വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബെല്‍ജിയം വിറച്ചു, പിന്നെ ജയിച്ചു!! ജപ്പാന്‍ പൊരുതിവീണു, നാടകീയ ജയത്തോടെ ബെല്‍ജിയം ക്വാര്‍ട്ടറില്‍

ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍

Belgium ക്വാര്‍ട്ടറില്‍ | Oneindia Malayalam

1
958074

1

റോസ്‌തോവ് ഓണ്‍ ഡോണ്‍: റഷ്യന്‍ ലോകകപ്പില്‍ മറ്റൊരു അട്ടിമറിക്ക് കോപ്പ് കൂട്ടിയ ജപ്പാന്റെ പോരാട്ടവീര്യത്തെ അതിജീവിച്ച് യൂറോപ്യന്‍ ടീമായ ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ഒരു ഘട്ടത്തില്‍ ജപ്പാന്‍ 2-0ന്റെ അട്ടിമറി ജയം കുറിക്കുമെന്ന് കരുതിയെങ്കിലും അവിശ്വസനീയ തിരിച്ചുവരവാണ് ബെല്‍ജിയം നടത്തിയത്. അവസാന അര മണിക്കൂറിനിടെ മൂന്നു ഗോളുകള്‍ തിരിച്ചടിച്ച് ബെല്‍ജിയം ജപ്പാന്റെ അട്ടിമറി സ്വപ്‌നങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.

യാന്‍ വെര്‍ട്ടോഗന്‍ (69ാം മിനിറ്റ്), മരൗനെ ഫെല്ലയ്‌നി (74), നാസര്‍ ചാഡ്‌ലി (90+5) എന്നിവരാണ് ബെല്‍ജിയത്തിന്റെ സ്‌കോറര്‍മാര്‍. ഗെങ്കി ഹരാഗുച്ചി (48) തകാഷി ഇനൂയി (52) എന്നിരുടെ വകയായിരുന്നു ജപ്പാന്റെ ഗോളുകള്‍. കളിയിലുടനീളം ബെല്‍ജിയത്തിനു തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ കൗണ്ടര്‍ അറ്റാക്കുകളിലൂടെ ജപ്പാനും തങ്ങളുടെ സാന്നിധ്യമറിയിച്ചു. മല്‍സരം എക്‌സ്ട്രാടൈമിലേക്ക് നീങ്ങുമെന്നിരിയിക്കെയായിരുന്നു അവസാന സെക്കന്റില്‍ ബെല്‍ജിയത്തിന്റെ നാടകീയ ഗോള്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍.

Jul 03, 2018, 1:53 am IST

ബെല്‍ജിയത്തിന്റെ വിജയഗോള്‍ വീഡിയോ കാണാം

Jul 03, 2018, 1:45 am IST

ബെല്‍ജിയം ക്യാപ്റ്റന്‍ ഈഡന്‍ ഹസാര്‍ഡാണ് മാന്‍ ഓഫ് ദി മാച്ച്‌

Jul 03, 2018, 1:44 am IST

വിജയാഹ്ലാദത്തില്‍ ബെല്‍ജിയം

Jul 03, 2018, 1:29 am IST

ഫൈനല്‍ വിസില്‍... വാട്ട് എ മാച്ച്, 3-2ന്റൈ ത്രസിപ്പിക്കുന്ന ജയവുമായി ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലില്‍

Jul 03, 2018, 1:29 am IST
Mykhel

ജപ്പാന് അനുകൂലമായി ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ പിടിച്ചെടുത്ത ഗോളി കോട്വ പന്ത് നീട്ടിനല്‍കി. പന്തുമായി കുതിച്ച ഡിബ്രുയ്ന്‍ വലതുമൂലയിലേക്ക് മ്യുനിയെറിന് കൈമാറി. വലതു വിങില്‍ നിന്നും ബോക്‌സിനു കുറുകെ മ്യുനിയെര്‍ നല്‍കിയ ക്രോസ് ഇടതു വിങിലൂടെ ഓടിക്കയറിയ നാസര്‍ ചാഡ്‌ലി ഒഴിഞ്ഞ വലയിലേക്ക് പായിക്കുകയായിരുന്നു

Jul 03, 2018, 1:23 am IST

ഗോള്‍... ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റില്‍ ബെല്‍ജിയം വിജയമുറപ്പിച്ച മൂന്നാം ഗോള്‍ കണ്ടെത്തി

Jul 03, 2018, 1:13 am IST

മല്‍സരം അവസാന അഞ്ചു മിനിറ്റിലേക്ക്. ഇരുടീമും ഒപ്പത്തിനൊപ്പം (2-2)

Jul 03, 2018, 1:09 am IST

ബെല്‍ജിയത്തിന്റെ രണ്ടാം ഗോള്‍... വീഡിയോ കാണാം

Jul 03, 2018, 1:07 am IST

ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍... വീഡിയോ കാണാം

Jul 03, 2018, 1:06 am IST

74ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മരൗനെ ഫെല്ലയ്‌നിയുടെ വകയായിരുന്നു സമനില ഗോള്‍. ഇടതു വിങില്‍ നിന്നും ക്യാപ്റ്റന്‍ ഈഡന്‍ ഹസാര്‍ഡ് നല്‍കിയ ക്രോസ് ഉയരക്കാരനായ ഫെല്ലയ്‌നി ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലാക്കുകയായിരുന്നു

Jul 03, 2018, 1:04 am IST

ഗോള്‍.... ബെല്‍ജിയം രണ്ടാം ഗോളും നേടി, അവിശ്വസനീയം, അഞ്ചു മിനിറ്റിനിടെ രണ്ടു ഗോള്‍ (2-2)

Jul 03, 2018, 1:03 am IST

കോര്‍ണറിനൊടുവില്‍ വെര്‍ട്ടോഗന്റെ കുത്തിയുയര്‍ന്ന ഹെഡ്ഡര്‍ ഗോളിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വലയില്‍ താഴ്ന്നിറങ്ങുകയായിരുന്നു

Jul 03, 2018, 1:01 am IST

ഗോള്‍... ബെല്‍ജിയം ഗോള്‍ തിരിച്ചടിച്ചു (2-1), 69ാം മിനിറ്റില്‍ യാന്‍ വെര്‍ട്ടോഗനാണ് ബെല്‍ജിയത്തിന്റെ തിരിച്ചുവരവ് സാധ്യത നിലനിര്‍ത്തിയ ഗോള്‍ കണ്ടെത്തിയത്

Jul 03, 2018, 12:47 am IST

ജപ്പാന്റെ രണ്ടാം ഗോള്‍ കാണാം

Jul 03, 2018, 12:46 am IST

നാലു മിനിറ്റിനിടെ രണ്ടു ഗോള്‍... ഈ ലോകകപ്പില്‍ മറ്റൊരു അട്ടിമറി ജയത്തിന്റെ സൂചനയാണ് ജപ്പാന്‍ നല്‍കുന്നത്. തിരിച്ചുവരുമോ ബെല്‍ജിയം?

Jul 03, 2018, 12:45 am IST

ബോക്‌സിന് തൊട്ടരികില്‍ വച്ച് ഷിന്‍ജി കഗാവ നല്‍കിയ പാസ് വെടിയുണ്ട കണക്കെയുള്ള വലം കാല്‍ ഷോട്ടിലൂടെ ഇനൂയി വലയിലേക്ക് പായിച്ചപ്പോള്‍ മുഴുനീളെ ഡൈവ് ചെയ്ത ഗോളി കോട്വ നിസ്സഹായനായി

Jul 03, 2018, 12:44 am IST

52ാം മിനിറ്റില്‍ തകാഷി ഇനൂയിയാണ് ജപ്പാന്റെ രണ്ടാം ഗോളിന് അവകാശിയായത്‌

Jul 03, 2018, 12:42 am IST

ഗോള്‍... ജപ്പാന്‍ ലീഡുയര്‍ത്തി (2-0), ഞെട്ടിത്തരിച്ച് ബെല്‍ജിയം

Jul 03, 2018, 12:41 am IST

കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ഈ ഗോള്‍. മൈതാന മധ്യത്തില്‍ നിന്നും ഷിബാസാക്കി വലതു മൂലയിലേക്കു നല്‍കിയ മനോഹരമായ ത്രൂ ബോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ വെര്‍ട്ടോഗന് പിഴച്ചു. പന്തുമായി ബോക്‌സിനുള്ളിലെത്തിയ ഹരാഗുച്ചി ബോക്‌സിന് കുറുകെ തൊടുത്ത ഷോട്ട് ഡൈവ് ചെയ്ത ഗോളിക്ക് ഒരു പഴുതും നല്‍കാതെ വലയില്‍ കയറി

Jul 03, 2018, 12:38 am IST

48ാം മിനിറ്റില്‍ ഗെങ്കി ഹരാഗുച്ചിയണ് കളിയുടെ ഗതിക്കു വിപരീതമായി ജപ്പാന് വേണ്ടി സ്‌കോര്‍ ചെയ്തത്‌

Jul 03, 2018, 12:36 am IST

ഗോള്‍.... ജപ്പാന് ലീഡ് (1-0), ബെല്‍ജിയം സ്തബ്ധരായി

Jul 03, 2018, 12:34 am IST

രണ്ടാംപകുതിക്ക് തുടക്കം

Jul 03, 2018, 12:18 am IST

ഒന്നാംപകുതി അവസാനിച്ചു. സ്‌കോര്‍ 0-0. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ജപ്പാന്റെ പ്രതിരോധം ഭേദിച്ച് ഗോള്‍ നേടാന്‍ ബെല്‍ജിയത്തിനായില്ല

Jul 03, 2018, 12:17 am IST

45ാം മിനിറ്റില്‍ ബെല്‍ജിയം ലീഡ് വഴങ്ങുന്നതില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെടുന്നു. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ഇടതു വിങിലൂടെ ഓടിക്കയറി നഗാമോട്ടോ തൊടുത്ത ഗ്രൗണ്ട് ഷോട്ട് ഗോളി കോട്വയുടെ കൈകള്‍ക്കിടയിലൂടെ വഴുതിപ്പോയി. ഉരുണ്ടു നീങ്ങിയ പന്ത് വലയിലേക്ക് ഗോള്‍ ലൈന്‍ കടക്കും മുമ്പ് കോട്വ ഒരുവിധത്തിലാണ് പിടിയിലൊതുക്കിയത്‌

Jul 03, 2018, 12:07 am IST

മല്‍സരം 35 മിനിറ്റ് പിന്നിട്ടു കഴിഞ്ഞു. സ്‌കോര്‍ ഇപ്പോഴും ഗോള്‍രഹിതമായി തുടരുന്നു

Jul 03, 2018, 12:07 am IST

ബെല്‍ജിയം ആക്രമണം ശക്തമാക്കിയതോടെ ജപ്പാന്‍ പ്രതിരോധത്തിലേക്കു വലിഞ്ഞു. കൗണ്ടര്‍ അറ്റാക്കുകളിലൂടെ തിരിച്ചടിക്കുകയെന്ന തന്ത്രമാണ് അവര്‍ പയറ്റുന്നത്

Jul 03, 2018, 12:05 am IST

തൊട്ടടുത്ത മിനിറ്റില്‍ ബെല്‍ജിയം വീണ്ടും ജപ്പാനീസ് ഗോള്‍മുഖത്ത് റെയ്ഡ് നടത്തി. ബോക്‌സിന് തൊട്ടരികില്‍ വച്ച് ഹസാര്‍ഡ് തൊടുത്ത ഷോട്ട് ജപ്പാനീസ് ഗോള്‍കീപ്പര്‍ കവാഷിമ കുത്തിയകറ്റി

Jul 02, 2018, 11:59 pm IST

25ാം മിനിറ്റില്‍ ബെല്‍ജിയത്തിന് ലീഡ് നേടാന്‍ സുവര്‍ണാവസരം. എന്നാല്‍ വലതു മൂലയില്‍ നിന്നും മെര്‍ട്ടന്‍സ് ബോക്‌സിനുള്ളിലേക്ക് നല്‍കിയ മനോഹരമായ ക്രോസ് ഗോളി മാത്രം മുന്നില്‍ നില്‍ക്കവെ ലുക്കാക്കുവിന് കണക്ട് ചെയ്യാന്‍ സാധിച്ചില്ല

Jul 02, 2018, 11:50 pm IST

തുടക്കത്തില്‍ പതറിയ ബെല്‍ജിയം കളിയിലേക്ക് തിരിച്ചുവന്നു. ഇതോടം മല്‍സരം കൂടുതല്‍ ആവേശകരമായി മാറി. ഇരു ബോക്‌സുകളിലും പന്ത് നിരന്തരം കയറിയിറങ്ങുന്നു. മല്‍സരം 20 മിനിറ്റ് പിന്നിട്ടു കഴിഞ്ഞു. ഇരുടീമിനും അക്കൗണ്ട് തുറക്കാനായിട്ടില്ല

Jul 02, 2018, 11:33 pm IST

മല്‍സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ജപ്പാന്റെ ആധിപത്യമാണ് കാണുന്നത്. ആക്രമിച്ചു കളിക്കുന്ന ജപ്പാന്‍ ബെല്‍ജിയത്തെ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കിക്കഴിഞ്ഞു

Jul 02, 2018, 11:30 pm IST

പീീീീപ്.... വിസില്‍ മുഴങ്ങി. ബെല്‍ജിയം-ജപ്പാന്‍ മല്‍സരത്തിന് തുടക്കം

Jul 02, 2018, 11:24 pm IST

ഇരുടീമിന്റെയും പ്ലെയിങ് ഇലവന്‍

Story first published: Tuesday, July 3, 2018, 1:57 [IST]
Other articles published on Jul 3, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X