FIFA WC 2026: ബ്രസീലിന്റെ തുടക്കം പാളി!! മഞ്ഞപ്പടയെ പൂട്ടി മൊറോക്കോ
ന്യൂയോര്‍ക്ക്: ആറാം ഫിഫ ലോകകിരീടമെന്ന സ്വപ്‌നലുമായി അമേരിക്കന്‍ മണ്ണില്‍ ഇറങ്ങിയ ലാറ്റിന്‍ വമ്പന്‍മാരായ ബ്രസീലിന്റെ തുടക്കം പാളി. ഗ്രൂപ്പ് സിയിലെ ആവേശകരമായ പോരാട്ടത്തില്‍ ആഫ്രിക്കന്‍ ടീമായ മൊറോക്കോയാണ് മഞ്ഞപ്പടയെ 1-1നു സമനിലയില്‍ പൂട്ടിയത്. ഒരു ഗോളിനു പിന്നിലായ ശേഷമാണ് കാനറികള്‍ സമനിലയ്‌ക്കൊപ്പം വിലപ്പെട്ട ഒരു പോയിന്റും പിടിച്ചുവാങ്ങിയത്.
രണ്ടു ഗോളുകളും ആദ്യപകുതിയില്‍ തന്നെയയാിരുന്നു. 21ാം മിനിറ്റില്‍ ഇസ്മായില്‍ സെയ്ബാറിയുടെ ഗോളിലാണ് ബ്രസീലിനെ സ്തബ്ധരാക്കി മൊറോക്കോ അക്കൗണ്ട് തുറന്നത്. എട്ടു മിനിറ്റിനുള്ളില്‍ തന്നെ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഗോളിലൂടെ മഞ്ഞപ്പട സമനിലയും കൈക്കലാക്കുകയായിരുന്നു.

photocredit/ BrasilEdition
ആദ്യ പകുതിയില്‍ ബ്രസീലിനെ വിറപ്പിക്കുന്ന കളിയാണ് മൊറോക്കോ പുറത്തെടുത്തത്. എന്നാല്‍ രണ്ടാം പകുതിയില്‍ ബ്രസീല്‍ ശക്തമായി തിരിച്ചടിച്ചെങ്കിലും ഗോള്‍ മാത്രം നേടാനായില്ല. ബ്രസീലിന്റെ അടുത്ത മല്‍സരം ശനിയാഴ്ച രാവിലെ ആറു മണിക്ക് ഹെയ്ത്തിയുമായാണ്. ഈ മല്‍സരത്തില്‍ അവര്‍ക്കു ജയിച്ചേ തീരുകയുള്ളൂ.
ഞെട്ടിച്ച് മൊറൊക്കോ
കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ സെമി ഫൈനല്‍ വരെയെത്തി കറുത്ത കുതിരകളായി മാറിയ മൊറോക്കോ അന്നു നിര്‍ത്തിയ ഇടത്തു നിന്നു തന്നെയാണ് ഇത്തവണ തുടങ്ങിയത്. ആദ്യ മിനിറ്റുകളില്‍ അവര്‍ ബ്രസീലിനെ ബാക്ക്ഫൂട്ടിലാക്കി. 15 മിനിറ്റുകള്‍ക്കു ശേഷം 73 ശതമാനം പന്തടക്കവും മൊറോക്കോയ്ക്കായിരുന്നു. ആറു ഷോട്ടുകളും അവര്‍ ഗോളിലേക്കു തൊടുത്തെങ്കിലും ഒന്നും ഓണ്‍ ഗാര്‍ഗറ്റായിരുന്നില്ല.
ബോാള്‍ ലഭിച്ചപ്പോഴെല്ലാം കൂടുതല്‍ സമയം കൈവശം വച്ച് കളിയുടെ ടെപോ കുറയ്ക്കാനാണ് ബ്രസീല്‍ ശ്രമിച്ചത്. എന്നാല്‍ 21ാം മിനിറ്റില്‍ ബ്രസീലിനെ സ്തബ്ധരാക്കി മൊറോക്കോ അക്കൗണ്ട് തുറന്നു. അവരുടെ പ്രതിരോധത്തിലെ വലിയൊരു വിള്ളലില്‍ നിന്നായിരുന്നു ഈ ഗോള്‍.
ഒരു അതിവേഗ കൗണ്ടറില്‍ മൈതാന മധ്യത്തു നിന്നും ബ്രാഹിം ഡയസിന്റെ മനോഹമായ ത്രൂ ബോള്‍ ഇസ്മായില്‍ സെയ്ബാറിക്ക്. ബ്രസീല്‍ ഡിഫന്‍ഡര്‍ ഗബ്രിയേലിനു പിടികൊടുക്കാതെ ഒറ്റയ്ക്കു താരത്തിന്റെ കുതിപ്പ്. തടയാനായി ബ്രസീല്‍ ഗോളി അലിസണ്‍ മുന്നോട്ട് ഓടിക്കയറി വരുന്നു.
എന്നാല്‍ ബോക്‌സിനു തൊട്ടരികില്‍ നിന്നും ഗോളിക്കു മുകളിലൂടെ സെയ്ബാറി ബോള്‍ ചിപ്പ് ചെയ്തു. ഒഴിഞ്ഞ വലയിലേക്കു ബോള്‍ ഓടിക്കയറിയപ്പോള്‍ അലിസണും ബ്രസീല്‍ താരങ്ങള്‍ക്കുമെല്ലാം നോക്കി നില്‍ക്കാനേ ആയുള്ളൂ (1-0).
വിനി മാജിക്ക്
ഗോളിനു ശേഷവും മൊറോക്കോ മികച്ചുനിന്നെങ്കിലും 32ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിന്റെ വണ്ടര്‍ ഗോളില്‍ ബ്രസീല്‍ സമില കൈക്കലാക്കി. കളിയില്‍ ബ്രസീലിന്റെ ആദ്യത്തെ ഗോള്‍ ശ്രമം കൂടിയായിരുന്നു ഇത്. ബ്രൂണോ ഗ്വിമാറസ് ബോക്‌സിനു പുറത്തു നിന്നും നല്‍കിയ ഷോര്‍ട്ട് പാസ് പിടിച്ചെടുത്ത് വിനിക്കു കൊടുത്തു.
ഇടതു മൂലയിലൂടെ ചാട്ടുളി കണക്കെ കട്ട് ചെയ്ത് കയറിയ വിനി മൊറോക്കോയുടെ രണ്ടു താരങ്ങളെ വെട്ടിയൊഴിഞ്ഞ് തൊടുത്ത വലംകല്‍ ഷോട്ട് സെക്കന്റ് പോസ്റ്റിന്റെ വലതു മൂലയില്‍ തുളഞ്ഞു കയറുകയായിരുന്നു.
വിനിയുടെ വ്യക്തിഗത ബ്രില്ല്യന്‍സിന്റെ നേര്‍ക്കാഴ്ച കൂടിയായിരുന്നു ഈ ഗോള്‍. നേരത്തേ റയല്‍ മാഡ്രിഡില്‍ കണ്ടിട്ടുള്ള ഗോളുകളെ ഓര്‍മിപ്പിച്ച മറ്റൊരു മനോഹരമായ ഗോള്‍. വിനിയുടെ ഈ ഗോളോടെ മൊറോക്കോയ്‌ക്കെതിരേ ആത്മവിശ്വാസം വീണ്ടെടുത്ത ബ്രസീല്‍ കളിയിലേക്കു ശക്തമായ തിരിച്ചുവരവും നടത്തി.
ഗോളില്ലാ രണ്ടാംപകുതി
ആദ്യപകുതിയെ അപക്ഷിച്ച് രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ബ്രസീല്‍ അറ്റാക്കിങ് ഫുട്‌ബോളിലൂടെ ലീഡിനായി ആഞ്ഞടിച്ചു. 67ാം മിനിറ്റില്‍ ലീഡിനായി മികച്ചൊരു അവസരം അലര്‍ക്കു ലഭിച്ചെങ്കിലും റഫീഞ്ഞയ്ക്കു അതു ലക്ഷ്യത്തിലെത്തിക്കാനായില്ല.
തുടര്‍ന്നും രണ്ടു ടീമുകളും ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും തുറന്ന ഗോളവസരങ്ങളൊന്നും സൃഷ്ടിച്ചെടുക്കാനായില്ല. ഒടുവില്‍ ഓരോ പോയിന്റ് വീതം നേടി സമനില സമ്മതിക്കാന്‍ രണ്ടു ടീമുകളും തീരുമാനിക്കുകയായിരുന്നു.
തഹ്‌സിന്‍ ബെഞ്ചില്‍, ഖത്തറിന് സമനില
സാന്‍ ഫ്രാന്‍സെസ്‌കോ: ഫിഫ ലോകകപ്പില്‍ ഖത്തര്‍ ജഴ്‌സിസിയില്‍ മലയാളി താരം തഹ്‌സിന്‍ ജംഷിദിന്റെ പ്രകടനം കാണാന്‍ കാത്തിരുന്ന മലയാളികള്‍ക്കു നിരാശ. സ്വിറ്റ്‌സര്‍ലാന്‍ഡുമായി 1-1നു സമനിലയില്‍ കലാശിച്ച കളിയില്‍ അവസരമില്ലാതെ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വരികയായിരുന്നു.
19ാം മിനിറ്റില്‍ ബ്രീല്‍ എംബോളോയുടെ ഗോളില്‍ സ്വിസ് ടീമാണ് കളിയില്‍ ആദ്യം അക്കൗണ്ട തുറന്നത്. എന്നാല്‍ ഇഞ്ചുറിടൈമിന്റെ നാലാം മിനിറ്റില്‍ മിറോ മ്യുഹെയ്മിന്റെ സെല്‍ഫ് ഗോള്‍ ഖത്തറിന് നാടകീയ സമനില സമ്മാനിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
