Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: ബ്രസീലിനായി ഗോളും അസിസ്റ്റുമൊന്നുമല്ല ലക്ഷ്യം, സ്വപ്‌നം മറ്റൊന്ന്! തുറന്നു പറഞ്ഞ് വിനി

24 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു ലോക കിരീടം മോഹിച്ചെത്തുന്ന ലാറ്റിനമേരിക്കന്‍മാരായ ബ്രസീലിനപ്പമുള്ള സ്വപ്‌നങ്ങളെ കുറിച്ച് പറഞ്ഞ് സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍. ടീമിലെ പോസ്റ്റര്‍ ബോയിയും മറ്റൊര സൂപ്പര്‍ താരവുമായ നെയ്മര്‍ പൂര്‍ണ ഫിറ്റല്ലാത്തതിനാല്‍ തന്നെ വിനീഷ്യസാണ് മഞ്ഞപ്പടയുടെ തുറുപ്പുചീട്ടെന്നു നിസംശയം പറയാം.

അദ്ദേഹത്തെ കേന്ദ്രീകരിച്ചു തന്നെയാവും ബ്രസീല്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടി തന്ത്രങ്ങള്‍ തയ്യാറാക്കുകയെന്നും ഉറപ്പാണ്. ഗോളടിക്കാനും ഗോളടിപ്പിക്കാനുമെല്ലാമുള്ള ദൗത്യം വിനിക്കുണ്ടാവും. ആറാം ലോക കിരീടമെന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കണമെങ്കില്‍ അദ്ദേഹത്തിന്റെ പ്രകടനം മഞ്ഞപ്പടയ്ക്കു ഏറെ നിര്‍ണായകം തന്നെയായിരിക്കും.

VINI ANCELOTTI

ആന്‍സലോട്ടി അടിപൊളിയാണ്

ബ്രസീല്‍ കോച്ചായ കാര്‍ലോ ആന്‍സലോട്ടിക്കു കീഴില്‍ കളിക്കുകയെന്നത് ഏറെ സന്തോഷവും സമാധാനവും നല്‍കുന്നതായും ഒരു ടെന്‍ഷനുമില്ലാതെയാണ് തയ്യാറെടുപ്പുകളെന്നും വിനീഷ്യസ് ജൂനിയര്‍ പറയുന്നു. നേരത്തേ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍ ആന്‍സലോട്ടിക്കു കീഴില്‍ കളിച്ചതിനാല്‍ തന്നെ കോച്ചിന്റെ രീതികളെപ്പറ്റി അദ്ദേഹത്തിനു വളരെ നന്നായി അറിയുകയും ചെയ്യാം.

'എന്റെ ജീവിത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സ്‌പെഷ്യലുമായിട്ടുള്ള മുഹൂര്‍ത്തമായിരിക്കും ഇത്. ഞാന്‍ എല്ലായ്‌പ്പോഴും സ്വപ്‌നം കണ്ടിട്ടുള്ള ശാരീരികവും സാങ്കേതികവുമായ ലെവലിലേക്കു ഇപ്പോള്‍ എത്തിയിരിക്കുകയാണ്. ഈ സീസണില്‍ പരിക്കുകളൊന്നും എനിക്കു പിടിപെട്ടിരുന്നില്ല.

ഈയൊരു നിമിഷത്തിലേക്കു എത്തുന്നതിനായി ഞാന്‍ വളരെ നല്ല തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. ആന്‍സലോട്ടിക്കൊപ്പം കളിക്കുന്നത് എനിക്കു പൂര്‍ണമായ മനസ്സമാധാനം നല്‍കുന്നു.

ദേശീയ ടീമില്‍ ഞാന്‍ ഇതിനകം ചെയ്തതും, റയലില്‍ ഇതിനകം ചെയ്തതുമായ എല്ലാ കാര്യങ്ങള്‍ക്കും അദ്ദേഹം ധാരാളം സ്വാതന്ത്ര്യവും ആത്മവിശ്വാസവും നല്‍കുകയും ചെയ്യുന്നു'- വിനീഷ്യസ് വ്യക്തമാക്കി.

ഈ ലോകകപ്പില്‍ വ്യക്തിഗതനേട്ടങ്ങളെ കുറിച്ചൊന്നും ആലോചിക്കുന്നില്ലെന്നും കിരീടം വീണ്ടും ബ്രസീലില്‍ എത്തിക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

'ടൂര്‍ണമെന്റില്‍ ബ്രസീലിനു കളിക്കേണ്ടി വരിക എട്ടു മല്‍സരങ്ങളാണ്.
ഞങ്ങളുടെ രാജ്യത്തിനും കളിക്കാര്‍ക്കും വേണ്ടി എനിക്കു കഥ മാറ്റാന്‍ കഴിയും. ഗോളുകളെയും അസിസ്റ്റുകളെയും കുറിച്ചൊന്നും ഞാന്‍ സംസാരിക്കുക പോലും ചെയ്യുന്നില്ല.

പക്ഷെ നന്നായി കളിക്കാനും ടീമിനു ആവശ്യമായ ആത്മവിശ്വാസം നല്‍കാനുമെല്ലാമാണ് ഞാന്‍ ശ്രമിക്കുക. ഞാന്‍ എത്ര ഗോളുകളായിരിക്കും നേടുകയെന്നത് വലിയ കാര്യമല്ല. ടീമെന്ന നിലയില്‍ ഞങ്ങള്‍ എത്ര ദൂരം പോവുമെന്നതാണ് പ്രധാനം'- വിനീഷ്യസ് മനസ്സ് തുറന്നു.

മുന്‍ ലോകകപ്പുകളില്‍ സംഭവിച്ച പിഴവുകല്‍ ബ്രസീല്‍ ടീം തിരിച്ചറിഞ്ഞതായും ചെറിയ മാര്‍ജിനുകള്‍ ഫലം മാറ്റുമെന്ന് മനസ്സിലായതായും അദ്ദേഹംവ്യക്തമാക്കി. 'മറ്റു ടൂര്‍ണമെന്റുകളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ലോകകപ്പ്.

ഒരു മല്‍സരത്തിന്റെ അവസാന നിമിഷം വരെയും നമ്മള്‍ റെഡി ആയി ഇരിക്കണമന്നു കഴിഞ്ഞ ലോകകപ്പ് എന്നെ പഠിപ്പിച്ചു. കാരണം ചെറിയ കാര്യങ്ങള്‍ പോലും ടൂര്‍ണമെന്റില്‍ നിങ്ങളുടെ പാത നിര്‍ണയിക്കും.

ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യാന്‍ കഴിയുമെന്നു ഞാന്‍ പ്രതീക്ഷിക്കുകയും ചെറിയ കാര്യങ്ങളില്‍ ടീമിനു മുന്നേറാന്‍ കഴിയുമെന്നും വിശ്വസിക്കുന്നു- വിനീഷ്യസ് കൂട്ടിച്ചേര്‍ത്തു. ബ്രസീലിനായി ഇതിനകം 49 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം ഒമ്പതു ഗോളുകളും സ്‌കോര്‍ ചെയ്തു.

Story first published: Saturday, June 13, 2026, 18:05 [IST]
Other articles published on Jun 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+