Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: എല്ലാം ആന്‍സലോട്ടിയുടെ പിഴവ്!! വിനിക്കും വിമര്‍ശനം, റൊണാള്‍ഡോ കലിപ്പില്‍

ന്യൂയോര്‍ക്ക്: വാനോളം പ്രതീക്ഷകളുമായെത്തിയ ശേഷം ഒരിക്കല്‍ക്കൂടി ഫിഫ ലോകകപ്പില്‍ വെറുംകൈയോടെ മടങ്ങിയിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ബ്രസീല്‍. 36 വര്‍ഷങ്ങള്‍ക്കു ശേഷം ക്വാട്ടര്‍ ഫൈനലില്‍ പോലും കാനറികള്‍ക്കു ഇടം പിടിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് അതിനേക്കാള്‍ പരിതാപകരം.

ലോക ഫുട്‌ബോളില്‍ കാര്യമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത നോര്‍വേയാണ് പ്രീക്വാര്‍ട്ടറില്‍ ബ്രസീലിന് 1-2ന്റെ അപ്രതീക്ഷിത ഷോക്ക് നല്‍കിയത്. ആദ്യ പകുതിയില്‍ ലഭിച്ച പെനല്‍റ്റി പാഴാക്കിയതും പ്രതിരോധത്തില്‍ സംഭവിച്ച പിഴവുകളും ഫിനിഷിങിലെ പാളിച്ചകളുമെല്ലാം ബ്രസീലിനു പുറത്തേക്കു വഴി തുറക്കുകയായിരുന്നു.

ANCELOTTI RONALDO

സ്വന്തം ടീമിന്റെ ഞെട്ടിക്കുന്ന തോല്‍വി മുന്‍ ലോകകപ്പ് വിന്നറും ഇതിഹാസ സ്‌ട്രൈക്കറുമായ റൊണാള്‍ഡോ നസാരിയോയെ ക്ഷുഭിതനായിരിക്കുകയാണ്. കോച്ച് കാര്‍ലോ ആന്‍സലോട്ടിയുടെ ചില തെറ്റായ തീരുമാനങ്ങള്‍ ടീമിനു തിരിച്ചടിയായി മാറിയിട്ടുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ടീമിലെ യുവ സൂപ്പര്‍ താര വിനീഷ്യസ് ജൂനിയറെയും റൊണാള്‍ഡോ കുറ്റപ്പെടുത്തിയിരിക്കുകയാണ്.

ആഞ്ഞടിച്ച് റൊണാള്‍ഡോ

നോര്‍വേയുമായുള്ള പ്രീക്വാര്‍ട്ടറിനു ശേഷം സംസാരിക്കവെയാണ് ബ്രസീല്‍ ടീമിനു എവിടെയൊക്കെയാണ് പിഴവ് പറ്റിയതെന്നു റൊണാള്‍ഡോ നസാരിയോ ചൂണ്ടിക്കാണിച്ചത്.

'ബ്രസീല്‍ ടീമിന്റെ പുറത്താവലില്‍ ബെഞ്ചില്‍ നിന്നുള്ള തീരുമാനങ്ങളില്‍ നിന്നു തന്നെ ആരംഭിച്ചു കഴിഞ്ഞതായാണ് ഞാന്‍ കരുതുന്നത്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മഹാനായ കോച്ചുമാരില്‍ ഒരാളാണ് കാര്‍ലോ ആന്‍സലോട്ടി. പക്ഷെ ഇന്നു രാത്രി അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ തെറ്റായി ചെയ്തിട്ടുണ്ട്.

ജോവോ പെഡ്രോ എന്തുകൊണ്ടാണ് ബ്രസീല്‍ ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമാവാതിരുന്നതെന്നു എനിക്കു ഇപ്പോഴും മനസ്സിലായിട്ടില്ല. അവന്റെ കഴിഞ്ഞ സീസണ്‍ അതിഗംഭീരമായിരുന്നു, നല്ല ഫോമിലായിരുന്നു. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്ന സ്‌ട്രൈക്കറെ ആയിരുന്നു ബ്രസീലിന് ആവശ്യം.

അതിനു ശേഷം നിങ്ങള്‍ എന്‍ഡ്രിക്കിലേക്കു നോക്കൂ. ഈ ടൂര്‍ണമെന്റില്‍ അവന്‍ ഓരോ തവണ ഗ്രൗണ്ടിലേക്കു വന്നപ്പോഴും ഊര്‍ജവും അഗ്രഷനും അപ്രവചനീയതയുമെല്ലാം കൊണ്ടു വരികയും ചെയ്തു. എന്നിട്ടും ഈ ലോകകപ്പില്‍ കൂടുതല്‍ സമയവും എന്‍ഡ്രിക്ക് ബെഞ്ചില്‍ ഇരിക്കുകയായിരുന്നു. ഇതു എനിക്കു മനസ്സിലാവുന്നില്ല'- കോച്ചിനെതിരേ റൊണാള്‍ഡോ തുറന്നടിക്കുന്നു.

RONALDO VINICIUS

വിനി ഉത്തരവാദിത്വമേറ്റെടുത്തില്ല

ക്ലബ്ബ് ഫുട്‌ബോളില്‍ ടീമിനായി കളിക്കുമ്പോള്‍ കാണിക്കാറുള്ള ഉത്തരവാദിത്വം ഈ ലോകകപ്പില്‍ ബ്രസീലിനായി വിനീഷ്യസ് ജൂനിയര്‍ പുറത്തൈടുത്തില്ലെന്നു റൊണാള്‍ഡോ നസാരിയോ കുറ്റപ്പെടുത്തി.

'വിനീഷ്യസ് ജീനിയര്‍ ഉത്തരവാദിത്വമേറ്റെടുക്കണം. അവന്‍ എത്രത്തോളം പ്രതിഭാശാലിയായ കളിക്കാരണാണെന്നു നമുക്കറിയാം. പക്ഷെ ഈ ലോകകപ്പ് വിനിക്കും നല്ലതായിരുന്നില്ല.

ക്ലബ്ബ് ഫു്ടബോളില്‍ ആധിപത്യം പുലര്‍ത്തി നമ്മള്‍ കണ്ടിട്ടുള്ള ആ താരമായിരുന്നില്ല അവന്‍. ബ്രസീലിന് അവരുടെ ഏറ്റവും വലിയ താരങ്ങളെ ആവശ്യമായി വന്നപ്പോള്‍ വിനീഷ്യസ് ഈ ടൂര്‍ണമെന്റില്‍ സ്വയം മുന്നോട്ടു വന്നില്ല.

നോര്‍വേ ഈ വിജയം അര്‍ഹിച്ചിരുന്നു, അത് വളരെ വ്യക്തമാണ്. അവര്‍ സംഘടിതരും അച്ചടക്കമുള്ളവരുമായിരുന്നു. ബ്രസീലിന്റെ ഓരോ പിഴവുകളെയും ഹാളണ്ട് ശിക്ഷിച്ചു. മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ മോശം തീരുമാനങ്ങള്‍ എടുത്ത് ബ്രസീല്‍ നോര്‍വേയെ സഹായിക്കുകയും ചെയ്തു.

ഈ ലെവലില്‍ കളിക്കുമ്പോള്‍ ഒന്നോ, രണ്ടോ തെറ്റായ കോളുകള്‍ നിങ്ങളുടെ ലോകകപ്പ് അവസാനിപ്പിക്കും. ഇന്നു രാത്രി അത്തരത്തില്‍ ഒരുപാടുണ്ടായിരുന്നു. ബ്രസീല്‍ ഇതില്‍ സംതൃപ്തരായിരിക്കില്ല.

ഈ കുപ്പായം കൂടുതല്‍ ആവശ്യപ്പെടുന്നുണ്ട്, പിന്തുണയ്ക്കുന്നവര്‍ കൂടുതല്‍ അര്‍ഹിക്കുന്നു, കൂടാതെ എല്ലാവരും. എല്ലാവരും പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തേ നാട്ടിലേക്കു മടങ്ങേണ്ടി വന്നതില്‍ കോച്ച് മുതല്‍ വലിയ താരങ്ങള്‍ വരെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും വേണം'- റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, July 6, 2026, 16:23 [IST]
Other articles published on Jul 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+