

നിഷ്‌നി നൊവ്‌ഗൊറോഡ്: ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാമത്തെ പ്രീക്വാര്‍ട്ടറിലും വിജയികളെ തീരുമാനിക്കാന്‍ പെനല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നു. യൂറോപ്യന്‍ അങ്കത്തില്‍ ഡെന്‍മാര്‍ക്കിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നു ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറി. അത്യധികം ആവേശകരമായ പോരാട്ടത്തില്‍ 3-2നാണ് ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ ജയിച്ചു കയറിയത്.

ഗോള്‍കീപ്പര്‍ ഡാനിയേല്‍ സ്യുബാസിച്ചാണ് ക്രൊയേഷ്യയുടെ ഹീറോയായത്. പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഡെന്‍മാര്‍ക്കിന്റെ രണ്ടു കിക്കുകള്‍ സ്യുബാസിച്ച് തകര്‍പ്പന്‍ സേവിലൂടെ വിഫലമാക്കി. നിശ്ചിത സമയത്തും അധികസമയത്തും സ്‌കോര്‍ 1-1നു തുല്യമായി തുടര്‍ന്നതോടെയാണ് എക്‌സ്ട്രാടൈമും പെനല്‍റ്റി ഷൂട്ടൗട്ടും വേണ്ടിവന്നത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയാണ് ക്രൊയേഷ്യയുടെ എതിരാളികള്‍. മുന്‍ ചാംപ്യന്‍മാരും ഇത്തവണത്തെ കിരീട ഫേവറിറ്റുകളിലൊന്നുമായ സ്‌പെയിനിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ആതിഥേയരായ റഷ്യ അവസാന എട്ടിലെത്തിയത്.
ക്രൊയേഷ്യന്‍ ഹീറോയായ സ്യുബാസിച്ചിന്റെ പ്രകടനം
🇭🇷 Danijel Subašić! 🔥🔥🔥
— UEFA Champions League (@ChampionsLeague) July 1, 2018
What a day for goalkeepers! #UCL #WorldCup pic.twitter.com/490QUCuhTZ
ഗോള്‍.... നിര്‍ണായകമായ കിക്ക് വലയ്ക്കുള്ളിലാക്കി ഇവാന്‍ റാക്കിറ്റിച്ച് ക്രൊയേഷ്യക്കു 3-2ന്റെ ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു
Goalkeepers duel.#CRO narrowly defeats #DEN in penalties and move on to the quarterfinals!#WorldCup pic.twitter.com/pGMpcukhV9
— EA SPORTS FIFA (@EASPORTSFIFA) July 1, 2018
ഡെന്‍മാര്‍ക്കിന് വീണ്ടും അടിതെറ്റി... ജോര്‍ജെന്‍സണിന്റെ പെനല്‍റ്റി ഗോളി സ്യുബാസിച്ച് ബ്ലോക്ക് ചെയ്തു (2-2)
ക്രൊയേഷ്യക്കും പിഴച്ചു... പിവാറിച്ചിന്റെ ഷോട്ട് ഗോളി ഷ്‌മൈക്കല്‍ സേവ് ചെയ്തു (2-2)
ഡെന്‍മാര്‍ക്കിന് വീണ്ടും പിഴച്ചു... ലാസെ ഷോനെയുടെ കിക്ക് ഗോളി ഡാനിയേല്‍ സ്യുബാസിച്ച് വലതു വശത്തേക്ക് ഡൈവ് ചെയ്ത് ബ്ലോക്ക് ചെയ്തു (2-2)
ക്രൊയേഷ്യ ഒപ്പമെത്തി... ലൂക്കാ മോഡ്രിച്ചിന്റെ പെനല്‍റ്റി ലക്ഷ്യം കണ്ടു (2-2)
ഡെന്‍മാര്‍ക്കിന് ലീഡ്.. ക്രോണ്‍ ഡെലിയുടെ ഷോട്ട് ഗോളിക്ക് തൊടാന്‍ പോലുമായില്ല (2-1)
ക്രൊയേഷ്യ ഒപ്പമെത്തി... ഗോളി ഷ്‌മൈക്കലിനെ നിസ്സഹായനാക്കി ക്രമാറിച്ച് പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു (1-1)
ഡെന്‍മാര്‍ക്ക് മുന്നില്‍... സൈമണ്‍ കേറിന്റെ ഷോട്ട് വലയില്‍ തുളഞ്ഞുകയറി (1-0)
ക്രൊയേഷ്യക്കും പിഴച്ചു. മിലാന്‍ ബദെല്‍ജിന്റെ ഷോട്ട് ഗോളി ഷ്‌മൈക്കല്‍ ബ്ലോക്ക് ചെയ്തു (0-0)
ഷൂട്ടൗട്ടില്‍ ആദ്യ കിക്ക് ഡെന്‍മാര്‍ക്കിന്... ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ ഷോട്ട് വലതു പോസ്റ്റില്‍ തട്ടി മടങ്ങി (0-0)
റഫറിയുടെ ലോങ് വിസില്‍... എക്‌സ്ട്രാടൈമിലും സ്‌കോര്‍ 1-1 തന്നെ. ഇനി പെനല്‍റ്റി ഷൂട്ടൗട്ട്
#CRO 1-1 #DEN
— Copa Mundial FIFA 🏆 (@fifaworldcup_es) July 1, 2018
¡Penales! Seguilos en vivo en nuestro blog
📲 https://t.co/erclIaNZvl #CRODEN #Rusia2018 pic.twitter.com/b6sClFws5t
ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലൂക്കാ മോഡ്രിച്ചിനു പിഴച്ചു. മോഡ്രിച്ചിന്റെ ദുര്‍ബലമായ പെനല്‍റ്റി ഗോളി കാസ്പര്‍ ഷ്‌മൈക്കല്‍ അനായാസം കൈയ്ക്കുള്ളിലാക്കി
DRAMA! KASPER SCHMEICHEL SAVES A PENALTY!
— FIFA World Cup 🏆 (@FIFAWorldCup) July 1, 2018
Ante Rebic was brought down, but Luka Modric couldn't convert! 😱
Does this mean even more penalties?!?#CRODEN pic.twitter.com/kOqn2caoc6
പെനല്‍റ്റി!! 115ാം മിനിറ്റില്‍ ക്രൊയേഷ്യക്കു അനുകൂലമായി പെനല്‍റ്റി. ഗോളിയെയും കബളിപ്പിച്ച് ബോക്‌സിനുള്ളിലേക്ക് ഓടിക്കയറിയ റെബിച്ചിനെ ജോര്‍ജെന്‍സണ്‍ പിറകില്‍ നിന്നും ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്
എക്‌സ്ട്രാടൈമിന്റെ രണ്ടാംപകുതിക്ക് തുടക്കം
എക്‌സ്ട്രാടൈമിലെ ആദ്യ 15 മിനിറ്റ് അവസാനിച്ചു. സ്‌കോര്‍ 1-1 തന്നെ
എക്‌സ്ട്രാടൈമിന് തുടക്കം... 15 മിനിറ്റ് വീതമുള്ള അര മണിക്കൂറാണ് ഇരുടീമിനും മുന്നിലുള്ളത്
നിശ്ചിത 90 മിനിറ്റ് കഴിഞ്ഞപ്പോള്‍ സ്‌കോര്‍ 1-1. പ്രീക്വാര്‍ട്ടറില്‍ ഇന്നത്തെ രണ്ടാമത്തെ മല്‍സരവും എക്‌സ്ട്രാടൈമിലേക്ക്
Primera vez que #CRO y #DEN van a jugar tiempo suplementario en un Mundial.
— Copa Mundial FIFA 🏆 (@fifaworldcup_es) July 1, 2018
¿A quién ves mejor?#CRODEN #Rusia2018 pic.twitter.com/qpYCLKRk8y
കളി അവസാന 10 മിനിറ്റിലേക്ക്... ക്രൊയേഷ്യ ഡെന്‍മാര്‍ക്ക് ഗോള്‍മുഖത്ത് നങ്കൂരമിട്ടു കളിക്കുന്നു. ഇരുവിങുകളിലൂടെയും തലങ്ങും വിലങ്ങും ക്രോസുകള്‍ ക്രൊയേഷ്യ പരീക്ഷിക്കുന്നെങ്കിലും ഫൈനല്‍ ടച്ച് നല്‍കാന്‍ അവര്‍ക്കാവുന്നില്ല
മല്‍സരം 50 മിനിറ്റ് പിന്നിടുമ്പോള്‍ ഇരുടീമിനും തുറന്ന ഗോളവസരങ്ങളൊന്നും രണ്ടാംപകുതിയില്‍ ലഭിച്ചിട്ടില്ല
The final of the laser-guided passes aren't landing this half.
— FIFA World Cup 🏆 (@FIFAWorldCup) July 1, 2018
Both Luka Modric AND Christian Eriksen have misplaced 7 passes!* 😱#CRODEN
*Disclaimer: This isn't actually a lot and they are both sensational footballers pic.twitter.com/DnuJK3nD6o
രണ്ടാംപകുതിക്ക് തുടക്കം
ഒന്നാംപകുതി മാച്ച് സ്റ്റാറ്റസ്
They both scored with their first attacks, so clearly letting standards slip for the last 41 minutes 🙃#CRODEN pic.twitter.com/M95bvOYTtn
— FIFA World Cup 🏆 (@FIFAWorldCup) July 1, 2018
ഒന്നാംപകുതി അവസാനിച്ചു. ആദ്യ നാലു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ കണ്ട മല്‍സരത്തില്‍ ഇരുടീമും ഒപ്പത്തിനൊപ്പം 1-1
#CRODEN 🇭🇷🇩🇰 - HALFTIME:
— SuperSport ⚽️🏆 (@SuperSportTV) July 1, 2018
It was a thrilling start to the match which saw Denmark take the lead after just 58 seconds, but Croatia managed to equalize less than two minutes later.#WorldCup pic.twitter.com/SsKJawfdKq
കളി 35ാം മിനിറ്റിലേക്കു കടന്നപ്പോള്‍ ലീഡ് നേടാന്‍ ഇരുടീമിനും ചില മികച്ച അവസരങ്ങള്‍ ലഭിച്ചു. പക്ഷെ മുതലാക്കാന്‍ ഇവര്‍ക്കായില്ല. സ്‌കോര്‍ ഇപ്പോഴും 1-1
Ok guys, please feel free to proceed with the goals again. Cheers 👍#CRODEN pic.twitter.com/0FCaDAbZrG
— FIFA World Cup 🏆 (@FIFAWorldCup) July 1, 2018
മല്‍സരം 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഇരുടീമും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. ക്രൊയേഷ്യക്കാണ് നേരിയ മുന്‍തൂക്കം
ഡാനിഷ് പ്രതിരോധം ഭേദിച്ച് വലതു മൂലയിലൂടെ ബോക്‌സിലേക്ക് ഓടിക്കയറിയ ഡെലാനിയുടെ ഷോട്ട് ക്രിസ്റ്റിയന്‍സണിന്റെ തലയില്‍ തട്ടിത്തെറിച്ചപ്പോള്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മാന്‍ഡ്യുകിച്ച് വലയ്ക്കുള്ളിലേക്ക് പായിച്ചു
Only two players have scored in consecutive #WorldCup tournaments for #CRO:
— Squawka Football (@Squawka) July 1, 2018
🇭🇷 Ivan Perisic
🇭🇷 Mario Mandzukic
Record breakers. pic.twitter.com/2p4yecg53c
ഡെന്‍മാര്‍ക്കിന്റെ ലീഡിന് രണ്ടു മിനിറ്റിന്റെ ആയുസ് മാത്രം. മൂന്നാം മിനിറ്റില്‍ തന്നെ ക്രൊയേഷ്യ ഗോള്‍ മടക്കി
ഗോള്‍.... ക്രൊയേഷ്യ തിരിച്ചടിച്ചു (1-1), വാട്ട് എ മാച്ച്
GOAL!
— ESPN FC (@ESPNFC) July 1, 2018
CROATIA, 1-1!
Mandzukic equalises from close range... what a start! pic.twitter.com/2P4o3foOAU
ലോങ് ത്രോയ്‌ക്കൊടുവില്‍ ലഭിച്ച പന്ത് ക്രൊയേഷ്യന്‍ ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടെ ജോര്‍ജെന്‍സണ്‍ ഇടംകാല്‍ ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു
Official: Mathias Jørgensen has scored Denmark's quickest ever FIFA #WorldCup after just 58 seconds. pic.twitter.com/BmzXOm0zGq
— SuperSport ⚽️🏆 (@SuperSportTV) July 1, 2018
സെന്റര്‍ ബാക്കായ മത്യാസ് ജോര്‍ജെന്‍സണാണ് ക്രൊയേഷ്യയെ സ്തബ്ധരാക്കി ഡാനിഷ് അക്കൗണ്ട് തുറന്നത്
ഗോള്‍.... ആദ്യ മിനിറ്റില്‍ തന്നെ ഡെന്‍മാര്‍ക്ക് കളിയില്‍ മുന്നിലെത്തി
#CRO 0-1 #DEN
— Copa Mundial FIFA 🏆 (@fifaworldcup_es) July 1, 2018
¡@mzanka abre el marcador a los 2 minutos!#CRODEN #Rusia2018 pic.twitter.com/3OeTNndKMA
പീീീീപ്.... ഡെന്‍മാര്‍ക്ക്- ക്രൊയേഷ്യ മല്‍സരത്തിന് തുടക്കം
We are off in Nizhny Novgorod!#CRODEN pic.twitter.com/p9PdMi8qni
— FIFA World Cup 🏆 (@FIFAWorldCup) July 1, 2018
ഇരുടീമിന്റെയും പ്ലെയിങ് ഇലവന്‍
Ok now, deep breath everyone, as we're not done yet 😓#RUS are into the quarter-finals. Who's joining them? #CRO or #DEN?
— FIFA World Cup 🏆 (@FIFAWorldCup) July 1, 2018
Here are your 22 starters for #CRODEN pic.twitter.com/14GPt5kKmd