Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: അര്‍ജന്റീനയും പോര്‍ച്ചുഗലുമല്ല, ഫൈനലില്‍ ബ്രസീലിനു അവരെ മതി!! നെയ്മര്‍ പറയുന്നു

ഫിഫ ലോകകപ്പില്‍ ബ്രസീല്‍ ടീം ഇത്തവണഫൈനലില്‍ എത്തിയാല്‍ നേരിടാന്‍ ആഗ്രഹിക്കുന്നത് ആരെയാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് സൂപ്പര്‍ താരം നെയ്മര്‍. പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനാവാത്തതു കാരണം മഞ്ഞപ്പടയുടെ ആദ്യത്തെ രണ്ടു മല്‍സരങ്ങളും അദ്ദേഹത്തിനു നഷ്ടമായിരുന്നു.

വ്യാഴാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30ന് സ്‌കോട്ട്‌ലാന്‍ഡുമായി നടക്കാനിരിക്കുന്ന അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ നെയ്മര്‍ തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. നോക്കൗട്ട് റൗണ്ട് ലക്ഷ്യമിടുന്ന കാനറികളെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ മല്‍സരം കൂടിയായണിത്.

NEYMAR WORLD CUP

ഫൈനലില്‍ ആര്?

പ്യൂമ ഫുട്‌ബോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരിക്കവെയാണ് ഈ ലോകകപ്പില്‍ ബ്രസീല്‍ ടീമിനു ആരെയാണ് എതിരാളികളായി വേണ്ടതെന്നു നെയ്മര്‍ തുറന്നു പറഞ്ഞിരിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയോ, ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലോ അല്ല അദ്ദേഹം പറഞ്ഞ ഉത്തരം. കൂടാതെ കിലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സിനെയും നെയ്മര്‍ തള്ളി.

മുന്‍ ലോക ചാംപ്യന്‍മാരും യൂറോപ്പിലെ വമ്പന്‍ ടീമുകളിലൊന്നുമായ സ്‌പെയിനിന്റെ പേരാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ബ്രസീലും സ്‌പെയിനും തമ്മിലുള്ള ഫൈനലാണ് ആഗ്രഹമെന്നു നെയ്മര്‍ വെളിപ്പെടുത്തി.

ഈ ലോകകപ്പിലെ കിരീട ഫേവറിറ്റുകളിലൊന്ന് കൂടിയാണ് 2010ലെ ജേതാക്കളായ സ്‌പെയിന്‍. അന്നു കന്നിക്കിരീടം നേടിയ ശേഷം ചെമ്പടയ്ക്കു പിന്നീടുള്ള ലോകകപ്പുകളില്‍ അത്ര ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാനുമായിട്ടില്ല. 2014ല്‍ ബ്രസീല്‍ വേദിയായ ടൂര്‍ണമെന്റില്‍ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്താവാനായിരുന്നു അവരുടെ വിധി.

2018ല്‍ റഷ്യയില്‍ നടന്ന ടൂര്‍ണമെന്റിലാവട്ടെ പ്രീക്വാര്‍ട്ടറിലും സ്‌പെയിനിനു അടിതെറ്റി. റഷ്യയോടു പെനല്‍റ്റി ഷൂട്ടൗട്ടില്‍ അട്ടിമറിത്തോല്‍വിയേറ്റു വാങ്ങിയാണ് അവര്‍ നാട്ടിലേക്കു മടങ്ങിയത്.

ഏറ്റവും കഴിഞ്ഞ തവണ (2022) ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലും സ്‌പെയിനിന്റെ പ്രയാണം അവസാനിച്ചു. മൊറോക്കായാണ് പെനല്‍റ്റി ഷൂട്ടൗട്ടില്‍ ചെമ്പടയുടെ ചീട്ട് കീറിയത്. പഴയ പ്രതാപം വീണ്ടെടുക്കാനുറച്ചാണ് സ്‌പെയിന്‍ ഈ ലോകകപ്പില്‍ എത്തിയിരിക്കുന്നത്.

SPANISH TEAM

ആദ്യ മാച്ചില്‍ അരങ്ങേറ്റക്കാരായ കേപ് വെര്‍ഡെയുമായി ഗോള്‍രഹിത സമനിലയുമായാണ് അവര്‍ തുടങ്ങിയത്. എന്നാല്‍ നിര്‍ണായകമായ രണ്ടാമത്തെ മാച്ചില്‍ സൗദി അറേബ്യയെ 4-0ന് തകര്‍ത്ത് അവര്‍ ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഉറുഗ്വേയ്‌ക്കെതിരായ അവസാന മാച്ചില്‍ ജയിച്ചാല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി സ്‌പെയിനിനു റൗണ്ട് 32ലേക്കു മുന്നേറാം.

നോക്കൗട്ടിനരികെ മഞ്ഞപ്പട

ആറാം ലോക കിരീടമെന്ന വലിയ സ്വപ്‌നവുമായാണ് ബ്രസീല്‍ ഈ ലോകകപ്പിനു എത്തിയിട്ടുള്ളത്. 2002ലെ സുവര്‍ണ തലമുറ ലോക കിരീടമുയര്‍ത്തി ശേഷം പിന്നീടൊരു ട്രോഫി പോലും അവര്‍ക്കു എടുത്തുകാണിക്കാനില്ല. ഇത്തവണ നോര്‍ത്ത് അമേരിക്കയില്‍ മഞ്ഞപ്പട ലോകകിരീടത്തല്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല.

അള്‍ജീരിയയുമായുള്ള ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ 1-1ന്റെ നിരാശാജനകമായ സമനിലയുമായാണ് ബ്രസീല്‍ തുടങ്ങിയത്. എന്നാല്‍ രണ്ടാമങ്കത്തില്‍ ഹെയ്ത്തിയെ 3-0നു തകര്‍ത്ത് മഞ്ഞപ്പട ശക്തമായ തിരിച്ചുവരവ് നടത്തി.

ഇനി മറ്റൊരു കുഞ്ഞന്‍ ടീമായ സ്‌കോട്ട്‌ലാന്‍ഡിനെ അവസാന മാച്ചില്‍ തുരത്താനായാല്‍ ബ്രസീലിനു ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരാവുന്നതിനൊപ്പം നോക്കൗട്ടിലും സ്ഥാനമുറപ്പിക്കാം.

Story first published: Tuesday, June 23, 2026, 19:18 [IST]
Other articles published on Jun 23, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+