
നിഷ്‌നി നൊവ്‌ഗൊറോഡ്: റഷ്യന്‍ ലോകകപ്പില്‍ മറ്റൊരു ലാറ്റിനമേരിക്കന്‍ വമ്പന്‍മാരുടെയും കഥ കഴിച്ച് ഫ്രഞ്ച് കുതിപ്പ്. ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ലോക ചാംപ്യന്‍മാരായ ഉറുഗ്വേയെയാണ് ഫ്രാന്‍സ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്തത്. നേരത്തേ പ്രീക്വാര്‍ട്ടറില്‍ ലാറ്റിനമേരിക്കയിലെ മറ്റൊരു അതികായന്‍മാരായ അര്‍ജന്റീനയുടെയും ചിറകരിഞ്ഞത് ഫ്രാന്‍സായിരുന്നു.
ഇരുപകുതികളിലുമായി റാഫേല്‍ വറാനും അന്റോണിയോ ഗ്രീസ്മാനുമാണ് ഉറുഗ്വേയ്‌ക്കെതിരേ ഫ്രഞ്ച് പടയുടെ സ്‌കോറര്‍മാര്‍. തകര്‍പ്പനൊരു ഹെഡ്ഡറിലൂടെയായിരുന്നു വറാനിന്റെ ഗോളെങ്കില്‍ ഗോളി ഫെര്‍ണാണ്ടോ മസ്ലേരയുടെ വന്‍ പിഴവാണ് രണ്ടാം ഗോളില്‍ കലാശിച്ചത്. പരിക്കിനെ തുടര്‍ന്നു സ്റ്റാര്‍ സ്‌ട്രൈക്കര്‍ എഡിന്‍സണ്‍ കവാനിക്കു പുറത്തിരിക്കേണ്ടി വന്നത് ഉറുഗ്വേയയ്ക്കു കനത്ത ആഘാതമായി. കവാനിയുടെ അഭാവം ഉറുഗ്വേ ആക്രമണത്തിന്റെ മൂര്‍ച്ച കുറയ്ക്കുകയായിരുന്നു.
ഫൈനല്‍ വിസില്‍... 2-0ന്റെ ആധികാരിക ജയത്തോടെ ഫ്രാന്‍സ് സെമിയിലേക്ക് മുന്നേറി
കളി ഇഞ്ചുറിടൈമില്‍. അഞ്ചു മിനിറ്റാണ് ഇഞ്ചുറിടൈമായി അനുവദിച്ചത്
ഗോള്‍ മടക്കാന്‍ ഉറുഗ്വേ കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നു പോലും ഫ്രാന്‍സിന് വെല്ലുവിളിയുയര്‍ത്തുന്നില്ല
#URUFRA | Van 80 minutos de juego en el Estadio Nizhny Novgorod.
— Selección Uruguaya (@Uruguay) July 6, 2018
Uruguay 0-2 Francia pic.twitter.com/6diTApuksR
മല്‍സരം അവസാന അഞ്ച് മിനിറ്റിലേക്ക്.. 2-0ന്റെ മികച്ച ലീഡുമായി ഫ്രാന്‍സ് ജയവും സെമി ബെര്‍ത്തും ഏറക്കുറെ ഉറപ്പിച്ചു കഴിഞ്ഞു
മസ്ലേരയുടെ അബദ്ധ ഗോള്‍... ചിത്രങ്ങള്‍
Oh, no. pic.twitter.com/9h841ALXh8
— ESPN FC (@ESPNFC) July 6, 2018
ഗ്രീസ്മാന്റെ ഗോള്‍... വീഡിയോ കാണാം
¡AY, MUSLERA! El golero uruguayo puso las manos flojas ante un tiro de Griezmann y ahora Francia gana 2-0. Queda media hora para ver si #URU puede ir por a épica... pic.twitter.com/Q1WsJND6fl
— DEPORTV (@canaldeportv) July 6, 2018
മസ്ലേര രണ്ടാം ഗോള്‍ വഴങ്ങിയപ്പോള്‍ പൊട്ടിക്കരയുന്ന ഉറുഗ്വേ ആരാധകനായ ബാലന്‍
Cuando ves lo que hizo Muslera... 😰 pic.twitter.com/wdBNKFycHD
— DEPORTV (@canaldeportv) July 6, 2018
ബോക്‌സിനു പുറത്തു നിന്നും ഗ്രീസ്മാന്‍ തൊടുത്ത ഇടം കാല്‍ ഷോട്ട് പിടിയിലൊതുക്കുന്നതില്‍ മസ്ലേരയ്ക്കു പിഴച്ചു. മസ്ലേരയുടെ കൈകളില്‍ കുത്തിയുയര്‍ന്ന പന്ത് വലയ്ക്കുള്ളില്‍ താഴ്ന്നിറങ്ങിയപ്പോള്‍ ഉറുഗ്വേ നിരാശയാല്‍ മുഖം പൊത്തി
Fernando Muslera is now the ninth goalkeeper to make an error that has lead to a goal in the 2018 #WorldCup.
— Squawka Football (@Squawka) July 6, 2018
The worst possible stage to do it. 😫 pic.twitter.com/ARkrvUujfU
അന്റോണിയോ ഗ്രീസ്മാനാണ് ഫ്രാന്‍സിനായി വലകുലുക്കിയത്. ഫ്രാന്‍സിനെ സംബന്ധിച്ചിടത്തോളം ലക്കി ഗോള്‍ കൂടിയായിരുന്നു ഇത്.
Et ouiiiiiiiiiiiiiiiiiiiiiiiii @AntoGriezmann !!!!!!! Buuuuuuuuuuuuuuuuuuuutttt !!! #FRA #FRAURU #FiersdetreBleus pic.twitter.com/s5Pljg85Z8
— Equipe de France (@equipedefrance) July 6, 2018
ഗോള്‍... ഉറുഗ്വേയുടെ പ്രതീക്ഷകള്‍ കൂടുതല്‍ അവതാളത്തിലാക്കി ഫ്രാന്‍സ് ലീഡുയര്‍ത്തി (2-0)
59ാം മിനിറ്റില്‍ ഉറുഗ്വേ ടീമില്‍ രണ്ടു മാറ്റങ്ങള്‍. സ്റ്റുവാനി, ബെന്‍ടാന്‍കര്‍ എന്നിവര്‍ക്കു പകരം ഗോമസും ക്രിസ്റ്റിയന്‍ റോഡ്രിഗസും ഇറങ്ങി
ഫ്രാന്‍സിന്റെ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍... ഉറുഗ്വേ ഏതു നിമിഷവും രണ്ടാം ഗോള്‍ വഴങ്ങിയേക്കും
രണ്ടാം പകുതിക്ക് തുടക്കം
ഒന്നാം പകുതി മാച്ച് സ്റ്റാറ്റസ്
Key stats:
— FIFA World Cup 🏆 (@FIFAWorldCup) July 6, 2018
👉 #URU are trailing for the first time this #WorldCup
Only #DEN and #BRA have not trailed in the 2018 tournament
👉 #FRA have now scored from each of their last five shots on goal at the #WorldCup #URUFRA pic.twitter.com/dH2y6Avtgu
ഒന്നാം പകുതി അവസാനിച്ചു. വരാനെയുടെ ഹെഡ്ഡര്‍ ഗോളില്‍ ഫ്രാന്‍സ് 1-0ന് മുന്നിട്ടുനില്‍ക്കുന്നു
A great header from @raphaelvarane gives #FRA the lead at half-time! #URUFRA 0-1#WorldCup pic.twitter.com/4uCT63CjCc
— FIFA World Cup 🏆 (@FIFAWorldCup) July 6, 2018
ഫ്രാന്‍സിന്റെ ഗോളിന് സമാനമായ ആംഗിളില്‍ നിന്നും ഉറുഗ്വേയ്ക്ക് ഫ്രീകിക്ക്. ടൊറേറയുടെ കിക്ക് ഉറുഗ്വേ ഡിഫന്‍ഡര്‍ മാര്‍ട്ടിന്‍ കസേറസ് ചാടിയുയര്‍ന്ന് ഹെഡ്ഡ് ചെയ്‌തെങ്കിലും ഗോളി ലോറിസ് പറവയെ്‌പോലെ വലതുമൂലയിലേക്ക് മുഴുനീളെ ഡൈവ് ചെയ്ത് കൈ കൊണ്ട് ബ്ലോക്ക് ചെയ്തു
Hugo Lloris y una de las atajadas del Mundial. TRE-MEN-DA.
— DEPORTV (@canaldeportv) July 6, 2018
Gran duelo de cuartos entre Uruguay y Francia. Por ahora, 1-0 #FRA pic.twitter.com/Oche4IWY21
44ാം മിനിറ്റില്‍ ഫ്രാന്‍സിന് സമനില ഗോളിനുള്ളള സുവര്‍ണാവസരം. എന്നാല്‍ ഗോളി ലോറിസിന്റെ അവിശ്വസനീയ സേവ് ഫ്രാന്‍സിനെ കാത്തു
ബോക്‌സിന്റെ വലതു മൂലയില്‍ വച്ച് ഫ്രാന്‍സിന് അനുകൂലമായി ഫ്രീകിക്ക്. അന്റോണിയോ ഗ്രീസ്മാന്റെ ഫ്രീകിക്ക് ഉറുഗ്വേ ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ മിന്നല്‍ വേഗത്തില്‍ ഓടിക്കയറിയ വരാനെ തല കൊണ്ട് വലയിലേക്ക് ചെത്തിയിട്ടപ്പോള്‍ ഗോളി മസ്ലേര നിസ്സഹായനായിരുന്നു
Tremendo anticipo de Varane para poner a #FRA 1-0 arriba. Sufre #URU pic.twitter.com/Y6JLqTBIw8
— DEPORTV (@canaldeportv) July 6, 2018
ഗോള്‍... കാണികളുടെ വിരസതയ്ക്ക് വിരാമമിട്ട് ഫ്രാന്‍സ് അക്കൗണ്ട് തുറന്നു (1-0). 40ാം മിനിറ്റില്‍ ഡിഫന്‍ഡന്‍ റാഫേല്‍ വരാനെയാണ് ഗോള്‍ നേടിയത്
Un avión llamado...
— LaLiga (@LaLiga) July 6, 2018
✈🇫🇷 ¡RAPHAËL VARANE! 🇫🇷✈#LaLigaWorldCup pic.twitter.com/Wqw5rEC1Qv
30ാം മിനിറ്റില്‍ വീണ്ടും ഫ്രാന്‍സിന്റെ മുന്നേറ്റം. എന്നാല്‍ പവാര്‍ഡിന്റെ ക്രോസ് കണക്ട് ചെയ്യുന്നതില്‍ ജിറൂഡ് പരാജയപ്പെട്ടു
#URUFRA | Van 35 minutos de juego en Nizhny Novgorod.
— Selección Uruguaya (@Uruguay) July 6, 2018
Uruguay 0-0 Francia pic.twitter.com/ig8qpycaez
28ാം മിനിറ്റില്‍ ഫ്രാന്‍സിന് ലീഡ് നേടാന്‍ അവസരം. എന്നാല്‍ വലതു മൂലയില്‍ നിന്നുള്ള പോള്‍ പോഗ്ബയുടെ മനോഹരമായ ക്രോസ് കണക്ട് ചെയ്യാന്‍ ഒലിവര്‍ ജിറൂഡിനായില്ല
14ാം മിനിറ്റില്‍ ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് ആദ്യ സേവ് നടത്തി. ഉറുഗ്വേയ്ക്ക് അനുകൂലമായി വലതുമ മൂലയില്‍ നിന്നുള്ള കോര്‍ണര്‍ കിക്കില്‍ ഡീഗോ ഗോഡിന്റെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ ലോറിസ് മുന്നോട്ട് ഡൈവ് ചെയ്ത് കുത്തിയകറ്റി
#URUFRA | Van 25 minutos de juego en el Estadio Nizhny Novgorod.
— Selección Uruguaya (@Uruguay) July 6, 2018
Uruguay 0-0 Francia pic.twitter.com/GT8tjhVpeF
10 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഗോള്‍കീപ്പര്‍ക്കു ഭീഷണിയുയര്‍ത്തുന്ന ഒരു ഷോട്ട് പോലും പരീക്ഷിക്കാന്‍ ഇരുടീമിനുമായിട്ടില്ല
#URUFRA | El futbolista Diego Laxalt disputa frente a @equipedefrance, en Nizhny Novgorod, su partido número 10 en la selección mayor de @Uruguay. pic.twitter.com/pIiCD7wPto
— Selección Uruguaya (@Uruguay) July 6, 2018
മല്‍സരത്തിന് വളരെ പതിഞ്ഞ തുടക്കം. വളരെ ശ്രദ്ധയോടെയാണ് ഇരുടീമും തുടങ്ങിയത്
പീീീീപ്... വിസില്‍ മുഴങ്ങി, ഫ്രാന്‍സ്- ഉറുഗ്വേ ക്വാര്‍ട്ടര്‍ പോരിന് തുടക്കം
We're under way! #WorldCup // #URUFRA pic.twitter.com/Jrgkaqwxav
— FIFA World Cup 🏆 (@FIFAWorldCup) July 6, 2018
ഇവര്‍ തുറുപ്പുചീട്ടുകള്‍
Will one of these players be the match-winner? #URUFRA // #WorldCup pic.twitter.com/To67WqFfwT
— FIFA World Cup 🏆 (@FIFAWorldCup) July 6, 2018
ലൈനപ്പ്
#URUFRA | Formations... #URU#FRA#WorldCup pic.twitter.com/YnOiI2fWZa
— FIFA World Cup 🏆 (@FIFAWorldCup) July 6, 2018