Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: ഈ കപ്പ് ബ്രസീലിന്!! കഴിഞ്ഞ 2 തവണയും അതു സംഭവിച്ചു, ഫാന്‍സ് ആവേശത്തില്‍

ഫിഫ ലോകകപ്പില്‍ ഇത്തവണ ആരും കാര്യമായ കിരീട സാധ്യത കല്‍പ്പിക്കാത്ത ടീമുകളിലൊന്നാണ് ലാറ്റിനമേരിക്കന്‍ രാജാക്കന്‍മാരും അഞ്ചു തവണ ചാംപ്യന്‍മാരുമായ ബ്രസീല്‍. ഇപ്പോള്‍ പഴയ പ്രതാപമില്ലാത്തതിനാല്‍ തന്നെയാണ് ഫേവറിറ്റുകളില്‍ ലിസ്റ്റില്‍ മഞ്ഞപ്പട മുന്‍നിരയില്‍ ഇല്ലാത്തതെന്നു പറയാം.

സൂപ്പര്‍ നെയ്മര്‍ പൂര്‍ണ ഫിറ്റല്ലാതെയാണ് ഈ ലോകകപ്പില്‍ കളിക്കാനെത്തുന്നത്. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റില്‍ അദ്ദേഹത്തെ ടീമിന് എത്രത്തോളം ആശ്രയിക്കാന്‍ കഴിയുമെന്നതും സംശയമാണ്. വിനീഷ്യസ് ജൂനിയറെന്ന പുതിയ സൂപ്പര്‍ താരമടക്കം ടീമിലുണ്ടെങ്കിലും ബ്രസീല്‍ പഴയ ബ്രസീലല്ലെന്നു ആരും സമ്മതിക്കും.

NEYMAR BRAZIL TEAM

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ബ്രസീല്‍ ഇത്തവണ ലോക ചാംപ്യന്‍മാരായേക്കും. അതിനൊരു വലിയ കാരണം കൂടിയുണ്ട്്. അതു എന്താണെന്നു നോക്കാം.

FIFA WC 2026: മെസ്സിയും അര്‍ജന്റീനയും കപ്പ് മറന്നേക്കൂ!! തുടരെ രണ്ടാം കിരീടമില്ല? ഈ കാരണങ്ങള്‍

FIFA WC 2026: മെസ്സിയും അര്‍ജന്റീനയും കപ്പ് മറന്നേക്കൂ!! തുടരെ രണ്ടാം കിരീടമില്ല? ഈ കാരണങ്ങള്‍

ഗ്രൂപ്പ് സി ഇഫക്ട്!!

നോര്‍ത്ത് അമേരിക്ക വേദിയാവുന്ന ഈ ഫിഫ ലോകകപ്പില്‍ ബ്രസീല്‍ ലോക ചാംപ്യന്‍മാരായേക്കുമെന്നു പറയാനുള്ള കാരണം അവര്‍ ഇത്തവണ ഉള്‍പ്പെട്ടിട്ടുള്ള ഗ്രൂപ്പ് തന്നെയാണ്. ലോകകപ്പില്‍ ഗ്രൂപ്പ് സിയിലാണ് മഞ്ഞപ്പട ഉള്‍പ്പെട്ടിട്ടുള്ളത്.

ആഫ്രിക്കയില്‍ നിന്നുള്ള മൊറോക്കോയ്‌ക്കൊപ്പം യൂറോപ്യന്‍ ടീം സ്‌കോട്ട്‌ലാന്‍ഡ്, കരീബിയന്‍ രാജ്യമായ ഹെയ്ത്തി എന്നിവരാണ് ഗ്രൂപ്പ് സിയില്‍ ബ്രസീലിനൊപ്പമുള്ളത്. ഈ ഗ്രൂപ്പിനൊരു പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ രണ്ടു ഫിഫ ലോകകപ്പുകളെടുത്താല്‍ ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ടീമാണ് ചാംപ്യന്‍മാരായതെന്നു കാണാം.

2018ലെ ലോകകപ്പില്‍ യൂറോപ്യന്‍ വമ്പന്‍മാരായ ഫ്രാന്‍സാണ് കപ്പുയര്‍ത്തിയത്. അന്നു ഗ്രൂപ്പ് സിയിലായിരുന്നു ഫ്രഞ്ച് പടയുടെ സ്ഥാനം. ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്, പെറു എന്നിവരായിരുന്നു ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

ഒരു ഗോളിന്റെ വില സ്വന്തം ജീവന്‍!! ദൈവത്തിന്റെ കൈയും ഗോളും; എങ്ങനെ മറക്കും ഈ വിവാദങ്ങള്‍?

ഒരു ഗോളിന്റെ വില സ്വന്തം ജീവന്‍!! ദൈവത്തിന്റെ കൈയും ഗോളും; എങ്ങനെ മറക്കും ഈ വിവാദങ്ങള്‍?

രണ്ടു ജയവും ഒരു സമനിലയുമടക്കം ഏഴു പോയിന്റോടെ ഒന്നാംസ്ഥാനക്കാരായി മുന്നേറിയ ഫ്രാസന്‍സ് പിന്നീട് ഫൈലില്‍ ക്രൊയേഷ്യയെ 4-2ന് തകര്‍ത്ത് വിശ്വ വിജയികളുമാവുകയായിരുന്നു.

ഇനി 2022ല്‍ ഖത്തര്‍ വേദിയായ അവസാന ലോകകപ്പെടുത്താല്‍ അന്നു ചാംപ്യന്‍മാരായ അര്‍ജന്റീന കളിച്ചതും ഗ്രൂപ്പ് സിയില്‍ തന്നെ. മെക്‌സിക്കോ, പോളണ്ട്, സൗദി അറേബ്യ എന്നിവരായിരുന്നു ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

ആദ്യ കളിയില്‍ സൗദിയോടു വമ്പന്‍ അട്ടിമറിയേറ്റു വാങ്ങിയെങ്കിലും അടുത്ത രണ്ടു മാച്ചും ജയിച്ച് ഒന്നാംസ്ഥാനക്കാരായി തന്നെ അര്‍ജന്റീന നോക്കൗട്ടിലെത്തി. ഒടുവില്‍ ത്രില്ലിങ് ഫൈനലില്‍ ഫ്രാന്‍സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നു വീഴ്ത്തി ലയണല്‍ മെസ്സിയും സംഘവും ലോകകപ്പില്‍ മുത്തമിടുകയും ചെയ്തു.

BRAZIL TEAM

ഇപ്പോഴിതാ ഗ്രൂപ്പ് സിയില്‍ ബ്രസീലും ഉള്‍പ്പെട്ടിരിക്കുകയാണ്. ഫ്രാന്‍സിന്റെയും അര്‍ജന്റീനയുടെയും വഴിയെ മഞ്ഞപ്പടയെയും ഭാഗ്യം തേടിയെത്തുമെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെ ആരാധകര്‍.

FIFA WC 2026: സച്ചിനും ധോണിക്കുമിഷ്ടം ഒരേ ടീം!! സഞ്ജുവിനോ? ക്രിക്കറ്റര്‍മാരുടെ ഫേവറിറ്റുകള്‍

FIFA WC 2026: സച്ചിനും ധോണിക്കുമിഷ്ടം ഒരേ ടീം!! സഞ്ജുവിനോ? ക്രിക്കറ്റര്‍മാരുടെ ഫേവറിറ്റുകള്‍

ആറാം ലോക കിരീടവുമായി ബ്രസീല്‍ തങ്ങളുടെ ഓള്‍ടൈം റെക്കോര്‍ഡ് വീണ്ടും മെച്ചപ്പെടുത്തുമോ, അല്ലെങ്കില്‍ മറ്റാരെങ്കിലുമാവുമോ ചാംപ്യന്‍പട്ടം അലങ്കരിക്കുകയെന്നു നമുക്കു കാത്തിരുന്നു തന്നെ കാണാം.

ബ്രസീലിന്റെ ലോകകപ്പ് സ്‌ക്വാഡ്

ഗോള്‍കീപ്പര്‍മാര്‍- അലിസണ്‍, എഡേഴ്‌സണ്‍, വെവെര്‍ട്ടണ്‍.

ഡിഫന്‍ഡര്‍മാര്‍- അലക്‌സ് സാന്ദ്രോ, ബ്രെമര്‍, ഡാനിലോ, ഡഗ്ലസ് സാന്റോസ്, ഗബ്രിയേല്‍ മഗല്‍ഹെസ്, ഇബാനസ്, ലിയോ പെരേര, മാര്‍ക്വിഞ്ഞോസ്, വെസ്ലി.

മിഡ്ഫീല്‍ഡര്‍മാര്‍- ബ്രൂണോ ഗ്വിമാരേസ്, കാസെമിറോ, ഡാനിലോ സാന്റോസ്, ഫാബിഞ്ഞോ, ലൂക്കാസ് പക്വേറ്റ.

ഫോര്‍വേഡുകള്‍- എന്‍ട്രിക്ക്, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ഇഗോര്‍ തിയാഗോ, ലൂയിസ് ഹെന്‍ട്രിക്, മാത്യൂസ് ക്യുന, നെയ്മര്‍ ജൂനിയര്‍, റഫീഞ്ഞ, റയാന്‍, വിനീഷ്യസ് ജൂനിയര്‍.

Story first published: Thursday, June 11, 2026, 18:14 [IST]
Other articles published on Jun 11, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+