FIFA WC 2026: അര്‍ജന്റീനയെ ഭയമില്ല! അവരെ വെള്ളം കുടിപ്പിക്കും, കോച്ചിന്റെ മുന്നറിയിപ്പ്
കന്‍സാസ് സിറ്റി: ലോകകപ്പിന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരിനു മുമ്പ് നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീനയ്ക്കു വമ്പന്‍ മുന്നറിയിപ്പുമായി സ്വിറ്റ്‌സര്‍ലാന്‍ഡ് കോച്ച് മുറാത്ത് യാക്കിന്‍. ഞായറാഴ്ച രാവിലെ ഇന്ത്യന്‍ സമയം രാവിലെ 6.30ന് നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ ലയണല്‍ മെസ്സിക്കും സംഘത്തിനും ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ സ്വിസ് പടയ്ക്കു സാധിക്കുമെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയത്.
ഈ ടൂര്‍ണമെന്റിലെ സര്‍പ്രൈസ് ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളിലൊന്നാണ് സ്വിസ് പട. നേരത്തേ പ്രീക്വാര്‍ട്ടറില്‍ ലാറ്റിനമേരിക്കയില്‍ നിന്നുള്ള കൊളംബിയയെ പെനറ്റി ഷൂട്ടൗട്ടില്‍ അവര്‍ അടിയറ പറയിക്കുകയായിരുന്നു.

ഒന്നും നഷ്ടപ്പെടാനില്ലെന്ന ധൈര്യവുമായെത്തുന്ന സ്വിസ് ടീമിനെ അര്‍ജന്റീന ഭയക്കുക തന്നെ വേണം. കാരണം രണ്ടു അഗ്നിപരീക്ഷകള്‍ കഷ്ടിച്ച് അതിജീവിച്ചാണ് അവരുടെ വരവ്. സമാനമായ ഒരു വെല്ലുവിളി തന്നെ സ്വിസ് ടീമില്‍ നിന്നും അവര്‍ക്കു നേരിടാനുള്ള സാധ്യതയും കൂടുതലാണ്.
അര്‍ജന്റീനയ്ക്കും ദൗര്‍ബല്യങ്ങളുണ്ട്
നിലവിലെ ലോകകപ്പ് വിജയികളാണെങ്കിലും അര്‍ജന്റീന ടീമിനെ അത്ര ഭയക്കേണ്ടതില്ലെന്നു അവരുടെ അവസാന രണ്ടു കളികള്‍ കാണിച്ചുതന്നുവെന്നാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് പരിശീലകനായ മുറാത്ത് യാക്കിന്‍ പറയുന്നത്.
'ഞങ്ങള്‍ ലോക ചാംപ്യന്മാരമായിട്ടാണ് കളിക്കുന്നത്. ഇങ്ങനെയൊരു അവസരം ലഭിച്ചതിനേക്കാള്‍ വലുതായി മറ്റൊന്നും തന്നെയില്ല. പക്ഷെ അവസാനത്തെ രണ്ടു മല്‍സരങ്ങളില്‍ നിന്നും ഒരു കാര്യം വളരെ വ്യക്തമാണ്, അര്‍ജന്റീനയ്ക്കു കുഴപ്പങ്ങളുണ്ട്'- ക്വാര്‍ട്ടറിനു മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ യാക്കിന്‍ വ്യക്തമാക്കി.
'ഞങ്ങള്‍ ഇപ്പോള്‍ എല്ലാവരുടെയും ബഹുമാന നേടിയെടുത്തിരിക്കുകയാണ്, അതിനായി ഞങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. അര്‍ജന്റീനയുമായുള്ള മല്‍സരം വളര താല്‍പ്പര്യമുണര്‍ത്തുന്ന ഒരു ടാക്റ്റിക്കല്‍ ഗെയിം തന്നെയായിരിക്കും.
ലോക ചാംപ്യന്‍മാരെ വെല്ലുവിളിക്കാന്‍ ഞങ്ങള്‍ക്കു കഴിയും. സ്വിറ്റ്‌സര്‍ലാന്‍ഡിനെ പോലെയൊരു രാജ്യത്തിനു അര്‍ജന്റീനയുമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കുന്നതിനേക്കാള്‍ വലുതായി ഒന്നുമില്ല. അതുകൊണ്ടു തന്നെ പ്രതീക്ഷകളും വളരെ വലുതാണ്. ഈ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന്‍ എനിക്കു ഇനിയും കുറച്ച് മണിക്കുറൂകളോ, ദിവസമോ ആവശ്യവുമാണ്'- മുന്‍ സ്വിസ് താരം കൂടിയായിരുന്ന യാക്കിന്‍ പറയുന്നു.
അര്‍ജന്റീനയുടെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലെയും കഷ്ടിച്ചുള്ള ജയം യാക്കിനെയു സ്വിറ്റ്‌സര്‍ലാന്‍ഡിനെയും വലിയ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നുണ്ട്. കന്നി ലോകകപ്പ് കളിക്കാനെത്തിയ കുഞ്ഞ ടീമായ കേപ് വെര്‍ദെയെ എക്‌സ്ട്രാ ടൈമിലേക്കു നീണ്ട പോരാട്ടത്തിലാണ് അര്‍ജന്റീന 3-2നു അടിയറ പറയിച്ചത്.
പിന്നീട് പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെതിരേയും ലോക ചാംപ്യന്‍മാര്‍ വെള്ളം കുടിച്ചു. 78ാം മിനിറ്റ് വരെ 0-2ന്റെ വമ്പന്‍ അട്ടിമറിക്ക് അരികിലായിരുന്നു അര്‍ജന്റീന. എന്നാാല്‍ അവസാന 11 മിനിറ്റിനിടെ മൂന്നു ഗോളുകള്‍ മടക്കിയ അവര്‍ അവിശ്വസനീയ വിജയം സ്വന്തമാക്കുകയായിരുന്നു.
അന്നു ഫ്രാന്‍സിനെ വീഴ്ത്തി
അര്‍ജന്റീനയെ ഞെട്ടിക്കാന്‍ കഴിയുമെന്ന കോച്ച് മുറാത്ത് യാക്കിന്റെ വാക്കുകളെ പിന്തുണച്ച് സംസാരിച്ചിരിക്കുകയാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് മിഡ്ഫീല്‍ഡര്‍ ജിബ്രില്‍ സോ. നേരത്തേ ഒരു ലോകകപ്പില്‍ ഫ്രാന്‍സിനെ സ്വിസ് ടീം അട്ടിമറിച്ചത് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.
'ഞങ്ങളെ സംബന്ധിച്ച് അര്‍ജന്റീനുമായുള്ള മല്‍സരം വളരെ സ്‌പെഷ്യലാണ്. അര്‍ജന്റീനയെ പോലെയൊരു ടീമുമായി ഞങ്ങള്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്നത് ഇതാദ്യമായാണ്. ഈ ലോകകപ്പ് ജയിക്കാന്‍ സാധ്യതയുള്ള ടീമുകളിലൊന്ന് കൂടിയാണ് അവര്‍.
വളരെ ബുദ്ധിമുട്ടേറിയ മല്‍സരമായിരിക്കും ഉതെന്നു ഞാന്‍ കരുതുന്നു. പക്ഷെ ഞാന്‍ ഈ കളിയില്‍ വിജയസാധ്യത കാണുന്നുണ്ട്. മഹത്തായ ടീമുകളെ തോല്‍പ്പിക്കാനുള്ള ശേഷി ഞങ്ങള്‍ക്കുണ്ട്. 2020ല്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയിട്ടുള്ളതുമാണ്'- സോ വിശഗദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications