വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സെര്‍ബിയയും കടന്ന് മഞ്ഞപ്പട... ജയം 2-0ന്, ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടറില്‍

പൗലീഞ്ഞോയും തിയാഗോ സില്‍വയുമാണ് സ്‌കോറര്‍മാര്‍

സെർബിയയെ തകർത്ത് മഞ്ഞപ്പട പ്രീക്വർട്ടറിൽ

1
958050

മോസ്‌കോ: മിന്നും ജയത്തോടെ കിരീട ഫേവറിറ്റുകളായ ബ്രസീല്‍ റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടറിലേക്കു കുതിച്ചു. ഗ്രൂപ്പ് ഇയിലെ അവസാന റൗണ്ട് മല്‍സരത്തില്‍ യൂറോപ്യന്‍ ടീമായ സെര്‍ബിയയെ മഞ്ഞപ്പട എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്തുവിടുകയായിരുന്നു. ജയത്തോടെ ഗ്രൂപ്പ് ജേതാക്കളായാണ് ബ്രസീലിന്റെ നോക്കൗട്ട് റൗണ്ട് പ്രവേശനം. ഇരുപകുതികളിലുമായി പൗലീഞ്ഞോയും (36ാം മിനിറ്റ്) തിയാഗോ സില്‍വയുമാണ് (68) ബ്രസീലിന്റെ സ്‌കോറര്‍മാര്‍.

1

കളിയിലുടനീളം മികച്ചുനിന്ന ബ്രസീല്‍ അര്‍ഹിച്ച ജയമായിരുന്നു ഇത്. സെര്‍ബിയയും ബ്രസീലിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് രണ്ടാം പകുതിയില്‍ പുറത്തെടുത്തത്. നിരവധി തവണ ഗോള്‍ നേടുന്നതിന് തൊട്ടരികിലെത്താനും സെര്‍ബിയക്കു കഴിഞ്ഞു.

ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ കോസ്റ്ററിക്കയുമായി 2-2ന്റെ സമനില വഴങ്ങിയെങ്കിലും ബ്രസീലിനു പിറകില്‍ രണ്ടാംസ്ഥാനക്കാരായി സ്വിറ്റ്‌സര്‍ലാന്‍ഡും പ്രീക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ കരുത്തരായ മെക്‌സിക്കോയാണ് ബ്രസീലിന്റെ എതിരാളികള്‍. മറ്റൊരു പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് സ്വീഡനുമായി ഏറ്റുമുട്ടും.

Jun 28, 2018, 1:41 am IST

പൗലീഞ്ഞോയാണ് സെര്‍ബിയക്കെതിരേ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്‌

Jun 28, 2018, 1:38 am IST

പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍ മെക്‌സിക്കോയ്‌ക്കെതിരേ

Jun 28, 2018, 1:34 am IST

ഗ്രൂപ്പ് ഇ പോയിന്റ് നില

Jun 28, 2018, 1:23 am IST

ഫൈനല്‍ വിസില്‍... 2-0ന്റെ ജയത്തോടെ ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍

Jun 28, 2018, 1:10 am IST

മല്‍സരം അവസാന 10 മിനിറ്റിലേക്ക്. 2-0ന്റെ മികച്ച ജയത്തിലേക്ക് നീങ്ങുകയാണ് ബ്രസീല്‍

Jun 28, 2018, 1:03 am IST

സില്‍വയുടെ ഗോള്‍, വീഡിയോ കാണാം

Jun 28, 2018, 1:00 am IST

ഇടതുമൂലയില്‍ നിന്നുള്ള നെയ്മറുടെ കോര്‍ണര്‍ കിക്ക് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ സില്‍വ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു

Jun 28, 2018, 12:58 am IST

ഗോള്‍... സെര്‍ബിയയുടെ ശക്തമായ ആക്രമണങ്ങള്‍ക്കിടെ ബ്രസീല്‍ ലീഡുയര്‍ത്തി (2-0)

Jun 28, 2018, 12:54 am IST

61ാം മിനിറ്റില്‍ സമനില വഴങ്ങുന്നതില്‍ നിന്നും കഷ്ടിച്ച് ബ്രസീല്‍ രക്ഷപ്പെട്ടു. ബോക്‌സിനുള്ളില്‍ വച്ച് ലാജിച്ചിന്റെ അപകടകരമായ ക്രോസ് ഗോളി അലിസണ്‍ കുത്തിയകറ്റി. റീബൗണ്ട് ചെയ്ത പന്ത് മിട്രോവിച്ച് ഹെഡ്ഡറിലൂടെ ഗോളാക്കാന്‍ ശ്രമിച്ചെങ്കിലും ഡിഫന്‍ഡര്‍ തിയാഗോ സില്‍വ ബ്ലോക്ക് ചെയ്തു

Jun 28, 2018, 12:52 am IST

ബ്രസീലിനെ വിറപ്പിക്കുന്ന പ്രകടനമാണ് രണ്ടാംപകുതിയില്‍ സെര്‍ബിയ കാഴ്ചവയ്ക്കുന്നത്

Jun 28, 2018, 12:33 am IST

രണ്ടാംപകുതിക്ക് തുടക്കം

Jun 28, 2018, 12:28 am IST

ഒന്നാംപകുതി മാച്ച് സ്റ്റാറ്റസ്‌

Jun 28, 2018, 12:21 am IST

ആദ്യ പകുതി അവസാനിച്ചു. പൗലീഞ്ഞോയുടെ ഗോളില്‍ ബ്രസീല്‍ 1-0ന് മുന്നിട്ടുനില്‍ക്കുന്നു

Jun 28, 2018, 12:20 am IST

ഒന്നാം പകുതിയുടെ അവസാന മിനിറ്റുകള്‍. ഇഞ്ചുറിടൈമില്‍ ബ്രസീല്‍ ലീഡുയര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ ബോക്‌സിന് തൊട്ടരികില്‍ വച്ച് നെയ്മര്‍ തൊടുത്ത മനോഹരമായ ഷോട്ട് ക്രോസ് ബാറിന് തൊട്ടു മുകളിലൂടെ പുറത്തുപോയി

Jun 28, 2018, 12:11 am IST

പൗലീഞ്ഞോയുടെ ഗോള്‍.. വീഡിയോ കാണാം

Jun 28, 2018, 12:09 am IST

സെര്‍ബിയന്‍ പ്രതിരോധ മതിലിനു മുകളിലൂടെ കുട്ടീഞ്ഞോ ചിപ്പ് ചെയ്ത് നല്‍കിയ പന്ത് ഓടിക്കയറിയ പൗലീഞ്ഞോ മുന്നോട്ട് കയറിവന്ന ഗോളിക്കു മുകളിലൂടെ വലയിലേക്ക് കോരിയിടുകയായിരുന്നു

Jun 28, 2018, 12:08 am IST

36ാം മിനിറ്റില്‍ പൗലീഞ്ഞോയുടെ വകയായിരുന്നു ബ്രസീലിന്റെ ഗോള്‍

Jun 28, 2018, 12:07 am IST

ഗോള്‍... മഞ്ഞപ്പട അക്കൗണ്ട് തുറന്നു (1-0)

Jun 28, 2018, 12:04 am IST

25ാം മിനിറ്റില്‍ ബ്രസീലിന്റെ മികച്ചൊരു ആക്രമണം. ഇടതു വിങിലൂടെ ബോക്‌സിനുള്ളിലേക്ക് ഡാന്‍സ് ചെയ്ത് കയറിയ ഗബ്രിയേല്‍ ജീസസിന്റെ പാസില്‍ നിന്നും ബോക്‌സിനു കുറുകെ നെയ്മര്‍ തൊടുത്ത ഷോട്ട് സെര്‍ബിയന്‍ ഗോളി തട്ടിയകറ്റി

Jun 27, 2018, 11:51 pm IST

സെര്‍ബിയന്‍ ഗോള്‍മുഖത്തേക്ക് ബ്രസീലിന്റെ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍

Jun 27, 2018, 11:48 pm IST

12ാം മിനിറ്റില്‍ പരിക്കുമൂലം ബ്രസീല്‍ ഡിഫന്‍ഡര്‍ മാര്‍സെലോ കളം വിട്ടു. പകരം ഡേവിഡ് ലൂയിസ് ഇറങ്ങി

Jun 27, 2018, 11:39 pm IST

ബ്രസീല്‍ ഉജ്ജ്വലമായാണ് മല്‍സരം തുടങ്ങിയത്. മൂന്നാം മിനറ്റില്‍ത്തന്നെ മഞ്ഞപ്പടയുടെ മുന്നേറ്റം. ഇടതുവിങില്‍ നിന്നും സെര്‍ബിയന്‍ പ്രതിരോധം തകര്‍ത്ത് കുട്ടിഞ്ഞോ നല്‍കിയ പാസില്‍ ജീസസിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ഗോളി സേവ് ചെയ്യുകയായിരുന്നു. ഇത് ഓഫ് സൈഡ് വിധിക്കുകയും ചെയ്തു.

Jun 27, 2018, 11:30 pm IST

പീീീപ്... റഫറിയുടെ വിസില്‍ മുഴങ്ങി. ബ്രസീല്‍- സെര്‍ബിയ പോരിന് തുടക്കം

Jun 27, 2018, 11:12 pm IST

കളിയില്‍ ബ്രസീലിന്റെ ലൈനപ്പ്‌

Jun 27, 2018, 11:08 pm IST

ജയത്തോടെ ഗ്രൂപ്പ് ജേതാക്കളാവുകയാണ് ബ്രസീലിന്റെ ലക്ഷ്യം

Story first published: Thursday, June 28, 2018, 1:51 [IST]
Other articles published on Jun 28, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X