വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇഞ്ചുറിടൈമില്‍ കുട്ടീഞ്ഞോ രക്ഷകനായി, പിന്നാലെ നെയ്മറും, ബ്രസീല്‍ മിന്നി, 2-0

അവസാന നിമിഷങ്ങളിൽ ജയം കൈപ്പിടിയിലൊതുക്കി ബ്രസീൽ

1
958049

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: സമനിലയില കെണിയിലേക്ക് പോവുമെന്ന ഘട്ടത്തില്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ്പെ കുട്ടീഞ്ഞോയും സൂപ്പര്‍താരം നെയ്മറും ഇഞ്ചുറിടൈമില്‍ ലക്ഷ്യംകണ്ടപ്പോള്‍ നിര്‍ണായക മല്‍സരത്തില്‍ മുന്‍ ലോക ചാംപ്യന്‍മാരായ ബ്രസീലിന് ആവേശ ജയം. ഗ്രൂപ്പ് ഇയില്‍ കോസ്റ്ററിക്കയെയാണ് എതിരില്ലാത്ത രണ്ട് ഗോളിന് ബ്രസീല്‍ പരാജയപ്പെടുത്തിയത്. കളിതീരാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ഇഞ്ചുറി ടൈമില്‍ ബ്രസീല്‍ രണ്ട് ഗോളുകള്‍ കോസ്റ്ററിക്കന്‍ ഗോള്‍ വലയിലേക്ക് അടിച്ചുകയറ്റിയത്.

1

മല്‍സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ബ്രസീലിന്റെ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. ഇഞ്ചുറിടൈമിലെ ആദ്യ മിനിറ്റില്‍ ഗബ്രിയേല്‍ ജീസസിന്റെ പാസ് കുട്ടീഞ്ഞോ അതുവരെ മികച്ച ഫോമിലായിരുന്ന കോസ്റ്ററിക്കന്‍ ഗോളിയെ മറികടന്ന് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഫൈനല്‍ വിസിലിന് സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ നെയ്മറും ബ്രസീലിനു വേണ്ടി വലകുലുക്കി. ഗോള്‍ വീണ് സെക്കന്‍ഡുകള്‍ക്കകം റഫറി ഫൈനല്‍ വിസില്‍ വിളിക്കുകയും ചെയ്തു. ടൂര്‍ണമെന്റില്‍ നെയ്മറിന്റെ ആദ്യ ഗോളായിരുന്നു ഇത്. ഡഗ്ലസ് കോസ്റ്റയുടെ ക്രോസ് നെയ്മര്‍ അനായാസം കോസ്റ്ററിക്കന്‍ ഗോള്‍ വലയ്ക്കുള്ളിലാക്കുകയായിരുന്നു.

വിജയത്തോടെ നാല് പോയിന്റുമായി ഗ്രൂപ്പ് ഇയില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കാനും ബ്രസീലിനായി. എന്നാല്‍, തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ കോസ്്റ്ററിക്ക ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

Jun 22, 2018, 8:00 pm IST

നെയ്മറുടെ കരിയറിലെ 56ാം ഗോളാണിത്‌

Jun 22, 2018, 7:27 pm IST

കോസ്റ്റാറിക്കയ്ക്കെതിരേയുള്ള മത്സരത്തില്‍ ബ്രസീല്‍ 2-0ന് വിജയിച്ചു. കുട്ടീഞ്ഞോയും നെയ്മറുമാണ് ഗോള്‍ നേടിയത്.

Jun 22, 2018, 7:23 pm IST

ഗോള്‍ ഗോള്‍ ഗോള്‍ നെയ്മര്‍ നേടി..

Jun 22, 2018, 7:17 pm IST

ഗോള്‍ ഗോള്‍ ഗോള്‍...ബ്രസീലിന്‍റെ രക്ഷകനായി കൊട്ടിഞ്ഞോ

Jun 22, 2018, 7:16 pm IST

ആറു മിനിറ്റ് അധിക സമയം

Jun 22, 2018, 7:10 pm IST

ഡേവിഡ് ഗുസ്മാനു പകരം കോസ്റ്റാറിക്ക തെജേദയെ ഇറക്കി..

Jun 22, 2018, 7:07 pm IST

പെനല്‍റ്റിക്കു വേണ്ടി നെയ്മറുടെ അഭിനയം.. തൊട്ടുപിറകെ മറ്റൊരു നീക്കത്തില്‍ നെയ്മര്‍ക്ക് മഞ്ഞക്കാര്‍ഡ്.

Jun 22, 2018, 6:44 pm IST

തുടര്‍ച്ചയായി ബ്രസീല്‍ ആക്രമണം.. കോസ്റ്റാറിക്ക ഗോളി നിരന്തരം പരീക്ഷിക്കപ്പെടുന്നു. ഗോള്‍ മാത്രം കിട്ടുന്നില്ല..

Jun 22, 2018, 6:40 pm IST

മാര്‍ക്കോസ് ഉറിനയെ പിന്‍വലിച്ച് ബൊലാനോസിനെ ഇറക്കി കോസ്റ്റാറിക്കയുടെ പരീക്ഷണം.

Jun 22, 2018, 6:36 pm IST

കോസ്റ്റാറിക്ക പോസ്റ്റില്‍ തുടര്‍ച്ചയായി ബ്രസീല്‍ റെയ്ഡ്...

Jun 22, 2018, 6:29 pm IST

ആദ്യപകുതിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍

Jun 22, 2018, 6:17 pm IST

ഒരു മിനിറ്റ് അധിക സമയം.. ആദ്യ പകുതി അവസാനിക്കുന്പോള്‍ ഇരു ടീമുകളും ഗോള്‍ രഹിത സമനിലയില്‍

Jun 22, 2018, 6:14 pm IST

ഓഫ് സൈഡ് ട്രാപ്പില്‍ കുടുക്കുന്ന കോസ്റ്റാറിക്കയുടെ തകര്‌‍പ്പന്‍ പ്രതിരോധം..

Jun 22, 2018, 6:12 pm IST

ബോക്സിനു മുന്നില്‍ നിന്നും മാര്‍സലെയുടെ പോസ്റ്റിലേക്കുള്ള ഷോട്ട് കോസ്റ്റാറിക്കന്‍ ഗോളി കെയ്ലര്‍ നവാസ് കൈപ്പിടിയിലൊതുക്കി..

Jun 22, 2018, 6:03 pm IST

ബ്രസീല്‍ 68 ശതമാനം ബോള്‍ പൊസെഷന്‍..

Jun 22, 2018, 6:02 pm IST

കഴിഞ്ഞ പത്തു മിനിറ്റായി ബ്രസീല്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്തിട്ട്.. കോസ്റ്റാറിക്ക പോസ്റ്റില്‍ നിരന്തരം ആക്രമമം നടത്തികൊണ്ടിരിക്കുന്നു

Jun 22, 2018, 6:00 pm IST

ലോങ് റേഞ്ച് ഷോട്ടില്‍ നിന്നും ഗോള്‍ നേടാനുള്ള കോട്ടീഞ്ഞോയുടെ ശ്രമം..പുറത്തേക്ക്..

Jun 22, 2018, 5:59 pm IST

നെയ്മറുടെ നല്ല ചില നീക്കങ്ങള്‍.പക്ഷേ, എല്ലാം കോസ്റ്റാറിക്ക പ്രതിരോധത്തില്‍ തട്ടി മടങ്ങി

Jun 22, 2018, 5:58 pm IST

വലകുലുങ്ങി.. പക്ഷേ, ഗബ്രിയേല്‍ ജീസസ് ഓഫ്..

Jun 22, 2018, 5:53 pm IST

ബ്രസീലിന് അനുകൂലമായ ഫ്രീകിക്ക്. നെയ്മറെടുത്ത കിക്ക് തിയാഗോ സില്‍വ പോസ്റ്റ് ലക്ഷ്യമാക്കി വഴി തിരിച്ചു വിട്ടെങ്കിലും....പുറത്തേക്ക്

Jun 22, 2018, 5:49 pm IST

നെയ്മറെ വീണ്ടും വീഴ്ത്തി. ഫ്രീ കിക്ക്. നെയ്മര്‍. പോസ്റ്റിലേക്ക് താഴ്ന്നിറങ്ങിയെങ്കിലും പന്ത് ഗോളിയുടെ കൈപ്പിടിയില്‍

Jun 22, 2018, 5:48 pm IST

പതിനെട്ടാം മിനിറ്റിലെത്തുന്പോള്‍ ബ്രസീലും കോസ്റ്റാറിക്കയും ഗോള്‍രഹിത സമനിലയില്‍ തുടരുന്നു.

Jun 22, 2018, 5:45 pm IST

നെയ്മര്‍ക്കെതിരേ ഈ മത്സരത്തിലും ഫൗള്‍ കൂടുതലായിട്ടുണ്ട്.

Jun 22, 2018, 5:39 pm IST

തിയാഗോ സില്‍വയാണ് ഇന്ന് ബ്രസീലിനെ നയിക്കുന്നത്. ലോകകപ്പില്‍ ബ്രസീലും കോസ്റ്റാറിക്കയും ഏറ്റുമുട്ടുന്നത് ഇത് മൂന്നാം തവണയാണ്. 1990ല്‍ 1-0നും 2002ല്‍ 5-2നും ബ്രസീല്‍ വിജയിച്ചിരുന്നു.

Jun 22, 2018, 5:35 pm IST

ഇന്നത്തെ മത്സരങ്ങള്‍

Jun 22, 2018, 5:34 pm IST

ബ്രസീല്‍-കോസ്റ്റാറിക്ക മത്സരം തുടങ്ങി

Story first published: Friday, June 22, 2018, 20:06 [IST]
Other articles published on Jun 22, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X