For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കാനറികളുടെ ചിറകരിഞ്ഞ് ബെല്‍ജിയം... ജയം 2-1ന്, ലോക കിരീടം യൂറോപ്പിലേക്ക്

ലാറ്റിനമേരിക്കയിലെ മുഴുവന്‍ ടീമുകളും പുറത്ത്

1
958079
1

കസാന്‍: കിരീടഫേവറിറ്റുകളായ ബ്രസീലിനും റഷ്യന്‍ ലോകകപ്പില്‍ അടിതെറ്റി. യൂറോപ്യന്‍ ഫുട്‌ബോളിലെ പുത്തന്‍ ശക്തികളായ ബെല്‍ജിയം 2-1നു മഞ്ഞപ്പടയെ അട്ടിമറിച്ച് സെമി ഫൈനലില്‍ കടന്നു. കസാനില്‍ നടന്ന അത്യധികം ആവേശകരമായ മല്‍സരത്തില്‍ ബെല്‍ജിയത്തിന്റെ രണ്ടു ഗോളും ആദ്യ പകുതിയിലായിരുന്നു. 13ാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോളിലാണ് ബെല്‍ജിയം മുന്നിലെത്തിയത്. 31ാം മിനിറ്റില്‍ കെവിന്‍ ഡിബ്രുയ്‌നിന്റെ വകയായിരുന്നു രണ്ടാം ഗോള്‍.
പകരക്കാരനായി ഇറങ്ങിയ റെനറ്റോ അഗസ്‌റ്റോയാണ് 76ാം മിനിറ്റില്‍ ബ്രസീലിന്റെ ഗോള്‍ മടക്കിയത്. രണ്ടാംപകുതിയില്‍ ബ്രസീല്‍ ആക്രമണങ്ങളുടെ വേലിയേറ്റം തീര്‍ത്തെങ്കിലും ബെല്‍ജിയം ഇളകാതെ പിടിച്ചുനിന്നു. ഗോള്‍കീപ്പര്‍ തിബൗട്ട് കോട്വയുടെ കണ്ണഞ്ചിപ്പിക്കുന്ന സേവുകളും ബ്രസീലിന് ഗോള്‍ നിഷേധിച്ചു.
ബ്രസീല്‍ കൂടി പുറത്തായതോടെ റഷ്യന്‍ ലോകകപ്പിലെ ലാറ്റിനമേരിക്കന്‍ സാന്നിധ്യം അവസാനിച്ചു. ഇതോടെ ലോക കിരീടം യൂറോപ്പിലേക്കു തന്നെ പോവുമെന്ന് ഉറപ്പായി. സെമിയില്‍ മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍.

Jul 07, 2018, 1:48 am IST

ബ്രസീല്‍- ബെല്‍ജിയം മാച്ച് സ്റ്റാറ്റസ്‌

Jul 07, 2018, 1:45 am IST

സെമിയിലെത്തിയ ബെല്‍ജിയം ടീമിന്റെ ആഹ്ലാദപ്രകടനം

Jul 07, 2018, 1:45 am IST

തുടര്‍ച്ചയായി നാലാം ലോകകപ്പിലാണ് യൂറോപ്യന്‍ ടീമിനോട് തോറ്റ് ബ്രസീല്‍ പുറത്താവുന്നത്‌

Jul 07, 2018, 1:40 am IST

കെവിന്‍ ഡിബ്രുയ്‌നാണ് മാന്‍ ഓഫ് ദി മാച്ച്‌

Jul 07, 2018, 1:25 am IST

ഫൈനല്‍ വിസില്‍... ബ്രസീല്‍ പുറത്ത്, ബെല്‍ജിയം 2-1ന്റെ ത്രസിപ്പിക്കുന്ന ജയത്തോടെ സെമി ഫൈനലില്‍

Jul 07, 2018, 1:20 am IST

മല്‍സരം ഇഞ്ചുറിടൈമിലേക്ക്... അഞ്ചു മിനിറ്റാണ് അധിക സമയമായി ലഭിച്ചത്‌

Jul 07, 2018, 1:15 am IST

മൂന്നു മിനിറ്റിനകം മറ്റൊരു അവസരം കൂടി ബ്രസീല്‍ നഷ്ടപ്പെടുത്തി. ഇത്തവവണ കുട്ടീഞ്ഞോയാണ് വില്ലനായത്. ഇടതുവിങിലൂടെ ബോക്‌സിനുള്ളിലേക്ക് ഡ്രിബ്ള്‍ ചെയ്ത് കയറി നെയ്മര്‍ നല്‍കിയ പാസ് ക്ലോസ് ആംഗിളില്‍ നിന്നം കുട്ടീഞ്ഞോ പുറത്തേക്കടിക്കകുയായിരുന്നു

Jul 07, 2018, 1:12 am IST

80ാം മിനിറ്റില്‍ ബ്രസീലിനെ ഒപ്പമെത്തിക്കാനുള്ള സുവര്‍ണാവസരം അഗസ്റ്റോ പാഴാക്കി. ഇടതുവിങില്‍ നിന്ന് ബെല്‍ജിയം പ്രതിരോധനിരയെ കബളിപ്പിച്ച് നല്‍കിയ പന്തുമായി മുന്നേറിയ അഗസ്റ്റോ ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ഷോട്ട് പുറത്തേക്കടിച്ചു നഷ്ടപ്പെടുത്തി

Jul 07, 2018, 1:09 am IST

വലതുമൂലയില്‍ നിന്നും കുട്ടീഞ്ഞോ വലയ്ക്കുള്ളിലേക്ക് ലോബ് ചെയ്തിട്ട പന്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന അഗസ്റ്റോ ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു

Jul 07, 2018, 1:07 am IST

76ാം മിനിറ്റിലായിരുന്നു ബ്രസീല്‍ കാത്തിരുന്ന ഗോള്‍

Jul 07, 2018, 1:05 am IST

ഗോള്‍!! ബ്രസീല്‍ ആദ്യ ഗോള്‍ മടക്കി... പകരക്കാരനായി ഇറങ്ങിയ റെനറ്റോ അഗസ്റ്റോയാണ് സ്‌കോറര്‍

Jul 07, 2018, 12:47 am IST

മല്‍സരം 60 മിനിറ്റ് പിന്നിട്ടു കഴിഞ്ഞു. ബെല്‍ജിയം 2-0ന് മുന്നിട്ടുനില്‍ക്കുന്നു

Jul 07, 2018, 12:45 am IST

ബ്രസീലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ബെല്‍ജിയം വിറയ്ക്കുന്നു. മഞ്ഞപ്പടയുടെ ആക്രമണാത്മക ഫുട്‌ബോളില്‍ ബെല്‍ജിയം പ്രതിരോധത്തിലേക്കു വലിഞ്ഞു.

Jul 07, 2018, 12:34 am IST

വില്ല്യനെ പിന്‍വലിച്ച് ബ്രസീല്‍ റോബര്‍ട്ടോ ഫിര്‍മിനോയെ ഇറക്കി

Jul 07, 2018, 12:33 am IST

രണ്ടാംപകുതിക്ക് തുടക്കം

Jul 07, 2018, 12:27 am IST

ആദ്യപകുതി മാച്ച് സ്റ്റാറ്റസ്‌

Jul 07, 2018, 12:23 am IST

ഡിബ്രുയ്‌നിന്റെ ഗോളും ആഘോഷവും

Jul 07, 2018, 12:18 am IST

ഒന്നാം പകുതി അവസാനിച്ചു. ബെല്‍ജിയം 2-0ന് ലീഡ് ചെയ്യുന്നു

Jul 07, 2018, 12:17 am IST

ആദ്യപകുതിയുടെ അവസാന മിനിറ്റുകള്‍... ബ്രസീല്‍ ഗോള്‍ മടക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും ബെല്‍ജിയം പ്രതിരോധത്തെയും ഗോളിയെയും മറികടക്കാനാവുന്നില്ല

Jul 07, 2018, 12:10 am IST

ബെല്‍ജിയത്തിന്റെ രണ്ടാം ഗോള്‍... വീഡിയോ കാണാം

Jul 07, 2018, 12:05 am IST

കോര്‍ണറിനൊടുവില്‍ ലഭിച്ച പന്തുമായി കുതിച്ച ലുക്കാക്കു മറിച്ചു നല്‍കിയ പാസ് ബോക്‌സിനു പുറത്തു നിന്നുള്ള വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ ഡിബ്രുയ്ന്‍ വലയിലേക്ക് തൊടുക്കുകയായിരുന്നു

Jul 07, 2018, 12:03 am IST

ഗോള്‍!! ബെല്‍ജിയം രണ്ടാം ഗോളും നേടി.... കൗണ്ടര്‍അറ്റാക്കില്‍ നിന്നും കെവിന്‍ ഡിബ്രുയ്‌നിന്റെ വകയായിരുന്നു ഗോള്‍

Jul 06, 2018, 11:55 pm IST

ബെല്‍ജിയത്തിന്റെ കൗണ്ടര്‍ അറ്റാക്കുകള്‍ ബ്രസീലിനെ ശരിക്കും സമ്മര്‍ദ്ദത്തിലാക്കുന്നു. മല്‍സരം 25ാം മിനിറ്റിലേക്ക് കടന്നപ്പോള്‍ ബെല്‍ജിയം 1-0ന് ലീഡ് ചെയ്യുന്നു

Jul 06, 2018, 11:50 pm IST

ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോള്‍ കാണാം

Jul 06, 2018, 11:49 pm IST

ഇടതു മൂലയില്‍ നിന്നുള്ള നാസര്‍ ചാഡ്‌ലിയുടെ കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്യാനുള്ള ഫെര്‍ണാണ്ടീഞ്ഞോയുടെ ശ്രമം ഗോളില്‍ കലാശിക്കുകയായിരുന്നു

Jul 06, 2018, 11:48 pm IST

ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോളാണ് ബെല്‍ജിയത്തെ മുന്നിലെത്തിച്ചത്‌

Jul 06, 2018, 11:47 pm IST

ഗോള്‍!! കളിയുടെ ഗതിക്ക് വിപരീതമായി ബെല്‍ജിയം മുന്നിലെത്തി (1-0)

Jul 06, 2018, 11:46 pm IST

10ാം മിനിറ്റില്‍ ബ്രസീലിന് മറ്റൊരു ഗോളവസരം കൂടി. എന്നാല്‍ വില്ല്യന്റെ കോര്‍ണര്‍ കിക്ക് ബോക്‌സിനുള്ളില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന പൗലിഞ്ഞോയ്ക്കു ലഭിച്ചെങ്കിലും കണക്ട് ചെയ്യാനായില്ല

Jul 06, 2018, 11:42 pm IST

ഏഴാം മിനിറ്റില്‍ ബ്രസീല്‍ അക്കൗണ്ട് തുറക്കേണ്ടതായിരുന്നു. എന്നാല്‍ നെയ്മറുടെ കോര്‍ണറില്‍ തിയാഗോ സില്‍വയുടെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ ക്രോസ് ബാറില്‍ തട്ടി വീഴുകയായിരുന്നു

Jul 06, 2018, 11:36 pm IST

രണ്ടാം മിനിറ്റില്‍ തന്നെ ബ്രസീല്‍ താരം ഫെര്‍ണാണ്ടീഞ്ഞോയുടെ സമ്മര്‍ദ്ദത്തെ അതിജീവിച്ച് മുന്നേറിയ കെവിന്‍ ഡി ബ്രൂയ്ന്‍ ബോക്‌സിനു പുറത്തു നിന്നു പരീക്ഷിച്ച താഴ്ന്ന ഷോട്ട് ഗോളിക്കു ഭീഷണിയുയര്‍ത്താതെ കടന്നുപോയി

Jul 06, 2018, 11:31 pm IST

സ്‌റ്റേഡിയത്തിലെത്തിയ ബ്രസീല്‍ ആരാധകര്‍

Jul 06, 2018, 11:31 pm IST

റഫറിയുടെ വിസില്‍.... ബ്രസീല്‍- ബെല്‍ജിയം പോരാട്ടത്തിന് തുടക്കം

Jul 06, 2018, 11:10 pm IST

ലൈനപ്പ് ഇങ്ങനെ

Jul 06, 2018, 11:08 pm IST

ഇരുടീമുകളുടെയും പ്ലെയിങ് ഇലവന്‍

Story first published: Saturday, July 7, 2018, 1:50 [IST]
Other articles published on Jul 7, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+