Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: ബ്രസീല്‍ മിന്നിക്കുമോ? ആദ്യ മാച്ചിലെ സ്‌കോര്‍ ഇങ്ങനെ!!! ഗോളടിക്കുക ഇവര്‍, പ്രവചനം

ഈസ്റ്റ് റൂതര്‍ഫോര്‍ഡ്: ആറാം ഫുട്‌ബോള്‍ ലോകകപ്പെന്ന സ്വപ്‌നത്തിലേക്കുള്ള യാത്ര ലാറ്റിനമേരിക്കന്‍ വമ്പന്‍മാരായ ബ്രസീല്‍ ഞായറാഴ്ച തുടങ്ങുകയാണ്. ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 3.30ന് മൊറോക്കോയുമാണ് ഗ്രൂപ്പ് സിയില്‍ മഞ്ഞപ്പടയുടെ ആദ്യ പോരാട്ടം.

2022ലെ ഖത്തര്‍ ലോകകപ്പില്‍ സെമി ഫൈനല്‍ വരെ മുന്നേറി കറുത്ത കുതിരകളായി മാറിയ ടീമാണ് മൊറോക്കോ. ഈ നേട്ടം കൈവരിച്ച ആദ്യത്തെ അറബ്, ആഫ്രിക്കന്‍ രാജ്യമായും അവര്‍ മാറിയിരുന്നു. സമാനമായൊരു ഒരു അദ്ഭുതം മൊറോക്കോ ഇത്തവണ ആവര്‍ത്തിച്ചാല്‍ ബ്രസീലിന് എട്ടിന്റെ പണിയുറപ്പാണ്.

BRAZIL TEAM

ഞായറാഴ്ച നടക്കാനിരിക്കുന്ന ബ്രസീല്‍- മൊറോക്കോ പോരില്‍ ആരാവും ജയിക്കുകയെന്നും ഗോള്‍ സ്‌കോറര്‍മാര്‍ ആരൊക്കെയാവുമെന്നും പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക് (Grok). ഇതേക്കുറിച്ച് അറിയാം.

FIFA WC 2026: ഈ കപ്പ് ബ്രസീലിന്!! കഴിഞ്ഞ 2 തവണയും അതു സംഭവിച്ചു, ഫാന്‍സ് ആവേശത്തില്‍

FIFA WC 2026: ഈ കപ്പ് ബ്രസീലിന്!! കഴിഞ്ഞ 2 തവണയും അതു സംഭവിച്ചു, ഫാന്‍സ് ആവേശത്തില്‍

ജയം ബ്രസീലിന്

ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗലിനെയടക്കം അട്ടിമറിച്ചെങ്കിലും ഇത്തവണ ബ്രസീലിനെതിരേ അവര്‍ അത്തരമൊരു അദ്ഭുതം കാണിക്കില്ലെന്നാണ് ഗ്രോക്കിന്റെ പ്രവചനം. മല്‍സരത്തില്‍ 2-1നോ, അല്ലെങ്കില്‍ 2-0നോ ബ്രസീല്‍ ജയിക്കുമെന്നും പ്രവചനത്തില്‍ പറയുന്നു. ഇതിനുള്ള കാരണങ്ങളും വിശദീകരിക്കുന്നു.

മൊറോക്കോയുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ ആഴമേറിയ, പ്രതിഭാശാലികളായ സമ്പന്നമായ ടീമാണ് ബ്രസീലിന്റേത്. സൂപ്പര്‍ താരം നെയ്മര്‍ക്കൊപ്പം വിനീഷ്യസ് ജൂനിയര്‍, റഫീഞ്ഞ എന്നിവരടങ്ങുന്ന മുന്നേറ്റ നിര ശക്തമാണ്. മധ്യനിരയില്‍ ബ്രൂണോ ഗ്വിമാറെസ്, കസേമിറോ എന്നിവരടക്കമുള്ളവരുമുണ്ട്.

FIFA WC 2026: മെസ്സിയും അര്‍ജന്റീനും കപ്പ് മറന്നേക്കൂ!! തുടരെ രണ്ടാം കിരീടമില്ല? ഈ കാരണങ്ങള്‍

FIFA WC 2026: മെസ്സിയും അര്‍ജന്റീനും കപ്പ് മറന്നേക്കൂ!! തുടരെ രണ്ടാം കിരീടമില്ല? ഈ കാരണങ്ങള്‍

ചരിത്രപരമായി നോക്കിയാലും മൊറോക്കോയ്‌ക്കെതിരേ ബ്രസീലിന്റെ റെക്കോര്‍ഡ് മികച്ചതാണ്. ഫിഫ ലോകകപ്പില്‍ ഇരുടീമുകളും ഒരിക്കല്‍ മാത്രമേ ഇതുവരെ നേര്‍ക്കുനേര്‍ വന്നിട്ടുള്ളൂ. 1998ലായിരുന്നു ഇത്.

അന്നു മഞ്ഞപ്പട എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു മൊറോക്കോയെ തകര്‍ത്തുവിടുകയും ചെയ്തു. എന്നാല്‍ 2023ല്‍ ഒരു സൗഹൃദ മല്‍സരത്തില്‍ ബ്രസീലിനെ 1-2ന് മൊറോക്കോ വീഴ്ത്തിയിരുന്നു. പക്ഷെ ഇപ്പോഴത്തെ ബ്രസീല്‍ കൂടുതല്‍ ശക്തമായതിനാല്‍ ഇനി അത്തരമൊരു അട്ടിമറിക്കു സാധ്യതകള്‍ കുറവാണ്.

ഡിഫന്‍സീവ് ശൈലിയുടെ വക്താക്കളാണ് മൊറോക്കന്‍ ടീം. ഈ കാരണത്താല്‍ അവരുടെ മല്‍സരങ്ങളില്‍ അധികം ഗോളുകളും പിറക്കാറില്ല. ഇതു ബ്രസീലിനെ കളി നിയന്ത്രിക്കാനും ജയിച്ചുകയറാനും സഹായിക്കുകയും ചെയ്യും.

FIFA WC 2026: സച്ചിനും ധോണിക്കുമിഷ്ടം ഒരേ ടീം!! സഞ്ജുവിനോ? ക്രിക്കറ്റര്‍മാരുടെ ഫേവറിറ്റുകള്‍

FIFA WC 2026: സച്ചിനും ധോണിക്കുമിഷ്ടം ഒരേ ടീം!! സഞ്ജുവിനോ? ക്രിക്കറ്റര്‍മാരുടെ ഫേവറിറ്റുകള്‍

ഗോള്‍ സ്‌കോറര്‍ പ്രവചനം

ബ്രസീല്‍- മൊറോക്കോ പോരില്‍ രണ്ടു ടീമുകള്‍ക്കു വേണ്ടി ഗോളുകള്‍ സ്‌കോര്‍ ചെയ്യാന്‍ ഏറ്റവുമധികം സാധ്യതയുള്ള താരങ്ങളെയും എഐ പ്രവചിച്ചിരിക്കുകയാണ്. ബ്രസീലിനായി ഗോള്‍ നേടിയേക്കാവുന്ന ഒരാള്‍ റഫീഞ്ഞയാണ്.

കളിയുടെ ഏതു ഘട്ടത്തിലും ഗോള്‍ നേടാന്‍ മിടുക്കനാണ് അദ്ദേഹം. നേരിട്ടുള്ള മുന്നേറ്റങ്ങളിലൂടെയും സെറ്റ് പീസുകളിലൂടെയുമെല്ലാം ഗോളുകള്‍ നേടാന്‍ റഫീഞ്ഞയ്ക്കു മിടുക്കുണ്ട്.

VINICIUS

വിനീഷ്യസ് ജൂനിയറാണ് ബ്രസീലിനായി ഗോള്‍ നേടിയേക്കാവുന്ന അടുത്തയാള്‍. ബ്രസീലിന്റെ സ്റ്റാര്‍ അറ്റാക്കര്‍, ഗോളുകളില്‍ പങ്കാളിയാവാന്‍ ഏറ്റവുമധികം സാധ്യതകളുമുള്ള താരം.

മാത്യൂസ് ക്യുന, എന്‍ഡ്രിക്ക്, ലൂക്കാസ് പക്വേറ്റ തുടങ്ങിയവരും ബ്രസീലിനായി ഗോള്‍ നേടിയേക്കാമെന്നും എഐ പ്രവചിക്കുന്നു. മൊറക്കോയ്ക്കായി സ്‌കോര്‍ ചെയ്‌തേക്കുക ബ്രാഹിം ഡയസ്, ഹക്കിം സിയെക്ക്, അഷറഫ് ഹക്കീമി എന്നിവരിലൊരാളാവും.

Story first published: Friday, June 12, 2026, 17:21 [IST]
Other articles published on Jun 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+