വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ആഫ്രിക്കയില്ലാത്ത ലോകകപ്പ്... സെനഗലിനും ചുവപ്പ് കാര്‍ഡ്!! കൊളംബിയയും ജപ്പാനും പ്രീക്വാര്‍ട്ടറില്‍

ജയത്തോടെ കൊളംബിയ ഗ്രൂപ്പ് ജേതാക്കളായി

1
958064
1

സമാറ/ വോള്‍ഗോഗ്രാഡ്: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ടായിരുന്ന അവസാന ആഫ്രിക്കന്‍ ടീമായ സെനഗല്‍ തോല്‍വിയോടെ പുറത്താവുകയായിരുന്നു. ഗ്രൂപ്പ് എച്ചിലെ അവസാന റൗണ്ട് മല്‍സരത്തില്‍ കൊളംബിയ എതിരില്ലാത്ത ഒരു ഗോളിന് സെനഗലിനെ കീഴടക്കുകയായിരുന്നു. 74ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ യെറി മിന ഹെഡ്ഡറിലൂടെ നേടിയ ഗോളാണ് കൊളംബിയക്കു ജയവും നോക്കൗട്ട് റൗണ്ട് ബെര്‍ത്തും സമ്മാനിച്ചത്. ജയത്തോടെ ആറു പോയിന്റോടെ കൊളംബിയ ഗ്രൂപ്പ് ജേതാക്കളാവുകയും ചെയ്തു.

2

മറ്റൊരു മല്‍സരത്തില്‍ നേരത്തേ തന്നെ പുറത്തായ പോളണ്ടിനോട് 0-1ന് തോറ്റെങ്കിലും ഫെയര്‍പ്ലേ പോയിന്റിന്റെ മികവില്‍ സെനഗലിനെ മറികടന്ന് ജപ്പാന്‍ ഗ്രൂപ്പില്‍ നിന്നും റണ്ണറപ്പായി പ്രീക്വാര്‍ട്ടറിലെത്തി. 59ാം മിനിറ്റില്‍ യാന്‍ ബെഡ്‌നറെക്കാണ് പോളണ്ടിന്റെ വിജയഗോളിന് അവകാശിയായത്.

Jun 28, 2018, 9:33 pm IST

ഗ്രൂപ്പ് എച്ചിലെ പോയിന്റ് നില

Jun 28, 2018, 9:25 pm IST

ആറു പോയിന്റുമായി കൊളംബിയ ഗ്രൂപ്പ് ചാംപ്യന്‍മാരായി. നാലു പോയിന്റോടെ ഗ്രൂപ്പില്‍ നിന്നും റണ്ണറപ്പായി ജപ്പാനും നോക്കൗട്ട് റൗണ്ടില്‍. ജപ്പാനും സെനഗലിനും നാല് പോയിന്റ് വീതമാണുണ്ടായിരുന്നത്. എന്നാല്‍ മികച്ച ഗോള്‍ശരാശരി ജപ്പാന് തുണയായി

Jun 28, 2018, 9:24 pm IST

ഫൈനല്‍ വിസില്‍... കൊളംബിയ 1-0ന് സെനഗലിനെയും പോളണ്ട് ഇതേ സ്‌കോറിന് ജപ്പാനെയും തോല്‍പ്പിച്ചു

Jun 28, 2018, 9:15 pm IST

കൊളംബിയന്‍ ടീമിനെ പ്രോല്‍സാഹിപ്പിക്കുന്ന സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസ്. പരിക്കു മൂലം ആദ്യപകുതിയില്‍ താരത്തെ കോച്ച് പിന്‍വലിച്ചിരുന്നു

Jun 28, 2018, 9:10 pm IST

മല്‍സരം അവസാന 10 മിനിറ്റിലേക്ക്... സെനഗലിനെതിരേ കൊളംബിയയും ജപ്പാനെതിരേ പോളണ്ടും 1-0ന് ലീഡ് ചെയ്യുന്നു

Jun 28, 2018, 9:08 pm IST

74ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ യെറി മിനയുടെ വകയായിരുന്നു കൊളംബിയയുടെ ഗോള്‍. കോര്‍ണറിനൊടുവില്‍ വലതു മൂലയില്‍ നിന്നും ക്വിന്റേറോ നല്‍കിയ മനോഹരമായ ക്രോസ് ഹെഡ്ഡറിലൂടെ മിന ലക്ഷ്യത്തിലെത്തിലെത്തിക്കുകയായിരുന്നു

Jun 28, 2018, 9:04 pm IST

ഗോള്‍... സെനഗലിനെതിരേ കൊളംബിയ 1-0ന് മുന്നില്‍

Jun 28, 2018, 8:57 pm IST

കുര്‍സാവയുടെ ഫ്രീകിക്കില്‍ നിന്നാണ് ബെഡ്‌നറെക്ക് ലക്ഷ്യം കണ്ടത്. ദേശീയ ടീമിനായി ആറു മല്‍സരങ്ങള്‍ മാത്രം കളിച്ച താരത്തിന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്

Jun 28, 2018, 8:56 pm IST

59ാം മിനിറ്റില്‍ യാന്‍ ബെഡ്‌നറെക്കാണ് പോളണ്ടിനു വേണ്ടി സ്‌കോര്‍ ചെയ്തത്

Jun 28, 2018, 8:46 pm IST

ഗോള്‍... ജപ്പാനെതിരേ പോളണ്ട് മുന്നില്‍ (1-0)

Jun 28, 2018, 8:46 pm IST

ഗോളിനായി സെനഗലും കൊളംബിയയും വീറുറ്റ പോരാട്ടമാണ് നടത്തുന്നത്. പക്ഷെ ഗോള്‍ മാത്രം പിറക്കുന്നില്ല

Jun 28, 2018, 8:34 pm IST

രണ്ടാംപകുതിക്ക് തുടക്കം

Jun 28, 2018, 8:20 pm IST

ആദ്യപകുതി അവസാനിച്ചു. കൊളംബിയ- സെനഗല്‍, ജപ്പാന്‍- പോളണ്ട് മല്‍സരങ്ങളുടെ ആദ്യപകുതി ഗോള്‍രഹം

Jun 28, 2018, 7:58 pm IST

മല്‍സരം 25 മിനിറ്റ് പിന്നിട്ടുകഴിഞ്ഞു. രണ്ടു മല്‍സരങ്ങളും ഗോള്‍രഹിതമായി തുടരുന്നു

Jun 28, 2018, 7:54 pm IST

സെനഗല്‍ ടീമിനെ പിന്തുണയ്ക്കാനെത്തിയ ആരാധകര്‍

Jun 28, 2018, 7:53 pm IST

സെനഗല്‍ താരങ്ങളുമായി കൂട്ടിയിടിച്ച് കൊളംബിയന്‍ സ്‌ട്രൈക്കര്‍ ഫല്‍ക്കാവോ നിലത്തു വീഴുന്നു

Jun 28, 2018, 7:51 pm IST

18ാം മിനിറ്റില്‍ സെനഗലിന് പെനല്‍റ്റി ലഭിക്കേണ്ടതായിരുന്നു. സാദിയോ മാനെയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ വിഎആര്‍ സഹായം തേടിയ റഫറി അത് ഫൗളല്ലെന്നു വിധിച്ചതോടെ സെഗനല്‍ നിരാശരായി

Jun 28, 2018, 7:47 pm IST

താരങ്ങള്‍ക്കു നിര്‍ദേശം നല്‍കുന്ന സെനഗല്‍ കോച്ച്

Jun 28, 2018, 7:45 pm IST

സെനഗലിനെതിരേ കൊളംബിയയുടെ ആദ്യ ഗോള്‍ ശ്രമം. 12ാം മിനിറ്റില്‍ ബോക്‌സിന് തൊട്ടരികില്‍ വച്ച് കൊളംബിയക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ ക്വിന്റേറോയുടെ തകര്‍പ്പന്‍ കിക്ക് ഗോളി വലതുവശത്തേക്ക് ഡൈവ് ചെയ്ത് തട്ടിയകറ്റി

Jun 28, 2018, 7:31 pm IST

കൊളംബിയ- സെനഗല്‍, ജപ്പാന്‍- പോളണ്ട് മല്‍സരങ്ങള്‍ക്കു തുടക്കം

Jun 28, 2018, 7:26 pm IST

ജപ്പാന്‍- പോളണ്ട് പ്ലെയിങ് ഇലവന്‍

Jun 28, 2018, 7:24 pm IST

കൊളംബിയ- സെനഗല്‍ പ്ലെയിങ് ഇലവന്‍

Jun 28, 2018, 7:23 pm IST

ജപ്പാന്‍, സെനഗല്‍, കൊളംബിയ ടീമുകള്‍ക്കു നോക്കൗട്ട് സാധ്യത നിലനില്‍ക്കുന്നുണ്ട്‌

Story first published: Thursday, June 28, 2018, 21:37 [IST]
Other articles published on Jun 28, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X