Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: മെസ്സിക്ക് കിട്ടേണ്ടത് റെഡ് കാര്‍ഡ്!! പക്ഷെ മഞ്ഞ പോലുമില്ലേ? തുറന്നടിച്ച് അജയ് ജഡേജ

കന്‍സാസ് സിറ്റി: ഇതിഹാസ താരും ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയുടെ മാജിക്കല്‍ ഹാട്രിക്കിലേറി ഫിഫ ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീന തുടക്കം ഗംഭീരമാക്കിയിയിരിക്കുകയാണ്. ഗ്രൂപ്പ് ജെയില്‍ ആഫ്രിക്കന്‍ കരുത്ത് കാട്ടാനിറങ്ങിയ ജോര്‍ദാനെ എതിരില്ലാത്ത മൂന്നു ഗോളുള്‍ക്കു മെസ്സിപ്പട മുക്കുകയായിുന്നു

പന്തടക്കത്തില്‍ അല്‍പ്പം പിന്നിലായെങ്കിലും (583, 555) ഗോള്‍ ഷോട്ടുകളിലും ആക്രമണത്തിലുമെല്ലാം ചാംപ്യന്‍മാര്‍ക്കു ചേര്‍ന്ന കളി തന്നെയാണ് അര്‍ജന്റീന കെട്ടഴിച്ചത്. അതിനിടെ ആ കളിയിലെ ഒരു ഫൗളിന്റെ പേരില്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ് മെസ്സി.

LIONEL MESSI

ഗുരുതരമായ ഒരു ഫൗള്‍ അദ്ദേഹത്തിന്റെ ഭാഗത്ത നിന്നും സംഭവിച്ചെങ്കിലും മഞ്ഞക്കാര്‍ഡ് പോലും കിട്ടാതെ അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. റഫറിയുടെ ഈ തീരുമാനത്തിനെതിരേ രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ക്രിക്കറ്റര്‍ കൂടിയായ അജയ് ജഡേജ. ഇതേക്കുറിച്ച് അറിയാം.

സംഭവിച്ചതെന്ത്?

അള്‍ജീരിയയുമായുള്ള കളിയുടെ 31ാം മിറ്റിലായിരുന്നു വന്‍ വിവാദമായി മാറിയ സംഭവം. അള്‍ജീരിയന്‍ ക്യാപ്റ്റന്‍ അയ്‌സ മന്‍ഡി ബോളുമായി മുന്നേറാന്‍ ശ്രമിക്കവെ പിറകില്‍ നിന്നും ലയണല്‍ മെസ്സി ഫൗള്‍ ചെയ്യുകയായിരുന്നു. ബോള്‍ തിരിച്ചെടിക്കാനുള്ള ശ്രമത്തിനിടെ മെസ്സിയുടെ ബൂട്ടിന്റെ താഴ് ഭാഗം മന്‍ഡിയുടെ ഇടതു കാല്‍മുട്ടിന്റെ പിറകുഭാഗത്തു പതിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

കടുത്ത വേദന കാരണം അള്‍ജീരിയന്‍ ക്യാപ്റ്റന്‍ താഴെ വീണ് പിടഞ്ഞെങ്കിലും മെസ്സിക്ക് റഫറി കാര്‍ഡൊന്നും നല്‍കിയിരുന്നില്ല. ഇതിനെയാണ് സോഷ്യല്‍ മീഡിയയില്‍ അജയ് ജഡേജ ചോദ്യം ചെയ്തിരിക്കുന്നത്.

'ലയണല്‍ മെസ്സിക്ക് റെഡ് കാര്‍ഡ്, ഓ സോറി മഞ്ഞക്കാര്‍ഡ് പോലുമില്ല. സൗത്താഫ്രിക്കന്‍ താരങ്ങള്‍ക്കു (ഉദ്ഘാടന മല്‍സരം) രണ്ട് ചുവപ്പ് കാര്‍ഡുകളാണ് നല്‍കിയത്. ഇതിലൊന്ന് ശരിക്കും മഞ്ഞക്കാര്‍ഡ് പോലും കിട്ടേണ്ടതായിരുന്നില്ല.

എന്നാല്‍ ഫിഫയുടെ ഫേവറിറ്റായ മെസ്സിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചിരിക്കുകയാണ്, എന്തൊരു നാണക്കേട്'- ഇങ്ങനെയായിരുന്നു മെസ്സിയുടെ ഫൗള്‍ വീഡിയോ പങ്കുവച്ച ശേഷം എക്‌സില്‍ ജഡേജ കുറിച്ചത്.

MESSI FOUL

Photocredit/X

പ്രതികരിച്ച് സോഷ്യല്‍ മീഡിയ

അജയ് ജഡേജ മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ നിരവധി ഫുട്‌ബോള്‍ പ്രേമികള്‍ ലയണല്‍ മെസ്സിയുടെ ഫൗളിനെയും മഞ്ഞ കാര്‍ഡ് പോലുമില്ലാതെ അദ്ദേഹം രക്ഷപ്പെട്ടതിനെയും ചോദ്യം ചെയ്ത് രംഗത്തു വന്നിട്ടുണ്ട്.

' വ്യക്തമയ ചുവപ്പ് കാര്‍ഡ് തന്നെയാണിത്. വാര്‍ പരിശോധനയ്ക്ക് ശേഷവും അദ്ദേഹത്തിന് ഇതിന് മഞ്ഞ കാര്‍ഡ് പോലും ലഭിച്ചില്ല.'- ഒരു ആരാധകന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു. മറ്റൊരു പോസ്റ്റില്‍, ഒരു ആരാധകന്‍ എഴുതി: 'അള്‍ജീരിയന്‍ പ്രതിരോധക്കാരന്റെ കാലിന് തികച്ചും വെറുപ്പുളവാക്കുന്ന തരത്തിലുള്ള ചാലഞ്ച് നടത്തിയിട്ടും ലയണല്‍ മെസ്സി രക്ഷപ്പെട്ടിരിക്കുകയാണ്'.

'ഇതു റെഡ് കാര്‍ഡ് അല്ലാതിരിക്കാന്‍ ഒരു കാരണം പോലും കാണുന്നില്ല. ലയണല്‍ മെസ്സിക്കു പോലും താന്‍ കാണിച്ച മണ്ടത്തരം മനസ്സിലായിട്ടുണ്ടാവും. അദ്ദേഹത്തിനു മഞ്ഞക്കാര്‍ഡ് പോലും റഫറി നല്‍കിയില്ല'-എന്നായിരുന്നു ഒരു പ്രതികരണം.

അള്‍ജീരിയക്കെതിരേ അര്‍ജന്റൈന്‍ 11

(4-4-2)- എമിലിയാനോ മാര്‍ട്ടിനസ് (ഗോള്‍കീപ്പര്‍), ഗോണ്‍സാലോ മോണ്ടിയേല്‍, ക്രിസ്റ്റിയന്‍ റൊമേറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ഫക്യുന്‍ഡോ മെഡീന, റോഡ്രിഗോ ഡി പോള്‍, അലെക്‌സ് മക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, തിയാഗോ അല്‍മാഡ, ലയണല്‍ മെസ്സി, ലൊറ്റാറോ മാര്‍ട്ടിനസ്.

Story first published: Wednesday, June 17, 2026, 13:28 [IST]
Other articles published on Jun 17, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+