Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: സച്ചിനും ധോണിക്കുമിഷ്ടം ഒരേ ടീം!! സഞ്ജുവിനോ? ക്രിക്കറ്റര്‍മാരുടെ ഫേവറിറ്റുകള്‍

കാല്‍പന്തുകളി ആരാധകരുടെ നാലു വര്‍ഷം നീണ്ട കാത്തിരിപ്പ് തീരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഫുട്‌ബോളിലെ വിശ്വ മാമാങ്കമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഫിഫ ലോകകപ്പിന് വ്യാഴാഴ്ച അര്‍ധരാത്രി വിസില്‍ മിഴങ്ങുകയാണ്. ഗ്രൂപ്പ് എയില്‍ കരുത്തരായ മെക്‌സിക്കോയും സൗത്താഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മല്‍സരം.

ഇനി ഒരു മാസത്തിലേറെ കാലം ലോകം ഒരു പന്തിനു പിറകെയാവും. 48 രാജ്യങ്ങളാണ് നോര്‍ത്ത് അമേരിക്കയില്‍ നടക്കാനിരിക്കുന്ന കാല്‍പന്ത് ഉല്‍സവത്തില്‍ അണിനിക്കുന്നത്. ഇത്രയും രാജ്യങ്ങള്‍ ഒരു ലോകകപ്പില്‍ അണിനിരക്കുന്നതും ഇതാദ്യമായിട്ടാണ്. യുഎസ്എ, മെക്‌സിക്കോ, കാനഡ എന്നീ മൂന്നു രാജ്യങ്ങളാണ് ലോകകപ്പിനു സംയുക്ത ആതിഥേയത്വം വഹിക്കുന്നത്.

SACHIN KOHLI

ഫുട്‌ബോള്‍ ആഗോള തലത്തില്‍ ഏറ്റവും ജനപ്രിയ ഗെയിം ആയതിനാല്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ പലരും കടുത്ത ഫുട്‌ബോള്‍ പ്രേമികള്‍ കൂടിയാണ്. ഇന്ത്യയുടെ ചില വമ്പന്‍ ക്രിക്കറ്റര്‍മാരുടെ ഫേവറിറ്റ് ഫുട്‌ബോള്‍ ടീമുകള്‍ ഏതൊക്കെയാണെന്നു നമുക്കു നോക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ ദൈവമെന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഫുട്‌ബോളിനെ ഫോളോ ചെയ്യുന്നയാളാണ്. നിലവിലെ ലോക ചാംപ്യന്‍മാരും ലാറ്റിനമേരിക്കന്‍ അതികായന്‍മാരുമായ അര്‍ജന്റീനയുടെ കടുത്ത ആരാധകന്‍ കൂടിയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. അര്‍ജന്റൈന്‍ ക്യാപ്റ്റനും ഇതിഹാസവുമായ ലയണല്‍ മെസ്സിയെയും സച്ചിന്‍ ഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി മെസ്സി അവസാനമായി ഇവിടെ എത്തിയപ്പോള്‍ ഗ്രൗണ്ടില്‍ വച്ച് സച്ചിന്‍ നേരില്‍ കണ്ട് സംസാരിക്കുകയും 2011ലെ ലോകകപ്പ് നേടിയ തന്റെ പത്താം നമ്പര്‍ ഇന്ത്യന്‍ ജഴ്‌സി സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു. സച്ചിന്റെയും മെസ്സിയുടയും ജഴ്‌സി നമ്പര്‍ 10 തന്നെയാണെന്നതും കൗതുകകരമായ കാര്യമാണ്.

വിരാട് കോലി

സച്ചിന്‍ ടെണ്ടുല്‍ക്കറിനു ശേഷം ഏറ്റവുമധികം ആഘോഷിക്കപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്ററും ഇതിഹാസവുമായ വിരാട് കോലി എല്ലാ കാലത്തും ഒരേ ഫുട്‌ബോള്‍ ടീമിനെ തന്നെ പിന്തുണച്ചിട്ടില്ല. വ്യത്യസ്ത കാലഘട്ടങ്ങള്‍ വ്യത്യസ്ത രാജ്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഫേവറിറ്റുകള്‍. നിലവില്‍ പോര്‍ച്ചുഗല്‍ ടീമിന്റെ ആരാധകനാണ് കോലി.

ആധുനിക ഫുട്‌ബോളിലെ ബെസ്റ്റുകളിലൊന്നായ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുള്ള ഇഷ്ടമാണ് അദ്ദേഹത്തെ പോര്‍ച്ചുഗല്‍ ഫാനാക്കി മാറ്റിയത്. റോണോ ഏതു ടീമില്‍ (ക്ലബ്ബ്) കളിച്ചാലും അവരെ പിന്തുണച്ചിരുന്നയാളാണ് കോലി.

പോര്‍ച്ചുഗീസ് ഫാനാവും മുമ്പ്, ഇംഗ്ലണ്ട്, ജര്‍മനി ടീമുകളുടെ ഫാന്‍ കൂടിയായിരുന്നു അദ്ദേഹം. 2018ലെ ലോകകപ്പില്‍ ഹാരി കെയ്‌നുമായുള്ള സൗഹൃദവും ഇഷ്ടവും കാരണം ഇംഗ്ലണ്ടിനെയാണ് കോലി പിന്തുണച്ചത്. അതിനു മുമ്പ് 2014ലാവട്ടെ അദ്ദേഹം ജര്‍മനി ആരാധകനുമായിരുന്നു.

എംഎസ് ധോണി

രണ്ടു ലോകകപ്പുള്‍പ്പെടെ ഇന്ത്യക്കു മൂന്ന് ഐസിസി ട്രോഫികള്‍ സമ്മാനിച്ച ഏക ക്യാപ്റ്റനും മുന്‍ ഇതിഹാസവുമായ എംഎസ് ധോണി കടുത്ത അര്‍ജന്റീന ആരാധകനാണ്. ഇതിഹാസ താരം ലയണല്‍ മെസ്സിയോടുള്ള ഇഷ്ടം തന്നെയാണ് ഇതിനു കാരണം.

ക്രിക്കറ്റിലേക്കു ചുവടു വയ്ക്കുന്നതിനു മുമ്പ് നല്ലൊരു ഫുട്‌ബോളറും കൂടിയായിരുന്നു ധോണി. സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍കീപ്പറും കൂടിയായിരുന്നു അദ്ദേഹം. ഗോള്‍കീപ്പിങിലെ മികവു കാരണം ക്രിക്കറ്റില്‍ കീപ്പറുടെ റോളിലേക്കു മാറാന്‍ ധോണിയെ ഉപദേശിച്ചതും കോച്ചായിരുന്നു.

SANJU ROHIT

രോഹിത് ശര്‍മ

ഇന്ത്യയുടെ മറ്റൊരു മുന്‍ ഇതിഹാസ ക്യാപ്റ്റനും ടി20 ലോകകപ്പ് വിന്നിങ് നായകനുമായ രോഹിത് ശര്‍മയ്ക്കിഷ്ടം സ്‌പെയിനിനെയാണ്. സ്പാനിഷ് ടീമിനോടുള്ള ഇഷ്ടവും ആരാധനയുമെല്ലാം അദ്ദേഹം പല തവണ നേരത്തേ പ്രകടിപ്പിക്കുകയും ചെയ്തിട്ടുള്ളതുമാണ്.

സ്‌പെയിനിനെ ഇഷ്ടപ്പെടുന്നതു പോലെ തന്നെ അവിടെ നിന്നുള്ള പ്രശസ്ത ഫുബോള്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെയും കടുത്ത ആരാധകനും കൂടിയാണ് ഹിറ്റ്മാന്‍. ലാ ലിഗയുടെ ബ്രാന്‍ഡ് അംബാസഡറായി അദ്ദേഹത്തെ നിയമിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതാവാം.

അതേസമയം, മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിലേക്കു വന്നാല്‍ പ്രിയപ്പെട്ട ദേശീയ ഫുട്‌ബോള്‍ ടീമിനെ പറ്റി എവിടെയും തുറന്നു പറഞ്ഞിട്ടില്ല. എന്നാല്‍ ക്ലബ്ബുകളില്‍ ലിവര്‍പൂളിന്റെ ഫാനാണ് അദ്ദേഹം. ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കിഷ്ടം പോര്‍ച്ചുഗലിനെയാണ്. സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലാവട്ടെ ഇംഗ്ലണ്ട് ഫാനുമാണ്.

Story first published: Tuesday, June 9, 2026, 16:10 [IST]
Other articles published on Jun 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+