Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: അവന്‍ കളിച്ചത് മൊറോക്കോയ്ക്കു വേണ്ടി!! ബ്രസീല്‍ താരം എയറില്‍, വന്‍ ആരാധകരോഷം

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പിലെ കന്നിയങ്കത്തില്‍ മൊറോക്കോയ്‌ക്കെതിരേ 1-1ന്റെ നിരാശാജനകമായ സമനിലയോടെ തുടങ്ങിയിരിക്കുകയാണ് അഞ്ചു തവണ ജേതാക്കളായ ബ്രസീല്‍. കാര്‍ലോ ആന്‍സലോട്ടി കീഴില്‍ ഇറങ്ങിയ മഞ്ഞപ്പടയുടെ പ്രകടനം ഒട്ടും തന്നെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെന്നു നിസംശയം പറയാം.

വിനീഷ്യസ് ജൂയിനറിന്റെ വ്യക്തിഗത മികവില്‍ നേടിയ ഗോള്‍ ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ നാണംകെട്ട തോല്‍വിയുമായി ബ്രസീലിനു തുടങ്ങേണ്ടിയും വന്നേനെ. മധ്യനിരയുടെ പ്രകടനം ശരാശരിയില്‍ ഒതുങ്ങിയപ്പോള്‍ മുന്നേറ്റനിരയ്ക്കാവട്ടെ പ്രതീക്ഷ മൂര്‍ച്ചയും ഇല്ലായിരുന്നു.

LUCAS PAQUETA

ഈ കളിയില്‍ ബ്രസീല്‍ മധ്യനിരയില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ ലൂക്കാസ് പക്വേറ്റയ്‌ക്കെതിരേ വന്‍ ആരാധകരോഷം. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് അദ്ദേഹത്തെ കടന്നാക്രമിച്ചിരിക്കുന്നത്. മധ്യനിരയില്‍ പലപ്പോഴും മിസ് പാസുകള്‍ വരുത്തിയതാണ് പക്വേറ്റയെ പ്രതിക്കൂട്ടിലാക്കിയത്.

മല്‍സരത്തിന്റെ ആദ്യത്തെ 30 മിനിറ്റുകള്‍ക്കു ശേഷം നോക്കിയാല്‍ മൊറോക്കോയായിരുന്നു മികച്ച ടീം. ബ്രസീലാവട്ടെ അര മണിക്കൂറിനിടെ വഴങ്ങിയതാവട്ടെ 12 ഷോട്ടുകളുമാണ്. 2018ലെ ലോകകപ്പില്‍ മെക്‌സിക്കോയ്‌ക്കെതിരേയാണ് ഇതിനു മുമ്പ് ഇത്രയുമധികം ഷോട്ടുകള്‍ അവര്‍ വഴങ്ങിയത്.

കളിയുടെ ഗതിക്കു വിപരീതമായിട്ടായിരുന്നു 32ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിലൂടെ സമനില ഗോള്‍ സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ ഇഞ്ചുറിടൈമില്‍ പക്വേറ്റയ്ക്കു ടീമിന് ലീഡ് നേടിക്കൊടുക്കാനുള്ള അവസരം ലഭിച്ചെങ്കിലും അതു പാഴാക്കി.

ആദ്യ പകുതിയിലെ ഭൂരിഭാഗം സമയവും പക്വേറ്റയ്ക്കു യാതൊരു ചലനവുമുണ്ടാക്കാന്‍ സാധിച്ചില്ല. ഒടുവില്‍ 61ാം മിനിറ്റില്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടി അദ്ദേഹത്തെ പിന്‍വലിക്കുകയും ചെയ്തു.
പകരം മാത്യൂസ് ക്യുനയെ കൊണ്ടുവരികയായിരുന്നു.

പക്വേറ്റയ്ക്കു പൊങ്കാല

മൊറോക്കോയുമായുള്ള ബ്രസീലിന്റെ മല്‍സരം 1-1നു സമനിലയില്‍ കലാശിച്ചതിനു പിന്നാലെയാണ് ലൂക്കാസ് പക്വേറ്റയ്‌ക്കെിരേ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രംഗത്തുവന്നത്.

'മൊറോക്കോയ്‌ക്കെതിരേ പാസുകള്‍ തെറ്റായി നല്‍കിയതിലൂടെ ലൂക്കാസ് പക്വേറ്റ ബ്രസീലിന് വലിയ നഷ്ടം വരുത്തിവച്ചിരിക്കുകയാണ്'.

'ലൂക്കാസ് പക്വേറ്റയുടെ ഈ കളിയിലെ പെര്‍ഫോമന്‍സ് ഹാള്‍ ഓഫ് ഷെയിമില്‍ ഇടം പിടിക്കേണ്ടതാണ്. ബ്രസീല്‍ ടീമിന്റെ ബെഞ്ചില്‍ ഇത്രയധികം പ്രതിഭകളുള്ളപ്പോള്‍ പക്വേറ്റയെ എന്തിനാണ് പ്ലെയിങ് ഇലവനില്‍ കളിപ്പിക്കുന്നത്?'.

'ബ്രസീല്‍ ടീമിനു വേണ്ടിയല്ല, മറിച്ച് മൊറോക്കോയ്ക്കു വേണ്ടിയാണ് ലൂക്കാസ് പക്വേറ്റ ഈ മല്‍സരത്തില്‍ കളിച്ചത്. അത്ര മാത്രം പരിതാപകരമായിരുന്നു പ്രകടനം. പക്വേറ്റയെ പോലെയൊരു ആവറേജ് പ്ലെയറെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ബ്രസീലിനു ഇപ്പോള്‍ ഇത്രയുമധികം പ്രതിഭാ ദാരിദ്ര്യമുണ്ടോ?'

'ഒരു മാതൃകാ ഫുട്‌ബോള്‍ ലോകത്ത്, ലൂക്കാസ് പക്വേറ്റ ബ്രസീലിനായി ഒരു സ്റ്റാര്‍ട്ടറാകാന്‍ ഒരു വഴിയുമില്ല'- എന്നിങ്ങനെയായിരുന്നു വിവിധ ആരാധക പ്രതികരണങ്ങള്‍. ബ്രസീലിനായി പക്വേറ്റയുടെ 64ാമത്തെ മല്‍സരമായിരുന്നു ഇത്. ലോകകപ്പിലാവട്ടെ അഞ്ചാമത്തെ മല്‍സരമാണ് താരം കളിച്ചത്.

ബ്രസീല്‍ ലൈനപ്പ്

അലിസണ്‍, ഇബാനെസ്, മാര്‍ക്വിനോസ്, ഗബ്രിയേല്‍, ഡഗ്ലസ് സാന്റോസ്, കാസെമിറോ, ഗ്വിമാറെസ്, റഫീഞ്ഞ, ലൂക്കാസ് പക്വേറ്റ, വിനീഷ്യസ് ജൂനിയര്‍, തിയാഗോ.

പകരക്കാര്‍- വെവര്‍ട്ടണ്‍, എഡേഴ്സണ്‍, എഡേഴ്സണ്‍ സില്‍വ, അലക്സ് സാന്‍ഡ്രോ, കുന്‍ഹ, ഡാ സില്‍വ ഡാനിലോ, ബ്രെമര്‍, ലിയോ പെരേര, ഫാബിഞ്ഞോ, ഡോസ് സാന്റോസ് ഡാനിലോ, എന്‍ഡ്രിക്ക്, ലൂയിസ് ഹെന്റിക്, മാര്‍ട്ടിനെല്ലി, റയാന്‍.

Story first published: Sunday, June 14, 2026, 13:39 [IST]
Other articles published on Jun 14, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+