തുർക്കിയെ ഇരട്ട ഗോളിന് തകർത്ത് സോക്കറൂസ്! 26 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്കോട്ട്ലാന്റിന് വിജയ മധുരം
2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ തുർക്കിയെ തകർത്ത് ഓസ്‌ട്രേലിയയ്ക്ക് മിന്നും വിജയം. വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സോക്കറൂസ് (Socceroos) തുർക്കിയെ വീഴ്ത്തിയത്. ഓസ്‌ട്രേലിയയ്ക്കായി യുവതാരം നെസ്റ്റോറി ഇരൻകുണ്ടയും കോണർ മെറ്റ്കാഫും ലക്ഷ്യം കണ്ടു.
ലോകകപ്പിൽ വാർ വിവാദം! ഫിഫ കാണിച്ചത് ഏകാധിപത്യം, ഓഫ്സൈഡ് ഒളിച്ചുവച്ചു! സാങ്കേതിക പിഴവ് ചർച്ചയാകുന്നു
മത്സരത്തിന്റെ തുടക്കത്തിൽ അർദ ഗുലറുടെയും ഹകാൻ ചൽഹനോഗ്ലുവിന്റെയും നേതൃത്വത്തിൽ തുർക്കി ശക്തമായ ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും ഓസ്‌ട്രേലിയൻ പ്രതിരോധവും ഗോൾകീപ്പർ പാട്രിക് ബീച്ചും ഉറച്ചുനിന്നു. പക്ഷെ, ഫുട്ബോൾ ലോകത്തെ ആകമാനം ഞെട്ടിച്ച ഒരു മൊമന്റ് വന്നത് 26-ാം മിനിറ്റിലാണ്. അവിടെ പോൾ ഒകോൺ നൽകിയ പാസ്സിൽ നിന്നും പെനാൽറ്റി ബോക്സിന്റെ മധ്യഭാഗത്ത് നിന്ന് കൃത്യമായൊരു ഷോട്ടിലൂടെ നെസ്റ്റോറി ഇരൻകുണ്ട (Nestory Irankunda) ഓസ്‌ട്രേലിയയെ മുന്നിലെത്തിച്ചു (1-0). പേരുകേട്ട തുർക്കി നിര ഒന്നടങ്കം വിറച്ചു പോയ നിമിഷം. ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളിൽ ഇരൻകുണ്ടയ്ക്ക് മറ്റൊരു സുവർണ്ണ അവസരം കൂടി ലഭിച്ചെങ്കിലും തുർക്കി കീപ്പർ അത് തടുത്തിട്ടു.

രണ്ടാം പകുതിയിൽ സമനില ഗോളിനായി തുർക്കി കനത്ത സമ്മർദ്ദം ചെലുത്തിയെങ്കിലും 74-ാം മിനിറ്റിൽ ഓസ്‌ട്രേലിയ തങ്ങളുടെ രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. ബോക്സിന് പുറത്ത് നിന്നും കോണർ മെറ്റ്കാഫ് തൊടുത്ത മനോഹരമായ ഇടംകാലൻ ഷോട്ട് തുർക്കി വലയുടെ താഴത്തെ വലതുമൂലയിൽ പതിക്കുകയായിരുന്നു (2-0). അവസാന നിമിഷങ്ങളിൽ കെനാൻ യിൽഡിസ്, കെറെം അക്തുർക്കോഗ്ലു എന്നിവരിലൂടെ തുർക്കി ഗോൾ മടക്കാൻ ശ്രമിച്ചെങ്കിലും പാട്രിക് ബീച്ചിന്റെ തകർപ്പൻ സേവുകൾ ഓസ്‌ട്രേലിയയ്ക്ക് ക്ലീൻ ഷീറ്റ് വിജയവും വിലപ്പെട്ട 3 പോയിന്റും സമ്മാനിച്ചു.
കാത്തിരിപ്പിന് വിരാമം, സ്കോട്ട്ലാന്റിന് ജയം
നീണ്ട 28 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫിഫ ലോകകപ്പ് വേദിയിലേക്ക് തിരിച്ചെത്തിയ സ്കോട്ട്‌ലൻഡിന് വിജയത്തുടുക്കം. ബോസ്റ്റണിലെ ഗില്ലെറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഗ്രൂപ്പ് സി മത്സരത്തിൽ കരീബിയൻ കരുത്തരായ ഹെയ്റ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്കോട്ട്‌ലൻഡ് പരാജയപ്പെടുത്തിയത്. ആസ്റ്റൺ വില്ല നായകനായ ജോൺ മക്ഗിൻ നേടിയ ഏക ഗോളാണ് സ്കോട്ട്‌ലൻഡിന് ലോകകപ്പ് ചരിത്രത്തിലെ അവിസ്മരണീയ വിജയം സമ്മാനിച്ചത്. 1990-ൽ സ്വീഡനെ തോൽപ്പിച്ചതിന് ശേഷം ലോകകപ്പിൽ സ്കോട്ട്‌ലൻഡ് നേടുന്ന ആദ്യ വിജയമാണിത്.
FIFA WC 2026: ബ്രസീലിന്റെ തുടക്കം പാളി!! മഞ്ഞപ്പടയെ പൂട്ടി മൊറോക്കോ
64,000-ത്തോളം കാണികൾ തടിച്ചുകൂടിയ സ്റ്റേഡിയത്തിൽ തുടക്കം മുതൽ സ്കോട്ട്‌ലൻഡ് ആക്രമിച്ചു കളിച്ചു. മത്സരത്തിന്റെ 17-ാം മിനിറ്റിൽ സ്കോട്ട് മക്ടോമിനെയുടെ തകർപ്പൻ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത് ആരാധകരെ നിരാശരാക്കി. എന്നാൽ 28-ാം മിനിറ്റിൽ ചെ ആഡംസും ഗാനൻ ഡോക്കും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ മക്ഗിൻ തൊടുത്ത ഷോട്ട് ഹെയ്റ്റി പ്രതിരോധ താരത്തിന്റെ കാലിൽ തട്ടി ഡിഫ്ലെക്ട് ചെയ്ത് വലയിൽ അഭയം പ്രാപിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ലോക റാങ്കിംഗിൽ 84-ാം സ്ഥാനത്തുള്ള ഹെയ്റ്റി ശക്തമായി തിരിച്ചടിച്ചെങ്കിലും സ്കോട്ട്‌ലൻഡ് പ്രതിരോധം ഉറച്ചുനിന്നു. 85-ാം മിനിറ്റിൽ ഹെയ്റ്റി താരം ഫ്രാന്റ്സ്ഡി പിയറോട്ടിന്റെ ഹെഡ്ഡർ നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. ഈ വിജയത്തോടെ ഗ്രൂപ്പിൽ മൂന്ന് പോയിന്റുമായി സ്കോട്ട്‌ലൻഡ് ഒന്നാമതെത്തി. ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ സ്കോട്ട്‌ലൻഡ് മൊറോക്കോയെയും ഹെയ്റ്റി ബ്രസീലിനെയും നേരിടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications