FIFA WC 2026: വന്‍ ഫ്‌ളോപ്പായി റോണോ!! പറങ്കികളെ പൂട്ടി കോംഗോ, ആവേശ സമനില
ഹൂസ്റ്റണ്‍: ഇതിഹാസ താരവും ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സമ്പൂര്‍ണ പരാജയമായപ്പോള്‍ ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗലിന് നിരാശാജനകമായ തുടക്കം. ഗ്രൂപ്പ് കെയില്‍ ആഫ്രിക്കന്‍ ടീമായ ഡിആര്‍ കോംഗോയൈണ് പറങ്കിപ്പടയെ 1-1നു സമനിലയില്‍ പൂട്ടിയത്. കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ ജോവോ നെവസ് നേടിയ മനോഹരമായ ഹെഡ്ഡര്‍ ഗോളില്‍ പോര്‍ച്ചുഗല്‍ കണ്ടിരുന്നു.
ഇതോടെ വലിയൊരു ഗോള്‍മഴ ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. ഈ ഗോള്‍ മാറ്റി നിര്‍ത്തിയാല്‍ കളിയില്‍ എടുത്തു പറയത്തക്ക മുഹൂര്‍ത്തങ്ങളൊന്നും സൃഷ്ടിച്ചെടുക്കാന്‍ പോര്‍ച്ചുഗലിനായില്ല. ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമിലാണ് പരിചയ സമ്പന്നനായ സ്‌ട്രൈക്കര്‍ യൊവാനെ വിസെയുടെ ഹെഡ്ഡര്‍ ഗോളില്‍ കോംഗോ സമനില പിടിച്ചുവാങ്ങിയത്.

photocredit/ FIFAcom
കളിയിലുനീളം റൊണാള്‍ഡോ നനഞ്ഞ പടക്കമായി മാറിയതാണ് പോര്‍ച്ചുഗലിനെ ചതിച്ചത്. ഒറ്റ ഷോട്ട് പോളും ഗോളിലേക്കു തൊടുക്കാനായില്ലെന്നു മാത്രമല്ല, ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാനും അദ്ദേഹത്തിനു സാധിച്ചില്ല.
രണ്ടാം പകുതിയില്‍ ടീമിനു ലീഡ് നേടിക്കൊടുക്കാന്‍ ചില അവസരങ്ങള്‍ റൊണാള്‍ഡോയ്ക്കു ലഭിച്ചിരുന്നു. പക്ഷെ വളരെ ക്ലോസ് ആംഗിളില്‍ നിന്നും സ്‌കോര്‍ ചെയ്യാന്‍ അവസരങ്ങള്‍ ലഭിച്ചിട്ടും അദ്ദേഹം ഇവ പുറത്തേക്കടിച്ച് പാഴാക്കുകയായിരുന്നു.
ഗോള്‍!! പറങ്കിപ്പട തുടങ്ങി
പ്രതീക്ഷിക്കപ്പെട്ടതു പോലെ പോര്‍ട്ടുച്ചുഗലിന്റെ ആധിപത്യത്തോടെയാണ് കളി തുടങ്ങിയത്. ആദ്യ വിസില്‍ മുതല്‍ തന്നെ കോംഗോ ഗോള്‍മുഖത്തേക്കു ഇരമ്പിയെത്തിയ അവര്‍ ഇരുവിങുകളിലൂടെയും ആക്രമണമഴിച്ചു വിട്ടു. തുടക്കത്തില്‍ തന്നെ ലീഡുമായി പിടിമുറുക്കാനായിരുന്നു പറങ്കിപ്പടയുടെ പ്ലാന്‍.
മറുഭാഗത്തു കോംഗോയാവട്ടെ പൂര്‍ണമായും പ്രതിരോധത്തിലേക്കു വലിഞ്ഞ് പ്രതിരോധക്കോട്ട തീര്‍ക്കുകയായിരുന്നു. പക്ഷെ അവരുടെ ഈ പ്ലാന്‍ ആറാം മിനിറ്റില്‍ തന്നെ തകര്‍ത്ത പോര്‍ച്ചുഗല്‍ അക്കൗണ്ടും തുറന്നു. ജാവോ നെവസായിരുന്നു ആരാധകരെ ആവേശത്തിലാക്കിയ ഗോളിന്റെ അവകാശി.
ഇടതു വിങില്‍ നിന്നും ബോക്‌സ്വിനുള്ളിലേക്കു നെറ്റോ നീട്ടി നല്‍കിയ അതിമനോഹരമായ ബോള്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന നെവസ് ഉയര്‍ന്നു ചാടി ഹെഡ്ഡറിലൂടെ വലയിലേക്കു വഴി തിരിച്ചുവിട്ടപ്പോള്‍ കോംഗോ ഗോള്‍കീപ്പര്‍ നിസ്സഹായനായിരുന്നു.
പ്ലാന്‍ മാറ്റി കോംഗോ
അമിത പ്രതിരോധത്തിലേക്കു വലിഞ്ഞ് തുടക്കത്തില്‍ തന്നെ പണി വാങ്ങിയതോടെ പാഠം പഠിച്ച കോംഗോ ഉടന്‍ പ്ലാന്‍ മാറ്റി. പ്രതിരോധം വിട്ട് അവര്‍ പോരച്ചുഗീസ് ഗോള്‍മുഖത്തേക്കു ആക്രമണങ്ങഴിച്ചു വിട്ടു. ഇതോടെ കളിയും കൂടുതല്‍ ആവശകരമായി മാറി. 12ാം മിനിറ്റില്‍ വിസ്സയാണ് കളിയില്‍ കോംഗോയുടെ ആദ്യ ഗോള്‍ ഷോട്ട് പരീക്ഷിച്ചത്. പക്ഷെ താരത്തിന്റെ ലോങ്‌റേഞ്ചര്‍ ലക്ഷ്യം കാണാതെ പുറത്തേക്ക്.
ലീഡുയര്‍ത്താന്‍ സുവര്‍ണാവസരം
19ം മിനിറ്റില്‍ ലീഡുയര്‍ത്താന്‍ പോര്‍ച്ചുഗലിനു സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍ എംപാസിയുടെ സമയോചിതമായ ഇടപെടല്‍ അപകടമൊഴിവാക്കി. ഒരു അതിവേഗ മുന്നേറ്റത്തിനൊടുവില്‍ ഇടതു വിങില്‍ നിന്നുള്ള ത്രൂബോളുമായി പോര്‍ച്ചുഗീസ് താരം മെന്‍ഡസ് മിന്നല്‍ വേഗത്തില്‍ ബോക്‌സിലേക്ക്. രണ്ടു കോംഗോ താരങ്ങള്‍ ഇതു തടയാന്‍ ഇരു വശത്തമുണ്ടായിരുന്നു.
പക്ഷെ മെന്‍ഡസ് ബോക്‌സിനകത്ത് വച്ച് ഷോട്ടുതിര്‍ക്കും മുമ്പ് ഗോളി അതു ഇരുകൈ കൊണ്ടും മുന്നോട്ട് കുത്തികയറ്റി. പിന്നാലെ ഹൈഡ്രേഷന്‍ ബ്രേക്കും വന്നു.ബ്രേക്ക് കഴിഞ്ഞ് കളി പുനരാരംഭിച്ചപ്പോഴും മല്‍സരത്തിലെ നിയന്ത്രണം എതിരാളികള്‍ക്കു പോര്‍ച്ചുഗല്‍ വിട്ടുകൊടുത്തില്ല. പന്തടക്കത്തിലൂടെയും മുന്നേറ്റങ്ങളിലൂടെയും അവര്‍ ആധിപത്യം കാത്തുസൂക്ഷിച്ചു.

പോര്‍ച്ചുഗല്‍ ഞെട്ടി!!
1-0ന്റെ ലീഡുമായി പോര്‍ച്ചുഗല്‍ ആദ്യ പകുതി അവസാനിപ്പിക്കുമെന്ന് ഇരിക്കെയായിരുന്നു ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ അവരെ സ്തബ്ധരാക്കിയ കോംഗയുടെ സമനില ഗോള്‍. യൊവാനെ വിസെയാണ് കേംഗോയുടെ ചരിത്ര ഗോളിന്റെ അവകാശിയായത്. രണ്ടാമത്തെ മാത്രം ലോകകപ്പില്‍ കളിക്കുന്ന അവര്‍ ഗോള്‍ നേടിയതും ഇതാദ്യമായിട്ടാണ്.
വലതു വിങില്‍ നിന്നുള്ള ക്രോസ് ബോക്‌സിലേക്കു വന്നപ്പോള്‍ ബോക്‌സിന്റെ സെന്ററില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന വിസെ ഉയര്‍ന്നു ചാടി കിടിലനൊരു ഹെഡ്ഡറിലൂടെ വല കുലുക്കുകയായിരുന്നു. പോര്‍ച്ചുഗീസ് പ്രതിരോധത്തിലെ വന്‍ പിഴവാണ് അദ്ദേഹം മുതലെടുത്തത്.
പോര്‍ച്ചുഗല്‍ 11- ഡിയോഗോ കോസ്റ്റ (ഗോള്‍കീപ്പര്‍); ടോമാസ് അരൗജോ, റെനാറ്റോ വീഗ, ജോവോ കാന്‍സലോ, നുനോ മെന്‍ഡസ്, ജോവോ നെവ്‌സ്, വിറ്റിന്‍ഹ, ബെര്‍ണാഡോ സില്‍വ, ബ്രൂണോ ഫെര്‍ണാണ്ടസ്, പെഡ്രോ നെറ്റോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (ക്യാപ്റ്റന്‍).
ഡിആര്‍ കോംഗോ 11- ലയണല്‍ എംപാസി (ഗോള്‍കീപ്പര്‍), ആരോണ്‍ വാന്‍ ബിസാക്ക, സ്റ്റീവ് കപുവാഡി, ആക്‌സല്‍ തുവാന്‍സെബെ, ചാന്‍സല്‍ എംബെംബ (ക്യാപ്റ്റന്‍), ആര്‍തര്‍ മസുവാകു, സാമുവല്‍ മൗട്ടൗസമി, എഡോ കയെംബെ, ജോണ്‍ വിസ, സെഡ്രിക്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications