വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കൊളംബിയയെ ഷൂട്ട് ചെയ്ത് വീഴ്ത്തി ഇംഗ്ലണ്ട് (4-3), ത്രീ ലയണ്‍സിന് ക്വാര്‍ട്ടര്‍ ടിക്കറ്റ്

നിശ്ചിത സമയത്തും അധിക സമയത്തും സ്‌കോര്‍ തുല്യമായിരുന്നു (1-1)

1
958076

1

മോസ്‌കോ: വീണ്ടുമൊരു അട്ടിമറി മണത്ത റഷ്യന്‍ ലോകകപ്പിന്റെ അവസാന പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറി. കളിയും കൈയാങ്കളിയുമെല്ലാം കണ്ട പോരാട്ടത്തില്‍ 4-3നാണ് ഷൂട്ടൗട്ടില്‍ ത്രീ ലയണ്‍സ് ജയിച്ചു കയറിയത്. നിശ്ചിത സമയത്തും അധികസമയത്തും സ്‌കോര്‍ 1-1 ആയിത്തന്നെ തുടര്‍ന്നതോടെയാണ് വിജയികളെ തീരുമാനിക്കാന്‍ പെനല്‍റ്റി ഷൂട്ടൗട്ട് വേണ്ടി വന്നത്.

ഷൂട്ട്ഔട്ടിൽ കൊളംബിയയെ തകർത്ത് ഇംഗ്ലീഷ് പട

ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ 57ാം മിനിറ്റില്‍ നേടിയ പെനല്‍റ്റി ഗോളില്‍ ഇംഗ്ലണ്ട് വിജയമുറപ്പിച്ചതായിരുന്നു. എന്നാല്‍ ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ യെറി മിന കൊളംബിയയുടെ ഗോള്‍ മടക്കിയതോടെ കളി അധികസമയത്തിലേക്കു നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് അഞ്ചു കിക്കുകളില്‍ നാലും ഗോളാക്കിയപ്പോള്‍ കൊളംബിയക്കു മൂന്നെണ്ണമാണ് ഗോളാക്കാനായത്.

Jul 04, 2018, 2:42 am IST

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്‌നാണ് മാന്‍ ഓഫ് ദി മാച്ച്‌

Jul 04, 2018, 2:41 am IST

ഇംഗ്ലണ്ടിന്റെ വിജയാഹ്ലാദം ചിത്രങ്ങള്‍

Jul 04, 2018, 2:37 am IST

നിര്‍ണായകമായ അടുത്ത പെനല്‍റ്റി എറിക് ഡെയര്‍ ഗോളാക്കി... (4-3), ഇംഗ്ലണ്ട് നേടി, ഷൂട്ടൗട്ടൗട്ട് കടമ്പ കടന്ന് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍

Jul 04, 2018, 2:37 am IST

കൊളംബിയന്‍ താരം കാര്‍ലോസ് ബാക്കയുടെ പെനല്‍റ്റി ഗോളി പിക്‌ഫോര്‍ഡ് ബ്ലോക്ക് ചെയ്തു (3-3)

Jul 04, 2018, 2:37 am IST

ഇംഗ്ലണ്ടിനായി കിറോണ്‍ ട്രിപ്പിയര്‍ ലക്ഷ്യം കണ്ടു (3-3)

Jul 04, 2018, 2:37 am IST

കൊളംബിയന്‍ താരം മാത്യുസ് ഉറിബെയുടെ പെനല്‍റ്റി ക്രോസ് ബാറില്‍ തട്ടി വിഫലമായി (3-2)

Jul 04, 2018, 2:37 am IST

ഇംഗ്ലണ്ടിനു പിഴച്ചു. ജോര്‍ഡന്‍ ഹെന്‍ഡേഴ്‌സന്റെ കിക്ക് ഗോളി ഓസ്പിന സേവ് ചെയ്തു (3-2)

Jul 04, 2018, 2:37 am IST

കൊളംബിയന്‍ താരം ലൂയിസ് മ്യുറിയെലിന്റെ സിംപില്‍ പെനല്‍റ്റി (3-2)

Jul 04, 2018, 2:37 am IST

ഇംഗ്ലണ്ടിനായി മാര്‍ക്കസ് റഷ്‌ഫോര്‍ഡ്... ഗോള്‍ (2-2)

Jul 04, 2018, 2:37 am IST

ഗ്വര്‍ഡായോയുടെ കിക്ക് ... ഗോള്‍, കൊളംബിയ മുന്നില്‍ (2-1)

Jul 04, 2018, 2:36 am IST

ഇംഗ്ലണ്ടിന്റെ കിക്കെടുത്തത് ഹാരി കെയ്ന്‍... ഗോള്‍ (1-1)

Jul 04, 2018, 2:36 am IST

ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്തത് കൊളംബിയ. റഡാമെല്‍ ഫല്‍കാവോയുടെ കിക്ക്... ഗോള്‍ (1-0)

Jul 04, 2018, 2:10 am IST

എക്‌സ്ട്രാടൈം അവസാനിച്ചു.. വിജയികളെ കണ്ടെത്താന്‍ ഇനി പെനല്‍റ്റി ഷൂട്ടൗട്ട്‌

Jul 04, 2018, 1:54 am IST

എക്‌സ്ട്രാടൈമിന്റെ രണ്ടാംപകുതി ആരംഭിച്ചു

Jul 04, 2018, 1:51 am IST

15 മിനിറ്റ് അവസാനിച്ചു. സ്‌കോര്‍ 1-1ന് ഒപ്പത്തിനൊപ്പം തന്നെ

Jul 04, 2018, 1:35 am IST

കളിയുടെ എക്‌സ്ട്രാടൈമിന് തുടക്കം. 15 മിനിറ്റ് വീതമുള്ള അര മണിക്കൂറാണ് ഇരുടീമിനുമുള്ളത്‌

Jul 04, 2018, 1:34 am IST

കൊളംബിയയുടെ സമനില ഗോള്‍, വീഡിയോ

Jul 04, 2018, 1:29 am IST

റഫറിയുടെ വിസില്‍ മുഴങ്ങി... മല്‍സരം എക്‌സ്ട്രാടൈമിലേക്ക്‌

Jul 04, 2018, 1:28 am IST

ഡിഫന്‍ഡര്‍ യെറി മിനയാണ് കൊളംബിയയുടെ സ്‌കോറര്‍. വലതു മൂലയില്‍ നിന്നുള്ള ഗ്വര്‍ഡാഡോയുടെ കോര്‍ണര്‍ കിക്കില്‍ ഉയര്‍ന്നു ചാടിയ മിനയുടെ ഹെഡ്ഡര്‍ ഗോളിക്കും തൊട്ടരികില്‍ നിന്ന ജാമി വാര്‍ഡിക്കും തടുക്കാനായില്ല.

Jul 04, 2018, 1:26 am IST

ഗോള്‍... ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ കൊളംബിയ ഗോള്‍ തിരിച്ചടിച്ചു (1-1)

Jul 04, 2018, 1:18 am IST

മല്‍സരം അവസാന അഞ്ചു മിനിറ്റിലേക്ക്. കെയ്‌നിന്റെ പെനല്‍റ്റി ഗോളില്‍ ഇംഗ്ലണ്ട് 1-0ന് ലീഡ് ചെയ്യുന്നു

Jul 04, 2018, 1:16 am IST

81ാം മിനിറ്റില്‍ ഇംഗ്ലണ്ട് സമനില വഴങ്ങുന്നതില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു. കൈല്‍ വാക്കറില്‍ നിന്നും പന്ത് തട്ടിയെടുത്ത് കൊളംബിയയുടെ കൗണ്ടര്‍ അറ്റാക്ക്. ഇരുടീമിന്റെയും മൂന്നു താരങ്ങള്‍ മാത്രമേ ചിത്രത്തിലുള്ളൂ. ബോക്‌സിനുള്ളില്‍ വച്ച് പന്ത് ലഭിച്ചത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഗ്വര്‍ഡാഡോയ്ക്ക്. എന്നാല്‍ താരത്തിന്റെ ഷോട്ട് ക്രോസ് ബാറിനു മുകലിലൂടെ പറന്നു

Jul 04, 2018, 1:11 am IST

മല്‍സരം 75 മിനിറ്റ് പിന്നിട്ടു കഴിഞ്ഞു. ഗോള്‍ മടക്കാന്‍ കൊളംബിയയും ലീഡുയര്‍ത്താന്‍ ഇംഗ്ലണ്ടും കിണഞ്ഞു പരിശ്രമിക്കുന്നു. പലപ്പോഴും താരങ്ങള്‍ വാക്കേറ്റക്കിനും കൈയേറ്റത്തിനും ശ്രമിച്ചതിനെ തുടര്‍ന്ന് നിരവധി തവണ റഫറിക്ക് കാര്‍ഡ് പുറത്തെടുക്കേണ്ടിവന്നു

Jul 04, 2018, 1:02 am IST

പെനല്‍റ്റിക്കു വഴി വച്ച ഫൗളും കെയ്‌നിന്റെ ഗോളും കാണാം

Jul 04, 2018, 12:56 am IST

കെയ്ന്‍.... ഗോള്‍ മെഷീന്‍

Jul 04, 2018, 12:49 am IST

ഗോള്‍... ഇംഗ്ലണ്ട് 1-0ന് മുന്നില്‍. ക്യാപ്റ്റന്‍ കെയ്‌നാണ് പെല്‍റ്റിയിലൂടെ ടീമിന്റെ അക്കൗണ്ട് തുറന്നത്. ടൂര്‍ണമെന്റില്‍ താരത്തിന്റെ ആറാം ഗോളാണിത്

Jul 04, 2018, 12:48 am IST

ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്ക് ഹെഡ്ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കെയ്‌നിനെ കാര്‍ലോസ് സാഞ്ചസ് തള്ളിയിട്ടതാണ് പെനല്‍റ്റിക്കു വഴിവച്ചത്

Jul 04, 2018, 12:46 am IST

54ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് പെനല്‍റ്റി!!

Jul 04, 2018, 12:38 am IST

രണ്ടാംപകുതിക്ക് തുടക്കം

Jul 04, 2018, 12:27 am IST

ഒന്നാംപകുതി മാച്ച് സ്റ്റാറ്റസ്‌

Jul 04, 2018, 12:21 am IST

കളിയില്‍ നിന്ന്‌

Jul 04, 2018, 12:20 am IST

ആദ്യപകുതി അവസാനിച്ചു. ഇരമ്പിക്കളിച്ച ഇംഗ്ലണ്ടിനെ ഗോളടിപ്പിക്കാതെ പിടിച്ചുനിര്‍ത്താന്‍ കൊളംബിയക്കു സാധിച്ചു. സ്‌കോര്‍ 0-0

Jul 04, 2018, 12:13 am IST

41ാം മിനിറ്റില്‍ മികച്ച പൊസിഷനില്‍ വച്ച് ഇംഗ്ലണ്ടിന് ലീഡ് നേടാനുള്ള അവസരം. ബോക്‌സിന് തൊട്ടിരികില്‍ വച്ച് ഇംഗ്ലണ്ടിന് അനുകൂലമായി ഫ്രീകിക്ക് ലഭിക്കുകയായിരുന്നു. എന്നാല്‍ ട്രിപ്പിയറിന്റെ കിക്ക് ഗോളിക്കു ഭീഷണിയുയര്‍ത്താതെ കടന്നു പോയി

Jul 03, 2018, 11:57 pm IST

മല്‍സരം 25 മിനിറ്റ് പിന്നിടുന്നു. കളിയിലെ ആധിപത്യം ഗോളാക്കി മാറ്റാന്‍ ഇംഗ്ലണ്ടിനായിട്ടില്ല. കൗണ്ടര്‍അറ്റാക്കുകളിലൂടെ തിരിച്ചടിക്കുകയെന്ന ഗെയിം പ്ലാനാണ് കൊളംബിയ പരീക്ഷിക്കുന്നത്‌

Jul 03, 2018, 11:48 pm IST

16ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് ലീഡ് നേടാന്‍ അവസരം. വലതുമൂലയിലൂടെ ചാട്ടുളി കണക്കെ പാഞ്ഞെത്തി ട്രിപ്പിയര്‍ ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ പാസില്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌നിന്റെ ഹെഡ്ഡര്‍ വലയ്ക്ക് മുകളില്‍ പതിച്ചു

Jul 03, 2018, 11:41 pm IST

തുടരെ കോര്‍ണറുകള്‍ വഴങ്ങിയാണ് ഇംഗ്ലണ്ടിന്റെ ആക്രമണങ്ങളെ കൊളംബിയ പ്രതിരോധിക്കുന്നത്. മല്‍സരം 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഗോള്‍രഹിതമായി തന്നെ തുടരുന്നു

Jul 03, 2018, 11:37 pm IST

ആറാം മനിനിറ്റില്‍ തന്നെ കൊളംബിയന്‍ ഗോളിക്ക് കളിയിലെ ആദ്യ സേവ് നടത്തേണ്ടിവന്നു. ഇടതു വിങില്‍ ബോക്‌സിന് തൊട്ടരികില്‍ വച്ച് ഇംഗ്ലണ്ടിന് അനുകൂലമായി ഫ്രീകിക്ക്. എന്നാല്‍ ആഷ്‌ലി യങിന്റെ കിക്ക് ഹഗോളി കുത്തിയകറ്റി.

Jul 03, 2018, 11:33 pm IST

ആദ്യ മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ ആധിപത്യമാണ് കാണുന്നത്‌

Jul 03, 2018, 11:30 pm IST

പീീീീപ്... റഫറിയുടെ വിസില്‍, ഇംഗ്ലണ്ട്- കൊളംബിയ പോരാട്ടത്തിന് തുടക്കം, ടൂര്‍ണമെന്റിലെ അവസാന പ്രീക്വാര്‍ട്ടര്‍ മല്‍സരം

Jul 03, 2018, 11:26 pm IST

ലൈനപ്പ്‌

Jul 03, 2018, 11:08 pm IST

ഇരുടീമുകളുടെയും പ്ലെയിങ് ഇലവന്‍

Story first published: Wednesday, July 4, 2018, 2:43 [IST]
Other articles published on Jul 4, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X