വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കൊറിയന്‍ വിപ്ലവം, ചാംപ്യന്‍മാര്‍ പുറത്ത്!! ജര്‍മനിയെ വീഴ്ത്തിയത് 2-0ന്

മെക്‌സിക്കോയാണ് ഗ്രൂപ്പില്‍ തലപ്പത്തുള്ളത്

1
958053

കസാന്‍/ ഏകതറീന്‍ബെര്‍ഗ്: നിലവിലെ ചാംപ്യന്‍മാരായ ജര്‍മനി ഞെട്ടിക്കുന്ന തോല്‍വിയോടെ ലോകകപ്പിന്റെ ആദ്യറൗണ്ടില്‍ പുറത്തായി. ഗ്രൂപ്പ് എഫിലെ നിര്‍ണായകമായ അവസാന മല്‍സരത്തില്‍ ദക്ഷിണ കൊറിയ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജര്‍മനിയെ അട്ടിമറിക്കുകയായിരുന്നു.

നോക്കൗട്ട്‌റൗണ്ടിലെത്താന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ ജര്‍മനിയെ കൊറിയ അവിശ്വസനീയ പ്രകടനത്തിലൂടെ കെട്ടുകെട്ടിക്കുകയായിരുന്നു. കൊറിയയുടെ രണ്ടു ഗോളുകളും ഇഞ്ചുറി ടൈമിലായിരുന്നു. കിം യുങ് ഗ്വോനും സണ്‍ ഹ്യുങ് മിന്നുമാണ് കൊറിയയ്ക്കു അവിസ്മരണീയ ജയം സമ്മാനിച്ചത്.

1

ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ മെക്‌സിക്കോയെ സ്വീഡന്‍ 3-0നു തകര്‍ത്തുവിട്ടു. തോറ്റെങ്കിലും സ്വീഡനോടൊപ്പം മെക്‌സിക്കോയും നോക്കൗട്ട് റൗണ്ടിലേക്കു ടിക്കറ്റെടുത്തു.

Jun 27, 2018, 9:47 pm IST

ഇതു നാലാം തവണയാണ് ചാംപ്യന്‍മാര്‍ തൊട്ടടുത്ത ലോകകപ്പില്‍ ആദ്യറൗണ്ടില്‍ തന്നെ പുറത്താവുന്നത്‌

Jun 27, 2018, 9:43 pm IST

ഫൈനല്‍ വിസില്‍... കൊറിയ ജര്‍മനിയുടെ ചീട്ട് കീറി (2-0)

Jun 27, 2018, 9:26 pm IST

വീണ്ടും ഗോള്‍... ഇഞ്ചുറി ടൈമില്‍ ജര്‍മനിയുടെ കഥ കഴിച്ച് കൊറിയയുടെ രണ്ടാം ഗോള്‍. സണ്‍ ഹ്യുങ് മിന്നിന്റെ വകയായിരുന്നു ജര്‍മനിയുടെ തോല്‍വി ഉറപ്പിച്ച ഗോള്‍. ഗോള്‍ മടക്കാന്‍ ജര്‍മന്‍ ഗോളി നുയറും ഇറങ്ങിക്കളിച്ചപ്പോള്‍ കൊറിയ അവസരം മുതലെടുക്കുകയായിരുന്നു. ജര്‍മനിയുടെ ഹാഫി നിന്നും ജു സി ജോങിന്റെ ലോങ് ബോള്‍ ഹ്യുങ് മിന്‍ ഒഴിഞ്ഞ വലയിലേക്ക് തട്ടിയിടുകയായിരുന്നു.

Jun 27, 2018, 9:23 pm IST

ഗോള്‍.... ജര്‍മനി വിറച്ചു, ഇഞ്ചുറിടൈമില്‍ ദക്ഷിണ കൊറിയക്ക് ലീഡ്‌. ഇടതുമൂലയില്‍ നിന്നുള്ള കോര്‍ണര്‍ കിക്ക് യുങ് ഗ്വാന്‍ ഓഫ് സൈഡ് കെണിയില്‍ പെടാതെ വലയിലേക്ക് തട്ടിയിടുകയായിരുന്നു. വിഎആറിന്റെ സഹായത്തോടെയാണ് റഫറി കൊറിയക്ക് ഗോള്‍ അനുവദിച്ചത്‌

Jun 27, 2018, 9:12 pm IST

ജര്‍മനി- കൊറിയ മല്‍സരം ഗോള്‍രഹിതമായി തുടരുന്നു. കളി 80 മിനിറ്റ് പിന്നിട്ടു കഴിഞ്ഞു

Jun 27, 2018, 9:10 pm IST

സ്വീഡന്റെ കൗണ്ടര്‍ അറ്റാക്കാണ് ഗോളില്‍ കലാശിച്ചത്. സ്വീഡിഷ് താരം ടൊയ്‌വൊനെനിന്റെ ഹെഡ്ഡര്‍ മെക്‌സിക്കന്‍ താരം എഡ്‌സണ്‍ അല്‍വാറസിന്റെ ശരീരത്തില്‍ തട്ടി വലയില്‍ കയറുകയായിരുന്നു

Jun 27, 2018, 9:07 pm IST

വീണ്ടും ഗോള്‍... മെക്‌സിക്കോയ്‌ക്കെതിരേ സ്വീഡന്‍ 3-0ന്റെ ലീഡ് കരസ്ഥമാക്കി

Jun 27, 2018, 9:06 pm IST

പെനല്‍റ്റിയില്‍ നിന്നാണ് ഗ്രാന്‍ക്വിസ്റ്റ് സ്വീഡന്റെ ലീഡ് ഉയര്‍ത്തിയത്‌

Jun 27, 2018, 9:00 pm IST

62ാം മിനിറ്റില്‍ ആന്‍ഡ്രെസ് ഗ്രാന്‍ക്വിസ്റ്റാണ് സ്വീഡന്റെ രണ്ടാം ഗോള്‍ നേടിയത്

Jun 27, 2018, 8:58 pm IST

ഗോള്‍... സ്വീഡന്‍ വീണ്ടും ഗോള്‍ നേടി. 2-0

Jun 27, 2018, 8:53 pm IST

മല്‍സരം 60 മിനിറ്റ് കഴിഞ്ഞപ്പോള്‍ കൊറിയന്‍ പ്രതിരോധം കീഴടക്കാന്‍ ജര്‍മനിക്കു കഴിഞ്ഞിട്ടില്ല. സ്‌കോര്‍ ഗോള്‍രഹിതമായി തുടരുന്നു

Jun 27, 2018, 8:46 pm IST

50ാം മിനിറ്റില്‍ ലുഡ്‌വിഗ് അഗസ്റ്റിന്‍സാണ് സ്വീഡന്റെ അക്കൗണ്ട് തുറന്നത്. മെക്‌സിക്കന്‍ പ്രതിരോധ മതിലിനു മുകളിലൂടെ ക്ലാസെന്‍ നല്‍കിയ ക്രോസ് തകര്‍പ്പന്‍ വോളിയിലൂടെ അഗസ്റ്റിന്‍സണ്‍ വലയിലേക്ക് പായിക്കുകയായിരുന്നു

Jun 27, 2018, 8:43 pm IST

ഗോള്‍.... ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ മെക്‌സിക്കോയ്‌ക്കെതിരേ സ്വീഡന്‍ 1-0ന് മുന്നില്‍

Jun 27, 2018, 8:41 pm IST

47ാം മിനിറ്റില്‍ ജര്‍മനിക്ക് ലീഡ് നേടാന്‍ സുവര്‍ണാവസരം. വലതു വിങില്‍ നിന്നും കിമ്മിക് ബോക്‌സിനുള്ളിലേക്കു നല്‍കിയ ക്രോസില്‍ ഗൊറെറ്റ്‌സ്‌കയുടെ ഗോളെന്നുറച്ച ഹെഡ്ഡര്‍ കൊറിയന്‍ ഗോളി മൂണ്‍ സ്യുന്‍ മിന്‍ വലതു വശത്തേക്ക് ഡൈവ് ചെയ്ത് തട്ടിയകറ്റി

Jun 27, 2018, 8:35 pm IST

രണ്ടു മല്‍സരങ്ങളുടെയും രണ്ടാം പകുതി ആരംഭിച്ചു

Jun 27, 2018, 8:23 pm IST

ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ മെക്‌സിക്കോയും സ്വീഡനും ഒന്നാംപകുതിയില്‍ ഗോള്‍രഹിതമായി പിരിഞ്ഞു

Jun 27, 2018, 8:22 pm IST

വിസില്‍ മുഴങ്ങി. ഒന്നാംപകുതി അവസാനിച്ചു. ജര്‍മനിയെ ഗോളടിപ്പിക്കാതെ പിടിച്ചുനിര്‍ത്താന്‍ കൊറിയക്കു കഴിഞ്ഞു

Jun 27, 2018, 8:22 pm IST

ആദ്യപകുതിയുടെ അവസാന മിനിറ്റുകള്‍. ജര്‍മനി- കൊറിയ, മെക്‌സിക്കോ-സ്വീഡന്‍ മല്‍സരങ്ങള്‍ ഗോള്‍രഹിതമായി തുടരുന്നു

Jun 27, 2018, 8:02 pm IST

കളി അര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ജര്‍മനി-കൊറിയ, മെക്‌സിക്കോ- സ്വീഡന്‍ മല്‍സരങ്ങള്‍ ഗോള്‍രഹിതമായി തുടരുന്നു

Jun 27, 2018, 7:53 pm IST

19ാം മിനിറ്റില്‍ ജര്‍മനിക്കെതിരേ കൊറിയക്ക് ലീഡ് നേടാന്‍ സുവര്‍ണാവസരം. ബോക്‌സിന് തൊട്ടരികില്‍ വച്ച് ജുങിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് പിടിയിലൊതുക്കാന്‍ ഗോളി നുയര്‍ക്കായില്ല. നുയറുടെ കൈകളില്‍ നിന്നും വഴുതി മാറിയ പന്തിനായി കൊറിയ പാഞ്ഞടുത്തെങ്കിലും ജര്‍മനി ഒരു വിധം അപകടമൊഴിവാക്കി

Jun 27, 2018, 7:44 pm IST

കൊറിയക്കെതിരേ ജര്‍മനിയുടെ തുടരെയുളള മുന്നേറ്റങ്ങള്‍. 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ മല്‍സരം ഗോള്‍രഹിതമായി തുടരുന്നു

Jun 27, 2018, 7:34 pm IST

ഗ്രൂപ്പ് എഫ് പോയിന്റ് നില

Jun 27, 2018, 7:32 pm IST

മെക്‌സിക്കോ- സ്വീഡന്‍ മല്‍സരം തുടങ്ങി

Jun 27, 2018, 7:31 pm IST

ജര്‍മനി- കൊറിയ പോരാട്ടത്തിന് തുടക്കം

Jun 27, 2018, 7:30 pm IST

സ്വീഡനെതിരേ മെക്‌സിക്കോ ടീമിനെ പ്രോല്‍സാഹിപ്പിക്കാനെത്തിയ ആരാധകര്‍

Jun 27, 2018, 7:27 pm IST

ജര്‍മനി ടീമിനെ പിന്തുണയ്ക്കാനെത്തിയ ആരാധകര്‍

Jun 27, 2018, 7:22 pm IST

മെക്‌സിക്കോ- സ്വീഡന്‍ പ്ലെയിങ് ഇലവന്‍

Jun 27, 2018, 7:21 pm IST

ജര്‍മനി-കൊറിയ പ്ലെയിങ് ഇലവന്‍

Jun 27, 2018, 7:19 pm IST

ജര്‍മനിക്കും സ്വീഡനും മുന്നേറാന്‍ ജയിച്ചേ തീരൂ. എന്നാല്‍ മെക്‌സിക്കോയ്ക്ക് സമനില മാത്രം മതി

Story first published: Wednesday, June 27, 2018, 22:44 [IST]
Other articles published on Jun 27, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X