FIFA WC 2026: കോംഗോയ്‌ക്കെതിരേ പോര്‍ച്ചുഗീസ് ഗോള്‍ മഴയില്ല!! ഗോള്‍ ആര്‍ക്കെല്ലാം? പ്രവചനം
ഹൂസ്റ്റണ്‍: നിലവിലെ ചാംപ്യന്മാരും ലാറ്റിനമേരിക്കന്‍ അതികായന്‍മാരുമായ അര്‍ജന്റീന കഴിഞ്ഞാല്‍ ഫിഫ ലോകകപ്പില്‍ ഇത്തവണ ഏറ്റവുമധികം ആരാധക പിന്തുണയുള്ള ടീം ഒരു പക്ഷെ പോര്‍ച്ചുഗലായിരിക്കും. ഇതിനു പ്രധാന കാരണമാവട്ടെ ഇതിഹാസ താരവും ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ്.
യൂറോ കപ്പും ബാലണ്‍ ഡിയോറുമടക്കം ഫുട്‌ബോളിലെ ഒട്ടുമിക്ക നേട്ടങ്ങളും കൈവരിച്ചു കഴിഞ്ഞ റൊണാള്‍ഡോയുടെ ഗംഭീര കരിയറിലെ ഏക മിസ്സിങെന്നത് ഫിഫ ലോക കിരീടമാണ്. ഇതു കൈക്കലാക്കാന്‍ അദ്ദേഹത്തിനു മുന്നിലുള്ള അവസാനത്തെ അവസരം കൂടിയാണിത്.

ഇനിയൊരു അങ്കത്തിനു ബാല്യമില്ലാത്തതിനാല്‍ തന്നെ ലോകകപ്പുമായി പടിയിറങ്ങാന്‍ തന്നെയായിരിക്കും റൊണാള്‍ഡോയുടെ ആഗ്രഹം. ഈ കാരണത്താല്‍ തന്നെ പറങ്കിപ്പടയ്ക്കും അവരുടെ ആരാധകര്‍ക്കുമെല്ലാം ടൂര്‍ണമന്റ് ഏറെ സ്‌പെഷ്യലുമാണ്.
ഗ്രൂപ്പ് കെയില്‍ ഉള്‍പ്പെട്ടിട്ടുള്ള പോര്‍ച്ചുഗലിന്റെ ആദ്യ പോരാട്ടം ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 10.30ന് ആഫ്രിക്കന്‍ ടീമായ ഡിആര്‍ കോംഗോയുമായിട്ടാണ്. വലിയൊരു ജയത്തോടെ തന്നെ ടൂര്‍ണമെന്റ് തുടങ്ങാന്‍ തന്നെയാവും റോണോയും സംഘവും ആഗ്രഹിക്കുക. ഈ മല്‍സരത്തിലെ ഗോള്‍ മാര്‍ജിന്‍ എങ്ങനെയാവുമെന്നും ആരൊക്കെയാവും ഗോള്‍ സ്‌കോറര്‍മാരെന്നും പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്. ഇതേക്കുറിച്ച് നോക്കാം.
പ്രവചനമിങ്ങനെ
ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് പോരില്‍ ഡിആര്‍ കോംഗോയ്‌ക്കെതിരേ പോര്‍ച്ചുഗല്‍ തന്നെയാണ് ഫേവറിറ്റുകളെന്നു എഐ പ്രവചിക്കുന്നു. മല്‍സരത്തില്‍ 70-80 ശതമാനവും വിജയസാധ്യത അവര്‍ക്കു തന്നെയാണ്.
എന്നാല്‍ ജര്‍മനിയെ പോലെ (കുറസാവോയ്‌ക്കെതിരേ 7-1) വലിയൊരു ഗോള്‍ മഴയൊന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സംഘത്തില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. 2-0, 3-0 അല്ലെങ്കില്‍ 3-1നായിരിക്കും പോര്‍ച്ചുഗലിന്റെ വിജയമെന്നും ഗ്രോക്ക് പ്രവചിച്ചിരിക്കുകയാണ്.
പോര്‍ച്ചുഗലിന്റെ അറ്റാക്കിങ് മികവും അനുഭവസമ്പത്തും ആഴവുമെല്ലാം ഡിആര്‍ കോംഗോയുടെ പ്രതിരോഘത്തെ മറിടക്കും. ഈ മല്‍സരത്തില്‍ ഭൂരിഭാഗം സമയത്തും ബോള്‍ കൈവശം വച്ച് ഒരുപാട് ഗോളവസരങ്ങള്‍ പോര്‍ച്ചുഗല്‍ സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കാം. വളരെ ഡീപ്പിലേക്കു ഇറങ്ങി പ്രതിരോധിച്ച ശേഷം കൗണ്ടര്‍ അറ്റാക്കുകളിലൂടെ തിരിച്ചടിക്കുകയാവും കോംഗോയുടെ പ്ലാന്‍.
റൊണാള്‍ഡോ മാത്രമല്ല മികച്ച താരങ്ങളാല്‍ സമ്പന്നമാണ് ഇപ്പോഴത്തെ പോര്‍ച്ചുഗീസ് ടീം. യൂറോപ്യന്‍ ലീഗുകളില്‍ പയറ്റിത്തെളിഞ്ഞ ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍നാര്‍ഡോ സില്‍വ, റാഫേല്‍ ലിയാവോ, റൂബെന്‍ ഡയസ് തുടങ്ങി ഒരുപിടി മികച്ച താരങ്ങള്‍ പോര്‍ച്ചുഗീസ് നിരയിലുണ്ട്.
വളരെ മികച്ച ഫോമിലാണ് അവര്‍ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയ പോര്‍ച്ചുഗല്‍ അടുത്തിടെ സൗഹൃദ മല്‍സരങ്ങളില്‍ നൈജീരിയ, ചിലി ടീമുകളെയെല്ലാം തോല്‍പ്പിക്കുകയും ചെയ്തിരുന്നു.

ഗോള്‍ സ്‌കോറര്‍മാര്‍ ആരെല്ലാം
കളിയില്‍ ഏതു സമയത്തും ഗോള്‍ നേടാന്‍ ശേഷിയുള്ള അസാധാരണ ഫിനിഷിങ് പാടവമുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്‍ നിന്നും ആദ്യ മാച്ചില്‍ തന്നെ ഗോള്‍ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം.
വലിയ ടൂര്‍ണമെന്റുകളില്‍ എല്ലായ്‌പ്പോഴും മികച്ച പ്രകടനം നടത്താറുള്ള താരം കൂടിയാണ് അദ്ദേഹം. റൊണാള്‍ോ കഴിഞ്ഞാല്‍ പോര്‍ച്ചുഗീസ് ടീമിനായി ഗോള്‍ നേടിയേക്കുക ബ്രൂണോ ഫെര്‍ണാണ്ടസോ, റാഫേല്‍ ലിയാവോയായിരിക്കും.
ലോകകപ്പിനുള്ള പോര്‍ച്ചുഗല്‍ സ്‌ക്വാഡ്
ഗോള്‍കീപ്പര്‍മാര്‍- ഡിയോഗോ കോസ്റ്റ, ജോസ് സാ, റൂയി സില്‍വ, റിക്കാര്‍ഡോ വെല്‍ഹോ.
ഡിഫന്‍ഡര്‍മാര്‍- ടോമാസ് അരൗജോ, ജോവോ കാന്‍സലോ, ഡിയോഗോ ഡലോട്ട്, റൂബന്‍ ഡയസ്, ഗോണ്‍കാലോ ഇനാഷ്യോ ന്യൂനോ മെന്‍ഡസ്, മാത്യൂസ് ന്യൂന്‍സ്, നെല്‍സണ്‍ സെമെഡോ, റെനാറ്റോ വീഗ.
മിഡ്ഫീല്‍ഡര്‍മാര്‍- സാമുവല്‍ കോസ്റ്റ, ബ്രൂണോ ഫെര്‍ണാണ്ടസ്, ജോവോ നെവസ്, റൂബന്‍ നെവസ്, ബെര്‍ണാഡോ സില്‍വ, വിറ്റിഞ്ഞ.
ഫോര്‍വേഡുകള്‍- ഫ്രാന്‍സിസ്‌കോ കോണ്‍സെക്കാവോ, ജോവോ ഫെലിക്സ്, ഗോണ്‍കാലോ ഗുഡെസ്, റാഫേല്‍ ലിയോ, പെഡ്രോ നെറ്റോ, ഗോണ്‍കാലോ റാമോസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫ്രാന്‍സിസ്‌കോ ട്രിന്‍കാവോ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications