
കസാന്‍: കന്നി ലോകകപ്പെന്ന അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ സ്വപ്‌നം ഇത്തവണയും പൂവണിഞ്ഞില്ല. ഫ്രഞ്ച് കരുത്തിനു മുന്നില്‍ പ്രീക്വാര്‍ട്ടറില്‍ തന്നെ കിരീട ഫേവറിറ്റുകളിലൊന്നായ അര്‍ജന്റീനയുടെ കഥ കഴിക്കുകയായിരുന്നു. 4-3ന്റെ ആധികാരിക ജയമാണ് യൂറോപ്യന്‍ വമ്പന്‍മാര്‍ ലാറ്റിന്‍ രാജാക്കന്‍മാര്‍ക്കെതിരേ നേടിയത്. 19കാരനായ ഫ്രഞ്ച് സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെയാണ് അര്‍ജന്റീനയുടെ അന്തകനായത്. ഇരട്ടഗോളുകളുമായി എംബാപ്പെ ഫ്രഞ്ച് ഹീറോയായപ്പോള്‍ മെസ്സിയും സംഘവും നിരുപാധികം കീഴടങ്ങുകയായിരുന്നു.
0-1നു പിന്നിട്ടുനിന്ന ശേഷം അര്‍ജന്റീന 2-1ന് മുന്നില്‍ കടന്നെങ്കിലും തുടരെ മൂന്നു ഗോളുകള്‍ തിരിച്ചടിച്ച് ഫ്രഞ്ച് പട അര്‍ജന്റീനയെ ദുരന്തത്തിലേക്ക് തള്ളിയിട്ടു. 64, 68 മിനിറ്റുകളിലാണ് എംബാപ്പെ ഫ്രാന്‍സിനായി നിറയൊഴിച്ചത്. അന്റോണിയോ ഗ്രീസ്മാന്‍ (13), ബെഞ്ചമിന്‍ പവാര്‍ഡ് (57) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. എയ്ഞ്ചല്‍ ഡിമരിയയും (41) ഗബ്രിയേല്‍ മെര്‍ക്കാഡോയും (48) സെര്‍ജിയോ അഗ്വേറോയുമാണ് (90) അര്‍ജന്റീനയുടെ സ്‌കോറര്‍മാര്‍.
എംബാപ്പെയുടെ ഗോള്‍ ആഘോഷം... ചിത്രങ്ങള്‍
The new @Ronaldo? 🤔
— UEFA Champions League (@ChampionsLeague) June 30, 2018
🇫🇷 Kylian Mbappé 🔥🔥🔥#UCL pic.twitter.com/IrA6GWMMjs
ഫ്രഞ്ച് ഹീറോ എംബാപ്പെയാണ് മാന്‍ ഓഫ് ദി മാച്ച്
The @Budweiser #ManoftheMatch for #FRAARG is @KMbappe! pic.twitter.com/qukbCOeYk6
— FIFA World Cup 🏆 (@FIFAWorldCup) June 30, 2018
ഫൈനല്‍ വിസില്‍.... അര്‍ജന്റീനയ്ക്ക് മടക്ക ടിക്കറ്റ്. 4-3ന്റെ ജയത്തോടെ ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍
#FRA WIN! #FRAARG // #WorldCup pic.twitter.com/zejq1TCOxw
— FIFA World Cup 🏆 (@FIFAWorldCup) June 30, 2018
മെസ്സി നല്‍കിയ ക്രോസ് ഇടതു മൂലയില്‍ നിന്നും ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ അഗ്വേറോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു
#ARG are the first team to score three goals in a #WorldCup game and lose since USSR in 1986 vs. #BEL.
— Squawka Football (@Squawka) June 30, 2018
A classic in Kazan to kick off the knockout stage. 💥 pic.twitter.com/MzDCt4Es3i
ഗോള്‍... എക്‌സ്ട്രാടൈമില്‍ അര്‍ജന്റീന മൂന്നാം ഗോള്‍ നേടി. പകരക്കാരനായി ഇറങ്ങിയ സെര്‍ജിയോ അഗ്വേറോയാണ് സ്‌കോറര്‍
#SomosArgentina ¡Goool! @aguerosergiokun convierte el tercer tanto para @Argentina. pic.twitter.com/1QyubsXrL0
— Selección Argentina (@Argentina) June 30, 2018
മല്‍സരം 80 മിനിറ്റ് പിന്നിട്ടു കഴിഞ്ഞു 2-1ന് ലീഡ് ചെയ്ത ശേഷം 2-4ലേക്കു വീണതിന്റെ ഞെട്ടലില്‍ നിന്നും അര്‍ജന്റീന ഇതുവരെ മുക്തരായിട്ടില്ല
ഫ്രാന്‍സിന്റെ നാലാം ഗോള്‍ കാണാം
MBAPPE AGAIN!!! HE IS DESTROYING ARGENTINA!#FRA 4-2 #ARG #FRAARG #WorldCup pic.twitter.com/7GQeVMIJeK
— FIFA World Cup (@WorIdCupUpdates) June 30, 2018
സ്വന്തം ഗോള്‍മുഖത്ത് നിന്നും ഫ്രാന്‍സ് തുടങ്ങിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. അര്‍ജന്റൈന്‍ താരങ്ങള്‍ക്കു പന്ത് തൊടാന്‍ പോലും അവസരം നല്‍കാതെയായിരുന്നു ഈ ഗോള്‍. ജിറൂഡ്, പോഗ്ബ, ഗ്രീസ്മാന്‍ എന്നിവരിലൂടെ കൈമാറിയെത്തിയ പന്ത് വലതുമൂലയിലൂടെ ഓടിക്കയറിയ എംബാപ്പെ കരുത്തുറ്റ വലംകാല്‍ ഷോട്ടിലൂടെ വലയിലേക്ക് അടിച്ചുകയറ്റി
DES GUERRIERS SUR LE TERRAIN !!! #FRAARG #FiersdetreBleus pic.twitter.com/RkWbZQWAPe
— Equipe de France (@equipedefrance) June 30, 2018
ഇത്തവണയും എംബാപ്പെയാണ് അര്‍ജന്റീനയുടെ ഹൃദയം തകര്‍ത്തത്
This guy 👇🔥#FRAARG 4-2 pic.twitter.com/JMlZECUGBb
— FIFA World Cup 🏆 (@FIFAWorldCup) June 30, 2018
ഗോള്‍... അര്‍ജന്റീന വീണ്ടും വിറച്ചു!! 64ാം മിനിറ്റില്‍ ഫ്രാന്‍സ് ലീഡുയര്‍ത്തി (4-2)
🇫🇷4⃣🆚2⃣🇦🇷 #FRAARG
— Paris Saint-Germain (@PSG_English) June 30, 2018
⚽ 64'
⚽ 68'
Two goals in four minutes for @KMbappe 💪⚡#MBAGOAL
🏆 #PSGWorldCup #WorldCup pic.twitter.com/IQ35Bfx9F3
പോഗ്ബ നല്‍കിയ പാസ് ഹെര്‍ണാണ്ടസ് ബോക്‌സിനുള്ളിലുള്ള എംബാപ്പെയ്ക്ക് മറിച്ചു നല്‍കി. അര്‍ജന്റൈന്‍ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ഇടതു മൂലയിലൂടെ കയറിയ എംബാപ്പെ തൊടുത്ത ഷോട്ട് ഗോളിയുടെ കൈയില്‍ തട്ടിയ ശേഷം വലയില്‍ കയറുകയായിരുന്നു
64ാം മിനിറ്റില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയാണ് ഫ്രാന്‍സിനു വേണ്ടി സ്‌കോര്‍ ചെയ്തത്
2 - Kylian Mbappe is the first teenager to score at least twice in a World Cup match since Pele vs Sweden in 1958. Boss. #FRA #ARG #FRAARG #WorldCup pic.twitter.com/3yS6qz5zCp
— OptaJoe (@OptaJoe) June 30, 2018
ഗോള്‍... ഫ്രാന്‍സിന് ലീഡ് (3-2)
ഇടതു വിങിലൂടെ കുതിച്ചെത്തി ഹെര്‍ ണാണ്ടസ് ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് കണക്ട് ചെയ്യാന്‍ സഹ താരങ്ങള്‍ക്കായില്ല. എന്നാല്‍ ബോക്‌സിന് തൊട്ടരികില്‍ വച്ച് പന്ത് ലഭിച്ച പവാര്‍ഡ് പായിച്ച ഇടം കാല്‍ ഷോട്ട് വലയുടെ ഇടതു മൂലയില്‍ പറന്നിറങ്ങിയപ്പോള്‍ മുഴുനീളെ ഡൈവ് ചെയ്ത ഗോളിക്ക് തൊടാന്‍ പോലുമായില്ല
It gets better every time you watch it. #FRAARG #FRA #ARG #WorldCup pic.twitter.com/B7Oe55XEC5
— FIFA World Cup (@WorIdCupUpdates) June 30, 2018
57ാം മിനിറ്റില്‍ ബെഞ്ചമിന്‍ പവാര്‍ഡിന്റെ ഗോളാണ് ഫ്രാന്‍സിനെ ഒപ്പമെത്തിച്ചത്
ഗോള്‍... അവിശ്വസനീയം, ഫ്രാന്‍സ് തിരിച്ചടിച്ചു (2-2), വാട്ട് എ മാച്ച്
ഇടതുമൂലയില്‍ നിന്നും ലഭിച്ച ഫ്രീകിക്കിനൊടുവില്‍ ലഭിച്ച പന്ത് ബോക്‌സിനുള്ളില്‍ നിന്ന മെസ്സിക്ക്. മെസ്സി തൊടുത്ത ഇടംകാല്‍ ഷോട്ട് മെര്‍ക്കാഡോയുടെ കാലില്‍ തട്ടി ദിശ മാറി വലയില്‍ കയറിയപ്പോള്‍ ഗോള്‍കീപ്പര്‍ ലോറിസ് സ്തബ്ധനായി
48ാം മിനിറ്റില്‍ ഗബ്രിയേല്‍ മെര്‍ക്കാഡോയാണ് അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്
#SomosArgentina ¡Gooooooooooooooooooooooooooooooooooooooooooool! @GabyMercado25 pone en ventaja al Seleccionado Nacional. ¡#VamosArgentina! pic.twitter.com/0Sd9Dc7F4w
— Selección Argentina (@Argentina) June 30, 2018
ഗോള്‍.... അര്‍ജന്റീനയ്ക്ക് ലീഡ് (2-1)
#ARG GOAL! @GabyMercado25's deflection means that @Argentina lead in Kazan! #FRAARG 1-2 pic.twitter.com/uW3lcRbmVs
— FIFA World Cup 🏆 (@FIFAWorldCup) June 30, 2018
രണ്ടാംപകുതിക്ക് തുടക്കം
ആദ്യപകുതി മാച്ച് സ്റ്റാറ്റസ്
Key stats:
— FIFA World Cup 🏆 (@FIFAWorldCup) June 30, 2018
👉 #FRA have won each of their last six #WorldCup knockout matches in which they scored the opener
👉 Ángel Di María scores his second World Cup goal, after netting in the 118th minute in #ARG 1-0 win against #SUI#FRAARG pic.twitter.com/w1yG6pBSze
അര്‍ജന്റീന സമനില ഗോള്‍ നേടിയപ്പോള്‍ ഇതിഹാസ താരം മറഡോണയുടെ ആഹ്ലാദം
¡Gritalo Diego, gritalo! pic.twitter.com/zfXx90b8ma
— DEPORTV (@canaldeportv) June 30, 2018
ഡി മരിയയുടെ വണ്ടര്‍ ഗോള്‍ കാണാം
¡GOL DE ARGENTINA! Terrible 💣de Di Maria para empatar el partido. #VamosArgentina pic.twitter.com/jBvDYf52TV
— DEPORTV (@canaldeportv) June 30, 2018
ആദ്യപകുതി അവസാനിച്ചു. ഗ്രീസ്മാന്റെ പെനല്‍റ്റി ഗോളില്‍ മുന്നിലെത്തിയ ഫ്രാന്‍സിനെ ഡിമരിയയുടെ സൂപ്പര്‍ ഗോളില്‍ അര്‍ജന്റീന പിടിച്ചുനിര്‍ത്തി (1-1)
The first match of the knock-out stages has been lively. Nice. #FRAARG // #WorldCup pic.twitter.com/okjHTbt7mn
— FIFA World Cup 🏆 (@FIFAWorldCup) June 30, 2018
30 വാര അകലെ നിന്നും ഡിമരിയ ഇടം കാല്‍ കൊണ്ടു തൊടുത്ത വെടിയുണ്ട ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിനെ നിസ്സഹായനാക്കി വലയില്‍ തുളഞ്ഞു കയറുകയായിരുന്നു. കളിയില്‍ അര്‍ജന്റീന ഗോളിലേക്ക് പരീക്ഷിച്ച ആദ്യ ഷോട്ട് കൂടിയായിരുന്നു ഇത്
Angel Di Maria has now scored in five consecutive major tournaments for #ARG:
— Squawka Football (@Squawka) June 30, 2018
⚽️ 2011 Copa America
⚽️ 2014 World Cup
⚽️ 2015 Copa America
⚽️ 2016 Copa America
⚽️ 2018 World Cup
A goal out of nothing. 🚀 pic.twitter.com/NyRngAOGae
41ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡിമരിയയാണ് വണ്ടര്‍ ഗോളിലൂടെ അര്‍ജന്റീനയെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നത്
#SomosArgentina ¡Gooooooooooooolazooooooo! Ángel Di María iguala para la Selección @Argentina. pic.twitter.com/hUfXMPldJz
— Selección Argentina (@Argentina) June 30, 2018
ഗോള്‍.... അര്‍ജന്റീന തിരിച്ചടിച്ചു (1-1)... സൂപ്പര്‍ ഗോള്‍
#ARG What a goal!
— FIFA World Cup 🏆 (@FIFAWorldCup) June 30, 2018
Angel Di Maria with an incredible strike to equalise in Kazan!#FRAARG 1-1 pic.twitter.com/sXhcpnGoEM
കളിയില്‍ നിന്ന്
Kylian Mbappe has been fouled six times at the 2018 #WorldCup.
— Squawka Football (@Squawka) June 30, 2018
Three of those six fouls have come in the opening 20 minutes vs. #ARG. 😳 pic.twitter.com/KQAtYamgpR
സൂപ്പര്‍ താരം മെസ്സിയെ ഫ്രഞ്ച് പ്രതിരോധം ഫലപ്രദമായി മാര്‍ക്ക് ചെയ്തതോടെ അര്‍ജന്റീനയുടെ ആക്രമണങ്ങളുടെ മുനയൊടിഞ്ഞു. ഫ്രാന്‍സാണ് കൂടുതല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തുന്നത്
#SomosArgentina A diez minutos del final de la primera etapa, @Argentina cae ante #Francia por 1 a 0. pic.twitter.com/rxiJODXe7w
— Selección Argentina (@Argentina) June 30, 2018
മല്‍സരം 25 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഫ്രാന്‍സ് 1-0ന് മുന്നിട്ടുനില്‍ക്കുന്നു
ഗ്രീസ്മാന്റെ ഗോള്‍ കാണാം
¡Gol de Francia! Griezmann pone el partido 1-0. pic.twitter.com/1whZTpmV3l
— DEPORTV (@canaldeportv) June 30, 2018
20ാം മിനിറ്റില്‍ ബോക്‌സിന് തൊട്ടരികില്‍ വച്ച് ഫ്രാന്‍സിന് അനുകൂലമായി ഫ്രീകിക്ക്. ഇത്തവണയും എംബാപ്പെയെ ഫൗള്‍ ചെയ്തതാണ് അര്‍ജന്റീനയ്ക്കു വിനയായത്. എന്നാല്‍ പോള്‍ പോഗ്ബയുടെ ഫ്രീകിക്ക് ക്രോസ് ബാറിനു മുകളിലൂടെ പറന്നതോടെ അര്‍ജന്റീനയുടെ ശ്വാസം നേരെ വീണു
¿Y a este cómo lo paramos hoy? pic.twitter.com/Oc0nOpyg6S
— DEPORTV (@canaldeportv) June 30, 2018
വലതുവിങിലൂടെ മിന്നല്‍പ്പിണര്‍ കണക്കെ പറന്നെത്തിയ എംബാപ്പെയെ ബോക്‌സിനുള്ളില്‍ വച്ച് മാര്‍ക്കോസ് റോഹോ ഫൗള്‍ ചെയ്തതാണ് ഫ്രാന്‍സിന് അനുകൂലമായി പെനല്‍റ്റി നല്‍കാന്‍ കാരണം
🇫🇷 @AntoGriezmann ouvre le score sur un penalty ! #CM2018#LaLigaWorldCup pic.twitter.com/vDRoQSoH1c
— LaLiga (@LaLigaFRA) June 30, 2018
ഗോള്‍.... ഫ്രാന്‍സ് അക്കൗണ്ട് തുറന്നു (1-0). സ്റ്റാര്‍ സ്‌ട്രൈക്കര്‍ അന്റോണിയോ ഗ്രീസ്മാനാണ് പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്
#FRA GOAL! @AntoGriezmann converts a penalty to give @FrenchTeam an early lead! #FRAARG 1-0 pic.twitter.com/kLIv9fvnOL
— FIFA World Cup 🏆 (@FIFAWorldCup) June 30, 2018
പെനല്‍റ്റി!! 13ാം മിനിറ്റില്‍ ഫ്രാന്‍സിന് അനുകൂലമായി പെനല്‍റ്റി
എട്ടാം മിനിറ്റില്‍ ലീഡ് വഴങ്ങുന്നതില്‍ നിന്നും അര്‍ജന്റീന കഷ്ടിച്ചു രക്ഷപ്പെടുന്നു. ബോക്‌സിന് തൊട്ടരികില്‍ നിന്നും അന്റോണിയോ ഗ്രീസ്മാന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് ക്രോസ് ബാറില്‍ തട്ടി മടങ്ങുകയായിരുന്നു. കിലിയന്‍ എംബാപ്പെയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് മികച്ച പൊസിഷനില്‍ വച്ച് ഫ്രീകിക്ക് നല്‍കിയത്
അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഗോള്‍കീപ്പര്‍ക്കു ഭീഷണിയുയര്‍ത്തുന്ന ഷോട്ടുകളൊന്നും ഇരുടീമും പരീക്ഷിച്ചിട്ടില്ല
കളിയുടെ തുടക്കത്തില്‍ പരുക്കന്‍ അടവുകളാണ് ഫ്രാന്‍സ് പുറത്തെടുക്കുന്നത്
പീീീീപ്... റഫറിയുടെ വിസില്‍ മുഴങ്ങി. പോരാട്ടം തുടരട്ടെ
ഇരുടീമിന്റെയും പ്ലെയിങ് ഇലവന്‍
TEAM NEWS!
— FIFA World Cup 🏆 (@FIFAWorldCup) June 30, 2018
Here are the Starting XIs for #FRA and #ARG 👀#FRAARG pic.twitter.com/jw3HErEoZX
അര്‍ജന്റീന ടീം സ്‌റ്റേഡിയത്തില്‍ എത്തുന്നു
¡#ARG COFIRMADA para enfrentar a #FRA!
— Diego Zandrino, FIFA (@FIFAWorldCupARG) June 30, 2018
Armani; Mercado, Otamendi, Rojo, Tagliafico; Pérez, Mascherano, Banega; Pavón, Messi y Di María#FRAARG en #Rusia2018
Blog en vivo: https://t.co/mZiElbW49f pic.twitter.com/FrZvntwrNY