Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: ഔനാഹി ഡബിളില്‍ കാനഡ കീഴങ്ങി, സൂപ്പര്‍ മൊറോക്കോ ക്വാര്‍ട്ടറിലേക്ക്!!!

ഹൂസ്റ്റണ്‍: ആദ്യ പകുതിയില്‍ വെറും കാഴ്ചക്കാരായി നിന്ന ശേഷം രണ്ടാം പകുതിയി്ല്‍ കാനഡയെ 3-0ന് മുക്കി ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു കുതിച്ചിരിക്കുകയാണ് ആഫ്രിക്കന്‍ ടീമായ മൊറോക്കോ. തുടരെ രണ്ടാമത്തെ ടൂര്‍ണമെന്റിലാണ് അവര്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ഇരട്ട ഗോളുകള്‍ നേടിയ അസെദിന്‍ ഔനാഹിയാണ് മൊറോക്കന്‍ ഹീറോ. 50, 82 മിനിറ്റുകളിലായിരുന്നു ഇത്. ഇഞ്ചുറിടൈമിന്റെ എട്ടാം മിനിറ്റില്‍ സൗഫിയാനി റഹീമിയുടെ ഗോളില്‍ മൊറോക്കോ ഗോള്‍പട്ടികയും പൂര്‍ത്തിയാക്കി. പ്രാന്‍സും പരാഗ്വേയും തമ്മിലുള്ള പ്രീക്വാര്‍ട്ടറിലെ വിജയികളുമായാണ് ക്വാര്‍ട്ടറില്‍ മൊറോക്കോ ഏറ്റുമുട്ടുക.

MOROCCO CANADA

നന്നായി തുടങ്ങി കാനഡ

കളിയിലെ ഫേവറിറ്റായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് മൊറോക്കോ ആയിരുന്നെങ്കിലും വളരെ പോസിറ്റിവായാണ് മൊറോക്കോ തുടങ്ങിയത്. ആദ്യ മിനിറ്റുകളില്‍ മികച്ച മുന്നേറ്റങ്ങളിലൂടെ അവര്‍ മൊറോക്കോയെ സമ്മര്‍ദ്ദത്തിലുമാക്കി.

ആറാം മിനിറ്റില്‍ തന്നെ കളിയില്‍ കാനഡയ്ക്കു ആദ്യ ഗോളിനുള്ള അവസരം. സെറ്റ് പീസില്‍ നിന്നായിരുന്നു ഇത്. ഇടതു വിങില്‍ നിന്നുള്ള ലാര്‍യെയുടെ മുന്നേറ്റം കോണറിലൂടെയാണ് മൊറോക്കോ പ്രതിരോധിച്ചത്. അപകടകരമായ കോര്‍ണര്‍ കിക്ക് ഗോളി ബൗനൗ കുത്തിയകറ്റുകയും ചെയ്തു. റീബൗണ്ടിനു ശേഷം ഡേവിഡിന്റെ ഒരു ക്ലോസ് ഷോട്ടും ഗോളിക്കു മുന്നില്‍ നിര്‍വീര്യമായതോടെ മൊറോക്കാോ ലീഡ് വഴങ്ങാതെ രക്ഷപ്പെടുന്നു.

12ാം മിനിറ്റില്‍ കാനഡയുടെ അടുത്ത ഗോള്‍ ശ്രമവും മൊറോക്കോ വിഫലമാക്കുന്നതാണ് കണ്ടത്. ഒരു കാല്‍ കൊണ്ട് ബോളെടുത്ത ശേഷം ഒലുവസെയ് ഗോള്‍ ലക്ഷ്യമാക്കി തൊടുത്ത ഷോട്ട് ബൗനൗ മറ്റൊരു തകര്‍പ്പന്‍ സേവിലൂടെ രക്ഷപ്പെടുത്തി മൊറോക്കോയെ ലീഡ് വഴങ്ങാതെ കാത്തു.

മൊറോക്കോന്‍ തിരിച്ചടി

കളിയില്‍ മൊറോക്കോയുടെ ആദ്യത്തെ ഗോള്‍ ശ്രമം കണ്ടത് 30ാം മിനിറ്റിലായിരുന്നു. റഹീമിയാണ് കനേഡിയന്‍ ഗോളി ക്രെപ്യുവിനെ ആദ്യമായി പരീക്ഷിക്കുന്നത്. 25 വാര അകലെ നിന്നും ഒരു ലോങ് റേഞ്ചറാണ് ഗോള്‍ ലക്ഷ്യമാക്കി റഹീമി തൊടുത്തത്. പക്ഷെ കനേഡിയന്‍ ഗോളി ക്രെപ്യു അതു അനായാസം വിഫലമാക്കുകയും ചെയ്തു.

ഈ ഗോള്‍ ശ്രമത്തിനു ശേഷം മൊറോക്കന്‍ ടീം പതിയെ മല്‍സരത്തിലേക്കു തിരികെ വന്നു. എങ്കിലും തുറന്ന ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ അവര്‍ക്കായില്ല. അതിനിടെ രണ്ടു ടീമിലെയും താരങ്ങള്‍ കൂടുതല്‍ പരുക്കന്‍ കളിയിലേക്കു കടന്നപ്പോള്‍ റഫറിക്കു പലപ്പോഴും മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടിയും വന്നു. ആദ്യ പകുതി ഗോരഹിതമായി പിരിയുകയായിരുന്നു.

ഗോള്‍!! മുന്നിലെത്തി മൊറോക്കോ

മല്‍സരഗതിക്കു വിപരീതമായി 50ംം മിനിറ്റില്‍ അസെദിന്‍ ഔനാഹിയിലൂടെ മൊറോക്കോ കളിയില്‍ മുന്നിലെത്തി. മല്‍സരത്തിലെ ആദ്യത്തെ മികച്ച അവസരം തന്നെ അവര്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഫ്രീകിക്കിനൊടുവിലായിരുന്നു ഔനാഹിയുടെ കിടിലന്‍ ഫിനിഷിങ്.

വലതു വിങ്ങില്‍ നിന്നുള്ള അഷ്‌റഫ് ഹക്കീമിയുടെ താഴ്ന്ന ഫ്രീകിക്ക് നേരെ ബോക്‌സിലുള്ള ഔനാഹിയുടെ കാലിലേക്കാണ് വന്നത്. ബോള്‍ സ്റ്റോപ്പ് ചെയ്യാതെ തന്നെ അദ്ദേഹമൊരു ഫസ്റ്റ് ടൈംഷോട്ട് പരീക്ഷിക്കുകയായിരുന്നു. ബോ്ക്‌സിനു തൊട്ടികില്‍ നിന്നായിരുന്നു ഇത്. ഗോളിക്കു തൊടാന്‍ പോലും അവസരം ലഭിക്കാതെ ബോള്‍ നേരെ വലയില്‍ പതിക്കുകയും ചെയ്തു.

CANADA TEAM

വിജയമുറപ്പിച്ച് മൊറോക്കോ

സമനില ഗോളിനായി കാനഡ കിണഞ്ഞു ശ്രമിക്കവെയാണ് അവരുടെ പ്രതീക്ഷകള്‍ തകര്‍ത്തു കൊണ്ട് കൗണ്ടര്‍ അറ്റാക്കില്‍ നിന്നും 82ാം മിനിറ്റില്‍ മൊറോക്കോ ലീഡുയര്‍ത്തിയത്. ഇത്തവണയും ഔനാഹിയുടെ കാലില്‍ നിന്നായിരുന്നു മൊേക്കോയുടെ ക്വാര്‍ട്ടര്‍ ഫൈനലുറപ്പാക്കിയ രണ്ടാം ഗോള്‍.

സെന്ററിലൂടെ ബോളുമായി കുതിച്ചെത്തിയ ശേഷം ബോക്‌സിനകത്ത് വച്ച് മൂന്നു കനേഡിയന്‍ താരങ്ങളെ കബളിപ്പച്ച് ഔനാഹിക്കു കൈമാമാറി. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന അദ്ദേഹത്തിനു അതു വലയിലേക്കു അടിച്ചുകയറ്റുക മാത്രമേ വേണ്ടിയിരുന്നുള്ളൂ. ഔനാഹി ഇതു ഭംഗിയാക്കുകയും ചെയ്തു.

ഒടുവില്‍ ഇഞ്ചുറിടൈമിന്റെ എട്ടാം മിനിറ്റില്‍ മറ്റൊരു കൗണ്ടര്‍അറ്റാക്കില്‍ നിന്നും റഹീമി മൊറോക്കോയുടെ മൂന്നാം ഗോളിനും അവകാശിയായി. ബോക്‌സിനു തൊട്ടരികില്‍ നിന്നും ഡിയാസ് നല്‍കിയ ത്രൂ ബോള്‍ റഹീമി അനായാസം വലയിലേക്കു പ്ലേസ് ചെയ്യുകയായിരുന്നു.

പ്ലെയിങ് 11

മൊറോക്കോ- യാസിന്‍ ബൗനൂ (ഗോള്‍കീപ്പര്‍); അഷ്റഫ് ഹക്കിമി (ക്യാപ്റ്റന്‍), നൗസൈര്‍ മസ്റോയി, ഇസ ഡിയോപ്, റെഡൗനെ ഹല്‍ഹാല്‍, നീല്‍ എല്‍ അയ്നൗയി, അയ്യൂബ് ബൗഡി; ബിലാല്‍ എല്‍ ഖന്നൂസ്, അസെദീന്‍ ഔനഹി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബരി.

കാനഡ- മാക്‌സിം ക്രെപ്യൂ (ഗോള്‍കീപ്പര്‍); അലിസ്റ്റര്‍ ജോണ്‍സ്റ്റണ്‍, മോസസ് ബോംബിറ്റോ, ലുക് ഡി ഫ്യൂഗെറോള്‍സ്, റിച്ചി ലാരിയ, താജോണ്‍ ബുക്കാനന്‍, നിക്കോ സിഗൂര്‍, സ്റ്റീഫന്‍ യുസ്റ്റാക്വിയോ (ക്യാപ്റ്റന്‍), അലി അഹമ്മദ്, ജോനാഥന്‍ ഡേവിഡ്, ടാനി ഒലുവാസായി.

Story first published: Sunday, July 5, 2026, 1:00 [IST]
Other articles published on Jul 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+