വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പാനമയ്‌ക്കെതിരേ ഗോള്‍ വര്‍ഷിച്ച് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍ (6-1); ഹാരി കെയ്‌നിന് ഹാട്രിക്ക്

1
958061

നിഷ്‌നി നോവ്‌ഗോറെഡ്: ഗോള്‍ വര്‍ഷിച്ച് മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് ലോകകപ്പിന്റെ പ്രീക്വാര്‍ട്ടഠില്‍ കടന്നു. ഗ്രൂപ്പ് ജിയില്‍ നടന്ന മല്‍സരത്തില്‍ ലോകകപ്പിലെ അരങ്ങേറ്റക്കാരായ പാനമയെ ഒന്നിനെതിരേ ആറ് ഗോളുകള്‍ക്ക് ഇംഗ്ലണ്ട് തരിപ്പണമാക്കുകയായിരുന്നു. ഹാട്രിക്ക് നേടിയ ക്യാപ്റ്റന്‍ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിന്റെ ഹീറോ. ഹാരി കെയ്‌നിനു പുറമേ ഇരട്ട ഗോളുമായി ജോണ്‍ സ്‌റ്റോണ്‍സും ഇംഗ്ലണ്ട് വിജയത്തിന്റെ മാറ്റ്കൂട്ടി. ജെസ്സി ലിന്‍ഗാര്‍ഡായിരുന്നു ഇംഗ്ലണ്ടിന്റെ മറ്റൊരു സ്‌കോര്‍.

panam-englnd

പാനമയ്ക്കു വേണ്ടി ഫെലിപ്പ് ബലോയിയാണ് ഏക ഗോള്‍ തിരിച്ചടിച്ചത്. ലോകകപ്പില്‍ പാനമയ്ക്കു വേണ്ടി ഗോള്‍ നേടുന്ന ആദ്യ താരം കൂടിയാണ് ഫെലിപ്പ് ബലോയ്. ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. നേരത്തെ, ടുണീഷ്യയെ 1-2ന് ഇംഗ്ലണ്ട് തോല്‍പ്പിച്ചിരുന്നു. ഇതോടെ ഗ്രൂപ്പ് ജിയിലെ പ്രീക്വര്‍ട്ടറിസ്റ്റുകളുടെ കാര്യത്തില്‍ തീരുമാനമായി. നേരത്തെ, ആദ്യ രണ്ട് മല്‍സരങ്ങളിലും വിജയിച്ച് ബെല്‍ജിയം ഗ്രൂപ്പ് ജിയില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. പാനമയ്‌ക്കെതിരായ വിജയത്തോടെ ഇംഗ്ലണ്ടും അനായാസം പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് കൈക്കലാക്കുകയായിരുന്നു. പാനമയ്ക്കു പുറമേ ടുണീഷ്യയാണ് ഗ്രൂപ്പ് ജിയില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായ ടീം.

22, 46 (ഇഞ്ചുറിടൈം) മിനിറ്റുകളില്‍ പെനാല്‍റ്റിയിലൂടെ ലക്ഷ്യംകണ്ട ഹാരി കെയ്ന്‍ 62ാം മിനിറ്റില്‍ മനോഹരമായ ഗോളിലൂടെ ഹാട്രിക്ക് തികയ്ക്കുകയായിരുന്നു. ലോകകപ്പില്‍ ഇംഗ്ലണ്ടിനു വേണ്ടി ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ താരം കൂടിയാണ് ഹാരി കെയ്ന്‍. 1966ല്‍ ജിയോഫ് ഹര്‍സ്റ്റും 1986ല്‍ ഗാരി ലിനേക്കറുമാണ് ഇംഗ്ലണ്ടിനായി ഇതിനു മുന്‍പ് ലോകകപ്പില്‍ ഹാട്രിക്ക് നേടിയിട്ടുള്ളത്.

ഇതോടെ ടൂര്‍ണമെന്റിലെ ഗോള്‍വേട്ടയില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും ബെല്‍ജിയം സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കുവിനെയും പിന്തള്ളി ഒന്നാം സ്ഥാനത്തെത്താനും ഹാരി കെയ്‌നിനായി. അഞ്ച് ഗോളുകളാണ് ടൂര്‍ണമെന്റില്‍ നിന്ന് ഇതുവരെ ഹാരി കെയ്ന്‍ നേടിയത്. ജോണ്‍ സ്‌റ്റോണ്‍സ് എട്ടാം മിനിറ്റിലും 40ാം മിനിറ്റിലുമാണ് ലക്ഷ്യംകണ്ടത്. 36ാം മിനിറ്റിലായിരുന്നു ജെസ്സി ലിന്‍ഗാര്‍ഡിന്റെ ഗോള്‍. 78ാം മിനിറ്റിലാണ് ഫെലിപ്പ് ബലോയ് പാനമയുടെ ആശ്വാസ ഗോള്‍ നേടിയത്.

Jun 24, 2018, 7:09 pm IST

പകരക്കാരനായിറങ്ങിയ ഫെലിപ്പ് ബലോയ് ആണ് പാനമയ്ക്കു വേണ്ടി സ്‌കോര്‍ ചെയ്തത്.

Jun 24, 2018, 7:07 pm IST

78ാം മിനിറ്റില്‍ പാനമയുടെ ആദ്യ തിരിച്ചടി

Jun 24, 2018, 7:00 pm IST

ലോകകപ്പില്‍ ഇംഗ്ലണ്ടിനു വേണ്ടി ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ താരമാണ് ഹാരി കെയ്ന്‍. 1966ല്‍ ജിയോഫ് ഹര്‍സ്റ്റും 1986ല്‍ ഗാരി ലിനേക്കറുമാണ് ഇംഗ്ലണ്ടിനായി ഇതിനു മുന്‍പ് ലോകകപ്പില്‍ ഹാട്രിക്ക് നേടിയിട്ടുള്ളത്.

Jun 24, 2018, 6:58 pm IST

ഇംഗ്ലണ്ടിന്റെ ആറാം ഗോള്‍ ഓഫ്‌സൈഡ് ആണോ എന്ന സംശമുയര്‍ന്നെങ്കിലും വാര്‍ റഫറിങിലൂടെ ഓഫ്‌സൈഡല്ലെന്ന് സ്ഥിരീകരിച്ചു

Jun 24, 2018, 6:56 pm IST

മിഡ്ഫീല്‍ഡര്‍ റൂബന്‍ ലോഫസ് ചീക്ക് നല്‍കിയ ലോങ് പാസ്സില്‍ നിന്നാണ് ഹാരി കെയ്‌നിന്റെ ഗോള്‍...

Jun 24, 2018, 6:54 pm IST

62ാം മിനിറ്റില്‍ ആറടിച്ച് ഇംഗ്ലണ്ട്... 6-0ന് മുന്നില്‍... ഹാരി കെയ്‌നാണ് ലക്ഷ്യം കണ്ടത്. താരത്തിന്റെ മല്‍സരത്തിലെ ഹാട്രിക്ക് ഗോള്‍ കൂടിയാണിത്..

Jun 24, 2018, 6:29 pm IST

ഇംഗ്ലണ്ട്-പാനമ മത്സരത്തില്‍ നിന്നുള്ള ചിത്രങ്ങള്‍

Jun 24, 2018, 6:27 pm IST

ആദ്യപകുതിയില്‍ ഇംഗ്ലണ്ട് ഇംഗ്ലണ്ട് 5-0ന് മുന്നില്‍. ഹാരി കെയ്‌നിനും ജോണ്‍ സ്‌റ്റോണ്‍സിനും ഇരട്ട ഗോള്‍. ഒരു തവണ ജെസ്സി ലിന്‍ഗാര്‍ഡും ലക്ഷ്യംകണ്ടു. മല്‍സരത്തിലെ ആദ്യപകുതിയില്‍ പന്തടകത്തിലും ആക്രമിച്ചു കളിക്കുന്നതിലും ഇംഗ്ലണ്ട് പാനമയ്ക്കു മേല്‍ ആധിപത്യം നേടി. 59 ശതമാനം പന്ത് നിയന്ത്രിച്ച ഇംഗ്ലണ്ട് ആറ് ഓണ്‍ ടാര്‍ജറ്റിലേക്കുള്ള ഷോട്ടില്‍ അഞ്ചും ലക്ഷ്യത്തിലെത്തിച്ചു.

Jun 24, 2018, 6:24 pm IST

43ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് അനുകൂലമായി വീണ്ടും പെനാല്‍റ്റി... പെനാല്‍റ്റി ബോക്‌സില്‍ വച്ച് ഹാരി കെയ്‌നിനെ പനാമ അനിബാല്‍ ഗൊഡോയ് ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് ഇംഗ്ലണ്ടിന് മല്‍സരത്തിലെ രണ്ടാം പെനാല്‍റ്റി ലഭിച്ചത്. 45+1 പെനാല്‍റ്റി ഹാരി കെയ്ന്‍ പാനമ വലയ്ക്കുള്ളിലേക്ക് അടിച്ചുകയറ്റി. ഇംഗ്ലണ്ട് 5-0ന് മുന്നില്‍... മല്‍സരത്തില്‍ ഹാരി കെയ്‌നിന്റെ രണ്ടാം ഗോള്‍. രണ്ടും പെനാല്‍റ്റി കിക്കില്‍ നിന്ന്. ഇതോടെ ടൂര്‍ണമെന്റിലെ ഗോള്‍വേട്ടയില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും ബെല്‍ജിയത്തിന്റെ റൊമേലു ലുക്കാക്കുവിനൊപ്പം എത്താനും ഹാരി കെയ്‌നിനായി...

Jun 24, 2018, 6:16 pm IST

40ാം മിനിറ്റില്‍ വീണ്ടും ഇംഗ്ലണ്ട്.... ഗോള്‍... 4-0... ജോണ്‍ സ്‌റ്റോണ്‍സാണ് ഇംഗ്ലണ്ടിനു വേണ്ടി ലക്ഷ്യംകണ്ടത്. മല്‍സരത്തില്‍ സ്‌റ്റോണ്‍സിന്റെ രണ്ടാം ഗോളാണിത്...

Jun 24, 2018, 6:10 pm IST

36ാം മിനിറ്റില്‍ വീണ്ടും ഗോള്‍... ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ ജെസ്സി ലിന്‍ഗാര്‍ഡാണ് സ്‌കോര്‍ ചെയ്തത്. ഇംഗ്ലണ്ട് 3-0ന് മുന്നില്‍...

Jun 24, 2018, 5:59 pm IST

പാനമ ഡിഫന്‍ഡര്‍ ഫിഡെല്‍ എസ്‌കോബാറാണ് ലിന്‍ഗാര്‍ഡിനെ ഫൗള്‍ ചെയ്തത്. 22ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചു. ഇംഗ്ലണ്ട് 2-0ന് മുന്നില്‍

Jun 24, 2018, 5:59 pm IST

20ാം മിനിറ്റില്‍ ജെസ്സി ലിന്‍ഗാര്‍ഡിനെ പെനാല്‍റ്റി ബോക്‌സില്‍ വച്ച് ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിന് അനുകൂലമായി പെനാല്‍റ്റി

Jun 24, 2018, 5:48 pm IST

1982നു ശേഷം ഇംഗ്ലണ്ടിനു വേണ്ടി സ്‌കോര്‍ ചെയ്യുന്ന ആദ്യ മാഞ്ചസ്റ്റര്‍ സിറ്റി താരമാണ് സ്‌റ്റോണ്‍സ്. 1982ല്‍ കുവൈത്തിനെതിരേ ട്രെവര്‍ ഫ്രാന്‍സിസാണ് ലോകകപ്പില്‍ ഇതിനു മുമ്പ് ലക്ഷ്യംകണ്ട സിറ്റി താരം.

Jun 24, 2018, 5:45 pm IST

എട്ടാം മിനിറ്റില്‍ ഗോള്‍.... ഇംഗ്ലണ്ട് 1-0ന് മുന്നില്‍ ജോണ്‍ സ്‌റ്റോണ്‍സാണ് ഇംഗ്ലണ്ടിനു വേണ്ടി സ്‌കോര്‍ ചെയ്തത് മിഡ്ഫീല്‍ഡര്‍ കീരന്‍ ട്രിപ്പറെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് സ്‌റ്റോണ്‍സ് ഹെഡ്ഡറിലൂടെ പാനമയുടെ വലകുലുക്കുകയായിരുന്നു

Jun 24, 2018, 5:36 pm IST

മത്സരം തുടങ്ങി

{document1}

Story first published: Sunday, June 24, 2018, 20:33 [IST]
Other articles published on Jun 24, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X