FIFA WC 2026: ഗോള്‍... ഗോളല്ലെന്ന് റഫറി!! ഓസ്ട്രിയക്കു ഞെട്ടല്‍; എന്തുകൊണ്ട് നല്‍കിയില്ല, ഈ കാരണം
സാന്റ ക്ലാര: ഫിഫ ലോകകപ്പില്‍ യൂറോപ്പില്‍ നിന്നുള്ള ഓസ്ട്രില. മിന്നുന്ന ജയത്തോടെ ഗ്രൂപ്പു ഘട്ടത്തില്‍ അക്കൗണ്ട് തുറന്നിരിക്കുകയാണ്. ഗ്രൂപ്പ് ജെ പോരാട്ടത്തില്‍ ജോര്‍ദാനെ ഒന്നിനെതിലേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഓസ്ട്രിയ കഥകഴിച്ചത്. ഒരു സെല്‍ഫ് ഗോളിനൊപ്പം ഇരുപകുതികളിലുമായുള്ള ഓരോ ഗോളുകളും ഓസ്ട്രിയക്കു ആധികാരിക വിജയം സമ്മാനിക്കുകയീയിരുന്നു.
റൊമാനോ ഷ്മിഡ് (21ാം മിനിറ്റ്), ഗോളടിവീരനായ സ്‌ട്രൈക്കര്‍ മാര്‍ക്കോ അര്‍നൗചട്ടോവിച്ച് (90+12) എന്നിവരാണ് ക്രൊയേഷ്യക്കായി വലകുലുക്കിയത്. 76ാം മിനിറ്റില്‍ യസാന്‍ അല്‍ അറബിന്റെ സെല്‍ഫ് ഗോള്‍ അവരുടെ ജയം ആധികാരികമാക്കുകയും ചെയ്തു. ജോര്‍ദാന്റെ ആശ്വാസ ഗോള്‍ 50ാം മിനിറ്റില്‍ അലി ഒല്‍വാന്റെ വകയായിരുന്നു.
അതിനിടെ ഈ കളിയില്‍ അനുവദിക്കപ്പെടാത പോയ ഒരു ഗോളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തു ചര്‍ച്ചയായിരിക്കുന്നത്. രണ്ടാംപകുതിയില്‍ അര്‍നൗട്ടോവിച്ച് നേടിയ ഗോളാണ് റഫറി തള്ളിയത്. എന്തായിരുന്നു ഇത്തരമൊരു തീരുമാനമെടുക്കാനുള്ള കാരണമെന്നു നമുക്കു പരിശോധിക്കാം.

screenshot/X
എന്തു കൊണ്ട് ഗോളായില്ല?
ഓസ്ട്രിയ- ജോര്‍ദാന്‍ പോരാട്ടത്തില്‍ രണ്ടാംപകുതിയിലായിരുന്നു ഫുട്‌ബോള്‍ പ്രേമികളെ ആശയക്കുഴപ്പത്തിലാക്കിയ ആ സംഭവം. ഇരുടീമുകളും 1-1നു ഒപ്പം നില്‍ക്കെ പകരക്കാരനായി ഇറങ്ങിയ മാര്‍ക്കോ അര്‍നൗട്ടോവിച്ച് 66ാം മിനിറ്റിലായിരുന്നു ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വല കുലുക്കിയത്.
ലീഡ് നേടിയെന്നു കരുത്തി ഓസ്ട്രിയന്‍ താരങ്ങളും ആരാധകരുമെല്ലാം ഇതു ആഘോഷിച്ചെങ്കിലും വാര്‍ (VAR) പരിശോധനയ്‌ക്കൊടുവില്‍ റഫറി അതു ഗോള്‍ അല്ലെന്നു വിധിച്ചതോടെ എല്ലാവരും സ്തബ്ധരാവുകയും ചെയ്തു. അതു ഗോളല്ലെന്നു റഫറി വിധിക്കാന്‍ ഒരു കാരണവും കൂടിയുണ്ട്.
ഓസ്ട്രിയക്കു ഗോള്‍ അനുവദിക്കാതിരുന്ന വീഡിയോ കാണാം
ഓഫ് സൈഡോ, ഗോളിനു മുന്നോടിയായുള്ള ഫൗളോ ഒന്നുമായിരുന്നില്ല അതിനു കാരണം. ലൂസ് ബോള്‍ ലഭിച്ച ശേഷം അര്‍നൗട്ടോവിച്ച് വലയിലേക്കു ഷോട്ടുതിര്‍ക്കും മുമ്പ് അതു ടീംഗവും റൈറ്റ് ബാക്കുമായ സ്റ്റീഫന്‍ പോഷ്‌കിന്റെ നീട്ടിയ വലതു കൈയില്‍ തട്ടിയിരുന്നതായി വാര്‍ പരിശോധനയില്‍ തെളിയുകയായിരുന്നു.
ഇതോടെയാണ് റീപ്ലേകള്‍ പരിശോധിച്ച അതു ഗോളമല്ല, മറിച്ച് ഹാന്റ് ബോളിനു ഫ്രീകീക്കാണ് ജോര്‍ദാന് കൊടുക്കേണ്ടതെന്നും വിധിച്ചത്. ഇതോടെ ഗോള്‍ സ്‌കോററായ അര്‍നൗട്ടോവിച്ചും ഓസ്ട്രിയന്‍ താരങ്ങളുമെല്ലാം ഒരുപോലെ നിരാശരാവുകയും ചെയ്തു.
എങ്കിലും ലീഡിനായി അവര്‍ക്കു കൂടുതല്‍ സമയം കാത്തു നില്‍ക്കേണ്ടി വന്നില്ല. ജോര്‍ദാന്‍ തന്നെ സെല്‍ഫ് ഗോള്‍ ദാനം ചെയ്ത് ഓസ്ട്രിയയെ കളിയില്‍ മുന്നിലെത്തിക്കുകയായിരുന്നു.
76ാം മിനിറ്റില്‍ ഓസ്ട്രിയക്കു ലഭിച്ച കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്യാനുള്ള യസാന്‍ അല്‍ അറബിന്റെ ശ്രമം ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. താരത്തിന്റെ തലയില്‍ തട്ടിത്തെറിച്ച ബോള്‍ സ്വന്തം വലയ്ക്കുള്ളില്‍ കയറുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

