Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ സ്‌പെയിന്‍!!! പ്രീക്വാര്‍ട്ടര്‍ ടിക്കറ്റടുത്തു, ഓസ്ട്രിയക്ക് റിട്ടേണ്‍ ടിക്കറ്റ്

ലോസ്ആഞ്ചലസ്: അട്ടിമറികളൊന്നുമുണ്ടായില്ല, മുന്‍ ചാംപ്യന്‍മാരായ സ്‌പെയിനിന്റെ സമ്പൂര്‍ണ ആധിപത്യത്തിനു മുന്നില്‍ ഓസ്ട്രിയ നിരുപാധികം കീഴടക്കി. ഇരുപകുതികളിലുമായി നേടിയ മൂന്നു ഗോളുകളിലുടെ മികവില്‍ ഓസ്ട്രിയയെ (3-0) നാട്ടിലേക്ക് അയച്ച് പ്രീക്വാര്‍ട്ടറിലേക്കു ടിക്കറ്റ് വാങ്ങിയിക്കുകയാണ്.

മൈക്കല്‍ ഒയര്‍സബാല്‍ (36ാം മിനിറ്റ്, 89), പെഡ്രോ പോറോ (66) എന്നിവരാണ് സ്‌പെയിനിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. 90 മിനിറ്റും കഴിയില്‍ മികച്ചുനിന്ന ചെമ്പട അര്‍ഹിച്ച വിജയം കടിയാണിത്, ഓസ്ട്രിയന്‍ ഗോളിയുടെ ചില മികച്ച സേവുകള്‍ക്കൊപ്പം ക്രോസ് ബാറും വില്ലനായിരുന്നില്ലെങ്കില്‍ ഇതിനേക്കാള്‍ വലിയ മാര്‍ജിനില്‍ സ്‌പെയിന്‍ ജയിച്ചേനെ.

SPAIN WIN

മികച്ച തുടക്കം

വളരെ അഗ്രസീവായി തന്നെയാണ് സ്‌പെയിന്‍ ഈ മല്‍സരത്തി്ല്‍ തുടങ്ങിയത്. അതിവേഗ നീക്കങ്ങളിലൂടെ ആദ്യ മിനിറ്റുകളില്‍ തന്നെ ലീഡ് നേടി മല്‍സരത്തില്‍ പിടിമുറുക്കുകയായിരുന്നു പ്ലാന്‍. യങ് സെന്‍സേഷന്‍ ലാമിന്‍ യമാലിനെ പ്ലെിയിങ് ഇലവനില്‍ തന്നെ കളിപ്പിച്ചതോടെ സ്‌പെയിന്റെ ആക്രമണങ്ങളുടെ മൂര്‍ച്ചയും കൂടി.

രണ്ടാം മിനിറ്റില്‍ തന്നെ ഗോളിലേക്കു ആദ്യത്തെ ഷോട്ട് പരീക്ഷിച്ച യമാലും സ്‌പെയിനും ഓസ്ട്രിയക്കു മുന്നറിയിപ്പും നല്‍കി. ഓസ്ട്രിയന്‍ ഹാഫില്‍ നിന്നും അതിവേഗം പന്തുമായി കുതിച്ച ശേഷം ബോക്‌സിന്റെ എഡ്ജില്‍ നിന്നും യമാല്‍ ഒരു ലോങ്‌റേഞ്ചര്‍ പരീക്ഷിക്കുകയായിരുന്നു. പക്ഷെ ഇതു നേരെ ഗോളിയുടെ കൈകളിലേക്കാണ് വന്നത്.

ഗോള്‍!!! പക്ഷെ ഗോളല്ല

29ാം മിനിറ്റില്‍ സെറ്റ് പീസില്‍ നിന്നും കുക്കുറെല്ല സ്‌പെയിനിനായി പന്ത് വലയിലെത്തി്‌ച്ചെങ്കിലും അതു അനുവദിക്കപ്പെട്ടില്ല. വലത മൂലയില്‍ നിന്നും സ്‌പെയിനിന് അനുകൂലമായി കോര്‍ണര്‍ കിക്ക്. പന്ത് െൈക്കയ്ക്കുള്ളിലാക്കാന്‍ ഗോളി ഉയര്‍ന്നു ചാടിയെങ്കിലും അതു വരുതിയിലാക്കാവാതെ നേരെ വലയ്ക്കളുള്ളിലേക്കു വീണു.

ഇതിനു പിന്നാലെ ലഭിച്ച ലൂസ് ബോള്‍ കുക്കുറേല വലയിലേക്കു അടിച്ചുകയറ്റി. പക്ഷെ കോര്‍ണറിനിടെ ബോള്‍ പിടിക്കാന്‍ ശ്രമിക്കവെ ഗോളി ഫൗള്‍ ചെയ്യപ്പെട്ടതായി കണ്ടെത്തിയതോടെ റഫറി അതു ഗോളല്ലെന്നും വിധിച്ചതോടെ കുക്കുറെല്ലയും സ്പാനിഷ് താരങ്ങളും ഒരുപോലെ ഞെട്ടുകയായിരുന്നു.

മുന്നിലെത്തി സ്‌പെയില്‍

തു്ടര്‍ച്ചയായുള്ള ഗോള്‍ ശ്രമങ്ങള്‍ക്കും ഹൈ പ്രസിങ് ഗെയിമിനും 36ാം മിനിറ്റില്‍ സ്‌പെയിനിന് ഒടുവില്‍ ഫലം ലഭിച്ചു. മൈക്കല്‍ ഒയര്‍ബാലിന്റെ വകയായിരുന്നു ചെമ്പട കാത്തിിരുന്ന ഈ ഗോള്‍. ഒരു അതിവേഗത മുന്നേറ്റത്തിനൊടുവിലായിരുന്നു താരത്തിന്റെ കിടിലന്‍ ഫിനിഷിങ്.

ഇടതു വിങില്‍ നിന്നും ബോക്‌സിലേക്കു വന്ന കുക്കുറെല്ലയുടെ താഴ്ന്ന പാസ് അകത്ത സെന്റില്‍ വച്ച് ഒയര്‍സബാല്‍ വലയിലേക്കു പ്ലേസ് ചെയ്തപ്പോള്‍ അതു വരെ പിടിച്ചുനിന്ന ഗോള്‍കീപ്പര്‍ നിസ്സഹായനാവുകയും ചെയ്തു. ഈ ടൂര്‍ണമെന്റിലെ നാലു മല്‍സരങ്ങളില്‍ നിന്നും ഒയര്‍സബാലിന്റെ മൂന്നാം ഗോള്‍ കൂടിയാണിത്.

വില്ലനായി ക്രോസ് ബാര്‍

ലീഡ് നേടിയ ശേഷവും രണ്ടാം ഗോളിനായി സ്‌പെയിന്‍ നിരന്തരം ശ്രമിച്ചു കൊണ്ടേയിരുന്നു. പലപ്പോഴും കോര്‍ണറുകള്‍ വഴങ്ങിയാണ് ഓസ്ടിയ ഇവയെ പ്രതിരോധിച്ചത്. 41 മിനിറ്റാവുമ്പോഴേക്കും അവര്‍ വിട്ടുകൊടുത്തത് ആറു കോര്‍ണറുകളാണ്.

നാലു മിനിറ്റാണ് ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമായി അനുവദിക്കപ്പെട്ടത്. രണ്ടാം മിനിറ്റില്‍ സ്‌പെയിന്‍ 2-0ന് മുന്നില്‍ കടക്കേണ്ടതുമായിരുന്നു. പക്ഷെ 25 വാക അകലെ നിന്നും അലെക്‌സ് ബെയ്‌നയുടെ വെടിയുണ്ട കണ്ടക്കെയുള്ള ഫ്രീകിക്ക് ഗോളിയെ നിസ്സഹായനാക്കിയെങ്കിലും ക്രോസ് ബാറില്‍ ഇടിച്ചു തെറിക്കുകയായിരുന്നു.

SPAIN TEAM

ജയമുറപ്പാക്കി ചെമ്പട

രണ്ടാംപകുതിിയിലും സ്‌പെയിന്‍ തന്നെയായിരുന്നു ബെസ്റ്റ് ടീം. ഓസ്്ട്രിയക്കു തിരിച്ചുവരവിനുള്ള കാര്യമായ അവസരങ്ങളൊന്നും നല്‍കാതെ രണ്ട ഗോള്‍ കൂടിയ സ്പാനിഷ് പട ജയവും പ്രീക്വാര്‍ട്ടറുംഉറപ്പിക്കുകയായിരുന്നു.

66ാം മിനിറ്റിലാണ് ബെയ്‌നയുടെ ഇടതു വിങില്‍ നിന്നുള്ള മികച്ചൊരു ക്രോസ്് ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് പോറോ സ്‌പെിനിന്റെ ലീഡുയര്‍ത്തിയത്. 89ാം മിനിറ്റില്‍ ഒയര്‍സാബല്‍ തന്റെ രണ്ടാം ഗോളിനൊപ്പം സ്‌പെയിനിന്റെ ഗോള്‍ പട്ടികയും തികച്ചു. ഇടതു വിങില്‍ നിന്നുള്ള കുക്കുറേലയുടെ ക്രോസാണ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഒയര്‍സാബല്‍ വലയിലേക്കു വഴി തിരിച്ചുവിട്ടത്.

സ്‌പെയിന്‍ 11: സൈമണ്‍ (ഗോള്‍കീപ്പര്‍); കുക്കുറെല്ല; ലാപോര്‍ട്ടെ; കുബാര്‍സി, പോറോ, പെഡ്രി, റോഡ്രി, ബെയ്‌ന; ഓള്‍മോ, യമാല്‍, ഒയാര്‍സബാല്‍.

ഓസ്ട്രിയ 11: അലെക്‌സാണ്ടര്‍ ഷ്‌ലാഗര്‍ (ഗോള്‍കീപ്പര്‍); ലൈമര്‍, അലാബ, ഡാന്‍സോ, പോഷ്; എക്‌സ് ഷാഗ്ലര്‍, സെയ്വാള്‍ഡ്, സാബിറ്റ്‌സര്‍, വാന്നര്‍, ഷ്മിഡ്, ഗ്രെഗോഷിഷ്.

Story first published: Friday, July 3, 2026, 2:42 [IST]
Other articles published on Jul 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+