Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്ന് കുളിപ്പിച്ച ആ കുഞ്ഞുപയ്യന്‍ ഇന്ന് ലോകകപ്പ് ഫൈനലിലെ എതിരാളി! തീരാത്ത 'മിശിഹാ സുവിശേഷം'

ലോകമാകെ ഇപ്പോള്‍ ഒരു പന്തിന് ചുറ്റും ഓടുകയാണ്. കാല്‍പന്ത് കളിയില്‍ വിശ്വകിരീടം ആരെടുക്കും എന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയും മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിനും ലോകകപ്പിനായി ഞായറാഴ്ച പന്ത് തട്ടാനിറങ്ങുമ്പോള്‍ അത് ചരിത്രത്തില്‍ ഇന്നേ വരെ രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു അപൂര്‍വതയ്ക്ക് കൂടിയുള്ള സാക്ഷ്യം വഹിക്കലാകും.

ഫുട്‌ബോളില്‍ സര്‍വവും നേടിക്കഴിഞ്ഞ ലയണല്‍ മെസിയും ആധുനിക ഫുട്‌ബോളിലെ വണ്ടര്‍കിഡ് എന്ന് വിളിക്കപ്പെടുന്ന ലാമിന്‍ യമാലും കേവലം അര്‍ജന്റീനയുടേയും സ്‌പെയിനിന്റേയും സൂപ്പര്‍താരങ്ങള്‍ എന്നതിലപ്പുറമുള്ള വിശേഷണം ഈ കലാശപ്പോരില്‍ ലഭിക്കും. എന്താണെന്നല്ലേ, 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവമാണ് ഇനി പറയാന്‍ പോകുന്നത്.

FIFA World Cup 2026

2007 ല്‍ കാറ്റലന്‍ പത്രമായ 'ഡയറിയോ സ്പോര്‍ട്ട്' സംഘടിപ്പിച്ച യൂണിസെഫ് ചാരിറ്റി കലണ്ടര്‍ ഫോട്ടോഷൂട്ടില്‍ അന്ന് 20 വയസുകാരനായ മെസി പങ്കെടുത്തിരുന്നു. ബാഴ്സലോണ താരങ്ങളെ പ്രാദേശിക കുടുംബങ്ങളുമായി ചേര്‍ത്ത് ചിത്രങ്ങള്‍ പകര്‍ത്തുന്നതായിരുന്നു ആ ക്യാമ്പെയ്ന്‍. അന്ന് മെസി എടുക്കുകയും ഫോട്ടോഷൂട്ടിനായി കളിപ്പിക്കുകയും കുളിപ്പിക്കുകയും ചെയ്ത കുട്ടിയാണ് ലാമിന്‍ യമാല്‍.

അന്ന് ഇതെല്ലാം ചെയ്യുമ്പോള്‍ ഫുട്ബോള്‍ ലോകത്തെ ഏറ്റവും തിളക്കമാര്‍ന്ന താരങ്ങളിലൊരാളായി ആ കുഞ്ഞ് ഭാവിയില്‍ മാറുമെന്ന് സാക്ഷാല്‍ മെസി പോലും കരുതിയിട്ടുണ്ടാകില്ല. വര്‍ഷങ്ങളോളം ആ ചിത്രങ്ങള്‍ അധികമാരും ശ്രദ്ധിക്കാതെ കിടന്നു. എന്നാല്‍ 2024-ല്‍ യമാലിന്റെ പിതാവ് ആ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് എല്ലാവരും അറിഞ്ഞ് തുടങ്ങിയത്.

അന്ന് മെസിയുടെ കൈകളിലിരുന്ന ആ കുഞ്ഞ് ഇന്ന് അതേ മെസിയെ വളര്‍ത്തിയ ബാഴ്സലോണയുടെ പുതിയ 'വണ്ടര്‍കിഡ്' ആയി വളര്‍ന്നു. തുടക്കകാലത്ത് തന്നെ തന്നിലുള്ള ഏറ്റവും ഉയര്‍ന്ന പ്രതീക്ഷകളെയും മറികടക്കുന്ന പ്രകടനമാണ് യമാല്‍ കാഴ്ചവെച്ചത്. കൗമാരക്കാരനായിരിക്കെത്തന്നെ ക്ലബ്ബിനും രാജ്യത്തിനുമായി ഒട്ടേറെ റെക്കോര്‍ഡുകള്‍ തകര്‍ത്ത അദ്ദേഹം, സ്‌പെയിനിന്റെ പുതിയ തലമുറയുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്ന മുന്‍നിര താരമാണ്.

മികച്ച ഡ്രിബ്ലിംഗ് പാടവവും കളിയിലെ അസാമാന്യമായ കാഴ്ചപ്പാടും പ്രായത്തിലേറെ പക്വതയും ഒത്തിണങ്ങിയ യമാല്‍, ലോകകപ്പില്‍ കാഴ്ചവെച്ച പ്രകടനങ്ങളിലൂടെ താന്‍ ഫുട്‌ബോളിലെ അടുത്ത സൂപ്പര്‍സ്റ്റാറാണെന്ന് പലരെയും ബോധ്യപ്പെടുത്തിക്കഴിഞ്ഞു. മറുഭാഗത്ത് നില്‍ക്കുന്നതോ താന്‍ വളര്‍ന്നുവന്ന കാലം മുതല്‍ ആരാധിച്ചിരുന്ന, തന്റെ തലതൊട്ടപ്പനായ മെസിയും.

39-ാം വയസ്സിലും, തന്റെ അനുഭവസമ്പത്തും അസാമാന്യമായ പ്രതിഭയും സമന്വയിപ്പിച്ചുകൊണ്ട് അര്‍ജന്റീന ക്യാപ്റ്റന്‍ മറ്റൊരു അവിസ്മരണീയമായ ലോകകപ്പ് കുതിപ്പിന് നേതൃത്വം നല്‍കുകയാണ്. ഈ ലോകകപ്പില്‍ എട്ട് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ് മെസി. നോക്കൗട്ട് മത്സരങ്ങളിലെല്ലാം അവസാന പത്തോ പതിനഞ്ചോ മിനിറ്റ് വരെ പിന്നിട്ട നിന്ന ശേഷമാണ് അര്‍ജന്റീന ജയിച്ചത്.

ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് ലയണല്‍ മെസി എന്ന മാന്ത്രികനായിരുന്നു. മെസിയും യമാലും കലാശപ്പോരിന് ഇറങ്ങുമ്പോള്‍ ഫുട്‌ബോള്‍ ലോകമാകെ ആവേശത്തിലാണ്. അതുകൊണ്ട് തന്നെ 2026 ഫുട്‌ബോള്‍ ലോകകപ്പ് കായികലോകത്തിന് സമ്മാനിക്കുന്നത് ഇത്തരത്തില്‍ സമാനതകളില്ലാത്ത നിമിഷമാണ്.

Story first published: Friday, July 17, 2026, 11:55 [IST]
Other articles published on Jul 17, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+