FIFA WC 2026: മെസ്സിയേക്കാള്‍ ചെറുപ്പം, അര്‍ജന്റീനയുടെ 12ാമനെന്ന് ഈജിപ്ത്!! ആരാണ് ആ വിവാദ റഫറി?
അറ്റ്‌ലാന്റ സ്റ്റേഡിയത്തിലെ അദ്ഭുതമായി മാറിയ അര്‍ജന്റീന- ഈജിപ്ത് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തെ കുറിച്ചാണ് ഫുട്‌ബോള്‍ പണ്ഡിതരും കായിക പ്രേമികളുമെല്ലാം ഒരുപോലെ ചര്‍ച്ച ചെയ്യുന്നത്. അതു പക്ഷെ അര്‍ജന്റീനയുടെ അവിശ്വസനീയ തിരിച്ചുവരവിന്റെയോ, ത്രില്ലിങ് ജയത്തിന്റെയോ പേരിലല്ല, മറിച്ച് കളിയിലെ ചില വിവാദ തീരുമാനങ്ങള്‍ കാരണമാണ്.
മല്‍സരത്തിലുടനീളം അര്‍ജന്റീനയ്ക്ക് അനൂകൂലമായ തീരുമാനങ്ങളാണ് റഫറിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും അവസാന മിനിറ്റുകളില്‍ ഈജിപ്തിനു ലഭിക്കേണ്ടിയിരുന്ന പെനല്‍റ്റി പോലും നിഷേധിക്കപ്പെട്ടതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. അര്‍ജന്റീനയെയും ലയണല്‍ മെസ്സിയെയും ഈ ലോകകപ്പില്‍ നിലനിര്‍ത്തുന്നതിനായി ഫിഫ തങ്ങളോടു അനീതി കാണിച്ചുവെന്ന് ഈജിപ്ഷ്യന്‍ കോച്ചും ആഞ്ഞടിച്ചിട്ടുണ്ട്.

അര്‍ജന്റീനയും മെസ്സിയും ഫിഫയുമെല്ലാം നിരന്തരം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ തടിയൂരിയ ഒരാളുണ്ട്, ഈ മാച്ചിലെ റഫറി!! അര്‍ജന്റീനയുടെ 12ാമനെന്നു ഈജിപ്ഷ്യന്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്ന ഈ റഫറി ആരാണ്? അദ്ദേഹത്തെ കുറിച്ച് അറിയാം.
വില്ലനായ റഫറി
ഈജിപ്ഷ്യന്‍ ടീമിനെയും അര്‍ജന്റീന ഹേറ്റേഴ്‌സിനെയും സംബന്ധിച്ച് വില്ലനായി മാറിയ ഈ റഫറി ഫ്രാന്‍സില്‍ നിന്നുള്ള ഫ്രാന്‍കോയിസ് ലെറ്റെക്‌സിയറാണ്. അര്‍ജന്റീനയെ സഹായിച്ചുവെന്ന പേരില്‍ ഇപ്പോള്‍ എയറിലാണെങ്കിലും ആള് പുലിയാണ്. ലോക ഫുട്‌ബോളില്‍ നിലവില്‍ രംഗത്തുള്ള റഫറിമാരുടെ നിരയിലെ ഏറ്റവും ശക്തമായ സാന്നിധ്യങ്ങളില്‍ ഒരാളാണ് ഈ 37 കാരന്‍.
ഫ്രാന്‍സിലെ ബ്രിട്ടാനിയയില്‍ ജനിച്ച ലെറ്റെക്‌സിയര്‍ വെറും റഫറി മാത്രല്ല, ഒരു നിയമ വിദഗ്ധനും കൂടിയാണ്. യുവേഫയുടെ (യൂറോപ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍) ഏറ്റവുമയര്‍ന്ന റേറ്റിങുള്ള റഫറിമാരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.
2016ല്‍ ലീഗ് വണ്ണിലെ (ഫ്രഞ്ച് ലീഗ്) ഒരു മല്‍സരത്തിലൂടെ റഫറിയായി അരങ്ങേിറിയപ്പോള്‍ വലിയൊരു റെക്കോര്‍ഡ് കൂടി ലെറ്റെക്‌സിയര്‍ കുറിച്ചു. ഫ്രഞ്ച് ലീഗില്‍ കളി നിയന്ത്രിച്ച ഏറ്റവും പ്രായം കുറഞ്ഞ റഫറി.
2017ല്‍ തന്നെ ഫിഫയുടെ അന്താരാഷ്ട്ര റഫറിമാരുടെ ലിസ്റ്റിലും ലെറ്റെക്‌സിയര്‍ ഇടം പിടിക്കുകയും ചെയ്തു. വളരെ വേഗത്തിലായിരുന്നു റഫറിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച.
2023ല്‍ മാഞ്ചസ്റ്റര്‍ സിറ്റയും സെവിയ്യയും തമ്മിലുള്ള യുവേഫ സൂപ്പര്‍ കപ്പ് പോരാട്ടം നിയന്ത്രിച്ചത് ലെറ്റെ്ക്‌സിയറായിുരുന്നു. കൂടാതെ 2024ലെ യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ അദ്ദേഹം ഫോര്‍ത്ത് ഒഫീഷ്യലാവുകയും ചെയ്തു.
ഇതേ വര്‍ഷം സ്‌പെയിവും ഇംഗ്ലണ്ടും തമ്മിലുള്ള യൂറോ കപ്പിന്റെ ഫൈനല്‍ നിയന്ത്രിച്ചതും ലെറ്റെക്‌സിയര്‍ തന്നെ. 2024ലെ ഏറ്റവും മികച്ച പുരുഷ റഫറിക്കുള്ള ഐഎഫ്എഫ്എച്ച്എസിന്റെ (The International Federation of Football History & Statistics) പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.
യൂറോപ്പിലെ ഏറ്റവും വിശ്വസ്തനായ റഫറിമാരില്‍ ഒരാളെന്നു ഇതിലൂടെ ലെറ്റെക്‌സിയര്‍ അരക്കിട്ടുറപ്പിക്കുകയുംചെയ്തു. പക്ഷെ ഈ നല്ല പേര് മുഴുവന്‍ ഒരൊറ്റ മല്‍സരം കൊണ്ട് തന്നെ ഇപ്പോള്‍ അദ്ദേഹം കളഞ്ഞു കുളിച്ചിരിക്കുകയാണ്.
ഈജിപ്തിനെതിരേ അര്‍ജന്റൈന്‍ ടീമിനെ സഹായിക്കുന്ന തരത്തിലുള്ള ചില തീരുമാനങ്ങള്‍ ലെറ്റെക്‌സിയറെ നോട്ടപ്പുള്ളിയാക്കി മാറ്റുകയും ചെയ്തു. ഇതു ഭാവിയില്‍ അദ്ദേഹത്തിന്റെ കരിയറിനെയും ദോഷകരമായി ബാധിക്കാനിടയുണ്ട്. നിര്‍ണായകമായ, വലിയ മല്‍സരങ്ങള്‍ നിയന്ത്രിക്കാന്‍ ലെറ്റെക്‌സിയറിനു അവസരങ്ങള്‍ ലഭിച്ചേക്കില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

