റോണോയല്ലാതെ മറ്റാര്? ഇന്ത്യക്കാരുടെ ഇഷ്ടം കുറച്ചൊന്നുമല്ല, പോര്‍ച്ചുഗീസ് ജനസംഖ്യ പോലും പിന്നില്‍!!
ലോകം മുഴുവന്‍ ഫുട്‌ബോള്‍ ഫീവറിലേക്കു കടന്നിരിക്കുകയാണ്. നോര്‍ത്ത് അമേരിക്കയില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ആവേശം ലോകമെങ്ങും അലയടിക്കുകയാണ്. ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങള്‍ അണിനിരന്ന ലോകകപ്പില്‍ ആരാധകര്‍ക്കു പ്രിയപ്പെട്ട വമ്പന്‍ ടീമുകളെല്ലാം മിന്നുന്ന പ്രകടനങ്ങളുമായി തുടക്കം ഗംഭീരമാക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ ഫുട്‌ബോള്‍ ജ്വരത്തിന്റെ കാര്യത്തില്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യ. ഇന്‍സ്റ്റഗ്രാമില്‍ ഫിഫയുടെ ഓഡിയന്‍സിന്റെ കണക്കുകളിലാണ് ഇതു വരെ ലോകകപ്പ് പോലും കളിച്ചിട്ടില്ലാത്ത ഇന്ത്യയുടെ ആധിപത്യം പുറത്തു വന്നിരിക്കുന്നത്.

മാത്രമല്ല, പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോലെ മറ്റൊരു കായിക താരത്തെയും ഇന്ത്യക്കാര്‍ നെഞ്ചിലേറ്റുന്നില്ലെന്നും കണക്കുകള്‍ അടിവരയിടുന്നു.
രണ്ടാമത് ഇന്ത്യ
ഫിഫ ലോകകപ്പിനെ കുറിച്ചുള്ള ഫിഫയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനു 60.5 മില്ല്യണ്‍ ഫോളോവേഴ്‌സാണുള്ളത്. അതില്‍ 10.21 ശതമാനവും ഇന്ത്യക്കാരാണെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.
അതായത് ആഗോള തലത്തില്‍ നോക്കുമ്പോള്‍ ഓഡിയന്‍സ് ഷെയറിന്റെ കാര്യത്തില്‍ ലോകത്തില്‍ തന്നെ രണ്ടാംസ്ഥാനം ഇന്ത്യക്കാണ്. ഖൊറൂസ് ഷോസെന്ന (Qoruz Shows) ഇന്റലിജന്റ്‌സ് പ്ലാറ്റ്‌ഫോമാണ് ഇതു സംബന്ധിച്ച വിശദമായ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്.
16.09 ശതമാനം ഓഡിയന്‍സ് ഷെയറുമായി ലാറ്റിനമേരിക്കന്‍ അതികായന്‍മാരായ ബ്രസീലാണ് തലപ്പത്ത്. അതു കഴിഞ്ഞാല്‍ തൊട്ടു പിന്നില്‍ ഇന്ത്യ നില്‍ക്കുന്നു. ഫിഫ ലോകകപ്പിനോടു ഇന്ത്യക്കാര്‍ക്കുള്ള ആവേശം എത്രത്തോളമുണ്ടെന്നു തന്നെയാണ് ഇതു കാണിക്കുന്നത്.
ഇന്ത്യ കഴിഞ്ഞാല്‍ ആരാധക പിന്തുണയുടെ കാര്യത്തില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ യുഎസ് (9.48%), ഇന്തോനേഷ്യ (7.78%), ഇറ്റലി (4.76%), ഈജിപ്ത് (4.53%), അര്‍ജന്റീന (3.91%), മെക്‌സിക്കോ (3.83%) എന്നിവരുമാണ്.
ഫിഫയ്ക്കു ഇന്‍സ്റ്റാഗ്രാമില്‍ ആഗോളതലത്തില്‍ രണ്ടാമത്തെ വലിയ പ്രേക്ഷകരുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റു രാജ്യങ്ങളെ പോലെ ലോകകപ്പില്‍ ഇന്ത്യക്ക് ടീമോ, ലോകകപ്പ് താല്‍പ്പര്യം വളര്‍ത്തുന്ന ഒരു ആഭ്യന്തര ലീഗോ ഇല്ലെന്നും ഖൊറുസ് സഹസ്ഥാപകനും സിഇഒയുമായ പ്രാണേഷ് ഭുവനേശ്വര്‍ വ്യക്തമാക്കി.
റോണോ മാജിക്
ആധുനിക ഫുട്‌ബോളിലെ രണ്ടു ഇതിഹാസങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവരില്‍ ഇന്ത്യക്കു കൂടുതല്‍ പ്രിയം റോണോയെയാണ്. പോര്‍ച്ചുഗലിലെ ആകെയുള്ള ജനസംഖ്യയേക്കാള്‍ കൂടുതല്‍ ഇന്‍സ്റ്റ ഫോളോവേഴ്‌സ് റൊണാള്‍ഡോയ്ക്കു ഇന്ത്യയിലുണ്ടെന്നതാണ് രസകരമായ കാര്യം.
10 മില്ല്യണിനു മുകളില്‍ മാത്രമാണ് പോര്‍ച്ചുഗലിലെ ജനസംഖ്യം. പക്ഷെ ഇന്‍സ്റ്റയില്‍ റോണോയുടെ ഇന്ത്യന്‍ ഫോളോവേഴ്‌സാവട്ടെ 81.3 മില്ല്യണുമാണ്. റൊണാള്‍ഡോയ്ക്കു ആഗോള തലത്തില്‍ ആകെയുള്ളത് 666.3 മില്ല്യണ്‍ ഫോളോവേഴ്‌സാണ്. അതില്‍ 12.2 ശതമാനം ഇന്ത്യക്കാരാണെന്നത് എടുത്തു പറയേണ്ടതു തന്നെ.

ഇത്രയ്‌ക്കൊന്നും എത്തില്ലെങ്കിലും മെസ്സിയും ഒട്ടും മോശമല്ല. 56.6 മില്ല്യണ്‍ ഇന്ത്യന്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റയില്‍ അദ്ദേഹത്തിനുള്ളത്. ആകെയുള്ള 507.1 മില്ല്യണ്‍ ഫോളോവേഴ്‌സില്‍ 11.16 ശതമാനം ഇന്ത്യക്കാരാണ്. റൊണാള്‍ഡോയും മെസ്സിയും കൂടി ചേര്‍ത്തുവച്ചാല്‍ ഇന്‍സ്റ്റയിലെ ആകെ ഫോളേവേഴ്‌സ് ഏകദേശം 138 മില്ല്യണായിരിക്കും.
ഇനി ടീമുകളിലേക്കു വന്നാല്‍ പോര്‍ച്ചുഗലിനാണ് ഇന്‍സ്റ്റയില്‍ ഏറ്റവുമധികം ഇന്ത്യന്‍ ഫോളോവേഴ്‌സുമുള്ളത്. ആകെയുള്ള ഫോളോവേഴ്‌സില്‍ 7.89 ശതമാനം ഇന്ത്യക്കാരാണ്.
പോര്‍ച്ചുഗല്‍ കഴിഞ്ഞാല്‍ ഇന്‍സ്റ്റയിലെ ഇന്ത്യന്‍ ഓഡിയന്‍സ് ഷെയര്‍ നോക്കിയാല്‍ ജര്‍മനിയും (4.38%) അര്‍ജന്റീനയുമാണ് (4.33%) തൊട്ടു പിറകിലുള്ളത്. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഫ്രാന്‍സും ബ്രസീലുമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications