Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: നെയ്മര്‍ വരുന്നു!! 11ല്‍ കാണുമോ? അതോ പകരക്കാരനോ, സാധ്യതയിങ്ങനെ

ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കിലിയന്‍ എംബാപ്പെയുമെല്ലാം വിലസുന്ന ഈ ഫിഫ ലോകകപ്പില്‍ അല്‍പ്പം വൈകിയാണെങ്കിലും ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും ആരാധകരെ ആവേശം കൊള്ളിക്കാനെത്തുകയാണ്. സ്‌കോട്ട്‌ലാന്‍ഡിനെതിരേ നാളെ (വ്യാഴം) പുലര്‍ച്ചെ 3.30ന് സ്‌കോട്ട്‌ലാന്‍ഡുമായുള്ള മല്‍സരത്തിലൂടെയാണ് മുന്‍ ക്യാപ്റ്റന്റെ മടങ്ങിവരവ്.

ഗ്രൂപ്പ് സിയില്‍ നടക്കാനിരിക്കുന്ന ഈ മല്‍സരം മഞ്ഞപ്പടയെ സംബന്ധിച്ച് ഏറെ നിര്‍ണായകവുമാണ്. ഗ്രൂപ്പ് ജേതാക്കളായി റൗണ്ട് 32ലേക്കു കുതിക്കണമെങ്കില്‍ ബ്രസീലിന് ഈ മല്‍സരത്തില്‍ ജയം അനിവാര്യമാണ്.

NEYMAR

photocredit/nstagram/neymarjr

നെയ്മറുടെ തുടക്കം ബെഞ്ചിലോ?

പൂര്‍ണ ഫിറ്റല്ലാത്തതു കാരണമാണ് ഈ ലോകകപ്പിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളും നെയ്മര്‍ക്കു നഷ്ടമായത്. ആദ്യം മൊറോക്കോയ്ക്കും തുടര്‍ന്നു ഹെയ്ത്തിക്കുമെതിരേയുള്ള കളികളില്‍ അദ്ദേഹം വെറും കാഴ്ചക്കാരനായി പുറത്തിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പൂര്‍ണ ഫിറ്റായ നെയ്മര്‍ പരിശീലനം പൂര്‍ണ തോതില്‍ പുനരാരംഭിച്ചിരിക്കുകചാണ്.

സ്്‌കോട്ട്‌ലാന്‍ഡുമായുള്ള അവസാനത്തെ ഗ്രൂപ്പ് അദ്ദേഹം കളിക്കാനിറങ്ങുമെന്നു കോച്ച് കാര്‍ലോ ആന്‍സലോട്ടിയും സ്ഥിരീകരിച്ചു കഴിഞ്ഞു. പക്ഷെ 90 മിനിറ്റും നെയ്മര്‍ ഗ്രൗണ്ടിലുണ്ടാവുമോ, അല്ലെങ്കില്‍ പകരക്കാരനായിട്ടാവുമോ കളിക്കുകയെന്നു മാത്രമാണ് ഇനി അറിയാനുള്ളത്.

ബ്രസീലിന്റെ പ്ലെയിങ് ഇലവനില്‍ നെയ്മറെ പ്രതീക്ഷിക്കേണ്ടതില്ലെന്നു തന്നെ പറയേണ്ടി വരും. കാരണം കാല്‍മുട്ടിനേറ്റ പരിക്ക് മാറിയെത്തുന്ന അദ്ദേഹത്തെ ആദ്യ ഇലവനില്‍ കളിപ്പിക്കുന്നത് ഗുണത്തേക്കാള്‍ ദോഷമായിരിക്കും ചെയ്യുക. കൂടുതല്‍ സമയം നെയ്മറെ പരീക്ഷിച്ചാല്‍ അതു വീണ്ടും പരിക്കുകളേല്‍ക്കാനും അതു ചിലപ്പോള്‍ ടൂര്‍ണമെന്റ് മുഴുവനായി നഷ്ടമാക്കാന്‍ വഴിയൊരുക്കിയേക്കുകയും ചെയ്യും.

അതിനാല്‍ അത്തരമൊരു സാഹസത്തിന് ആന്‍സലോട്ടി മുതിരാനിടയില്ല. അടുത്ത റൗണ്ടില്‍ ഇനി കൂടുതല്‍ കടുപ്പമേറിയ, ശക്തരായ എതിരാളികളാണ് ബ്രസീലിനെ കാത്തിരിക്കുന്നത്, അവര്‍ക്കെതിരേ നെയ്മറുടെ സേവനം ടീമിന് ഏറെ പ്രധാനവുമാണ്. സൂക്ഷിച്ച് കൈകാര്യം ചെയ്‌തെങ്കില്‍ മാത്രമേ മുന്നോട്ട് അദ്ദേഹത്തെ ടീമിനു ലഭിക്കുകയുള്ളൂ.

സ്‌കോട്ട്‌ലാന്‍ഡിനെതിരേ ആദ്യ പകുതിയില്‍ നെയ്മറെ തീര്‍ച്ചയായും പ്രതീക്ഷിക്കേണ്ടതില്ല. രണ്ടാം പകുതിയില്‍, അതും 60 മിനിറ്റുകള്‍ക്കു ശേഷം അദ്ദേഹത്തെ പ്രതീക്ഷിച്ചാല്‍ മതിയാവും. അവസാനത്തെ അര മണിക്കൂറില്‍ മാത്രമേ നെയ്മറുടെ പ്രകടനം ആസ്വദിക്കാന്‍ ആരാധകര്‍ക്കു സാധിച്ചേക്കുകയുള്ളൂ.

NEYMAR

റഫീഞ്ഞയ്ക്കു പകരമായിട്ടാവും അദ്ദേഹം ഗ്രൗണ്ടില്‍ എത്തിയേക്കുക. ഗോള്‍ അടിക്കുന്നതിനേക്കാള്‍ ഗോളുകള്‍ അടിപ്പിക്കുകയാവും നെയ്മറുടെ ചുമതല. പഴയ ഫോമിലാണെങ്കില്‍ രണ്ടോ, മൂന്നോ മികച്ച അസിസ്റ്റുകള്‍ അദ്ദേഹത്തില്‍ നിന്നും തീര്‍ച്ചയായും പ്രതീക്ഷിക്കാം.

ഗോള്‍ സ്‌കോറര്‍മാരുടെ ലിസ്റ്റില്‍ കൂടി ഇടം പിടിക്കാനായാല്‍ അതു മുന്നോട്ടുള്ള മല്‍സരങ്ങളില്‍ നെയ്മര്‍ക്കു നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും. ബ്രസീലിനെ സംബന്ധിച്ച് സ്‌കോട്ട്‌ലാന്‍ഡ് അത്ര വെല്ലുവിളുയര്‍ത്താന്‍ സാധ്യതയുള്ള എതിരാളികളല്ല. അതിനാല്‍ തന്നെ കുറഞ്ഞത് മൂന്നു ഗോള്‍ മാര്‍ജിനിലെങ്കിലും മഞ്ഞപ്പയുടെ വിജയം ആരാധകരും പ്രതീക്ഷിക്കുന്നുണ്ട്.

ഇതുവരെയുള്ള കണക്കുകളെടുക്കാല്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരേ ബ്രസീലിനു തന്നെയാണ് മുന്‍തൂക്കം. അന്താരാഷ്ട്ര ഫുട്‌ബോളില്‍ 10 തവണയാണ് ഇരുടീമുളും കൊമ്പുകോര്‍ത്തത്. ഇതില്‍ എട്ടിലും ജയം കാനറികള്‍ക്കായിരുന്നു. രണ്ടു കളികള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു.

Story first published: Wednesday, June 24, 2026, 16:35 [IST]
Other articles published on Jun 24, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+