ആദ്യ ഊഴത്തില്‍ ഫൈനല്‍!! യമാല്‍ മുത്തല്ലേ? പെലെയും മറഡോണയും ഇതു സാധിച്ചപ്പോള്‍ വയസെത്ര?
ലോക ഫുട്‌ബോളിലെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായി വാഴ്ത്തപ്പെടുന്ന സ്പാനിഷ് കൗമാര വിസ്മയം ലാമിന്‍ യമാല്‍ കരിയറിലെ കന്നി ടൂര്‍ണമെന്റില്‍ തന്നെ കലാശപ്പോരിന് യോഗ്യത നേടിയിരിക്കുകയാണ്. വെറും 19ാം വയസ്സിലാണ് അദ്ദേഹം കാല്‍പന്തുകളിലെ സ്വപ്‌നവേദിയായ ലോകകപ്പ് ഫൈനലില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുന്നത്.
ഹാട്രിക് ഫൈനല്‍ മോഹവുമായി ഇറങ്ങിയ മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സിനെ തകര്‍ത്താണ് സ്‌പെയിനിന്റെ ഫൈനല്‍ പ്രവേശനം. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുള്‍പ്പെടുന്ന ഫ്രാന്‍സിന്റെ സൂപ്പര്‍ ടീമിനെ യമാലും സംഘവും നിലംതൊടീച്ചില്ല. എതിരില്ലാത്ത രണ്ടു ഗോള്‍ ജയുമായി സ്പാനിഷ് പട ഫൈനലിലേക്ക്.

2010ല്‍ കന്നി ലോക കിരീടം ചൂടിയ ശേഷം സ്‌പെയിനിന്റെ ആദ്യ ഫൈനല്‍ കൂടിയാണ് ഇതെന്ന പ്രത്യേകത കൂടിയുണ്ട്. അങ്ങനെ യമാലും കരാശപ്പോരില്‍ പന്തു തട്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളുടെ എലൈറ്റ് ക്ലബ്ബിലും അംഗമായിരിക്കുകയാണ്.
എന്നാല്‍ മുന്‍ ഇതിഹാസങ്ങളായ പെലെ, ഡിയേഗോ മറഡോണ, റൊണാള്‍ഡോ നസാറിയോ എന്നിവര്‍ അവരുടെ ആദ്യ ലോകകകപ്പ് ഫൈനലില്‍ ഇറങ്ങുമ്പോള്‍ പ്രായം എത്രയായിരുന്നു? അറിയാം.
ആരാണ് ശരിക്കും ഹീറോ?
ലോകകപ്പ് ഫൈനലിന്റെ ഭാഗമായ ഇതിഹാസങ്ങളെ എടുത്താല്‍ ബ്രസീലിന്റെ പെലെ പെറും 17 വയസ്സും 249 ദിവസവും പ്രായമുള്ളപ്പോഴാണ് 1958ലെ കിരീടപ്പോരില്‍ പന്തു തട്ടിയത്. അന്നു മഞ്ഞപ്പടയുടെ എതിരാളികളാവട്ടെ സ്വീഡനുമായിരുന്നു. ഗോള്‍മഴ കണ്ട പോരാട്ടത്തില്‍ ബ്രസീല്‍ 5-2നു സ്വീഡനെ മുക്കുകയും ചെയ്തു.
ഈ മല്‍സരത്തില്‍ കളിക്കുക മാത്രമല്ല, ഇരട്ട ഗോളും നേടിയ പെലെ ചരിത്രവും കുറിച്ചു. ലോകകപ്പ് ഫൈനലില്‍ ഇരട്ട ഗോളുകളടിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം. അദ്ദേഹത്തിന്റെ ഈ അവിശ്വസനീയ റെക്കോര്‍ഡ് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തിരുത്താന്‍ ഒരാള്‍ക്കും സാധിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. അതിനു ശേഷം രണ്ടു ലോകകിരീടങ്ങളില്‍ കൂടി പെലെ മുത്തമിട്ടു. 1962, 1970 വര്‍ഷങ്ങളിലാണിത്.
അടുത്തത് അര്‍ജന്റൈന്‍ ഫുട്‌ബോളിലെ ഓള്‍ടൈം ഗ്രേറ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന ഡിയേഗോ മറഡോണയാണ്. 25ാം വയസ്സിലാണ് 1986ലെ ലോകകപ്പ് ഫൈനലില്‍ അദ്ദേഹം കളിക്കുകയും ടീമിനെ ജേതാക്കളാക്കുകയും ചെയ്തത്. ആവേശകരമായ കലാശപ്പോരില്‍ പശ്ചിമ ജര്‍മനിയെ 3-2നു വീഴ്ത്തിയായിരുന്നു അര്‍ജന്റീനയുടെ രണ്ടാമത് ലോകകപ്പ് വിജയം.
ബ്രസീല്‍ ഗോളടിവീരനും മുന്‍ ഇതിഹാസവുമായ റൊണാള്‍ഡോ നസാറിയോ ആദ്യ ലോകകകപ്പ് ഫൈനലിന്റെ ഭാഗമായത് 17 വയസ്സും 298 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു. പെലെയുമായി വെറും രണ്ടു മാസം പ്രായകൂടുതല്‍ മാത്രം.
1994ലെ ലോകകപ്പിലായിരുന്നു റൊണാള്‍ഡോ ബ്രസീല്‍ സംഘത്തിലുണ്ടായിരുന്നത്. പക്ഷെ ടൂര്‍ണമെന്റിലൂടനീളം അവസരമില്ലാതെ അദ്ദേഹത്തിനു ബെഞ്ചില്‍ ഇരിക്കേണ്ടി വരികയായിരുന്നു.

അന്നു ഇറ്റലിയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ബ്രസീല്‍ നാലാം ലോകകപ്പ് ട്രോഫിയില്‍ മുത്തമിട്ടത്. 1998ലെ ഫൈനലില്‍ ഫ്രാന്‍സിനോടു തോറ്റെങ്കിലും 2002ല്‍ ബ്രസീലിനൊപ്പം വീണ്ടുമൊരു ലോകകപ്പ് നേട്ടത്തില്‍ കൂടി റൊണാള്‍ഡോ പങ്കാളിയാവുകയും ചെയ്തു.
ഇനി ആധുനിക ഫുട്‌ബോളിലെ ലെജന്റെന്നു വിളിക്കപ്പെടുന്ന ലയണല്‍ മെസ്സിക്ക് ആദ്യ ലോകകപ്പ് ഫൈനലില്‍ കളിക്കാന്‍ 27ാം വയസ് വരെ കാത്തിരിക്കേണ്ടി വന്നു. പക്ഷെ 2014ലെ കലാശക്കളിയില്‍ അര്‍ജന്റീനയെ 1-0ന് വീഴ്ത്തിയ ജര്‍മനിയാണ് കപ്പുയര്‍ത്തിയത്.
എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2022ല്‍ മെസ്സിയുടെ മോഹം പൂവണിഞ്ഞു. ഖത്തര്‍ വേദിയായ ലോകകപ്പില്‍ ഫ്രാന്‍സിനെ ഷൂട്ടില്‍ വീഴ്ത്തി അര്‍ജന്റീന ലോക ചാംപ്യന്മാരായതോടെ മെസ്സിയുടെ ഏറ്റവും വലിയ സ്വപ്‌നവും യാഥാര്‍ഥ്യമാവുകയായിരുന്നു.
ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ 19 വയസും 207 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ആദ്യത്തെ ലോകകപ്പ് ഫൈനലില്‍ കളിച്ചത്. 2018ലെ ഈ അരങ്ങേറ്റ ടൂര്‍ണമെന്റില്‍ തന്നെ അദ്ദേഹത്തിനു കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടാവുകയും ചെയ്തു. ക്രൊയേഷ്യയെ 4-2നാണ് ഫ്രഞ്ച് പട തകര്‍ത്തുവിട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications