Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഡെന്‍മാര്‍ക്ക്-ഓസ്‌ട്രേലിയ പോര് ഒപ്പത്തിനൊപ്പം (1-1)

ഡെൻമാർക്ക്‌ ഓസ്ട്രേലിയ ഒപ്പത്തിനൊപ്പം | Oneindia Malayalam

1
958037

സമാറ അരീന: ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ നടന്ന ഡെന്‍മാര്‍ക്ക്-ഓസ്‌ട്രേലിയ പോരാട്ടം ഇരു ടീമും ഓരോ ഗോള്‍ വീതം നേടി തുല്ല്യത പാലിച്ചു. ഏഴാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ എറിക്‌സണിലൂടെ ഡെന്‍മാര്‍ക്ക് മല്‍സരത്തിലെ ആദ്യ ഗോള്‍ നേടിയത്. നിക്കോളോയ് ജോര്‍ജെന്‍സന്‍ നല്‍കിയ പാസ് ബോക്‌സിന്റെ മധ്യഭാഗത്തുനിന്ന് എറിക്‌സണ്‍ ഓസ്‌ട്രേലിയന്‍ ഗോള്‍ പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. സമനില ഗോളിനായി പൊരുതി കളിച്ച ഓസ്‌ട്രേലിയ 38ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെ ലക്ഷ്യംകണ്ടു.

1

37ാം മിനിറ്റില്‍ ഒസ്‌ട്രേലിയയുടെ കോര്‍ണര്‍ കിക്ക് പെനാല്‍റ്റി ബോക്‌സില്‍ വച്ച് ഡെന്‍മാര്‍ക്ക് മിഡ്ഫീല്‍ഡര്‍ യൂസുഫ് പോള്‍സണിന്റെ കൈയ്യില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് വാറിലൂടെ റഫറി അത് പെനാല്‍റ്റി സ്ഥിരീകരിക്കുകയും കിക്കെടുത്ത മിലെ ജെഡിനാക്ക് ഗോളാക്കി മാറ്റുകയുമായിരുന്നു.

രണ്ടാംപകുതിയില്‍ ഇരു ടീമിനും ഗോള്‍ കണ്ടെത്താനായില്ല. വിജയത്തിനായി പൊരുതി കളിച്ച ഓസ്‌ട്രേലിയക്കായിരുന്നു രണ്ടാംപകുതിയിലും മേധാവിത്വം. ഗോളിനായി കൂടുതല്‍ ആക്രമണാത്മക ഫുട്‌ബോളാണ് ഓസ്‌ട്രേലിയ പുറത്തെടുത്തത്. സമനിലയോടെ നാല് പോയിന്റുുമായി ഡെന്‍മാര്‍ക്ക് പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കുകയും ചെയ്തു. സമനില വഴങ്ങിയെങ്കിലും ഓസ്‌ട്രേലിയക്ക് ഇനിയും നേരിയ സാധ്യതയുണ്ട്

Jun 21, 2018, 7:23 pm IST

ഫൈനല്‍ വിസില്‍. ഡെന്‍മാര്‍ക്ക്-ഓസ്‌ട്രേലിയ മല്‍സരം 1-1ന് അവസാനിച്ചു

Jun 21, 2018, 6:59 pm IST

ഡെന്‍മാര്‍ക്കിനെ വിറപ്പിക്കുന്ന പ്രകടനമാണ് ഓസ്‌ട്രേലിയ കാഴ്ചവയ്ക്കുന്നത്‌

Jun 21, 2018, 6:50 pm IST

രണ്ടാംപകുതി തുടങ്ങി

Jun 21, 2018, 6:22 pm IST

ആദ്യപകുതി അവസാനിച്ചു. സ്‌കോര്‍ 1-1

Jun 21, 2018, 6:10 pm IST

39ാം മിനിറ്റില്‍ പെനല്‍റ്റിയില്‍ നിന്നും മിലെ ജെഡിനാക്കിന്റെ വകയായിരുന്നു ഗോള്‍

Jun 21, 2018, 6:10 pm IST

ഓസ്‌ട്രേലിയ ഗോള്‍ തിരിച്ചടിച്ചു (1-1)

Jun 21, 2018, 5:40 pm IST

കളിയുടെ ഏഴാം മിനിറ്റില്‍ ഏഴാം മിനിറ്റില്‍ എറിക്സനാണ് ഗോള്‍ നേടിയത്

Jun 21, 2018, 5:39 pm IST

ഡെന്‍മാര്‍ക്ക് ആസ്ത്രേലിയക്കെതിരേ ഒരു ഗോളിന് ലീഡ് ചെയ്യുന്നു

Jun 21, 2018, 5:35 pm IST

മത്സരം തുടങ്ങി

Story first published: Thursday, June 21, 2018, 19:40 [IST]
Other articles published on Jun 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+