Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: കേപ് വെര്‍ഡെ പൂട്ടിയ സ്‌പെയിന്‍ 'പുറത്തിറങ്ങി'!! സൗദിയെ തീര്‍ത്ത് തനിനിറം കാട്ടി

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ സമനിലയോടെ തുടങ്ങേണ്ടി വന്നിതിന്റെ ക്ഷീണം ഗോള്‍ മഴയോടെ തീര്‍ത്തിരിക്കുകയാണ് മുന്‍ ചാംപ്യന്‍മാരും യൂറോപ്യന്‍ വമ്പന്‍മാരുമായ സ്‌പെയിന്‍. ഗ്രൂപ്പ് എച്ചില്‍ സൗദി അറേബ്യയയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കു തീര്‍ത്താണ് അവര്‍ നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കിയത്.

കളി തുടങ്ങി 25 മിനിറ്റിനുള്ളില്‍ തന്നെ മൂന്നു തവണ സൗദി വലയില്‍ പന്തെത്തിച്ച് സ്‌പെയിന്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. ആദ്യ ഗോളിനു വഴിയൊരുക്കുകയും ഇരട്ട ഗോള്‍ നേടുകയും ചെയ്ത മൈക്കല്‍ ഒയര്‍സബലാണ് സ്പാനിഷ് ഹീറോ.

SPAIN TEAM

21, 24 മിനിറ്റുകളിലായിരുന്നു അദ്ദേഹത്തിന്റെ ഗോളുകള്‍. ആദ്യ ഗോള്‍ 10ാം മിനിറ്റില്‍ യുവ സൂപ്പര്‍ താരം ലാമിന്‍ യമാലിന്റെ വകയായിരുന്നു. 49ാം മിനിറ്റില്‍ സൗദി താരം ഹസന്‍ അല്‍താംബക്തിയുടെ സെല്‍ഫ് ഗോളും സ്പാനിഷ് ജയത്തിന് തിളക്കം കൂട്ടി.

സ്പാനിഷ് ആക്രമണം, ലീഡ്

ആദ്യ കളിയില്‍ കാബോ വെര്‍ഡെയുമായി ഗോള്‍രഹിത സമനിലയെന്ന ഷോക്ക് നേരിട്ടതിനാല്‍ തന്നെ വ്യക്തമായ പ്ലാനോടെയാണ് സ്പാനിഷ് ടീം ഈ മാച്ചില്‍ ഇറങ്ങിയത്. തുടക്കത്തില്‍ തന്നെ കടന്നാക്രമിച്ച് ഒന്നോ, രണ്ടോ ഗോള്‍ നേടിയ ശേഷം കളിയില്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു പ്ലാന്‍.

ആദ്യ വിസിലിനു പിന്നാലെ സ്പാനിഷ് താരങ്ങള്‍ പന്തുമായി കൂട്ടത്തോടെ സൗദി ഗോള്‍മുഖത്തേക്കു ഇരമ്പിയാര്‍ത്തു. മൂന്നാം മിനിറ്റില്‍ തന്നെ കോര്‍ണര്‍ വഴങ്ങിയാണ് സൗദി ആദ്യത്തെ അപകടകരമായ നീക്കം പ്രതിരോധിച്ചത്. ആക്രമിച്ചു കൊണ്ടേയിരുന്ന സ്‌പെയിന്‍ 11ാം മിനിറ്റില്‍ യുവ സൂപ്പര്‍ താരം ലാമിന്‍ യമാലിലൂടെ അര്‍ഹിച്ച ലീഡ് പിടിച്ചുവാങ്ങി.

ഇടതു വിങിലൂടെ പറന്നെത്തിയ ഒയര്‍സബല്‍ ബോക്‌സിനു കുറുകെ നീട്ടി നല്‍കിയ മനോഹരമായ ക്രോസ് സൗദി ഡിഫന്‍ഡര്‍മാരെയും ഗോളിയെയും ഒരു പോലെ കബളിപ്പിച്ചപ്പോള്‍ സെക്കന്റ് പോസ്റ്റിനു അരികെ നിന്നും സ്ലൈഡ് ചെയ്ത് യമാല്‍ ബോളിനെ വലയ്ക്കുള്ളിലാക്കി. താരത്തിന്റെ കന്നി ലോകകപ്പ് ഗോള്‍ കൂടിയാണിത്.

ഒയര്‍സബല്‍ ഡബിള്‍

ആദ്യ ഗോളിനു വഴിയൊരുക്കി മൈക്കല്‍ ഒയര്‍സബല്‍ ഷോ തന്നെയാണ് പിന്നീട് കണ്ടത്. മൂന്നു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ സൗദിയുടെ വലയിലെത്തിച്ച അദ്ദേഹം സ്പാനിഷ് വിജയം ഉറപ്പിക്കുകയായിരുന്നു. 21, 24 മിനിറ്റുകളിലായിരുന്നു താരം ഒയര്‍സബല്‍ ലക്ഷ്യം കണ്ടത്.

കോര്‍ണറില്‍ നിന്നായിരുന്നു ഈ ഗോളിന്റെ വരവ്. ഇടതു മൂലയില്‍ നിന്നുള്ള കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യുന്നതില്‍ സൗദി താരങ്ങക്കു പിഴച്ചു. ബോക്‌സിന്റെ വലതു ഭാഗതത്തു നിന്നും സ്പാനിഷ് താരം ഓല്‍മോ ബോള്‍ ബോക്‌സിന്റെ ഇടതു വശത്തേക്കു ക്രോസ് ചെയ്യുന്നു.

ഇതു ക്ലിയര്‍ ചെയ്യാന്‍ സൗദി ഡിഫന്‍ഡര്‍മാര്‍ക്കായില്ല. ബോള്‍ നേരെ ഒയര്‍സബലിന്റെ കാലില്‍. അദ്ദേഹം ഇടതു കാല്‍ കൊണ്ട് അതു വലയിലേക്കു ചിപ്പ് ചെയ്തിട്ടപ്പോള്‍ ഗോളി നിസ്സഹായനായി. മൂന്നു മിനിറ്റിനുള്ളില്‍ ഒയര്‍സബല്‍ സ്‌പെയിനിന്റെ ലീഡ് 3-0 ആക്കി ഉയര്‍ത്തി.

SPAIN MATCH

വലതു വിങില്‍ നിന്നും ബോക്‌സിന്റെ ഇടതു ഭാഗത്തേക്കു വന്ന മറ്റൊരു സമാനമായ ക്രോസ്. അതു സെക്കന്റ് പോസ്റ്റിനു അരികില്‍ നിന്നും സ്പാനിഷ് താരം ഹാഫ് വോളിയിലൂടെ ടീമംഗത്തിനു മറിച്ചു നല്‍കിയപ്പോള്‍ അതു ഹെഡ്ഡറിലൂടെ അദ്ദേഹം വലതു ഭാഗത്തു കൈമാറി.

സെക്കന്റ് പോസ്റ്റിനു തൊട്ടരികെ നിന്നും ഒയര്‍സബല്‍ ഒരു ക്ലോസ് റേഞ്ച് വോളിയിലൂടെ ബോള്‍ വലയ്ക്കുള്ളിലുമാക്കുകയായിരുന്നു. 3-0ന്റെ ആധികാരിക ലീഡുമായി തന്നെ ആദ്യ പകുതി സ്‌പെയിന്‍ അവസാനിപ്പിക്കുകയും ചെയ്തു.

സെല്‍ഫടിച്ച് സൗദി

രണ്ടാം പകുതിയാരംഭിച്ച് നാലു മിനിറ്റിനുള്ളില്‍ തന്നെ സൗദി താരം ഹസ്സന്‍ അല്‍ തംബക്തിയുടെ സെല്‍ഫ് ഗോള്‍ സ്‌പെയിനിന്റെ ലീഡ് 4-0ലേക്കു ഉയര്‍ത്തി. കോര്‍ണറിനൊടുവില്‍ വലതു ഭാഗത്തു നിന്നും സ്പാനിഷ് ഡിഫന്‍ഡര്‍ കുക്കുറെല്ലയുടെ ഗോളെന്നുറപ്പായിരുന്ന കരുത്തുറ്റ ഷോട്ട് ഗോളി തടുത്തെങ്കിലും തെറിച്ച ബോള്‍ അദ്ദേഹതതിനു അരികെ നിന്ന അല്‍ തംബക്തിയുടെ ദേഹത്തു തട്ടിയ ശേഷം സ്വന്തം വലയില്‍ കയറുകയായിരുന്നു (4-0).

സ്പെയിന്‍ ലൈനപ്പ്

സ്റ്റാര്‍ട്ടിംഗ് ഇലവന്‍- ഉനായി സൈമണ്‍ (ഗോള്‍കീപ്പര്‍), പെഡ്രോ പോറോ, പൗ കുബാര്‍സി, അയ്‌മെറിക് ലാപോര്‍ട്ടെ, മാര്‍ക്ക് കുക്കുറെല്ല, പെഡ്രി, റോഡ്രി, അലക്‌സ് ബെയ്‌ന, ലാമിന്‍ യമാല്‍, ഡാനി ഓള്‍മോ, മൈക്കല്‍ ഒയാര്‍സബല്‍

സൗദി അറേബ്യ ലൈനപ്പ്

സ്റ്റാര്‍ട്ടിംഗ് ഇലവന്‍- മുഹമ്മദ് അല്‍ ഒവൈസ് (ഗോള്‍കീപ്പര്‍), സൗദ് അബ്ദുല്‍ ഹമീദ്, ഹസന്‍ അല്‍ തംബക്തി, അലി ലജാമി, അബ്ദുല്ല അല്‍ അമ്രി, മൊതേബ് അല്‍ ഹര്‍ബി, നാസര്‍ അല്‍ ദൗസരി, അബ്ദുല്ല അല്‍ ഖൈബാരി, മുസാബ് അല്‍ ജുവൈര്‍, ഫെറാസ് അല്‍ ബുറൈക്കന്‍, സേലം അല്‍ ദൗസരി.

Story first published: Sunday, June 21, 2026, 23:42 [IST]
Other articles published on Jun 21, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+