Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: മുത്താണ് തഹ്‌സിന്‍!! ഖത്തറിന്റെ മലയാളിക്കരുത്ത്, ആരാണ് ഈ 19 കാരന്‍ ?

150 കോടിയോളം ജനസംഖ്യയുണ്ടായിട്ടും ഫിഫ ലോകകപ്പില്‍ ഇത്തവണയും ഇന്ത്യയില്ലെങ്കിലും നമ്മള്‍ മലയാളികള്‍ക്കു അഭിമാനിക്കാം. കാരണം നമ്മുടെ സ്വന്തം തഹ്‌സിന്‍ മുഹമ്മദ് ജംഷിദെന്ന 19 കാരന്‍ ഈ ലോകകപ്പില്‍ പന്തു തട്ടാനൊരുങ്ങുകയാണ്. പക്ഷെ അതു മറ്റൊരു രാജ്യത്തിനു വേണ്ടിയാണെന്നു മാത്രം. ഖത്തര്‍ ഫുട്‌ബോള്‍ ടീമിനായിട്ടാണ് യുവതാരം കാല്‍പന്തുകളിയുടെ വിശ്വവേദിയില്‍ കളിക്കാനിറങ്ങുക.

കേരളത്തിനു മാത്രമല്ല, ഇന്ത്യക്കും ഇതു അഭിമാന നിമിഷം തന്നെയാണ്. കാരണം ഇതാദ്യമായിട്ടാണ് ഒരു മലയാളി ഫിഫ ലോകകപ്പില്‍ പന്തു തട്ടാനൊരുങ്ങുന്നത്. കൂടാതെ ഖത്തറിന്റെ ഫുട്‌ബോള്‍ ടീമില്‍ ഒരു മലയാളി അംഗമാവുന്നതും ഇതാദ്യമായിട്ടാണ്. ആരാണ് ഖത്തര്‍ ടീമില്‍ ഇടം പിടിച്ചിരിക്കുന്ന തഹ്‌സിന്‍? അദ്ദേഹത്തെ കുറിച്ചറിയാം.

TAHSIN MOHAMMED

ഖത്തറില്‍ ജനിച്ച മലയാളി പയ്യന്‍

തലശ്ലേരി സ്വദേശിയായ ജംഷിദിന്റെയും വളപട്ടണത്തുകാരിയായ ഷൈമയുടെയും മകനായി ഖത്തറിലാണ് തഹ്‌സിന്‍ മുഹമ്മദ് ജനിച്ചത്. 1996ലാണ് തഹ്‌സിന്റെ മാതാപിതാക്കള്‍ ഖത്തറിലേ്ക്കു ചേക്കേറിയത്. തുടര്‍ന്നായിരുന്നു താരത്തിന്റെ ജനനം.

തഹ്‌സിന് ഫുട്‌ബോളെന്നത് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. കാരണം താരത്തിന്റെ പിതാവായ ജംഷിദും ഫുട്‌ബോളറായിരുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമിലടക്കം അദ്ദേഹം കളിക്കുകയും ചെയ്തിട്ടുണ്ട്.

ദോഹയില്‍ ജനിച്ചു വളര്‍ന്നതിനാല്‍ തന്നെ ഖത്തറുമായി വളരെയധികം ആത്മബന്ധമാണ് തഹ്‌സിനുള്ളത്. ഖത്തര്‍ പൗരത്വവും താരം നേടിയെടുത്തിരുന്നു. പ്രശസ്തമായ ആസ്പയര്‍ ഫുട്‌ബോള്‍ അക്കാദമിയിലാണ് താരം കാല്‍പന്തുകളിയുടെ ബാല പാഠങ്ങള്‍ പഠിച്ചെടുക്കുന്നത്.

ഖത്തറിലെ നിരവധി മികച്ച ഫുട്‌ബോളര്‍മാര്‍ പിറവിയെടുത്ത അക്കാദമി കൂടിയാണിത്. പടിപടിയായിട്ടാണ് തഹ്‌സിന്‍ ഫുട്‌ബോളിലെ ഓരോ ഘട്ടങ്ങളും ഡ്രിബ്ള്‍ ചെയ്ത് കടന്ന് ഇപ്പോള്‍ ഖത്തറിന്റെ ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമായിരിക്കുന്നത്.

ആദ്യം ഖത്തറിന്റെ യൂത്ത് ടീമുകള്‍ക്കായിക കളിച്ച തഹ്‌സിന്‍ പിന്നീട് രാജ്യത്തെ മുന്‍നിര ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ അല്‍ ദുഹെയ്‌ലിലെത്തി. ഇവര്‍ക്കായി നടത്തിയ മികച്ച പ്രകടനങ്ങള്‍ക്കു പിന്നാലെ താരത്തിനു ഖത്തര്‍ സീനിയര്‍ ടീമിലേക്കും വിളിയെത്തുകയായിരുന്നു.

അന്താരാഷ്ട്ര കരിയര്‍

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടിന്റെ തുടക്ക സമയത്തു അഫ്ഗാനിസ്താനുമായുള്ള മല്‍സരത്തില്‍ കളിച്ചുകൊണ്ടായിരുന്നു തഹ്‌സിന്‍ മുഹമ്മദിന്റെ അരങ്ങേറ്റം. പിന്നീട് ഇന്ത്യക്കെതിരായ മല്‍സരത്തിനുള്ള ഖത്തര്‍ ടീമിലും താരത്തിനു ഇടം ലഭിച്ചു.

പിന്നീട് ടീമിലെ സ്ഥാനം നഷ്ടമായെങ്കിലും യോഗ്യതാ റൗണ്ടിലെ അവസാന രണ്ട് മല്‍സരങ്ങളില്‍ തഹ്‌സിന്‍ തിരിച്ചുവിളിക്കപ്പെട്ടു. താരത്തിന്റെ കഴിവില്‍ ഖത്തര്‍ ഫുട്‌ബോള്‍ ഫെഡറേഷനുള്ള വിശ്വാസം തന്നെയാണ് ഇതു അടിവരയിടുന്നത്.

TAHSIN MOHAMMED

വിങിലെ ഇടിവെട്ട് താരം

വിങറുടെ റോളിലാണ് തഹ്‌സിന്‍ മുഹമ്മദ് കളിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും ലെഫ്റ്റ് വിങാണ് താരത്തിന്‍െ ഇഷ്ട പൊസിഷന്‍. അപാരമായ ഡ്രിബ്ലിങ് പാടവം ഈ പൊസിഷനില്‍ താരത്തെ സ്‌പെഷ്യലാക്കി മാറ്റുന്നു.

ഖത്തറിനു വേണ്ടി അണ്ടര്‍ 17, അണ്ടര്‍ 19 തലങ്ങളില്‍ നേത്തേ കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. അണ്ടര്‍ 17 ടീമിനായി ഗോളും സ്‌കോര്‍ ചെയ്തിരുന്നു. ഖത്തറിലെ ഫസ്റ്റ് ഡിവിഷന്‍ ഫുട്‌ബോളായ ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ കളിച്ച് ചരിത്രം കുറിക്കാനും തഹ്‌സിനു സാധിച്ചിരുന്നു. ഈ ടൂര്‍ണമെന്റില്‍ കളിച്ച ആദ്യത്തെ ഇന്ത്യന്‍ വംശജനായാണ് അദ്ദേഹം മാറിയത്.

ചാട്ടുളി കണക്കെയുള്ള നീക്കങ്ങളിലൂടെ എതിര്‍ ടീമുകളുടെ പ്രതിരോധം ഭേദിച്ച് അകത്തേക്കു കയറാനും ഗോളവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള കഴിവ് കാരും വരും വര്‍ഷങ്ങളില്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട താരം തന്നെയാണ് തഹ്‌സിന്‍.

Story first published: Tuesday, June 2, 2026, 11:07 [IST]
Other articles published on Jun 2, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+