോ​​​ക​​​ക​​​പ്പു വി​​​ജ​​​യ​​​ങ്ങ​​​ളു​​​മാ​​​യി പെ​​​ലെ ത​​​ന്‍റെ ലോ​​​ക​​​ക​​​പ്പ് മത്സരങ്ങൾക്കു വി​​​രാ​​​മ​​​മി​​​ട്ട മ​​​ത്സ​​​രം കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു അ​​​ത്. അ​​​തു​​​കൊ​​​ണ്ടു ത​​​ന്നെ ഈ ​​​ലോ​​​കക​​​പ്പ് പെ​​​ലെ​​​യു​​​ടെ​​​താ​​​യി മാ​​​റി.

യു​​​സേ​​​ബി​​​യോ​​​യു​​​ടെ ക​​​ണ്ണീ​​​ർ

യു​​​സേ​​​ബി​​​യോ​​​യു​​​ടെ ക​​​ണ്ണീ​​​ർ

1966-ൽ ​​​ഇം​​​ഗ്ല​​​ണ്ടി​​​ൽ ന​​​ട​​​ന്ന ലോ​​​ക​​​ക​​​പ്പി​​​ലെ സെ​​​മി ഫൈ​​​ന​​​ൽ ഇം​​​ഗ്ല​​​ണ്ടും പോ​​​ർ​​​ച്ചു​​​ഗ​​​ലും ത​​​മ്മി​​​ലാ​​​യി​​​രു​​​ന്നു. പോ​​​ർ​​​ച്ചു​​​ഗ​​​ലി​​​നെ കീ​​​ഴ​​​ട​​​ക്കി ഇം​​​ഗ്ല​​​ണ്ട് ഫൈ​​​ന​​​ലി​​​ലെ​​​ത്തി​​​യ​​​തി​​​നേ​​​ക്കാ​​​ൾ ശ്ര​​​ദ്ധ നേ​​​ടി​​​യ​​​ത് ക​​​രി​​​ന്പു​​​ലി എ​​​ന്ന​​​റ​​​യി​​​പ്പെ​​​ടു​​​ന്ന യു​​​സേ​​​ബി​​​യോ കണ്ണീരായിരുന്നു. ആ നിമിഷം ഫുട്‌ബോള്‍പ്രേമികള്‍ ഇന്നും നീറ്റലോടെ ഓര്‍ക്കുന്നു. യു​​​സേ​​​ബി​​​യാ​​​യി​​​രു​​​ന്നു പോ​​​ർ​​​ച്ചു​​​ഗ​​​ലി​​​ന്‍റെ നെ​​​ടും​​​തൂ​​​ണ്‍. അ​​​ദ്ദേ​​​ഹ​​​ത്തെ ത​​​ള​​​യ്ക്കാ​​​ൻ ക​​​ഴി​​​ഞ്ഞാ​​​ൽ പോ​​​ർ​​​ച്ചു​​​ഗ​​​ലി​​​നെ കീ​​​ഴ​​​ട​​​ക്കാ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഇം​​​ഗ്ല​​​ണ്ടി​​​ന്‍റെ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ൽ. സം​​​ഘാ​​​ട​​​ക നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി പി​​​ടി​​​പാ​​​ടു​​​ണ്ടാ​​​യി​​​രു​​​ന്നു ഇം​​​ഗ്ല​​​ണ്ടി​​​ന്. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നു വേ​​​ദി മാ​​​റ്റം അ​​​ട​​​ക്ക​​​മു​​​ള്ള ചി​​​ല അ​​​ട്ടി​​​മ​​​റി​​​ക​​​ൾ സെ​​​മി​​​യി​​​ൽ ന​​​ട​​​ന്നു. നേ​​​ര​​​ത്തെ ഗു​​​ഡി​​​സ​​​ൻ പാ​​​ർ​​​ക്കി​​​ലാ​​​യി​​​രു​​​ന്നു മ​​​ത്സ​​​രം നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ മ​​​ത്സ​​​ര​​​ത്ത​​​ലേ​​​ന്ന് ഇം​​​ഗ്ലീ​​​ഷ് അ​​​ധി​​​കൃ​​​ത​​​ർ ഇ​​​ട​​​പ്പെ​​​ട്ടു മ​​​ത്സ​​​ര​​​വേ​​​ദി മാ​​​റ്റി. പോ​​​ർ​​​ച്ചു​​​ഗ​​​ൽ വൈ​​​കി​​​യാ​​​ണത് അ​​​റി​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ പോ​​​ർ​​​ച്ചു​​​ഗ​​​ൽ ക​​​ളി ന​​​ട​​​ക്കു​​​ന്ന​​​തി​​​ന്‍റെ തൊ​​​ട്ടു​​​മു​​​ന്പ​​​ത്തെ രാ​​​ത്രി​​​യി​​​ൽ ട്രെ​​​യി​​​നി​​​ലാ​​​ണ് എ​​​ത്തി​​​യ​​​ത്. ഇം​​​ഗ്ല​​​ണ്ട് ടീം ​​​ഉൗ​​​ർ​​​ജ​​​സ്വ​​​ല​​​രാ​​​യി ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ​​​പ്പോ​​​ൾ പോ​​​ർ​​​ച്ചു​​​ഗ​​​ൽ ടീ​​​മം​​​ഗ​​​ങ്ങ​​​ൾ​​​ക്കു യാ​​​ത്രാ​​​ക്ഷീ​​​ണം വി​​​ട്ട​​​ക​​​ന്നി​​​രു​​​ന്നി​​​ല്ല. യു​​​സേ​​​ബി​​​യോ​​​യെ ത​​​ട​​​യാ​​​ൻ ഇം​​​ഗ്ല​​​ണ്ട് നി​​​യോ​​​ഗി​​​ച്ച​​​ത് നോ​​​ബി സ്റ്റൈ​​​ൽ​​​സി​​​നെ. ഏ​​​തു​​​വി​​​ധ​​​മെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹ​​​ത്തെ ക​​​ളി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​തി​​​രി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു സ്റ്റൈ​​​ൽ​​​സി​​​നെ ഏ​​​ൽ​​​പ്പി​​​ച്ച ദൗ​​​ത്യം. 82-ാം മി​​​നി​​​റ്റി​​​ൽ ഇം​​​ഗ്ല​​​ണ്ട് പെ​​​നാ​​​ൽ​​​റ്റി വ​​​ഴ​​​ങ്ങി. സ്കോ​​​ർ 2-1. അ​​​വ​​​സാ​​​ന നി​​​മി​​​ഷ​​​ത്തി​​​ൽ പ​​​ന്തു യു​​​സേ​​​ബി​​​യോ​​​യു​​​ടെ കാ​​​ലി​​​ൽ. മു​​​ന്നി​​​ൽ ഇം​​​ഗ്ലീ​​​ഷ് ഗോ​​​ൾ​​​കീ​​​പ്പ​​​ർ അ​​​ല​​​ക്സ് സ്റ്റെ​​​പ്നി മാ​​​ത്രം. യു​​​സേ​​​ബി​​​യോ​​​യു​​​ടെ അ​​​ത്യു​​​ഗ്ര​​​ൻ ഷോ​​​ട്ട് സ്റ്റെ​​​പ്നി ത​​​ട​​​ഞ്ഞി​​​ട്ടു. അ​​​ടു​​​ത്ത നി​​​മി​​​ഷ​​​ത്തി​​​ൽ റ​​​ഫ​​​റി വി​​​സി​​​ലൂ​​​തി. ഇം​​​ഗ്ല​​​ണ്ട് ഫൈ​​​ന​​​ലി​​​ലേ​​​ക്ക്. ത​​​ന്‍റെ ക​​​ന​​​ത്ത ഷോ​​​ട്ട് ത​​​ട​​​ഞ്ഞ ഇം​​​ഗ്ലീ​​​ഷ് ഗോ​​​ളി​​​യെ തോ​​​ളി​​​ൽ ത​​​ട്ടി അ​​​ഭി​​​ന​​​ന്ദി​​​ച്ചു യു​​​സേ​​​ബി​​​യോ ഗ്രൗ​​​ണ്ടി​​​ൽ നി​​​ന്നു തി​​​രി​​​ക്കു​​​ന്പോ​​​ൾ ക​​​ണ്ണീ​​​ർ വീ​​​ണു. പെലെ നിറം മങ്ങിയ ലോകകപ്പ് കൂടിയായിരുന്നു അത്.

എ​​​സ്കോ​​​ബാ​​​റും ബാ​​​ജി​​​യോ​​​യും

എ​​​സ്കോ​​​ബാ​​​റും ബാ​​​ജി​​​യോ​​​യും

1994- യു​​​എ​​​സ് ലോ​​​ക​​​ക​​​പ്പ് ബ്ര​​​സീ​​​ലി​​​നു നേ​​​ട്ട​​​ങ്ങ​​​ളു​​​ടെ വ​​​ർ​​​ഷ​​​മാ​​​യ​​​പ്പോ​​​ൾ ഇ​​​റ്റ​​​ലി​​​യും കൊ​​​ളം​​​ബി​​​യ​​​യും തേ​​​ങ്ങി. ഫൈ​​​ന​​​ലി​​​ൽ ഇ​​​റ്റ​​​ലി​​​യും ബ്ര​​​സീ​​​ലും മു​​​ഖാ​​​മു​​​ഖം. മ​​​ത്സ​​​രം നി​​​ശ്ചി​​​ത​​​സ​​​മ​​​യം ക​​​ഴി​​​ഞ്ഞു ഷൂ​​​ട്ടൗ​​​ട്ടി​​​ലേ​​​ക്ക്. ലോ​​​ക​​​ക​​​പ്പി​​​ൽ ആ​​​ദ്യ​​​മാ​​​യി ഷൂ​​​ട്ടൗ​​​ട്ട്് പ​​​രീ​​​ക്ഷ​​​ണം. അ​​​വ​​​സാ​​​ന കി​​​ക്കെ​​​ടു​​​ക്കേ​​​ണ്ട​​​ത് ഇ​​​റ്റ​​​ലി​​​യു​​​ടെ റോ​​​ബ​​​ർ​​​ട്ടോ ബാ​​​ജി​​​യോ​​​യാ​​​യി​​​രു​​​ന്നു. ബ്ര​​​സീ​​​ലി​​​ന്‍റെ ട​​​ഫ​​​റേ​​​ലാ​​​യി​​​രു​​​ന്നു ഗോ​​​ൾ​​​വ​​​ല​​​യം കാ​​​ത്ത​​​ത്. റ​​​ഫ​​​റി വി​​​സി​​​ലൂ​​​തി. കി​​​ക്കെ​​​ടു​​​ക്കാ​​​ൻ ബാ​​​ജി​​​യോ ഓ​​​ടി​​​യ​​​ടു​​​ക്കു​​​ന്നു. അ​​​ടു​​​ത്ത നി​​​മി​​​ഷം പ​​​ന്തു ബാ​​​റി​​​നു​​​മീ​​​തെ ഉ​​​യ​​​ർ​​​ന്നു​​​പോ​​​യി. ബ്ര​​​സീ​​​ലി​​​ന്‍റെ ആ​​​ർ​​​പ്പു​​​വി​​​ളി​​​യി​​​ൽ സ്റ്റേ​​​ഡി​​​യം പ്ര​​​ക​​​ന്പ​​​നം കൊ​​​ണ്ടു. മൈ​​​താ​​​ന​​​ത്ത് ബാ​​​ജി​​​യോ നി​​​രാ​​​ശ​​​യോ​​​ടെ ത​​​ല​​​കു​​​നി​​​ച്ചു നി​​​ൽ​​​ക്കു​​​ന്പോ​​​ൾ ബ്ര​​​സീ​​​ൽ ഗോ​​​ളി ട​​​ഫ​​​റേ​​​ൽ ആ​​​ഹ്ലാ​​​ദംകൊ​​​ണ്ടു മ​​​തി​​​മ​​​റ​​​ക്കു​​​ന്ന കാ​​​ഴ്ച ഏ​​​റെ ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ടു.

ഇ​​​തേ ലോ​​​ക​​​ക​​​പ്പി​​​ലാ​​​ണ് കൊ​​​ളം​​​ബി​​​യ​​​യു​​​ടെ നാ​​​യ​​​ക​​​ൻ എ​​​സ്കോ​​​ബാ​​​റി​​​നു ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യ​​​ത്. ഗ്രൂ​​​പ്പ് ഘ​​​ട്ട​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക-​​​കൊ​​​ളം​​​ബി​​​യ മ​​​ത്സ​​​രം. ഇ​​​ഞ്ചോ​​​ടി​​​ഞ്ചു പോ​​​രാ​​​ട്ട​​​ത്തി​​​നൊ​​​ടു​​​വി​​​ൽ സ്വ​​​ന്തം ഗോ​​​ൾ​​​മു​​​ഖ​​​ത്തേ​​​ക്കു വ​​​ന്ന പ​​​ന്തു ക്ലി​​​യ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​ൽ കൊ​​​ളം​​​ബി​​​യ​​​യു​​​ടെ എ​​​സ്കോ​​​ബാ​​​റി​​​നു അ​​​ബ​​​ദ്ധം പി​​​ണ​​​ഞ്ഞു. എ​​​സ്കോ​​​ബാ​​​റി​​​ന്‍റെ കാ​​​ലി​​​ൽ ത​​​ട്ടി​​​യ പ​​​ന്തു സ്വ​​​ന്തം വ​​​ല​​​യ്ക്കു​​​ള്ളി​​​ലാ​​​യി. ആ ​​​സെ​​​ൽ​​​ഫ് ഗോ​​​ളി​​​ൽ കൊ​​​ളം​​​ബി​​​യ​​​യെ (2-1) അ​​​മേ​​​രി​​​ക്ക പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. കൊ​​​ളം​​​ബി​​​യ പു​​​റ​​​ത്തും. നാ​​​ട്ടി​​​ലെ​​​ത്തി​​​യ എ​​​സ്്കോ​​​ബാ​​​റി​​​നെ ബാ​​​റി​​​ൽ​​​വ​​​ച്ച് ഹും​​​ബ​​​ർ​​​ട്ടോ മു​​​നോ​​​സ് എ​​​ന്ന ക​​​ളി ഭ്രാ​​​ന്ത​​​ൻ വെ​​​ടി​​​വ​​​ച്ച് കൊലപ്പെടുത്തി.

സി​​​ദാ​​​നും മ​​​റ്റ​​​രാ​​​സി​​​യും

സി​​​ദാ​​​നും മ​​​റ്റ​​​രാ​​​സി​​​യും

2006 ജ​​​ർ​​​മ​​​ൻ ലോ​​​ക​​​പ്പി​​​ൽ ബെ​​​ർ​​​ലി​​​നി​​​ൽ ഫ്രാ​​​ൻ​​​സും ഇ​​​റ്റ​​​ലി​​​യും ത​​​മ്മി​​​ൽ ക​​​ലാ​​​ശ​​​ക്ക​​​ളി. എ​​​ക്സ്ട്രാ ടൈ​​​മി​​​ലേ​​​ക്കു ക​​​ളി നീ​​​ണ്ടു. മ​​​ത്സ​​​രം അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ പ​​​ത്തു​​​മി​​​നി​​​റ്റ് മാ​​​ത്രം. ഇ​​​തി​​​നി​​​ടെ സി​​​ദാ​​​ന്‍റെ അ​​​ടു​​​ത്തെ​​​ത്തി മ​​​റ്റ​​​രാ​​​സി ജ​​​ഴ്സി​​​യി​​​ൽ പി​​​ടി​​​ച്ചു​​​വ​​​ലി​​​ച്ചു. ഇ​​​തോ​​​ടെ ഇ​​​രു​​​വ​​​രും എ​​​ന്തോ പ​​​റ​​​ഞ്ഞു. സി​​​ദാ​​​ൻ തി​​​രി​​​ഞ്ഞു നി​​​ന്നു മ​​​റ്റ​​​രാ​​​സി​​​യു​​​ടെ നെ​​​ഞ്ച​​​ത്ത് ത​​​ല​​​കൊ​​​ണ്ടു ഇ​​​ടി​​​ച്ചു​​​വീ​​​ഴ്ത്തു​​​ന്നു. റ​​​ഫ​​​റി സി​​​ദാ​​​നു നേ​​​രെ ചു​​​വ​​​പ്പു​​​കാ​​​ർ​​​ഡു​​​യ​​​ർ​​​ത്തി. മ​​​റ്റ​​​രാ​​​സി മോ​​​ശാ​​​ഭി​​​പ്രാ​​​യം പ​​​റ​​​ഞ്ഞ​​​തി​​​നാ​​​യി​​​രു​​​ന്നു സി​​​ദാ​​​ൻ ക​​​യ്യാ​​​ങ്ക​​​ളി​​​ക്കു മു​​​തി​​​ർ​​​ന്ന​​​ത്. ഒ​​​ടു​​​വി​​​ൽ ഷൂ​​​ട്ടൗ​​​ട്ടി​​​ൽ ഫ്രാ​​​ൻ​​​സി​​​നെ തോ​​​ൽ​​​പ്പി​​​ച്ച് ഇ​​​റ്റ​​​ലി ചാ​​​ന്പ്യ​​​ൻ​​​മാ​​​രാ​​​യി.

ഹൊ​​​റി​​​സോ​​​ണ്ടെ ദു​​​ര​​​ന്തം, വാ​​​ൻ​​​പേ​​​ഴ്സി​​​യു​​​ടെ ഹെ​​​ഡ​​ർ

ഹൊ​​​റി​​​സോ​​​ണ്ടെ ദു​​​ര​​​ന്തം, വാ​​​ൻ​​​പേ​​​ഴ്സി​​​യു​​​ടെ ഹെ​​​ഡ​​ർ

2014-ലെ ​​​ബ്ര​​​സീ​​​ൽ ലോ​​​ക​​​ക​​​പ്പ് എ​​​ന്തു​​​കൊ​​​ണ്ടും ബ്ര​​​സീ​​​ലി​​​നു അ​​​നു​​​കൂ​​​ല​​​മാ​​​കു​​​മെ​​​ന്നാ​​​ണ് ക​​​രു​​​തി​​​യി​​​രു​​​ന്ന​​​ത്. ഹൊ​​​റി​​​സോ​​​ണ്ടെ​​​യി​​​ൽ ന​​​ട​​​ന്ന സെ​​​മി​​​യി​​​ൽ ജ​​​ർ​​​മ​​​നി​​​യി​​​ൽനി​​​ന്നേ​​​റ്റ ക​​​ന​​​ത്ത പ്ര​​​ഹ​​​ര​​​ത്തി​​​ൽ ബ്ര​​​സീ​​​ൽ ത​​​രി​​​ച്ചു​​​പോ​​​യി. ഒ​​​ന്നി​​​നെ​​​തി​​​രേ ഏ​​​ഴു ഗോ​​​ൾ തോ​​​ൽ​​​വി ബ്ര​​​സീ​​​ലി​​​നു യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ മാ​​​ര​​​ക്കാ​​​ന ദു​​​ര​​​ന്ത​​​ത്തേ​​​ക്കാ​​​ൾ ക​​​ന​​​ത്ത​​​താ​​​യി. സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലാ​​​യ നാ​​​യ​​​ക​​​ൻ തി​​​യ​​​ഗോ സി​​​ൽ​​​വ​​​യും പ​​​രി​​​ക്കേ​​​റ്റ നെ​​​യ്മ​​​റും ഇ​​​ല്ലാ​​​തെ​​​യാ​​​ണ് ബ്ര​​​സീ​​​ൽ പോ​​​രി​​​നി​​​റ​​​ങ്ങി​​​യ​​​ത്.

ബ്ര​​​സീ​​​ൽ ലോ​​​ക​​​ക​​​പ്പി​​​ലെ മ​​​നം കു​​​ളി​​​ർ​​​പ്പി​​​ച്ച ഗോ​​​ൾ ക​​​ണ്ട​​​ത് ഹോ​​​ള​​​ണ്ടി​​​ന്‍റെ വാ​​​ൻ​​​പേ​​​ഴ്സി​​​യി​​​ൽ നി​​​ന്നാ​​​ണ്. സ്പെ​​​യി​​​നി​​​നെ​​​തി​​​രേ​​​യാ​​​യി​​​രു​​​ന്നു വാ​​​ൻ പേ​​​ഴ്സി​​​യു​​​ടെ ആ ​​​ഹെ​​​ഡ​​​ർ പി​​​റ​​​ന്ന​​​ത്. സ​​​ഹ​​​താ​​​രം ഡാ​​​ലി​​​ബ്ലി​​​ൻ​​​ഡ് ഇ​​​ട​​​തു​​​ഭാ​​​ഗ​​​ത്തു​​​നി​​​ന്നു ഉ​​​യ​​​ർ​​​ത്തി ന​​​ൽ​​​കി​​​യ പ​​​ന്ത് ഓ​​​ട്ട​​​ത്തി​​​നി​​​ട​​​യി​​​ൽ മു​​​ന്നോ​​​ട്ടു ഡൈ​​​വ് ചെ​​​യ്തു ഗോ​​​ളി ഇ​​​ക​​​ർ ക​​​സി​​​യ​​​സി​​​ന്‍റെ ത​​​ല​​​യ്ക്കു മു​​​ക​​​ളി​​​ലൂ​​​ടെ വാ​​​ൻ​​​പേ​​​ഴ്സി ഗോ​​​ളാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ലോ​​​ക​​​ക​​​പ്പി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ മി​​​ക​​​ച്ച ഗോ​​​ളു​​​ക​​​ളി​​​ലൊ​​​ന്നാ​​​യി ഇതു വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ട്ടു.

Story first published: Tuesday, June 5, 2018, 19:24 [IST]
Other articles published on Jun 5, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X