FIFA WC 2026: വിനി മാജിക്ക്!! മൂന്നടിച്ച് മഞ്ഞപ്പട് പറന്നു നോക്കൗട്ടിലേക്ക്; ആവേശമായി നെയ്മറും
മയാമി: ഫിഫ ലോകകപ്പില്‍ ഓരോ കളി കഴിയുന്തോറും മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന ബ്രസീല്‍ തകര്‍പ്പന്‍ ജയത്തോടെ ഗ്രൂപ്പ് ജേതാക്കളായി റൗണ്ട് 32ലേക്കു കുതിച്ചു. ഗ്രൂപ്പ് സിയിലെ മൂന്നാമത്തയും അവസാനത്തെയും കളിയില്‍ യൂറോപ്പില്‍ നിന്നുള്ള സ്‌കോട്ട്‌ലാന്‍ഡിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് കാനറികള്‍ തുരത്തിയത്.
ഇരട്ടഗോള്‍ നേടിയ വിനീഷ്യസ് ജൂനിയറാണ് ബ്രസീല്‍ ഹീറോ. ഏഴ്, 45+3 മിനിറ്റുകളിലാണ് അദ്ദേഹം ലക്ഷ്യം കണ്ടത്. മൂന്നാം ഗോള്‍ മാത്യൂസ് കുന്യയുടെ (60) വകയായിരുന്നു.

photocredit/instagram/brasil
ഈ ജയത്തോടെ ഏഴു പോയിന്റുമായി ഗ്രൂപ്പ് സി ജേതാക്കളായാണ് ബ്രസീല്‍ നോ്ക്കൗട്ടിലക്കു ടിക്കറ്റെടുത്തത്. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഹെയ്ത്തിയെ 4-2നു തുരത്തി മൊറോക്കോയും രണ്ടാംസ്ഥാനക്കാരായി (7 പോയിന്റ്) നോക്കൗട്ടില്‍ കടന്നു.
വിറപ്പിച്ച് സ്‌കോട്ട്‌ലാന്‍ഡ്
ബ്രസീലിനെ വിറപ്പിക്കുന്ന രീതിയിലായിരുന്നു സ്‌കോട്ട്‌ലാന്‍ഡിന്റെ തുടക്കം. ആദ്യ മിനിറ്റുകളില്‍ കൂടുതല്‍ സമയം പന്ത് കൈവശം വച്ച അവര്‍ മഞ്ഞപ്പടയെ സമ്മര്‍ദ്ദത്തിലുമാക്കി. ഇതോടെ അതിവേഗമുള്ള കൗണ്ടര്‍ അറ്റാക്കിങ് ഗെയിം കളിക്കാനായിരുന്നു മഞ്ഞപ്പടയുടെ പ്ലാന്‍,
അഞ്ചാം മിനിറ്റില്‍ ബ്രസീലിന്റെ മികച്ചൊരു കൗണ്ടര്‍അറ്റാക്ക്. വലതു വിങിലൂടെ കുതിച്ചെത്തിയ ബ്രൂണോ മറുവശത്തുള്ള വിനീഷ്യസിനു ബോള്‍ ക്രോസ് ചെയ്‌തെങ്കിലും ഗോള്‍കീപ്പര്‍ ആഗ്നസ് ഗുണ്‍ ഇടപെട്ട് അതു നിര്‍വീര്യമാക്കി.
ഗോള്‍!! മഞ്ഞപ്പട മുന്നില്‍
ഏഴാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീല്‍ കളിയില്‍ മുന്നിലെത്തി. സ്‌കോട്ടിഷ് പ്രതിരോധത്തില്‍ സംഭവിച്ച പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍. തുടര്‍ച്ചയായി മൂന്നാമത്തെ മല്‍സരത്തിലാണ് വിനി ഈ ടൂര്‍ണമെന്റില്‍ മഞ്ഞപ്പടയ്ക്കായി ലക്ഷ്യം കണ്ടത്.
ഗോള്‍കീപ്പര്‍ സ്‌കോട്ട് മക്കെന്നയ്ക്കു നല്‍കിയ ഷോര്‍ട്ട് പാസ് ദുരന്തത്തില്‍ കലാശിക്കുകയാിരുന്നു. ബോള്‍ പിടിച്ചെടുത് റയാന്‍ ഇടതു വിങില്‍ നിന്നും സെന്ററില്‍ വിനീഷ്യയിലേക്കു ക്രോസ് ചെയ്തു. ഗോളി ഗുണ്ണിനെ വെട്ടിയൊളിഞ്ഞ വിനീഷ്യസ് ഒഴിഞ്ഞ വലയിലേക്കു പന്ത് തട്ടിയിടുകയും ചെയ്തു.
ഇെേതാടെ എലൈറ്റ് ബ്രസീല്‍ താരങ്ങളുടെ ലിസ്റ്റിലും അദ്ദേഹം ഇടം പിടിച്ചിരിക്കുകയാണ്. ഒരു ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് ഗ്രൂപ്പ് മല്‍സരങ്ങളിലും ഗോളടിച്ച എലൈറ്റ് താരങ്ങളിലൊരാളായി അദ്ദേഹം മാറി. മുന്‍ ഇതിഹാസങ്ങളായ റൊണാള്‍ഡോ നസാറിയോ, റൊമാരിയോ ജെര്‍സീഞ്ഞോ എന്നിവരാണ് ഈ അപൂര്‍വ്വനേട്ടം കുറിച്ച മറ്റുള്ളവര്‍.
ഗോള്‍ അനുവദിക്കപ്പെട്ടില്ല
ലീഡ് നേടിയ ശേഷം ബ്രസീല്‍ കളിയുടെ നിയന്ത്രണമേറ്റെടുക്കുന്നതാണ്. മികച്ച മുന്നേറ്റങ്ങളിലൂടെ അവര്‍ ലീഡുയര്‍ത്താന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. 22ാംമിനിറ്റില്‍ വിനീഷ്യസിലൂടെ ബ്രസീല്‍ വീണ്ടും പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡ് വിളിക്കപ്പെടുകയായിരുന്നു. സ്‌കോട്ടിഷ് താരം ജാക്ക് ഹെന്‍ഡ്രിയെ ഫൗള്‍ ചെയ്താണ് വിനി ബോള്‍ തട്ടിയെടുത്തതെന്നു വാര്‍ പരിശോധനയില്‍ വ്യക്തമായതോടെയാണത്.
മഞ്ഞപ്പട ലീഡുയര്‍ത്തി
1-0ന്റെ ലീഡുമായി ബ്രസീല്‍ ആദ്യ പകുതി അവസാനിക്കുമെന്നിരിക്കെയാണ് ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ വിനീഷ്യസിലൂടെ ബ്രസീല്‍ ലീഡുയര്‍ത്തിയത്. ബോക്‌സിന്റെ വലതു മൂലയില്‍ നിന്നും ബ്രൂണോ ഗ്വിമാറെസ് ബോക്‌സിലേക്കു നീട്ടി നല്‍കിയ മനോഹമരമായ ക്രോസ് ഉയര്‍ന്നു ചാടിയ വിനി കിടിലനൊരു ഹെഡ്ഡറിലൂടെ വലയിലേക്കു വഴി തിരിച്ചുവിടുകയായിരുന്നു (2-0).
വിജയമുറപ്പാക്കി ബ്രസീല്‍
രണ്ടാം പകുതിയില്‍ കൂടുതല്‍ മെച്ചപ്പെട്ട കളി പുറത്തെടുത്ത സ്‌കോട്ട്‌ലാന്‍ഡിന് 50ാം മിനിറ്റില്‍ ഗോള്‍ മടക്കാന്‍ മികച്ചൊരു അവസരം പുറത്തെടുത്തെങ്കിലും മുതലാക്കാനായില്ല. ബോക്‌സിനുള്ളില്‍ നിന്നും സ്‌കോട്ട് മക്ക് ടൊമിനെയുടെ ഹെഡ്ഡര്‍ ഗോള്‍ കീപ്പര്‍ അലിസണ്‍ രക്ഷപ്പെടുത്തി.
61ാം മിനിറ്റില്‍ ബ്രസീലിന്റെ വിജയമുറപ്പാക്കി മാത്യൂസ് കുന്യ ടീമിന്റെ മൂന്നാം ഗോളും കണ്ടെത്തി. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ബോക്‌സില്‍ വച്ച് സ്വയം ഷോട്ടെടുക്കുന്നതിനു പകരം ബ്രൂണോ ഗ്വിമാറെസ് അത് ക്യുനയ്ക്കു കൈമാറി. മിക്‌ച്ചൊരു ഫിനിഷിങിലൂടെ അദ്ദേഹം അതു ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.

photocredit/AFP
ഇതാ നെയ്മര്‍!!
ഒടുവില്‍ ബ്രസീല്‍ ആരാധകര്‍ മുഴുവന്‍ കാത്തിരുന്ന ആ നിമിഷമെത്തി. 76ാം മിനിറ്റില്‍ സൂപ്പര്‍താരം നെയ്മര്‍ ഈ ലോകകപ്പിലെ ആദ്യ മല്‍സരം കളിക്കാനിറങ്ങി. ഗോളവസരങ്ങളൊന്നും സൃഷ്ടിച്ചില്ലെങ്കിലും ചില മികച്ച നീക്കങ്ങളില്‍ പങ്കാളിയായ അദ്ദേഹം മികച്ച താളത്തിലുമാണ് കാണപ്പെട്ടത്. ടീമിന്റെ കോര്‍ണര്‍ കിക്കുകളും ഫ്രീകിക്കുകളുമെല്ലാം എടുത്തതും നെയ്മര്‍ തന്നെയായിരുന്നു.
ബ്രസീല്‍ 11
അലിസണ്‍ (ഗോള്‍കീപ്പര്‍), ഡാനിലോ, മാര്‍ക്വിനോസ്, ഗബ്രിയേല്‍, ഡഗ്ലസ് സാന്റോസ്, ഗ്വിമാറെസ്, കസേമിറോ, ലൂക്കാസ് പക്വേറ്റ, റയാന്‍, മാത്യൂസ് കുന്യ, വിനീഷ്യസ് ജൂനിയര്‍
സ്‌കോട്ട്‌ലാന്‍ഡ് 11
ഗണ്‍ (ഗോള്‍കീപ്പര്‍), പാറ്റേഴ്സണ്‍, ഹെന്‍ഡ്രി, മക്കെന്ന, റോബര്‍ട്ട്സണ്‍; ഫെര്‍ഗൂസണ്‍, മക്ലീന്‍, മക്ടോമിനെ, മക്ഗിന്‍, ഗാനോണ്‍-ഡോക്ക്, ആഡംസ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications